News Today

« »

Sunday, March 11, 2012

പൊതു വിജ്ഞാനം-114- കേരളസിംഹം എന്നറിയപ്പെട്ടിരുന്നത്?





 

1. കേരളത്തെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമര്‍ശമുള്ളത്?
2. കേരളത്തില്‍നിന്ന് ആദ്യമായി ശിലായുഗചിത്രങ്ങള്‍ കണ്ടെടുക്കപ്പെട്ടത്?
3. കേരളത്തില്‍ മഹാശിലായുഗ സംസ്കാരത്തിന്റെ തെളിവുകള്‍ കണ്ടെത്തിയ സ്ഥലം?
4. മഹാശിലായുഗ സ്മാരകങ്ങളായ മുനിയറകള്‍ കണ്ടെത്തിയത്?
5. പ്രാചീനകാലത്ത് മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്ന മണ്‍ഭരണികള്‍ അറിയപ്പെടുന്നത്?
6. എടയ്ക്കല്‍ ഗുഹാലിഖിതത്തില്‍ കാണപ്പെടുന്നത് ഏതുതരം ലിപിയാണ്?
7. കേരളത്തെ പരാമര്‍ശിക്കുന്നതും കാലം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം?
8. അശോകന്റെ ശിലാലിഖിതങ്ങളില്‍ ചേരവംശത്തിന്റെ പേര്?
9. സംഘകാലത്ത് നിലനിന്നിരുന്ന ലിപി?
10. സംഘകാലത്തെ സാമൂഹ്യപ്രസ്ഥാനം അറിയപ്പെട്ടിരുന്നത്!
11. ചേരവംശ സ്ഥാപകന്‍?
12. ഏഴിമല നന്നനെ യുദ്ധത്തില്‍ വധിച്ച ആദിചേരരാജാവ്?
13. ചിലപ്പതികാരത്തില്‍ പരാമര്‍ശമുള്ള ആദിചേര രാജാവ്?
14. പുരാതന ഏഴിമല രാജ്യത്തിന്റെ മുഖ്യ തലസ്ഥാനം?
15. ഏതുവംശത്തിലെ രാജാവായിരുന്നു ഏഴിമല നന്നന്‍?
16. സ്ത്രീവിദ്വേഷിയായ ഏഴിമലരാജാവ്?
17. ആയ് രാജ്യത്തിന്റെ തലസ്ഥാനമെന്ന് പുറനാനൂറില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രദേശം?
18. ആയ് രാജാക്കന്മാരുടെ രാജകീയ ചിഹ്നം?
19. ശൈവമതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ്?
20. ആയ് രാജാക്കന്മാരുടെ സൈനിക കേന്ദ്രങ്ങള്‍?
21. ആയ് ഭരണകാലത്ത് ദക്ഷിണ നളന്ദ എന്ന പേരില്‍ വിഖ്യാതമായ വേദപാഠശാലയാണ്?
22. കാന്തളൂര്‍ശാലയുടെ സ്ഥാപകന്‍?
23. രണ്ടാം ചേരസാമ്രാജ്യത്തിലെ ആദ്യ ചേര രാജാവാര്?
24. കുലശേഖര രാജാക്കന്മാരുടെ കാലത്ത് കേരളത്തില്‍ വികാസം പ്രാപിച്ച കലാരൂപങ്ങള്‍?
25. മഹോദയപുരത്ത് നക്ഷത്രബംഗ്ളാവ് സ്ഥാപിച്ചത്?
26. ഭാസ്കര രവി മനുകുലാദിത്യന്റെ ഭരണകാലത്തെ പ്രസിദ്ധമായ ലിഖിതം?
27. കുലശേഖര ആഴ്വാര്‍ രചിച്ച സംസ്കൃതഗ്രന്ഥം?
28. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച വേണാട് രാജാവ്?
29. വേണാട് രാജവംശ സ്ഥാപകന്‍?
30. ദേശിങ്ങനാട് എന്നറിയപ്പെട്ടത്?
31. ബുദ്ധമതം പ്രോത്സാഹിപ്പിച്ച ആയ്രാജാവ്?
32. ബ്രിട്ടീഷ് ശക്തിക്കെതിരെ നാട്ടുകാര്‍ നടത്തിയ ആദ്യ സംഘടിത കലാപം?
33. കേരളസിംഹം എന്നറിയപ്പെട്ടിരുന്നത്?
34. ഹിന്ദുക്കളായ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയത്?
35. തിരുവിതാംകൂറിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?
36. കേരളത്തിലെ ഏക മുസ്ളിം രാജകുടുംബം?
37. 1761 ല്‍ കൊച്ചി രാജാവായ കേരളവര്‍മ്മയും തിരുവിതാംകൂറിലെ ധര്‍മ്മരാജാവും തമ്മില്‍ ഒപ്പുവച്ച കരാര്‍?
38. ജനമദ്ധ്യേ നീതിന്യായങ്ങള്‍ നടപ്പിലാക്കാന്‍ സഞ്ചരിക്കുന്ന കോടതി ഏര്‍പ്പെടുത്തിയത്?
39. കൃഷ്ണഗാഥ രചിച്ചത്?
40. കോഴിക്കോട് സാമൂതിരിയുടെ പ്രധാനമന്ത്രിമാര്‍ അറിയപ്പെട്ടിരുന്നത്?
41. പുതപ്പട്ടണത്ത് കുഞ്ഞാലിമരയ്ക്കാര്‍ സ്വന്തമായി കെട്ടിയ കോട്ട?
42. കൊച്ചി ചരിത്രത്തിലെ ഏറ്റവും ശക്തനായ രാജാവ്?
43. മാര്‍ത്താണ്ഡവര്‍മ്മ അധികാരമേറ്റത്?
44. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ചത്?
45. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറില്‍ ലയിപ്പിച്ച വര്‍ഷം?

  ഉത്തരങ്ങള്‍
1) ഐതരേയാരണ്യകത്തില്‍, 2) എടയ്ക്കല്‍ ഗുഹയില്‍നിന്ന് (1901), 3) ചിറയ്ക്കല്‍ (കണ്ണൂര്‍), 4) മറയൂര്‍ താഴ്വര, 5) മുതുമക്കച്ചാടി, നന്നങ്ങാടി, 6) ദ്രാവിഡ ബ്രാഹ്മി, 7) വാര്‍ത്തികം, 8) ചേരളം പുത്ര, 9) ദ്രാവിഡലിപി, 10) മന്‍റം, 11) ഉതിയന്‍ ചേരലാതന്‍ (വാനവരമ്പന്‍), 12) നാര്‍മൂടിച്ചേരന്‍, 13) വേല്‍കെഴുകൂട്ടുവന്‍, 14) ഏഴിമല, 15) മൂഷകവംശം, 16) ഏഴിമല നന്നന്‍, 17) പൊതിയംമല, 18) ആന, 19) ആയ് ആണ്ടിരന്‍, 20) വിഴിഞ്ഞം, കാന്തളൂര്‍, 21) കാന്തളൂര്‍ശാല, 22) കരുനന്തടുക്കന്‍, 23) കുലശേഖരവര്‍മ്മ, 24) കൂത്ത്, കൂടിയാട്ടം, 25) സ്ഥാണുരവി, 26) ജൂതശാസനം, 27) മുകുന്ദമാല, 28) ചേര ഉദയ മാര്‍ത്താണ്ഡവര്‍മ്മ, 29) രാമവര്‍മ്മ കുലശേഖരന്‍, 30) കൊല്ലം, 31) വിക്രമാദിത്യവരഗുണന്‍ 32) ആറ്റിങ്ങല്‍ കലാപം, 33) പഴശ്ശിരാജ, 34) ഉത്രം തിരുനാള്‍, 35) ദളവ, 36) അറയ്ക്കല്‍, 37) ശുചീന്ദ്രംകരാര്‍, 38) വേലുത്തമ്പിദളവ, 39) ചെറുശ്ശേരി, 40) മങ്ങാട്ടച്ചന്‍, 41) മരയ്ക്കാര്‍ കോട്ട, 42) രാമവര്‍മ്മ ശക്തന്‍ തമ്പുരാന്‍, 43) 1729, 44) മാര്‍ത്താണ്ഡവര്‍മ്മ, 45) 1730.

0 comments :

Post a Comment