News Today

« »

Monday, October 21, 2013

സൗഹൃദങ്ങള്‍ക്ക് ഇതുവരെയുണ്ടായിരുന്ന ആത്മാര്‍ത്ഥത പോലും നഷ്ടപ്പെടാന്‍ ഫേസ്ബുക് ചങ്ങാത്തം ഇടവരുത്തുന്നു


ഒറ്റ ക്ലിക്കിലൂടെ നൂറ് കണക്കിന് സുഹൃത്തുക്കളുണ്ടെന്ന് വീമ്പ് പറയുന്ന ഫേസ്ബുക് സുഹൃത്തുക്കള്‍ ഒരു കാര്യ മറിഞ്ഞോളൂ. നിങ്ങള്‍ ഫ്രണ്ട് എന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്ന മൂന്നില്‍ രണ്ട് പേര്‍ക്കും നിങ്ങളുമായി നേരിട്ട് കണ്ട് സമയം ചെലവഴിക്കാനോ സംസാരിക്കാനോ വലിയ താത്പര്യമൊന്നുമില്ലെന്ന് ഫേസ്ബുക് കേന്ദ്രീകരിച്ചുള്ള ഏറ്റവും പുതിയ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗഹൃദങ്ങള്‍ക്ക് ഇതുവരെയുണ്ടായിരുന്ന ആത്മാര്‍ത്ഥത പോലും നഷ്ടപ്പെടാന്‍ ഫേസ്ബുക് ചങ്ങാത്തം ഇടവരുത്തുന്നു എന്ന വ്യാഖ്യാനത്തിലേക്കാണ് പുതിയ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്. അതേ സമയം പത്തോളം പേര്‍ക്ക് മാത്രമാണ് തങ്ങളുടെ ഫേസ്ബുക് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാന്‍ ആഗ്രഹമുള്ളൂ എന്നും കണ്ടെത്തല്‍ വ്യക്തമാക്കുന്നു. തങ്ങളുടെ സുഹൃത്തുക്കളെ സൗഹൃദവലയത്തില്‍ നിന്നും പിന്‍വലിച്ചാല്‍ പുതിയ ഗോസിപ്പുകളും അപവാദങ്ങളും ഉണ്ടാകുമെന്നതിനാലാണ് പലരും അത് ചെയ്യാത്തതെന്നും സര്‍വെ പറയുന്നു. പതിനെട്ടു വയസ് കഴിഞ്ഞ 2,863 പേരെയാണ് ഈ സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. ബന്ധുക്കളുടേയും , വളരെ അടുത്ത പരിചയക്കാരുടേയും വിവരങ്ങള്‍ നീക്കാന്‍ പലരും താത്പര്യപ്പെടുന്നെങ്കിലും ഫോണ്‍ നമ്പറുകള്‍ക്കും അത്യാവശ്യങ്ങള്‍ക്കും വേണ്ടി മാത്രം ആ ബന്ധം നിലനിര്‍ത്തുന്നു.

സുഹൃത്തുക്കളെ കൂടുന്നതിനേക്കാളുപരി ശത്രുക്കളെ കൂട്ടാനാണ് ഫേസ്ബുക് ഉപകരിക്കുന്നതെന്ന് , പഠനം നടത്തിയ സംഘത്തിന്‍റെ തലവനായ ബ്രിട്ടണിലെ വൗച്ചര്‍ കോഡ്സ് പ്രോ വിന്‍റെ ഡയറക്റ്റര്‍ ഡോര്‍ജ് ചാള്‍സ് പറയുന്നു. - (Courtesy: Metrovartha )

0 comments :

Post a Comment