പാചകവാതക സിലിണ്ടറുകളില്‍ ഗന്ധം ലഭിക്കാന്‍ ചേര്‍ക്കുന്ന ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന രാസവസ്തു മാരക വിഷ പദാര്‍ത്ഥമെന്ന് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ സിലിണ്ടറുകളില്‍ അടിഞ്ഞുകൂടുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ അവശിഷ്ടങ്ങളുമായി ഇത് പ്രതിപ്രവര്‍ത്തിച്ച് അടുക്കളകളെ വിഷമയമാക്കുന്നുവെന്നാണ് അമേരിക്കയിലെ ന്യൂജേഴ്‌സി ഹെല്‍ത്ത് ആന്റ് സീനിയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പറയുന്നത്.
ഗന്ധമില്ലാത്ത വാതകമാണ് പാചകവാതകമായ പ്രൊപ്പൈന്‍ ആന്റ് ബ്യൂട്ടൈന്‍ ഗ്യാസ്. സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് തിരിച്ചറിയാന്‍ വേണ്ടിയാണ് പാചകവാതകത്തില്‍ ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന വാതകം ചേര്‍ക്കുന്നത്.
മിര്‍ക്യാപ്പന്‍ ശ്വസിച്ചാല്‍ ഗുരുതരമായ പള്‍മണറി എഡിമ എന്ന ശ്വാസകോശ രോഗമുണ്ടാകുമെന്ന് പഠനം പറയുന്നു. കരളിനും ഈ വിഷവാതകം അപകടമാണ്. തൊലിപ്പുറത്തെ ക്യാന്‍സറിനും കണ്ണെരിച്ചില്‍, വൃക്ക തകരാര്‍ എന്നിവക്കും നേരിട്ട് ശ്വസിച്ചാല്‍ കോമാവസ്ഥയിലായി പെട്ടെന്നുള്ള മരണത്തിനും മിര്‍ക്യാപ്പന്‍ കാരണമാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
0 comments :
Post a Comment