News Today

« »

Tuesday, October 22, 2013

ലോകത്തിലെ ഏറ്റവും നീളംകൂടിയ റോഡ്?

1. വാണിജ്യാടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആദ്യ രാജ്യം?
2. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേപ്പാലം ഏതു സംസ്ഥാനത്താണ്?
3. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്തോട്ടം‌?
4. കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത?
5. ലോകത്തില്‍ കരഭാഗത്തുള്ള ഏറ്റവും നീളംകൂടിയ പര്‍വതനിര?
6. ലോകത്തിലെ ആദ്യത്തെ പത്രം ഏതുരാജ്യത്താണ്?
7. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം?
8. കാന്‍ ചലച്ചിത്രോത്സവം ഏതു രാജ്യത്താണ്?
9. സിന്ധു നദിതടനിവാസികള്‍ക്ക് അജ്ഞാതമായിരുന്ന മൃഗം?
10. സ്വാതന്ത്ര്യത്തിനുമുന്‍പ് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് പ്രസിഡന്റായത്?
11. ലോകത്തിലെ ഏറ്റവും നീളംകൂടിയ റോഡ്?
12. ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം?
13. സര്‍ദാര്‍ സരോവര്‍ പദ്ധതി ഏതു നദിയിലാണ്?
14. ഗോബിന്ദ് സാഗര്‍ എന്ന മനുഷ്യനിര്‍മ്മിത തടാകം ഏത് സംസ്ഥാനത്ത്?
15. ഡല്‍ഹിയില്‍ ആദ്യമായി കമ്പോളനിയന്ത്രണം ഏര്‍പ്പെടുത്തിയ ഭരണാധികാരി?
16. കറുപ്പ് ലഭിക്കുന്ന സസ്യം?
17. കറുത്ത ഇരട്ടകള്‍ എന്നറിയപ്പെടുന്നത്?
18. കറാച്ചി ഏത് നദിയുടെ തീരത്താണ്?
19. ഭാരതത്തിന്റെ വിദേശകാര്യ വകുപ്പ് കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മലയാളി നയതന്ത്രജ്ഞന്‍?
20. ഡല്‍ഹിയില്‍ മോട്ടി മസ്ജിദ് നിര്‍മ്മിച്ചത്?
21. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
22. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം?
23. 1857ലെ കലാപകാലത്ത് നാനാ സാഹേബ് എവിടെയാണ് നേതൃത്വം നല്‍കിയത്?
24. കേരള സൈഗാള്‍ എന്നറിയപ്പെട്ടത്?
25. ജാതകകഥകളുടെ ചിത്രീകരണം കാണാന്‍ കഴിയുന്ന ഗുഹ ?
26. സിന്ധു നദീതട നിവാസികള്‍ ആരാധിച്ചിരുന്ന മരം?
27. കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോള്‍ ദിവാനായിരുന്നത്?
28. പ്രാചീന കേരളത്തില്‍ നെയ്‌തല്‍ എന്നു വിശേഷിപ്പിച്ചിരുന്ന പ്രദേശങ്ങളുടെ പ്രത്യേകത?
29. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ് താരം?
30. ഗവര്‍ണറായ ആദ്യ മലയാളി?
31. കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ ഫെല്ലോ?
32. സലാം ബോംബെ എന്ന സിനിമ സംവിധാനം ചെയ്തത്?
33. കേരള സാഹിത്യചരിത്രം രചിച്ചത്?
34. ഗാന്ധിജി  ഇര്‍വിന്‍ ഉടമ്പടി ഒപ്പുവച്ചത്?
35. ഗോശ്രീ എന്ന പേരില്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്?
36. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം?
37. കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ ആസ്ഥാനം?
38. ജോണ്‍ രാജാവ് മാഗ്നകാര്‍ട്ടയില്‍ ഒപ്പുവച്ച വര്‍ഷം?
39. കോര്‍ബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി?
40. ഭാസ്കര രവിവര്‍മ്മന്‍ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം?
41. ബ്ളാക്ക് വാട്ടര്‍ ഫീവര്‍ എന്നറിയപ്പെടുന്നത്?
42. 1 എന്ന കേരളസ്റ്റേറ്റ് കാര്‍ പ്ളേറ്റ് ഉപയോഗിക്കുന്നത് ആര്?
43. ജോണ്‍ എഫ്. കെന്നഡി കൊല്ലപ്പെട്ട വര്‍ഷം ?
44. ഷെര്‍ഷാ കനൗജ് യുദ്ധത്തില്‍ ഹുമയൂണിനെ പരാജയപ്പെടുത്തിയ വര്‍ഷം?
45. ഗാന്ധിജി കോണ്‍ഗ്രസ് പ്രസിഡന്റായ വര്‍ഷം?
46. ചൈനയെയും തായ്‌വനേയും വേര്‍തിരിക്കുന്ന കടലിടുക്ക്?
47. തേനീച്ച സമൂഹത്തിലെ തൊഴിലാളികള്‍ ആര്?
48. ദേശീയഗാനത്തിന്റെ ഷോര്‍ട്ട് വേര്‍ഷന്‍ പാടാനാവശ്യമായ സമയം?
49. സാഞ്ചോ പാന്‍സ് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്?
50. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതത്തിനുശേഷം മടങ്ങിയെത്തിയ വര്‍ഷം?

ഉത്തരങ്ങള്‍
(1) ജപ്പാന്‍ (2) ജമ്മുകാശ്മീര്‍ (3) അഞ്ചരക്കണ്ടി (4) കെ.ആര്‍. ഗൗരി അമ്മ (5) ആല്‍പ്സ് (6) ചൈന (7) ഗുവഹത്തി (8) ഫ്രാന്‍സ് (9) കുതിര (10) മൗലാനാ അബുള്‍കലാം ആസാദ് (11) പാന്‍ അമേരിക്കന്‍ ഹൈവേ (12) ഗാര്‍ബ (13) നര്‍മ്മദ (14) ഹിമാചല്‍ പ്രദേശ് (15) അലാവുദ്ദീന്‍ ഖില്‍ജി (16) പോപ്പി (17) ഇരുമ്പ്, കല്‍ക്കരി (18) സിന്ധു (19) കെ.പി.എസ്. മേനോന്‍ (20 )ഔറംഗസേബ് (21) ശ്രീനാരായണഗുരു (22) ജബല്‍പൂര്‍ (23) കാണ്‍പൂര്‍ (24) പരമേശ്വരന്‍ നായര്‍ (25) അജന്താ ഗുഹ (26) ആല്‍ (27) ടി. മാധവറാവു (28) കടല്‍ത്തീരം (29) ദ്രോണവലി ഹരിക (30)വി.പി. മേനോന്‍ (31) കെ.പി. കേശവമേനാന്‍ (32 )മീരാ നായര്‍ (33) ഉള്ളൂര്‍ (34) 1931ല്‍ (35) കൊച്ചി (36) ത്വക്ക് (37) തിരുവനന്തപുരം (38) 1215 (39) രാംഗംഗ (40) 1000 എ.ഡി.യിലെ ജൂതശാസനം (41) മലേറിയ (42) മുഖ്യമന്ത്രി (43) 1963 (44) 1540 (45) 1924 (46) തയ്വാന്‍ (47) പെണ്‍ തേനീച്ച (48) 20 സെക്കന്‍ഡ് (49) സെര്‍വാന്റിസ് (50) 1915

0 comments :

Post a Comment