News Today

« »

Wednesday, March 21, 2012

പൊതു വിജ്ഞാനം-120- സോപ്പുകുമിള, എണ്ണപ്പാളി എന്നിവയിലെ മനോഹരവര്‍ണങ്ങള്‍ക്കു കാരണം?




1. ഐസ് ഉരുകുമ്പോള്‍ അതിന്റെ വ്യാപ്തം .....
2. മനുഷ്യന്റെ ശ്രവണപരിധിയിലും ഉയര്‍ന്ന ശബ്ദം?
3. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ വേഗത സൂചിപ്പിക്കാനുപയോഗിക്കുന്ന പദം?
4. സൂപ്പര്‍സോണിക് വിമാനങ്ങളുടെവേഗതയുടെ  അളവ്
5. നാം സംസാരിക്കുമ്പോള്‍ എന്തിന്റെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്?
6. ഏതൊരു ശബ്ദവും പുറപ്പെടുവിച്ചതിനുശേഷം പത്തിലൊന്ന് സെക്കന്‍ഡ് സമയത്തേക്ക് ചെവിയില്‍ തങ്ങിനില്‍ക്കും ഇതാണ്...?
7. ജലത്തിനടിയില്‍ ശബ്ദത്തെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം?
8. ശബ്ദം സഞ്ചരിക്കുന്നത് ഏത് തരം തരംഗമായിട്ടാണ്?
9. ഊഷ്മാവ് കൂടുന്നതിനനുസരിച്ച് ശബ്ദപ്രവേഗത്തിന്  എന്ത് മാറ്റം വരുന്നു?
10. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുന്ന കണികാസിദ്ധാന്തം അവതരിപ്പിച്ചത്?
11. പ്രകാശം സഞ്ചരിക്കുന്നത് അനുപ്രസ്ഥ തരംഗരൂപത്തിലാണെന്ന് സ്ഥാപിച്ച ശാസ്ത്രജ്ഞന്‍?
12. മരീചികയ്ക്ക് കാരണമായ പ്രതിഭാസം?
13. ഒരു അതാര്യവസ്തുവിനെ ചുറ്റി പ്രകാശം സഞ്ചരിക്കുന്നതിന് കാരണമായ പ്രതിഭാസം?
14. പ്രകാശത്തിന്റെ വൈദ്യുതകാന്തിക സ്വഭാവം സ്ഥിരീകരിച്ച ശാസ്ത്രജ്ഞന്‍?
15. പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം?
16. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?
17. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെന്‍സ്?
18. വെള്ളെഴുത്ത് പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്?
19. വിഷമദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെന്‍സ്?
20. മങ്ങിയവെളിച്ചത്തില്‍ കാണുന്നതിനും കറുപ്പും വെളുപ്പുമായി കാണുന്നതിനും സഹായിക്കുന്ന റെറ്റിനയിലെ  പ്രകാശഗ്രാഹി?
21. സോപ്പുകുമിള, എണ്ണപ്പാളി എന്നിവയിലെ മനോഹരവര്‍ണങ്ങള്‍ക്കു കാരണം?
22. സോളാര്‍ കുക്കറില്‍ ഉപയോഗിക്കുന്ന ദര്‍പ്പണം?
23. ഒപ്ടിക്കല്‍ ഗ്ളാസായി ഉപയോഗിക്കുന്ന ഗ്ളാസ്?
24. ഷേവിംഗ് മിറര്‍ ആയി ഉപയോഗിക്കുന്ന ദര്‍പ്പണം?
25. മൈക്രോസ്കോപ്പില്‍ ഉപയോഗിക്കുന്ന ലെന്‍സ്?
26. 'ട്രിക് മിറര്‍' ആയി ഉപയോഗിക്കുന്ന ദര്‍പ്പണം?
27. തരംഗദൈര്‍ഘ്യം കുറഞ്ഞ പ്രകാശവര്‍ണം?
28. പ്രാഥമിക വര്‍ണങ്ങള്‍?
29. ചുവപ്പ്, പച്ച നിറങ്ങള്‍ ഇടകലര്‍ത്തിയാല്‍ ലഭിക്കുന്ന നിറം?
30. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വസ്തു ഏത് നിറത്തില്‍ കാണപ്പെടുന്നു?
31. ദന്തഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ദര്‍പ്പണം?
32. തരംഗദൈര്‍ഘ്യം കൂടിയതും ഊര്‍ജ്ജം കുറഞ്ഞതുമായ എക്സ്റേ?
33. സൈനികര്‍ ഉപയോഗിക്കുന്ന പ്രത്യേകതരം കണ്ണടയില്‍ പ്രയോജനപ്പെടുത്തുന്ന രശ്മികള്‍?
34. ആന്തരാവയവങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ഉപയോഗിക്കുന്ന എക്സ്റേ?
35. ആവൃത്തിയുടെ യൂണിറ്റ്?
36. വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ്?
37. വൈദ്യുത ചാര്‍ജ്ജിന്റെ യൂണിറ്റ്?
38. ആദ്യമായി ഫിലമെന്റ് ലാമ്പ് കണ്ടുപിടിച്ചത്?
39. വൈദ്യുത ചാര്‍ജിനെ കടത്തിവിടുന്ന പദാര്‍ത്ഥങ്ങള്‍?
40. വൈദ്യുത സര്‍ക്യൂട്ടില്‍ ഫ്യൂസ് കണക്ട് ചെയ്യുന്നതെവിടെ?
41. ഇന്ത്യയില്‍ വീട്ടാവശ്യത്തിനായി സപ്ളൈ ചെയ്യുന്നത് എത്ര വോള്‍ട്ടേജ് എ.സി. ആണ്?
42. പവറിന്റെ യൂണിറ്റ്?
43. ഫ്ളൂറസെന്റ് ലാമ്പില്‍ ഉപയോഗിക്കുന്ന അലസവാതകം?
44. ഗൃഹങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുതോര്‍ജ്ജത്തിന്റെ അളവ് നിര്‍ണയിക്കുന്ന ഉപകരണം?
45. ഒരു സാധാരണ ടോര്‍ച്ചിലെ സെല്ലിന്റെ വോള്‍ട്ട് എത്ര?

  ഉത്തരങ്ങള്‍
1) ആദ്യം കുറയും പിന്നെ കൂടും, 2) അള്‍ട്രാസോണിക് സൌണ്ട്, 3) സൂപ്പര്‍ സോണിക്, 4) മാക് നമ്പര്‍, 5) സ്വനതന്തുക്കളുടെ, 6) ശ്രവണ സ്ഥിരത, 7) ഹൈഡ്രോഫോണ്‍, 8) അനുദൈര്‍ഘ്യതരംഗം, 9) കൂടുന്നു, 10) ഐസക് ന്യൂട്ടണ്‍, 11) അഗസ്റ്റസ് ഫ്രെണല്‍, 12) പ്രകാശത്തിന്റെ അപവര്‍ത്തനം, 13) ഡിഫ്രാക്ഷന്‍, 14) ഹെന്‍റിച്ച് ഹെര്‍ട്സ്, 15) ഫോട്ടോണ്‍, 16) 25 സെന്റീമീറ്റര്‍, 17) വിവ്രജന ലെന്‍സ്, 18) സംവ്രജന ലെന്‍സ് , 19) സിലിന്‍ഡ്രിക്കല്‍ ലെന്‍സ്, 20) റോഡുകോശങ്ങള്‍, 21) ഇന്റര്‍ഫെറന്‍സ്, 22) അവതല ദര്‍പ്പണം, 23) ഫ്ളിന്റ് ഗ്ളാസ്, 24) കോണ്‍കേവ് മിറര്‍, 25) കോണ്‍വെക്സ് ലെന്‍സ്, 26) സ്ഫെറിക്കല്‍ മിറര്‍, 27) വയലറ്റ്, 28) ചുവപ്പ്, നീല, പച്ച, 29) മഞ്ഞ, 30) വെളുപ്പ്, 31) കോണ്‍കേവ് മിറര്‍, 32) സോഫ്റ്റ് എക്സ്റേ, 33) ഇന്‍ഫ്രാറെഡ്, 34) ഹാര്‍ഡ് എക്സ്റേ, 35) ഹെര്‍ട്സ്, 36) കിലോവാട്ട്  ഔവര്‍, 37) കൂളോം, 38) തോമസ് ആല്‍വ എഡിസണ്‍, 39) ചാലകങ്ങള്‍, 40) ലൈവ് വയറില്‍, 41) 220 വോള്‍ട്ട്, 42) വാട്ട്, 43) ആര്‍ഗണ്‍, 44) വാട്ട് ഔവര്‍ മീറ്റര്‍, 45) 1.5 വോള്‍ട്ട്.

0 comments :

Post a Comment