എന്താണ് ഈ ടൊറന്റ്,?
എങ്ങനെ ടൊറന്റ് വഴി ഒരു ഫയല്‍
ഡൌന്‍ലോഡ് ചെയ്യാം ?
ടൊറന്റ് എന്നത് വളരെ ചെറിയ ഒരു ഫയല്‍ ആണ് .
രണ്ടോ മൂന്നോ കെബി മാത്രമേ വരൂ,
ഈ ഫയലുകള്‍ അവസാനിക്കുന്നത് “torrent“
എന്നായിരിക്കും,
ഈ ചെറിയ ടോറന്റ് ഫയലില്‍ ആണ് നാം ഡൌന്‍ലോഡ് ചെയ്യാന്‍
ഉദ്ദേശിക്കുന്ന ഫയലിന്റെ മിക്ക വിവരങ്ങളും അടങ്ങിയിരിക്കുന്നത്,ഡൌന്‍ലോഡ്
ചെയ്യാനുദ്ദേശിക്കുന്ന ഫയലിന്റെ പേര്,അതിന്റെ സൈസ് ഇത് പോലുള്ള കുറച്ച്
വിവരങ്ങള്‍.
ഈ ടൊറന്റ് ഫയലില്‍ ഒന്നോ അതിലധികമോ ട്രാക്കറുകള്‍ കാണും,ഈ
ടൊറന്റ് ഫയല്‍ വഴി വലിയ ഫയലുകളായ സിനിമകള്‍ സോഫ്റ്റുവെയറുകള്‍,ഈ
ബുക്കുകള്‍,അങ്ങനെ എന്തും ഡൌന്‍ലോഡ് ചെയ്യാം
സ്വതന്ത്രസോഫ്റ്റുവെയറുകള്‍
പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു വലിയ അനുഗ്രഹവും എന്നാല്‍ മൈക്രോസോഫ്റ്റ്
പോലെയുള്ള കുത്തക കമ്പനികള്‍ക്ക് ഒരു പേടി സ്വപ്നവും ആണ്
ടൊറന്റുകള്‍.
മൈക്രോസോഫ്റ്റടക്കമുള്ള കമ്പനികള്‍ ഒരു സോഫ്റ്റ്വെയര്‍ റിലീസ്
ചെയ്യുന്നതിന്റെ പിറ്റേന്നു തന്നെ അവ സീരിയല്‍ നമ്പര്‍ അടക്കം അല്ലെങ്കില്‍
ക്രാക്ക് സഹിതം ടൊറന്റ് ആയി ലഭിക്കും,ഉദാഹരണത്തിന് മൈക്രോസോഫ്റ്റിന്റെ
വിന്‍ഡോസ് 7 ഇപ്പോള്‍ ടോറന്റ് വഴി പ്രചരിക്കുന്നുണ്ട്.
കൂടുതല്‍ സീഡുകള്‍ ഉണ്ടെങ്കില്‍ ഫയല്‍ പെട്ടെന്ന് ഡൌന്‍ലോഡ് ചെയ്യാം
എങ്ങനെ ടൊറന്റുകള്‍ ഉപയോഗിച്ച് ഫയലുകള്‍ ഡൌന്‍ലോഡ് ചെയ്യാം?
വളരെ എളുപ്പത്തില്‍ ടൊറന്റുകള്‍ ഉപയോഗിച്ച്
നമുക്ക് ഡൌന്‍ലോഡ് ചെയ്യാം,ഇതിനായി ആദ്യം വേണ്ടത് ഒരു ടൊറന്റ് ക്ലെയിന്റ്
സോഫ്റ്റ്വെയര്‍ ആണ്,ഇന്നുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ടൊറന്റ്
ക്ലെയിന്റ് സോഫ്റ്റ്വെയര്‍ uTorrent ആണ് ഇത് സൌജന്യമായി ഇവിടെ നിന്നും ഡൌന്‍ലോഡ് ചെയ്യാം അതിന് ശേഷം ഈ സൊഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം
ഇനി ടൊറന്റ് ഫയലുകള്‍ ലഭിക്കുന്നതിനായി
ഒട്ടനവധി ടൊറന്റ് സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ട് അവയില്‍ പ്രധാനപ്പെട്ടവയാണ്
isohunt.com,torrentz.com,thepiratebay.org എന്നിവ thepiratebay.org ല്‍
നിന്ന് സോഫ്റ്റ്വെയറുകളും മറ്റും വിശ്വസ്തതയോടെ സെര്‍ച്ച് ചെയ്ത് ലഭിക്കും
torrentz.com വഴി സിനിമകളും സൊഫ്റ്റ്വെയറുകളും ലഭിക്കും,ഉദാഹരണത്തിന്
thepiratebay.org പോയി ubuntu 8.10 എന്ന് സെര്‍ച്ച് ചെയ്താല്‍ ഒട്ടനവധി
ubuntu 8.10 ലഭിക്കും അതില്‍ സീഡുകള്‍ കൂടുതല്‍ ഉള്ള ഒരെണ്ണം ഡൌന്‍ലോഡ്
ചെയ്യാം,ലഭിക്കുന്ന ഉത്തരങ്ങളില്‍ സീഡുകള്‍ കൂടുതല്‍ ഉള്ള ഒരെണ്ണത്തില്‍
ക്ലിക്ക് ചെയ്താല്‍ നമ്മള്‍ ഡൌന്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന
ഫയലിനെക്കുറിച്ച് കൂടുതല്‍ അറിയാം കൂടാതെ download torrent എന്ന ലിങ്കും
കാണും ഇതില്‍ ക്ലിക്ക് ചെയ്താല്‍ ടൊറന്റ് ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം നിങ്ങള്‍
ഫയര്‍ഫോക്സ് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ഡൌന്‍ലോഡ് ചെയ്യുപൊള്‍ തന്നെ
open with uTorrent എന്ന് കാണിക്കും ഇല്ലെങ്കില്‍ ഡൌന്‍ലോഡ് ചെയ്ത ടൊറന്റ്
ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ uTorrent വഴി അത് ഓപ്പണ്‍ ആകും,ഇത്
ഓപ്പണ്‍ ആയിക്കഴിഞ്ഞാല്‍ അപ്പോള്‍ മുതല്‍ നിങ്ങളുടെ ഫയല്‍ ഡൌന്‍ലോഡ്
ആയിത്തുടങ്ങും
ഡൌന്‍ലോഡ് കഴിയുമ്പോള്‍ uTorrent ല്‍ Download complete എന്ന് കാണിക്കും
ഇനി നിങ്ങള്‍ ഡൌന്‍ലോഡ് ചെയ്ത് കഴിഞ്ഞാലുടന്‍ uTorrent ല്‍ ടൊറന്റ് ഫയലില്‍
റൈറ്റ് ക്ലിക്ക് ചെയ്ത് ടൊറന്റ് ഫയല്‍ റിമൂവ് ചെയ്യാന്‍ മറക്കരുത്,അതിന്
ശേഷം uTorrent സൊഫ്റ്റ്വെയര്‍ exit ചെയ്യണം
ടൊറന്റുകളുടെ നേട്ടങ്ങള്‍:
ആര്‍ക്കും എന്ത് വേണമെങ്കിലും ഇന്റര്‍നെറ്റ് വഴി ഡൌന്‍ലോഡ് ചെയ്യാം
ടൊറന്റുകളുടെ കോട്ടങ്ങള്‍:
വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന് ശേഷം പുറത്തിറക്കുന്ന സോഫ്റ്റുവെയറുകളോ
സിനിമകളോ എന്തായാലും ഉത്പാദകര്‍ക്ക് ഒരു ലാഭവും ലഭിക്കാതെ മറ്റുള്ളവര്‍
ഉപയോഗിക്കുന്നു
ടൊറന്റ് വഴി ഡൌന്‍ലോഡ് ചെയ്ത ഫയലുകള്‍ ആന്റി വൈറസുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്തതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ…
0 comments :
Post a Comment