മോണിറ്റര്‍ ശരീരത്തില്‍ നിന്ന് 60 സെ. മീറ്റര്‍ എങ്കിലും അകറ്റിവെയ്ക്കുക.
മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിന് നേരം വരുന്ന വിധം ക്രമീകരിക്കുക.
മോണിറ്ററിന് നേരേ മുന്നില്‍ നടുവിലായി ഇരിക്കുക.
മോണിറ്ററിലെ വെളിച്ചം, കോണ്‍ട്രാസ്റ്റ്, ഫോണ്ട് സൈസ് എന്നിവ ശരിയായ വിധം ക്രമീകരിക്കുക.
ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ ഓരോ 20 മിനിട്ട് കഴിഞ്ഞും കണ്ണിന് റെസ്റ്റ് നല്‍കുക.
പല അകലങ്ങളിലുള്ള വസ്തുക്കളില്‍ ദൃഷ്ടി പതിപ്പിച്ച് കണ്ണിന് വ്യായാമമേകണം.
പുറമേ നിന്നുള്ള വെളിച്ചം മോണിറ്ററില്‍ വീഴുന്നത് ഒഴിവാക്കുക.
മോണിറ്ററിലെ പൊടിപടലങ്ങള്‍ തുടച്ച് വൃത്തിയാക്കുക.
ആവശ്യമെങ്കില്‍ ആന്റി ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുക.
കണ്ണില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികില്‍സ തേടുക.
ദീര്‍ഘസമയം കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്രപരിശോധന നടത്തുക.
ജോലി ചെയ്യുന്ന വ്യക്തിയുടെ ഉയരത്തിനനുസരിച്ച് കസേര ക്രമീകരിക്കുക
നടു നിവര്‍ത്തി, തല ഉയര്‍ത്തി, കണ്ണുകള്‍ മുന്നോട്ടാക്കി ശരിയായ വിധത്തില്‍ നിവര്‍ന്ന് ഇരിക്കുക.
കാല്‍പാദങ്ങള്‍ ശരിയായ വിധത്തില്‍ തറയില്‍ ചവിട്ടി ഇരിക്കുക.
കാല്‍മുട്ടുകള്‍ ഇടുപ്പിനേക്കാള്‍ അല്‍പം താഴ്ന്ന നിലയിലായിരിക്കും വിധം വേണം ഇരിക്കാന്‍.
തോളുകള്‍ താഴ്ത്തി പിന്നോട്ടാക്കി ഇരിക്കുക.
ഉറപ്പുള്ള കാല്‍ത്താങ്ങിലോ മറ്റോ ചവിട്ടി കാല്‍പ്പാദങ്ങള്‍ പരത്തി വെക്കാവുന്ന വിധത്തില്‍ ശരിയായി ഉയരം ക്രമീകരിച്ച് കസേരയില്‍ ഇരിക്കുക.
0 comments :
Post a Comment