സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ലൈക്കുകളുടെ കാര്യത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ യുവനടി നസ്റിയ നസീമിന് ഫേസ് ബുക്കില്‍ നിന്ന് തന്നെ പണി കിട്ടി.
നസ്റിയയ്ക്കെതിരെ മോശം ആക്ഷേപങ്ങളുമായി 'ഐ ഹേറ്റ് നസ്റിയ നസീം' എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു പേജ് തന്നെ ആരംഭിച്ചിരിക്കുന്നു. അഴിഞ്ഞാട്ടക്കാരി, ആഭാസകരമായ രീതിയില്‍ വസ്ത്രം ധരിക്കുന്നു തുടങ്ങിയ രീതിയിലാണ് നസ്റിയയെ വിശേഷിപ്പിച്ചിരിക്കുന്നത്.
മുസ്ലീമായ നസ്റിയ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ ചിലര്‍ പേജില്‍ കമന്റുകള്‍ പോസ്റ്റു ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ഈ പ്രൊഫൈലിന് 11500 ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.
സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ആരാധകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് നസ്റിയയ്‌ക്കെതിരെ ഫേസ്‌ബുക്കില്‍ മോശം പ്രചരണം നടത്തുന്നത്. 18 വയസുള്ള മുസ്ളീം പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ ഫാഷണബിള്‍ ആയി വസ്ത്രം ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നത് അപമാനമാണെന്നും എഴുതിയിട്ടുണ്ട്.
മുസ്ളീം പെണ്‍കുട്ടികള്‍ മോഡേണായി വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച പോസ്റ്റുകള്‍ വന്ന സാഹചര്യത്തില്‍ പ്രൊഫൈല്‍ നിരീക്ഷണത്തിലാണെന്നാണ് സൂചന. മതത്തിന്റെ പേരില്‍ പ്രകോപനം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണോയിതെന്നും പരിശോധിക്കും.
പല നടിമാരുടെയും പേരുകളിലും വ്യാജപ്രൊഫൈലുകള്‍ ഫേസ്‌ബുക്കിലുണ്ട്. എന്നാല്‍ ഒരു നടിയെ ഈ രീതിയില്‍ കടന്നാക്രമിക്കുന്ന തരത്തില്‍ പേജ് തുടങ്ങുന്നത് ആദ്യമാണ്.

0 comments :
Post a Comment