ചര്‍മ്മം
കണ്ടാല്‍ പ്രായം തോന്നാതിരിക്കണമെന്നു ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..
എരിവും പുളിയും ഉപ്പും നിറഞ്ഞ പല നിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ കൊതിയോടെ
തിന്നാന്‍ തോന്നിയാലും നോ പറഞ്ഞു മാറി നില്‍ക്കുക. വേവിക്കാത്ത പച്ചക്കറി
കൊണ്ടു സാലഡും ജ്യൂസുമൊക്കെയുണ്ടാക്കി മതിയാവോളം കഴിക്കുക.. സൗന്ദര്യം
നിങ്ങളെ തേടിയെത്തും.. വെറുതേ പറയുന്നതല്ല, ബ്രിട്ടീഷുകാരിയുടെ
ജീവിതത്തിലൂടെ കാണിച്ചു തന്നതാണീ കാര്യങ്ങള്‍.
സൂസന്‍ റെയ്നോള്‍ഡ്സ് എന്ന സ്ത്രീയാണു വര്‍ഷങ്ങളായി വേവിക്കാത്ത പച്ചക്കറി മാത്രം കഴിച്ചു ജീവിക്കുന്നത്. തന്‍റെ മുടിയുടെയും ത്വക്കിന്‍റെയും സൗന്ദര്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യം വേവിക്കാത്ത പച്ചക്കറിയാണെന്നു സൂസന്‍ പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി സൂസന്‍റെ ഭക്ഷണരീതിയാണിത്.
വറുത്തതും വേവിച്ചതുമായ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ ഊര്‍ജ്ജം നല്‍കുന്നുണ്ട് വേവിക്കാത്ത പച്ചക്കറികളും ഇലകളും. അമിതവണ്ണം കുറയ്ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഈ ഭക്ഷണ രീതി പിന്തുടരാവുന്നതാണ്. കേക്കും ചോക്ലേറ്റും കഴിക്കണമെന്നു തോന്നിയാല്‍ പാകം ചെയ്യാത്ത ചോക്ലേറ്റു കഴിക്കും. കോക്കോയില്‍ പാലിനു പകരം തേങ്ങാപാലു ചേര്‍ത്താണു ചോക്ലേറ്റുണ്ടാക്കി കഴിക്കുന്നത്. ഈന്തപ്പഴവും ബദാമും വെണ്ണയുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന കേക്കാണു കഴിക്കുന്നത്.
പച്ചക്കറി വേവിക്കുയാണെങ്കില്‍ തന്നെ നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ വേവിക്കരുതെന്നും സൂസന്‍. ഏറെ നേരം വേവിച്ചാല്‍ പച്ചക്കറികളിലെ പോഷകാംശം നഷ്ടപ്പെടുമെന്നും സൂസന്‍ പറയുന്നു. ഇരുപത്തിരണ്ടാമത്തെ വയസു മുതല്‍ വേവിക്കാത്ത പച്ചക്കറികളും ഇലകളും മാത്രമാണു സൂസന്‍റെ ഭക്ഷണം. സൂസന്‍ പഠിച്ച യൂണിവേഴ്സിറ്റിയിലെ കൂട്ടുകാരനാണ് ഈ ഭക്ഷണ രീതിയെക്കുറിച്ചു ആദ്യമായി പറയുന്നത്. കൂട്ടുകാരനെ പോലെ സൂസനും പിന്നീട് വേവിക്കാത്ത ഭക്ഷണം കഴിക്കാന്‍ ശീലിക്കുകയായിരുന്നു.
വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ എന്നും അമിതവണ്ണമോ മാരകരോഗങ്ങളോ പിടിപ്പെടാതെ ആരോഗ്യത്തോടെ കഴിയാനാകും. വര്‍ഷങ്ങളായി ഈ ഭക്ഷണ രീതി തുടരുന്ന സൂസനു ധാന്യാഹാരങ്ങള്‍ കഴിക്കാത്തതിന്‍റെ പോഷകകുറവുണ്ടാകുമെന്ന സംശയിക്കുന്നവരോടു സൂസന്‍ പറയുന്നതു പച്ച നിറത്തിലുള്ള ഇലയാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടു അത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്നാണ്. വേവിക്കാത്ത പച്ചക്കറി മാത്രമായി ഭക്ഷണരീതി പരിമിപ്പെടുത്തിയതോടെ സാമ്പത്തികമായും ലാഭമുണ്ടെന്നും സൂസന്‍.
സൂസന്‍റെ പ്രഭാത ഭക്ഷണം ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ജ്യൂസ് ആണ്. തക്കാളിയും കാരറ്റും പോലുള്ള പച്ചക്കറികള്‍ ചൂടാക്കുന്നതോടെ അതിലെ വൈറ്റമിനുകള്‍ നഷ്ടപ്പെടും. അതിരാവിലെ ഉറക്കമുണരുന്ന സൂസന്‍ കൃത്യമായ ഭക്ഷണരീതിക്കൊപ്പം യോഗയും തുടരുന്നുണ്ട്. (Courtesy: Metrovartha )

0 comments :
Post a Comment