News Today

« »

Friday, March 2, 2012

പൊതു വിജ്ഞാനം-106-. മുട്ടയിടുന്ന ലോകത്തിലെ രണ്ടേരണ്ടിനം സസ്തനികളേവ?


1. പുകയിലയില്‍ അടങ്ങിയിട്ടുള്ള വിഷവസ്തുവേത്?
2. ഇന്ത്യയുടെ ശബ്ദാതിവേഗ ക്രൂയിസ് മിസൈലേത്?
3. കേന്ദ്ര ഇന്ധനഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
4. കേന്ദ്ര തുകല്‍ഗവേഷണകേന്ദ്രം എവിടെയാണ്?
5. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം എവിടെയാണ്?
6. ആന്ധ്രാപ്രദേശിലെ ഹൈദരാബാദില്‍ നെപ്പോളിയന് അന്തിമപരാജയമുണ്ടായ യുദ്ധമേത്?
7. മധുര മീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച ഭരണാധികാരികളാര്?
8. പൊതു ഖജനാവിന്റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥനാര്?
9. ഇന്ത്യയുടെ ഒന്നാമത്തെ അറ്റോര്‍ണി ജനറല്‍ ആരായിരുന്നു?
10. സംസ്ഥാന ഗവര്‍ണറാവാന്‍ എത്ര വയസ് പൂര്‍ത്തിയാവണം?
11. ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 ല്‍നിന്നും 18 ആയി കുറച്ചത് ഏത് വര്‍ഷമാണ്?
12. ഇന്ത്യയുടെ ഒന്നാമത്തെ കൃത്രിമോപഗ്രഹം?
13. ഇന്ത്യയിലെ ലൈഫ് ഇന്‍ഷ്വറന്‍സ് രംഗത്തെ ദേശസാത്കരിച്ച വര്‍ഷമേത്?
14. ഭാരതീയ റിസര്‍വ് ബാങ്കിനെ ദേശസാത്കരിച്ച വര്‍ഷമേത്?
15. നബാര്‍ഡ് സ്ഥാപിച്ചതെന്ന്?
16. ആസൂത്രണകമ്മിഷന്റെ അധ്യക്ഷനാര്?
17. വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?
18. ദേവരാജനായ ഇന്ദ്രന്റെ ആയുധമേത്?
19. ഇടിമിന്നലിനോടുള്ള ഭയം അറിയപ്പെടുന്നതെങ്ങനെ?
20. എന്തിനെക്കുറിച്ചുള്ള പഠനമാണ് ഫുള്‍മിനോളജി?
21. ഇടിമിന്നല്‍ വൈദ്യുതപ്രവാഹമാണെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?
22. ബാറ്ററികളിലുള്ളത് വൈദ്യുതിയുടെ ഏത് രൂപമാണ്?
23. എ.സി കറന്റിനെ ഡി.സിയാക്കി മാറ്റാനുള്ള ഉപകരണമേത്?
24. വൈദ്യുതിപ്രവാഹത്തിന്റെ നിരക്ക് രേഖപ്പെടുത്തുന്ന യൂണിറ്റേത്?
25. ഇന്ത്യയിലെ ഏറ്റവും വലിയ പഠനഗവേഷണ സ്ഥാപനമേത്?
26. ഇന്ത്യയിലെ ഏറ്റവും പ്രധാന ശാസ്ത്രപുരസ്കാരമായ ശാന്തിസ്വരൂപ് ഭട്ട്നാഗര്‍ പുരസ്കാരം നല്‍കുന്ന സ്ഥാപനമേത്?
27. നാഷണല്‍ കെമിക്കല്‍ ലബോറട്ടറി സ്ഥിതിചെയ്യുന്നതെവിടെ?
28. സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
29. കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നിയേത്?
30. കൊച്ചി കപ്പല്‍നിര്‍മ്മാണശാലയുടെ ശിലാസ്ഥാപനം നടന്നതെന്ന്?
31. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയില്‍നിന്നും കാണാവുന്ന ഏറ്റവും തിളക്കം കൂടിയ നക്ഷത്രമേത്?
32. സൌരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമേത്?
33. പക്ഷിപ്പനിക്ക് കാരണമായ അണുജീവിയേത്?
34. ആറ്റത്തിന്റെ ന്യൂക്ളിയസില്‍ ഒരേ എണ്ണം ന്യൂട്രോണുകള്‍ അടങ്ങിയിട്ടുള്ള മൂലകങ്ങള്‍ അറിയപ്പെടുന്നതെങ്ങനെ?
35. ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദിയേത്?
36. അമിതമദ്യപാനം മൂലമുണ്ടാകുന്ന കരള്‍ രോഗമേത്?
37. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വേദനസംഹാരിയായി അറിയപ്പെടുന്നതേത്?
38. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്കേത്?
39. എത്ര ബൈറ്റുകള്‍ ചേരുമ്പോഴാണ് ഒരു കിലോബൈറ്റ്?
40. ബൈബിള്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാര്?
41. മുട്ടയിടുന്ന ലോകത്തിലെ രണ്ടേരണ്ടിനം സസ്തനികളേവ?
42. അന്താരാഷ്ട്ര കുഷ്ഠരോഗദിനമായി ആചരിക്കുന്നതെന്ന്?
43. ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വര്‍ഷമേത്?
44. ടെലസ്കോപ്പ് കണ്ടുപിടിച്ചതാര്?
45. കാറ്റിനാല്‍ രൂപംകൊള്ളുന്ന അവസാദ ശിലയേത്?


1) നിക്കോട്ടിന്‍, 2) ബ്രഹ്മോസ്, 3) ധന്‍ബാദില്‍, 4) ചെന്നൈയില്‍, 5) ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍, 6) വാട്ടര്‍ലൂ യുദ്ധം, 7) നായ്കന്‍മാര്‍, 8) കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, 9) എം.സി. സെതല്‍വാദ്, 10) 35 വയസ്, 11) 1989, 12) ആര്യഭട്ട, 13) 1956 ജനുവരി 19 14) 1949 ജനുവരി 1, 15) 1982 ജൂലായ്, 16) പ്രധാനമന്ത്രി, 17) 2005 ഒക്ടോബര്‍ 12, 18) വജ്രായുധം, 19) ആസ്ട്രാഫോബിയ, 20) മിന്നല്‍, 21) ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, 22) നേര്‍ധാരാ വൈദ്യുതി അഥവാ ഡയറക്ട് കറന്റ്, 23)റെക്ടിഫയര്‍, 24) വാട്ട്, 25) സി. എസ്. ഐ. ആര്‍, 26) സി. എസ്. ഐ. ആര്‍, 27) പൂനെയില്‍, 28) ലഖ്നൌ, 29) ലൈസോസൈം, 30) 1972 ഏപ്രില്‍ 29, 31) സിറിയസ്, 32) പ്രോക്ടിമാ സെന്റൌറി, 33) ഉ5ങ1 വൈറസ്, 34) ഐസോട്ടോണുകള്‍, 35) ഗോദാവരി, 36) സിറോസിസ്, 37) ആസ്പിരിന്‍, 38) നബാര്‍ഡ്, 39) 1024 ബൈറ്റുകള്‍, 40) ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, 41) പ്ളാറ്റിപ്പസ്, എക്കിഡ്ന, 42) ജനുവരി 31, 43) 1948 ഡിസംബര്‍ 10, 44) ഗലീലിയോ ഗലീലി, 45) ലോയ്സ

0 comments :

Post a Comment