News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Friday, July 29, 2011

മള്‍ട്ടി മീഡിയ പ്രസന്റേഷന്‍(Multimedia Presetation)

.സി.ടി. സാധ്യത ഉപയോഗിച്ചുള്ള ഒരു പ്രസന്റേഷന് ഉണ്ടായിരിക്കേണ്ട നല്ല ഗുണങ്ങള്‍ എന്തൊക്കെയാണ് ?



മുഖ്യമായും പ്രാധാന്യം നല്കേണ്ട അടിസ്ഥാന വസ്തുതകളെ നമുക്ക് മൂന്നായി തിരിക്കാം.

  1. ഉള്ളടക്കം

  2. ദൃശ്യങ്ങള്‍ /ശബ്ദം

  3. പിന്നണി സംഗീതം

ഇവ ഓരോന്നിലും ശ്രദ്ധിക്കേണ്ട അടിസ്ഥാന വസ്തുതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.



ഉള്ളടക്കം: ഒരു പ്രസന്റേഷന്റെ മര്‍മ പ്രധാനമായ ഘടകമാണ് അതിന്റെ ഉള്ളടക്കം. എങ്കിലും ഇത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് അതിന്റെ വിജയം. അതുകൊണ്ട് തന്നെ പ്രസന്റേഷനില്‍ എന്ത് അവതരിപ്പിക്കുന്നു എന്നതിലുപരി എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് പ്രാധാന്യം. ആവശ്യമുള്ളിടങ്ങളില്‍ സാങ്കേതീക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി ( ഹൈപ്പര്‍ ലിങ്ക്, ഇന്റര്‍ ആക് ഷനുകള്‍, കസ്റ്റംആനിമേഷനുകള്‍,……) കുറഞ്ഞ വാക്കുകളില്‍ കുറഞ്ഞ സമയത്ത് കാഴ്ചക്കാരന്റെ താത്പര്യം നഷ്ടപ്പെടുത്താത്ത വിധത്തിലായിരിക്കണം പ്രസന്റേഷന്‍ രൂപകല്‍പന ചെയ്യേണ്ടത്. അതുകൊണ്ട് ടെക്സ്റ്റിന്റെ വലുപ്പം പരമാവധി കുറക്കേണ്ടതാണ്. ആയിരം ദത്തങ്ങളേക്കാളും അനുയോജ്യമായത് ചിലപ്പോള്‍ ഒരു ചിത്രമോ ഒരു ശബ്ദമോ ആയിരിക്കാം. ഒരു സ്ലൈഡില്‍ നിന്നും മറ്റൊരു സ്ലൈഡിലേക്ക് മാറുമ്പോളുള്ള സ്ലൈഡ് ട്രാന്‍സിഷന്‍ ഉള്ളടക്കത്തിന് അനുയോജ്യമായിരിക്കണം. ഇതുപോലെ ശബ്ദ ഫയലുകള്‍ തെരഞ്ഞെടുക്കുന്നതിലും ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയായിരിക്കണം. ഒരു സ്ലൈഡിലെ ടെക്സ്റ്റുകളും ചിത്രങ്ങളും വായിക്കുന്നതിനും, ഒരു സ്ളൈഡില്‍ നിന്ന് മറ്റൊരു സ്ലൈഡിലേക്ക് മാറുന്നതിനുള്ളതും ആയ സമയക്രമീകരണം അനുയോജ്യമായതായിരിക്കണം.ദൃശ്യങ്ങള്‍ /ശബ്ദങ്ങള്‍ : കുട്ടികള്‍ സ്ഥിരമായി കാണുന്ന പാഠ പുസ്തകത്തിലേതുപോലുള്ള വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങള്‍ക്ക പകരം പിന്നണിക്കും അക്ഷരങ്ങള്‍ക്കും ആകര്‍ഷകമായ നിറങ്ങളും ഡിസൈനുകളും നല്‍കുന്നത് പ്രസന്റേഷന്‍ കാണുന്നതിന് താത്പര്യം ഉളവാക്കും. ഉചിതമായ ചില ചിത്രങ്ങളിലൂടെ അനാവശ്യമായ ടെക്സറ്റുകള്‍ ഒഴിവാക്കി ആശയങ്ങള്‍ ഫലപ്രദമായി പ്രകടിപ്പിക്കുന്നതിന് സാധിക്കും. ഉദാഹരണമായി അമിത ഭക്ഷണത്തിലൂടേയും വ്യായാമത്തിന്റെ അപര്യാപ്തതമൂലവും ഉണ്ടാകുന്ന പൊണ്ണത്തടി“യെ കുറിച്ച് വിശദീകരിച്ചുള്ള ടെക്സ്റ്റ് നല്‍കുന്നതിനു പകരം അമിത വണ്ണമുള്ളവരുടെയും, അവര്‍ കഴിക്കുന്ന ഭക്ഷണരീതിയുടേയും ചിത്രങ്ങള്‍ / വീഡിയോ കാണിക്കുന്നതിലൂടെ അമിത വണ്ണത്തിന്റെ ഭീകരതയും അവര്‍ അനുഭവിക്കുന്ന കഷ്ടതകളും നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കും. ഇതുപോലെ ചില സന്ദര്‍ഭങ്ങളില്‍ ശബ്ദങ്ങള്‍ മാത്രമോ, ദൃശ്യങ്ങളും ശബ്ദങ്ങളും കൂടി ചേര്‍ന്നതുമായ അവതരണം ആശയ വിനിമയത്തിനു കുടുതല്‍ സഹീയകമാകും. ഉദാഹരണമായി ഒരു പുഴ നശിച്ചുകൊണ്ടിരിക്കുന്നു എന്ന ആശയ വിനിമയത്തിന് നശിച്ചുകൊണ്ടിരിക്കുന്ന ഒരു പുഴയുടെ ചിത്രവും നശിക്കുന്ന പുഴയെക്കുറിച്ചുള്ള ഒരു കവിതയും ചേര്‍ന്ന അവതരണം ആശയത്തിന്റെ തീവ്രത കാഴ്ചക്കാരനിലെത്തിക്കാന്‍ സഹായിക്കും. ഇവിടെ ദൃശ്യവും ശബ്ദവും തമ്മിലുള്ള പാരസ്പര്യ ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.പിന്നണി സംഗീതം : പ്രസന്റേഷന്‍ ആസ്വാദ്യകരമാക്കുന്നതില്‍ പിന്നണി സംഗീതത്തിനുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. ഉദാഹരണമായി ഒരു പ്രകൃതി ദുരന്തത്തിന്റെ ദൃശ്യം പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിന് പിന്നണിയായി ഒരി ശോക സംഗീതം നല്‍കുന്നത് ദുരന്തത്തിന്റെ തീക്ഷണത അനുഭവിക്കാന്‍ കാഴ്ചക്കാരനെ സഹായിക്കും. ദൃശ്യത്തിനനുയോജ്യമല്ലാത്ത പിന്നണി സംഗീതം അരോചകമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഒരു നല്ല പ്രസന്റേഷന് അവശ്യമുണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങളാണ് മുകളില്‍ കൊടുത്തവയെങ്കിലും ആരാണ് ശ്രോദ്ധാവ്” (കുട്ടികള്‍, അദ്ധ്യാപകര്‍, പ്രൊഫണലുകള്‍…….) എന്നത് പൂര്‍ണമായും മനസ്സില്‍ ഉള്‍ക്കൊണ്ടുകൊണ്ട് മാത്രമേ പ്രസന്റേഷന്‍ തയ്യാറാക്കുവാന്‍ പാടുള്ളൂ.





വെബ് പേജ് നിര്‍മ്മാണം



    ഒരു നല്ല വെബ്പേജിന്റെ ഗുണങ്ങള്‍
    Template – ഏറ്റവും മികച്ഛതാകണം. മറ്റ് template നെ അനുകരിക്കരുത്. നമ്മുടെ ആവശ്യത്തിന് അനുസരിച്ചുള്ളതായിരിക്കണം.
    ഉള്ളടക്കം - Web page ന്റെ ആത്മാവ് അതിന്റെ ഉള്ളടക്കം ആണ്. ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കേണ്ടത് ഈ section ലില്‍ ആണ്. പുതുമ ഉണ്ടെങ്കില്‍ മാത്രമേ ആള്‍ക്കാരെ ആകര്‍ക്കാന്‍ കഴിയൂ.
    ലിങ്കുകള്‍ - ആകര്‍ഷകമായ ലിങ്കുകള്‍ ഉണ്ടായിരിക്കണം. Broken Link ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
    Search box – Web page ല്‍ ഉണ്ടായിരിക്കേണ്ട ഒരു option

    Thursday, July 28, 2011

    Complete Chart of DA Orders

    The Complete Chart of DA Orders

    Download DA Chart PDF version

    കടപ്പാട് ;keralaservice.org

    Fix Your Pay:2011 - Final Version

    Fix Your Pay -  Final Version Released

    Fix Your Pay -The All in One Software for Pay Fixation revised final version, after incorporating the changes as per G. O. (P) No.143/2011/Fin. dated 30/03/2011, is released. Now you can do all work related to Pay fixation with this Software. That is you can
    1. Compare fixation

    2. Find best option date

    3. Fix your pay as on date

    4. Take print out of Option, Undertaking and Statement as you desired

    5. Print Filled and Blank option /Undertaking form.

    It is an excel programmed file, hence there is no additional software required to run this file. This software is developed by Sri. A.Chandrasekharan, Bhadra, Mannalur, Palakkad. To download the software  Click here . Kindly make your feedback and Support to bhadra@keralaservice.org
    FOR MORE DETAILS  www.keralaservice.orgThis e-mail address is being protected from spambots. You need JavaScript enabled to view it


    പൊതു വിജ്ഞാനം ( General Knowledge)

    പൊതു വിജ്ഞാനം .1  GK General Category DOWNLOAD
    പൊതു വിജ്ഞാനം .2  GK of mixed category   DOWNLOAD
    പൊതു വിജ്ഞാനം .3  Biggest in the World   DOWNLOAD

    പൊതു വിജ്ഞാനം .4  Countries and their capitals   DOWNLOAD

    പെന്‍ഷന്‍ സോഫ്റ്റ്‌വെയര്‍( Pension Calculator)

    പുതുക്കിയ പെന്‍ഷന്‍  കണക്കാക്കാന്‍  ഒരു സോഫ്റ്റ്‌വെയര്‍ - Pension  Calculator‍-  ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ഡൌണ്‍ലോഡ്  ലിങ്കില്‍ ക്ലിക്ക്  ചെയ്യുക

    DOWNLOAD






    Monday, July 25, 2011

    ചെവിയുടെ ആരോഗ്യം



    കേള്‍വി സാധ്യമാക്കുന്ന അവയവം എന്നതു മാത്രമല്ല ചെവിയുടെ പ്രാധാന്യം. മനുഷ്യശരീരത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയെന്ന ധര്‍മ വും ചെവി വഹിക്കുന്നുണ്ട്. ജന്മനാ കേള്‍വിക്കു തകരാറില്ലെന്നതു കൊണ്ടു ചെവിയുടെ ആരോഗ്യത്തിലുള്ള ശ്രദ്ധയില്ലായ്മ, ക്രമേണ കേള്‍വിശക്തി ഇല്ലാതാകുന്നതിലേക്കാണു നയിക്കുക. ഇതോടൊപ്പം ശരീരത്തിന്‍റെ സന്തുലിതാവസ്ഥയും നഷ്ടപ്പെടും.

    ശബ്ദമലിനീകരണമാണ് ഇന്ന് ചെവിയുടെ ആരോഗ്യത്തെ പ്രതികൂലമാ യി ബാധിക്കുന്ന വില്ലന്‍. കാതടപ്പിക്കു ന്ന തരത്തിലുള്ള ശബ്ദങ്ങള്‍ നിരന്തരം കേള്‍ക്കുന്നതിലൂടെ ക്രമേണ ചെവിയുടെ ആരോഗ്യം തകരുകയും കേള്‍വിക്കുറവുണ്ടാവുകയും ചെയ്യും. ചെവിയുടെ ഘടനയനുസരിച്ചു ബാഹ്യകര്‍ണം, മധ്യകര്‍ണം, ആന്തരകര്‍ണം എന്നീ മൂന്നു ഭാഗങ്ങളാണുള്ളത്. പുറമേയുള്ള ചെവിക്കുടയും അകത്തുള്ള ദ്വാരവുമാണു ബാഹ്യകര്‍ണം. ആന്തരകര്‍ണത്തിലെ സൂക്ഷ്മസംവേദന ക്ഷമതയുള്ള കോശങ്ങളാണു ശബ്ദോര്‍ജത്തെ വൈദ്യുത തരംഗങ്ങളാക്കി തലച്ചോറിലേക്കയ്ക്കുന്നത്. കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ ഈ കോശങ്ങളെ എന്നെന്നേക്കുമായി തകരാറിലാക്കും. ശബ്ദത്തിന്‍റെ അളവ് ഡെസിബെല്‍ എന്ന യൂണിറ്റിലാണു കണക്കാക്കുന്നത്. പൊതുവെ മനുഷ്യന്‍ സംസാരിക്കുന്ന ശബ്ദം എഴുപതു ഡെസിബെലാണ്. എണ്‍പതു ഡെസിബെല്‍ ശബ്ദം സ്ഥിരമാ യി കേള്‍ക്കുന്നത് ആന്തര കര്‍ണത്തില്‍ തകരാര്‍ സൃഷ്ടിക്കും. വണ്ടികളുടേയും മറ്റും ഹോണുകള്‍ തൊണ്ണൂറു ഡെസിബെലാണ്. ഇത് സ്ഥിരമായി കേട്ടാലുണ്ടാകുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. അമിത ശബ്ദത്തിലുള്ള ഹോണ്‍ സ്ഥിരമായി കേള്‍ക്കുന്നതു ചെവിക്കു ദോഷകരമാണ്.

    ഫാക്റ്ററികള്‍, പാറമടകള്‍ തുടങ്ങി അമിത ശബ്ദമുള്ള സ്ഥലങ്ങളില്‍ ജോ ലി ചെയ്യുന്നവരുടെ ചെവിയുടെ ആരോഗ്യം തകരാറിലാവാന്‍ സാധ്യത യേറെയാണ്. പാറ പൊട്ടിക്കുന്ന ശബ്ദം, വെടി പൊട്ടുന്ന ശബ്ദം, ഫാക്റ്ററികളില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം തുടങ്ങിയവയെല്ലാം ചെവിയുടെ ആരോഗ്യത്തെ ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ജോലിയെടുക്കുന്നവര്‍ ഇയര്‍ മഫ് ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ചെവിയുടെ ആരോഗ്യം സംരക്ഷിക്കാനാവും.

    ചെവിയിലുണ്ടാകുന്ന വാക്സ് അഥവാ ചെവിക്കായം നീക്കം ചെയ്യുന്നതിനായി ബഡ്സ് ഇടുന്നതു തെറ്റായ പ്രവണതയാണ്. ഇത് ചെവിയുടെ ആരോഗ്യത്തെ തകരാറിലാക്കും. ചെവിയില്‍ കാണപ്പെടുന്ന വാക്സ്, അഴുക്കാണെന്നാണു പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത് ചെവിയിലെ കര്‍ണപുടത്തെ അഴുക്ക്, പൊടിപടല ങ്ങള്‍ എന്നിവയില്‍ നിന്നു സംരക്ഷിക്കുകയാണു യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ചെവിയുടെ സുരക്ഷിതത്വത്തി നു വേണ്ടിയാണു ചെവിക്കുള്ളില്‍ വാക്സ് ഉത്പാദിപ്പിക്കപ്പെടുന്നത്. വാക്സ് നീക്കം ചെയ്യുന്നതിനായി ബഡ്സ് ഇടുന്നതു മൂലം ചെവിയി ലെ വാക്സിനൊപ്പം അഴുക്കും മറ്റും അകത്തേക്കു പോവുന്നു. ഇത് ചെവിയില്‍ അണുബാധയുണ്ടാകുന്നതിലേക്കാണു നയിക്കും. ചെവിയിലെ ബാഹ്യകര്‍ണം വളരെ നേര്‍ത്തതാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ ചെവിയില്‍ നിന്നു വാക്സ് നീക്കം ചെയ്യുന്നതിനായി ചിലര്‍ ബഡ്സ് ഇടാറുണ്ട്. ഇത് ഒഴിവാ ക്കുക.

    മധ്യകര്‍ണത്തിന്‍റെ പാടയില്‍ ദ്വാരം വീഴുക, മധ്യകര്‍ണത്തിലെ അസ്ഥികളിലുണ്ടാകുന്ന തകരാറുകള്‍, ആന്തര കര്‍ണത്തിലെ കോശങ്ങളുടെ തകരാറുകള്‍ എന്നിവ കേള്‍വിക്കുറവിലേ ക്കു നയിക്കും. ചെവിയില്‍ മൂളല്‍, തലകറക്കം എന്നിവയുണ്ടായാല്‍ കേള്‍വിക്കുറവുണ്ടോയെന്നതു പരിശോധിക്കണം. കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാകുന്ന ശക്തമായ ചെവിവേദന അണുബാധയുടെ ലക്ഷണമാകാം. ചെവിയിലുണ്ടാകുന്ന അണുബാധ മൂലം ശക്തമായ ചെവിവേദനയും തലകറക്കവുമുണ്ടാകും. ഇതു പോലെ തലച്ചോറിലുണ്ടാകുന്ന ട്യൂമര്‍ മൂലവും തലകറക്കവും ചെവിയില്‍ ശബ്ദം കേള്‍ക്കുന്ന പ്രതീതിയുമുണ്ടാ കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. തുടരെത്തുടരെയുണ്ടാകുന്ന അണുബാ ധ ചെവിയുടെ ആരോഗ്യം തകരാറിലാക്കും. ലളിതമായ ചികിത്സാരീതികള്‍ വഴി ചെവിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. വിദഗ്ധ പരിശോധനയ്ക്കു ശേഷം ശസ്ത്രക്രിയയിലൂടെ കേള്‍വിക്കുറവ് പരിഹരിക്കാം. അണുബാധ ചികിത്സയിലൂടെ പരിഹരിച്ച ശേഷം ഇത് വീണ്ടും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

    കടപ്പാട് : മെട്രോ വാര്‍ത്ത 

    കുഞ്ഞിന്‍റെ സംരക്ഷണത്തിന്

    അമ്മയ്ക്കു ടാറ്റാ കൊട്, ഡെ കെയറിലെ ആയ പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍ ഞാന്‍ തിരിഞ്ഞു നോക്കാറില്ല. അവന്‍റെ മുഖം കാണുമ്പോള്‍ സങ്കടം തോന്നും, കരച്ചില്‍ വന്നിട്ടുണ്ട് ചിലപ്പോള്‍...ഒന്നര വയസുള്ള കുഞ്ഞിനെ ഡെ കെയറില്‍ വിട്ട് ജോലിക്കു പോകുന്നതിന്‍റെ വേദന പങ്കു വയ്ക്കുന്ന ഈ അമ്മയുടെ പേര് എന്തെന്നു പ്രസക്തമല്ല, കാരണം നിരവധി പേരുകള്‍ എഴുതേണ്ടി വരും.

    ഒരു കുഞ്ഞിനെ ജീവിതത്തിലേക്കു ക്ഷണിക്കുമ്പോള്‍ പല സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നം കുഞ്ഞിനെ നോക്കലും ജോലിയും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുമെന്നതാണ്. കുഞ്ഞിന്‍റെ സംരക്ഷണത്തിന് അത്രയേറെ ശ്രദ്ധ വേണമെന്ന് ആഗ്രഹിക്കുന്നതും അമ്മമാരാണ്. കുഞ്ഞു പിറന്നാല്‍ സ്ത്രീകള്‍ ജോലി ഉപേക്ഷിച്ചു വീട്ടമ്മയാവുന്ന പ്രവണതയാണ് കേരളത്തില്‍ മുമ്പു കണ്ടിരുന്നത്. പക്ഷേ, കാലം മാറി, ഇന്നത്തെ സാഹചര്യത്തില്‍ രണ്ടുപേരും ജോലിക്കു പോയാല്‍ മാത്രമേ നന്നായി ജീവിതം പുലര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കൂ. കുഞ്ഞുങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ സമയമായിട്ടില്ല എന്ന തീരുമാനമെടുക്കാന്‍ ഒരു ചെറിയ ശതമാനം യുവദമ്പതികളെയെങ്കിലും പ്രേരിപ്പിക്കുന്നതും ഇതു തന്നെ. പക്ഷേ, മിക്കവറും സധൈര്യം ഈ ഘട്ടത്തെ നന്നായി കൈകാര്യം ചെയ്യാന്‍ ശീലിച്ചു തുടങ്ങിയിട്ടുണ്ട്.

    ഒരു നല്ല അമ്മയാവാന്‍ ജോലി ഉപേക്ഷിച്ചു കുഞ്ഞിനേയും പരിചരിച്ച് വീട്ടിലിരിക്കണം എന്നൊരു പൊതുധാരണ ശക്തമാണ്. പക്ഷേ, ജോലി ചെയ്യുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് സാധാരണ കുഞ്ഞുങ്ങളില്‍ നിന്ന് യാതൊരു വ്യത്യാസവും ഉള്ളതായി ഒരു ശാസ്ത്രീയ പഠനത്തിലും പറയുന്നില്ല. വീടിനുള്ളിലെ അന്തരീക്ഷം ശാന്തവും സമാധാനപരവും സ്നേഹപൂര്‍ണവുമാക്കാന്‍ ശ്രമിക്കുക. അമ്മ ജോലിക്കു പോയാലും ഇത്തരം വീടുകളിലെ കുഞ്ഞുങ്ങള്‍ സന്തോഷവാന്മാരും ചുറുചുറുക്കുള്ളവരുമായിരിക്കും. പക്ഷേ, സംഘര്‍ഷം നിറഞ്ഞ അവസ്ഥ, അതായത് അമ്മ ജോലിക്കു പോകുന്നത് ഇഷ്ടമല്ലാത്ത കുടുംബാംഗങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷം കുഞ്ഞിനെ വളരെയധികം അസ്വസ്ഥനാക്കും.

    കുടുംബാംഗങ്ങളുടെ താത്പര്യത്താല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാവുക, ഭര്‍ത്താവിന് ഭാര്യയെ ജോലിക്കു വിടാന്‍ താത്പര്യമില്ലാതിരിക്കുക, പണത്തിന്‍റെ പിരിമുറുക്കത്താല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാവുന്ന അവസ്ഥ എന്നിവ ഒരു കുഞ്ഞിനെ നന്നായി വളര്‍ത്തുന്നതില്‍ നിന്ന് കടിഞ്ഞാണിടും. ജോലി സ്ഥലത്തെ ടെന്‍ഷനും ഫ്രസ്ട്രേഷനും വീട്ടിലേക്ക് കൊണ്ടുവരാതിരിക്കുക.

    കുഞ്ഞിനെ കളിപ്പിക്കുക, ഭക്ഷണം കൊടുക്കുക, അവനെ ശാന്തനാക്കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് പൊതുവെ മാറിനില്‍ക്കുകയായിരുന്നു മുമ്പ് അച്ഛന്മാര്‍. പക്ഷേ, കാലം മാറി, ഇന്ന് ഭര്‍ത്താവും ഭാര്യയും ഒന്നിച്ചാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത്. അതിനാല്‍ ജോലിയെ ഒരു പ്രശ്നമായി കാണരുത്. രണ്ടുപേരുടേയും സഹകരണത്തിലൂടെ നന്നായി ഒരു കുഞ്ഞിനെ വളര്‍ത്താം.

    ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന അമ്മയെ പ്രധാനമായും വലയ്ക്കുന്ന ചിന്ത, കുഞ്ഞിനോടൊപ്പം ചെലവഴിക്കാന്‍ സമയം തികയുന്നില്ല എന്നതാണ്. കൂടാതെ കുഞ്ഞിനെ നോക്കുന്ന ആയയോടും അല്ലെങ്കില്‍ അവരുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കുന്നവരോടും സ്വാഭാവികമായി അസൂയ തോന്നാം. പക്ഷേ, ആ ചിന്ത വളരാന്‍ അനുവദിക്കരുത്. കുഞ്ഞ് സന്തോഷത്തോടെയിരിക്കുന്നുണ്ടെങ്കില്‍, വളര്‍ച്ചയുടെ കാര്യത്തില്‍ പ്രശ്നങ്ങളില്ലെങ്കില്‍, ഇത്തരം ചിന്തകള്‍ മനസില്‍ നിന്നു മാറ്റിവയ്ക്കുക.

    കുഞ്ഞിനൊപ്പം ചെലവഴിക്കുന്ന സമയം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. ജോലിസ്ഥലത്തെ കാര്യങ്ങളും വീട്ടുജോലികളെക്കുറിച്ചുള്ള ചിന്തകളും മാറ്റി കുഞ്ഞിനോട് സന്തോഷത്തോടെ ഇടപെടുക. കുഞ്ഞിനോടു സംസാരിക്കുകയും അന്നു സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ആരായുകയും ചെയ്യുക. ഈ സമയത്ത് കുഞ്ഞിനെ മാറോടണയ്ക്കുകയും അമ്മയുടെ ചൂട് പകരുകയും ചെയ്യുക. ഇത് കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കുറച്ചു മുതിര്‍ന്നാല്‍ കുട്ടികളെ കൂടുതല്‍ ലാളിക്കരുത്. ഇത് അനാവശ്യമായ വാശികളിലേക്കും പുതിയ ശീലങ്ങളിലേക്കും നയിക്കും. ജോലിക്കു പോകുന്ന അമ്മമാര്‍, സാധാരണയായി കുഞ്ഞുങ്ങള്‍ എന്തു ചോദിച്ചാലും ശരി എന്നു പറയുകയും വാങ്ങിക്കൊടുക്കുകയും ചെയ്യാറുണ്ട്. അനാവശ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

    അമ്മ വീട്ടിലില്ലാത്ത സമയത്ത് കുഞ്ഞിനെ പരിചരിക്കുന്നവരുമായി മത്സരിക്കാന്‍ മുതിരാതെ അവരുമായി നല്ലൊരു ബന്ധം സൂക്ഷിച്ചാല്‍ ടെന്‍ഷനില്ലാത്ത വര്‍ക്കിങ് മദറാവാം. ജോലിയേയും കുഞ്ഞിനേയും ഇനി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ഇവ രണ്ടും ഒന്നിച്ചുകൊണ്ടു പോകുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നു തിരിച്ചറിയുക

     കടപ്പാട്: മെട്രോ വാര്‍ത്ത .

    പഞ്ചാബി ചിക്കന്‍

    പഞ്ചാബി ചിക്കന്‍

    ചേരുവകള്‍

    ചിക്കന്‍ - ഒരു കിലോ, സവാള - നൂറ്റി ഇരുപത്തഞ്ചു ഗ്രാം, വെളുത്തുള്ളി - രണ്ട് ഡസര്‍ട്ട് സ്പൂണ്‍, മല്ലിപ്പൊടി - രണ്ട് ഡസര്‍ട്ട് സ്പൂണ്‍, പെരും ജീരകം - ഒരു ടീ സ്പൂണ്‍, ജീരകം - ഒരു ടീ സ്പൂണ്‍, മുളകുപൊടി - നാല് ടീ സ്പൂണ്‍, ഇഞ്ചി - ഒരിഞ്ചു വലുപ്പമുള്ള കഷണം, മഞ്ഞള്‍ - ചെറിയ കഷണം, കറുവപ്പട്ട - അഞ്ചെണ്ണം, കശുവണ്ടി - ഇരുപതെണ്ണം, തേങ്ങ ചുരണ്ടിയത് - അരക്കപ്പ്, പുളി കുറഞ്ഞ തൈര് - കാല്‍ക്കപ്പ്, തക്കാളിക്കഷണം - ഒരു കപ്പ്, ഏലയ്ക്ക - അഞ്ചെണ്ണം, നെയ്യ് - അരക്കപ്പ്, പഞ്ചസാര - മൂന്ന് ടീ സ്പൂണ്‍

    തയാറാക്കുന്ന വിധം

    വെളുത്തുള്ളി അരച്ച് തൈരില്‍ കലക്കുക. ഇഞ്ചി അരയ്ക്കുക. കശുവണ്ടിയും ചുരണ്ടിയ തേങ്ങയും ഒന്നിച്ചരയ്ക്കു ക. മല്ലി, പെരും ജീരകം, മുളകുപൊടി ഇവ മൂന്നും കൂടി അരയ്ക്കുക. ഒരു വിധം വലുപ്പമുള്ള കഷണങ്ങളായി ചിക്കന്‍ മുറിക്കുക. സവാള കനം കുറച്ച് അരിയുക. പഞ്ചസാര നെയ്യിലിട്ടു കരിയ്ക്കുക. കുമിളയാകുമ്പോള്‍, പട്ട, ഏലയ്ക്ക, സവാള എന്നിവയിടാം. സവാള വറുത്തു കഴിയുമ്പോഴേക്കും മഞ്ഞള്‍, ഇഞ്ചി ഇവ അരച്ചതു ചേര്‍ക്കുക. ബാക്കി അരപ്പുകള്‍ (കശുവ ണ്ടിയും തേങ്ങയും അരച്ചത്) ചേര്‍ക്കാം. നല്ല പോലെ വഴറ്റിയെടുക്കുക. അല്‍പ്പം തൈര് ഇടയ്ക്കിടെ ചേര്‍ക്കുക. എല്ലാ ലായനിയും തിളയ്ക്കുമ്പോള്‍, നെയ്യ് മുകളില്‍ ഒഴുകിക്കിടക്കും. തക്കാളി ചെറിയ കഷണങ്ങളാക്കി തേങ്ങ, കശുവണ്ടി ഇവ ചേര്‍ത്ത് മൊരിച്ചെടുക്കുക. ഒരു കപ്പ് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. അടപ്പുകൊണ്ടു മൂടി ചിക്കന്‍ മൃദുവാകുന്നതുവരെ വേവിക്കുക.

    കുക്കറില്‍ പാചകം ചെയ്യാന്‍ വേണ്ട സമയം - രണ്ട് മിനിറ്റ്

    വെള്ളം - അരക്കപ്പ്

    അടുപ്പില്‍ - നാല്‍പ്പതു മിനിറ്റ്



    ചിക്കന്‍ റോള്‍-അപ്പ്

    ചേരുവകള്‍


    മൈദ - ഒരു കപ്പ്, ഉപ്പ് - അര ടീ സ്പൂണ്‍, ഡാള്‍ഡ - കാല്‍ക്കപ്പ്, ചീസ് - രണ്ട് ടേബിള്‍ സ്പൂണ്‍

    ഫില്ലിങ്ങിന്

    വേവിച്ച ചിക്കന്‍ പൊടിയായി അരിഞ്ഞത് - ഒന്നരക്കപ്പ്, മഷ്റൂം നീളത്തില്‍ അരിഞ്ഞത് - കാല്‍ക്കപ്പ്, ക്രീം - രണ്ട് ടേബിള്‍ സ്പൂണ്‍, പൊടിയായി അരിഞ്ഞ സവാള - രണ്ട് ടേബിള്‍ സ്പൂണ്‍, ക്യാപ്സിക്കം അല്ലെങ്കില്‍ സെലറി പൊടിയായി അരിഞ്ഞത് - രണ്ട് ടേബിള്‍ സ്പൂണ്‍, നാരങ്ങാനീര് - രണ്ട് ടേബിള്‍ സ്പൂണ്‍, ഉപ്പും കുരുമുളകും - പാകത്തിന്

    ബ്രഷ് ചെയ്യാനുള്ള ചേരുവകള്‍

    മുട്ടയുടെ മഞ്ഞക്കരു - ഒരെണ്ണം, പാല്‍ - ഒരു ടേബിള്‍ സ്പൂണ്‍

    ഇവ രണ്ടും യോജിപ്പിച്ചു വയ്ക്കുക



    തയാറാക്കുന്ന വിധം

    മൈദയും ഉപ്പും കൂടി ചേര്‍ത്ത് നന്നായി തെള്ളുക. ഇത് ഒരു പാത്രത്തിലേക്കു പകര്‍ന്ന് ഡാള്‍ഡയും ചുരണ്ടിയ ചീസും ചേര്‍ക്കുക. രണ്ടു മൂന്ന് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ച മാവ് വലിയ ഒരു ഉരുളയാക്കി തണുപ്പിക്കുക. ഇത് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് ദീര്‍ഘചതുരാകൃതിയില്‍ പരത്തുക. ഇതിനു മീതെ ഫില്ലിങ്ങിന്‍റെ ചേരുവകള്‍ യോജിപ്പിച്ചതു ചേര്‍ക്കുക.

    ഈ പ്ലാസ്റ്റിക് ഷീറ്റിന്‍റെ സഹായത്തോടെ തന്നെ പരത്തിയതു ചുരുട്ടിയെടുത്ത് നെയ്മയം പുരട്ടിയ ബേക്കിങ് ട്രേയില്‍ ഫില്ലിങ് താഴെ വരത്തക്കവണ്ണം വയ്ക്കുക. ഇനി മുകള്‍വശം ബ്രഷ് ചെയ്യുക. പത്തൊമ്പതു ഡിഗ്രി സെന്‍റി ഗ്രേഡില്‍ ഇരുപത്തഞ്ചു മിനിറ്റ് നേരം അഥവാ ബ്രൗണ്‍ നിറമാകും വരെ ബേക്ക് ചെയ്യുക.



    ചിക്കന്‍ ക്രീം കറി

    ചേരുവകള്‍


    ചിക്കന്‍ - ഒരു കിലോ, സവാള നീളത്തില്‍ അരിഞ്ഞത് - അഞ്ചെണ്ണം, ഇഞ്ചി (നന്നായി അരച്ചത് ) - ഒരു കഷണം, വെളുത്തുള്ളി - ഒരു ടേബിള്‍ സ്പൂണ്‍, പച്ചമുളക് (പൊടിയായി അരിഞ്ഞത്) - ആറെണ്ണം, മുട്ട - ഒരെണ്ണം, ക്രീം - മൂന്ന് ടേബിള്‍ സ്പൂണ്‍, മല്ലിയില - ഒരു കെട്ട്, പട്ട - മൂന്ന് കഷണം

    തയാറാക്കുന്ന വിധംകോഴി കഴുകി ചെറു കഷണങ്ങളാക്കുക. സവാള അരിഞ്ഞത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. തീ കുറച്ച്, ഇഞ്ചി, വെളുത്തു ള്ളി എന്നിവ അരച്ച് ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വറുക്കുക. പട്ട, പച്ചമുളക് അരിഞ്ഞത്, കോഴിക്കഷണങ്ങള്‍ എന്നിവ ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ ഇളക്കുക. രണ്ട് കപ്പ് ചൂടുവെള്ളം ചേര്‍ത്ത് അടച്ചു വേവിക്കുക. ഇറച്ചിക്കഷണങ്ങള്‍ മൃദുവാകുന്നതു വരെ അടുപ്പത്തു വയ്ക്കുക. നന്നായി അടിച്ചു പതപ്പിച്ച മുട്ട ചേര്‍ക്കുക. വാങ്ങുന്നതിനു തൊട്ടു മുമ്പായി മല്ലിയില യും ക്രീമും ചേര്‍ത്തു ചൂടോടെ വിളമ്പുക

    കടപ്പാട് : മെട്രോ വാര്‍ത്ത 

    കഷണ്ടിക്കു മരുന്നില്ലെന്ന ചൊല്ല് ഉപേക്ഷിക്കാം

    മുഖസൗന്ദര്യവും മുടിയഴകും തമ്മില്‍ വലിയ ബന്ധമുണ്ട്. തലമുടിയുടെ ഭംഗിക്കൊത്ത് മുഖകാന്തിയും വര്‍ധിക്കും. മുടി ചീകിയൊതുക്കി മുഖത്തു ക്രീം പുരട്ടിയാല്‍ പ്രായത്തെ മറികടക്കാനാകും, സൗന്ദര്യം വര്‍ധിപ്പിക്കാനും കഴിയും. തലയില്‍ മുടിയില്ലെങ്കിലോ? കഷണ്ടിക്കു മരുന്നില്ലെന്ന പഴകിയ ചൊല്ല് ഉപേക്ഷിക്കാം. തൊട്ടു നോക്കിയാല്‍പ്പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള ഹെയര്‍ ഫിക്സിങ് രീതികള്‍ ലോകത്തിന്‍റെ വിവിധ ഭാഗത്തു വിജയകരമായി സാധ്യമാക്കുന്നു. പുരുഷനും സ്ത്രീക്കും തലമുടിയില്ലെന്ന പരാതി അവസാനിപ്പിക്കാം. ഹെയര്‍ ഫിക്സിങ് മേഖല ഉറപ്പു തരുന്നു, നാച്ചുറല്‍ ഭംഗി.

    നിലവിലുള്ള ഹെയര്‍ ഫിക്സിങ് സമ്പ്രദായങ്ങളുടെ പരിമിതികള്‍ മറികടന്നുകൊണ്ട് ഹെയര്‍ ഫിക്സിങ് സാധ്യമാക്കുന്നു കോഴിക്കോട് പൊറ്റമ്മലില്‍ മിത്രാസ് ഹെയര്‍ ഫിക്സിങ്. കേരളത്തില്‍ ഹെയര്‍ ഫിക്സിങ് മേഖലയെ പരിപോഷിപ്പിക്കുകയും അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത ഒരു സംഘമാണു മിത്രാസ് ഹെയര്‍ ഫിക്സിങിന്‍റെ സാരഥികള്‍. അള്‍ട്രാ മോഡേണ്‍ ടെക്നോളജി ഉപയോഗിച്ചാണു മിത്രാസിന്‍റെ പ്രവര്‍ത്തനം. അതിനൂതനവും പരിപൂര്‍ണവുമായ ഈ സാങ്കേതികവിദ്യ കേരളത്തില്‍ ആദ്യമായി ഉപയോഗപ്പെടുത്തുന്നതും മിത്രാസ് തന്നെ. ഒരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലെന്നതാണ് ഈ ടെക്നോളജിയുടെ പ്രത്യേകത. യഥാര്‍ഥ മുടിയുമായി ഏറ്റവുമധികം സാമ്യമുള്ള അള്‍ട്രാമോഡേണ്‍ ടെക്നോളജി കഷണ്ടിയുടെ ഏറ്റവും വലിയ വില്ലനാണെന്നു പഠനങ്ങളിലൂടെ തെളിയിച്ച ശേഷമാണു മിത്രാസിന്‍റെ പ്രവര്‍ത്തനം. അതുകൊണ്ടുകൂടിയാണു തുറന്ന വാഹനങ്ങളില്‍ സഞ്ചരിക്കാനും നീന്തിക്കുളിക്കാനും ഷാംപൂ ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യംകൂടി നല്‍കുന്ന ടെക്നോളജിയാണിതെന്ന് ഉറപ്പു തരുന്നത്. അള്‍ട്രാ മോഡേണ്‍ ടെക്നോളജിയാണു മിത്രാസ് ഹെയര്‍ ഫിക്സിങിന്‍റെ ഏറ്റവും വലിയ സംഭാവന.

    വിസ്മയിപ്പിക്കുന്ന മുടിയഴകുകള്‍ സ്വന്തമാക്കാനുള്ള മലയാളിയുടെ മോഹത്തിന്‍റെ മിത്രമാണു മിത്രാസെന്നു മാനെജിങ് ഡയറക്റ്റര്‍ ആര്‍.വി. മനാഫ് പറയുന്നു. അതിനുള്ള തെളിവാണു റീകണ്ടീഷനിങിനും സര്‍വിസിങിനും മിത്രാസില്‍ എത്തുന്നവര്‍. കഴിഞ്ഞ ഏഴു വര്‍ഷക്കാലം ഹെയര്‍ ഫിക്സിങ് രംഗത്തു പുതുമ അന്വേഷിച്ചു പ്രയോഗവത്കരിക്കാനുള്ള ശ്രമത്തിലായിരുന്നു മിത്രാസ്. മികച്ച പ്രവര്‍ത്തന വൈദഗ്ധ്യം കൈമുതലാക്കിയ ഹെയര്‍ ഫിക്സിങ് ടെക്നിഷ്യന്‍ അന്‍സാറും മാനെജര്‍ അരുണുമാണ് ഹെയര്‍ ഫിക്സിങ്ങില്‍ ഈ സ്ഥാപനത്തിന്‍റെ കരുത്ത്. മിത്രാസിന്‍റെ ഹെല്‍പ് ഡെസ്കില്‍ ഹെയര്‍ ഫിക്സിങ്ങിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യക്തമായി വിശദീകരിച്ചു നല്‍കും.

    കഷണ്ടി ഒരു രോഗമാണെന്ന കാഴ്ചപ്പാട് തിരുത്തുകയാണു ഹെയര്‍ ഫിക്സിങ് രംഗം നടത്തിയതെങ്കില്‍, ചെലവേറിയ ഹെയര്‍ ഫിക്സിങ് രീതിയെ ചുരുങ്ങിയ ചെലവില്‍ സാധാരണക്കാരിലേയ്ക്ക് എത്തിക്കുകയാണു മിത്രാസിന്‍റെ ദൗത്യം. ക്യാന്‍സര്‍ ബാധിച്ചു കിമോതെറാപ്പി നടത്തിയവര്‍ക്കുവേണ്ടി കുറഞ്ഞ നിരക്കിലുള്ള ഹെയറുകള്‍ മിത്രാസില്‍ ലഭ്യം. ഇടതിങ്ങിയ കാര്‍കൂന്തലുള്ള നാടന്‍ സ്ത്രീ സങ്കല്‍പ്പവും സ്ട്രൈററ് ചെയ്തു പാറിപ്പറക്കുന്ന മോഡേണ്‍ സ്ത്രീ സങ്കല്‍പ്പവും സമന്വയിപ്പിച്ചു സ്ത്രീകള്‍ക്കായി വ്യത്യസ്ത മോഡലിലുള്ള ഫാന്‍സി ഹെയറുകളും മിത്രാസിന്‍റെ പ്രത്യേകതയാണ്.

    കഷണ്ടിയില്‍നിന്നും മുടികൊഴിച്ചിലില്‍നിന്നും മോചനം തേടി ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാനും പ്രഥമദര്‍ശനത്തില്‍ത്തന്നെ ആകര്‍ഷിക്കാനും ആഗ്രഹിക്കുന്നവരാണു മിത്രാസിലെ സ്ഥിരം സന്ദര്‍ശകര്‍. ആഹ്ലാദത്തിന്‍റെ പുഞ്ചിരികള്‍ ആജീവനാന്തം നിലനിര്‍ത്തുകയാണു മിത്രാസിന്‍റെ ദൗത്യം. കാരണം, മിത്രാസ് നിങ്ങളുടെ മിത്രമാകുന്നത് ആത്മാര്‍ഥതയിലൂടെയാണ്, മാറഞ്ചേരി പനമ്പാട് സ്വദേശിയായ മനാഫ് പറയുന്നു. മിത്രാസ് ഹെല്‍പ്പ് ലൈന്‍: 9072334477, 9072334488.



    കടപ്പാട് : മെട്രോ വാര്‍ത്ത 

    സാറ ഹുസൈന്‍.

     ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ചേര്‍ത്തലയ്ക്കടുത്ത് അരൂക്കുറ്റിയില്‍ നിന്നു തലയില്‍ തട്ടവുമിട്ട് ഒരു പെണ്‍കുട്ടി ദിവസവും എറണാകുളത്തേക്കുള്ള ബസ് കയറുമായിരുന്നു. എവിടെ പോകുന്നുവെന്നു ചോദിച്ചവരോട് അവള്‍ ഭവ്യതയോടെ മറുപടി പറഞ്ഞു. ചിത്രകല പഠിക്കാന്‍ പോകുകയാണ്. കേട്ടവര്‍ മൂക്കത്തു വിരല്‍ വെച്ചു. ഈ പെണ്‍കുട്ടിയിതെന്തു ഭാവിച്ചാ? ചിത്രകല പഠിച്ചിട്ടെന്തു കിട്ടാനാ? ആ ചോദ്യങ്ങളുടെ പടി കടന്ന് ആ പെണ്‍കുട്ടി പിന്നെയും തന്‍റെ ആഗ്രഹത്തിലേക്കു യാത്ര ചെയ്തു. കാലത്തിന്‍റെ കാന്‍വാസില്‍ നിറങ്ങള്‍ മാറിമറിഞ്ഞു. ഇന്ന് ആ പെണ്‍കുട്ടിയുടെ ചിത്രങ്ങളുടെ പ്രശസ്തി കടല്‍ കടക്കുന്നു. ഇത് സാറ ഹുസൈന്‍. കേരളത്തിലേതു മാത്രമല്ല വത്തിക്കാന്‍, ഒമാന്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ പള്ളികളിലെ അള്‍ത്താരകളില്‍ സാറയുടെ ചിത്രങ്ങള്‍ ദൈവികഭാവം പകരുന്നുണ്ട്.

    മലയിടം തുരുത്ത് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ അള്‍ത്താരയിലേക്കുള്ള ചിത്രങ്ങള്‍ വരച്ചു കൊണ്ടിരിക്കുകയാണ് സാറ ഇപ്പോള്‍. അള്‍ത്താരയില്‍ വയ്ക്കുന്നതിനു വേണ്ടി എട്ട് ചിത്രങ്ങളാണു സാറ വരച്ചത്. യേശുവിന്‍റെ രണ്ടാം വരവ് എന്ന ആശയത്തെ ആസ്പദമാക്കിയാണ് കൂടുതല്‍ ചിത്രങ്ങളും വരച്ചിരിക്കുന്നത്. സ്വര്‍ഗത്തില്‍ നിന്ന് മാലാഖമാര്‍ക്കും മാതാവിനും സ്നാപക യോഹന്നാനും നടുവില്‍ ഭൂമിയിലേക്കുള്ള വരവിനൊരുങ്ങുന്ന യേശുക്രിസ്തു. അദ്ദേഹത്തിന്‍റെ വരവിന്‍റെ സൂചനയായി പരിശുദ്ധാത്മാവ് ഭൂമിയിലേക്കു വരുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. എട്ട് അടി നീളവും എട്ട് അടി വീതിയുമുള്ള ചിത്രമാണിത്. യേശുക്രിസ്തു അന്ധനെ സുഖപ്പെടുത്തുന്നതും പ്രഭാഷണം നടത്തുന്നതുമായ ചിത്രങ്ങള്‍ക്കും സാറ ജീവന്‍ പകര്‍ന്നിട്ടുണ്ട്. 13-ാം നൂറ്റാണ്ടിലെ ശൈലിയില്‍ വരച്ച ഗബ്രിയേല്‍, മിഖായേല്‍ മാലാഖമാരുടെ ചിത്രങ്ങളാണു കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നത്. ഇഞ്ചൂര്‍ മാര്‍ തോമാ സെഹിയോന്‍ ചര്‍ച്ചിലേക്കു സാറയും ഗുരു ഒണിക്സ് പൗലോസും ചേര്‍ന്നു വരച്ച അന്ത്യ അത്താഴം പ്രശസ്തമാണ്. ഇരുപത് അടി നീളവും ഒന്‍പത് അടി വീതിയുമുള്ള ഈ ചിത്രം കേരളത്തിലെ തന്നെ ഏറ്റവും വലിയ അന്ത്യ അത്താഴ ചിത്രമാണ്.

    മട്ടാഞ്ചേരിയിലുള്ള ഒണിക്സ് സ്റ്റുഡിയോയിലിരുന്നാണു സാറ കാന്‍വാസിലേക്കു നിറങ്ങള്‍ ചാലിക്കുന്നത്. പത്ത് വര്‍ഷമായി ഒണിക്സ് പൗലോസ് എന്ന ചിത്രകാരന്‍റെ ശിഷ്യയാണു സാറ ഹുസൈന്‍. ചിത്രകാരിയെന്ന നിലയിലുള്ള തന്‍റെ നേട്ടങ്ങള്‍ക്കു പിന്നില്‍ തന്‍റെ ഗുരുവാണെന്നു സാറ പറയുന്നു. അദ്ദേഹമാണു തന്നിലെ പ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. ചെറുപ്പം മുതല്‍ക്കു ചിത്രരചനയോടു താത്പര്യമുണ്ടായിരുന്ന സാറ സ്കൂള്‍പഠനം പൂര്‍ത്തിയാക്കിയ ശേഷമാണു ചിത്രരചന പഠിക്കാന്‍ ആരംഭിച്ചത്. വാട്ടര്‍ കളര്‍ മാത്രമാണ് അന്നു വരച്ചിരുന്നത്. ബിരുദ പഠനകാലത്തും ചിത്രരചന പഠിക്കാന്‍ സാറ സമയം കണ്ടെത്തിയിരുന്നു. ഓയില്‍ പെയ്ന്‍റിങ്, അക്രിലിക് എന്നിവയിലും പരിശീലനം നേടി.

    കലയോടു താത്പര്യമുള്ള കുടുംബമാ ണു സാറയുടെ കലാജീവിതത്തിനു പിന്തുണയേകുന്നത്. ആദ്യകാലങ്ങളില്‍ ചിത്രകാരിയാകാനുള്ള സാറയുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലായിരുന്നു പലരുടേയും പ്രതികരണം. എന്നാല്‍ ഉമ്മൂമ്മ ഖദീജയും അമ്മ സാജിദയും സാറയുടെ ചിത്രരചനയോടുള്ള താത്പര്യത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. നിറങ്ങളുടെ ലോകത്ത് കൂടുതല്‍ നേരം ചെലവഴിക്കാനിഷ്ടപ്പെടുന്ന സാറയ്ക്ക് കൂടുതല്‍ അടുപ്പം തോന്നുന്ന ചിത്രങ്ങള്‍ വിറ്റു പോകുമ്പോള്‍ ചിലപ്പോള്‍ സങ്കടം തോന്നാറുണ്ട്. കാശ് കിട്ടിയാലും താന്‍ മനസ് കൊണ്ടു നിറം പകര്‍ത്തിയ ചിത്രങ്ങള്‍ നഷ്ടപ്പെടുന്നുവെന്നതാണു സാറയുടെ സങ്കടം. അനിമേഷനില്‍ താത്പര്യമുള്ള സാറ ഇപ്പോള്‍ മള്‍ട്ടിമീഡിയ കോഴ്സ് വിദ്യാര്‍ഥിയാണ്.

    മട്ടാഞ്ചേരിയിലെ ഹലേഗ്വ ആര്‍ട്ട് ഗാലറിയില്‍ സാറ ഹുസൈന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ തെരുവുകളെയാണ് ഈ ചിത്രങ്ങളില്‍ കൂടുതലായും പകര്‍ത്തിയിരിക്കുന്നത്. ഇടനാഴിയിലൂടെ നടന്നകലുന്ന മദര്‍ തെരേസയെ നോക്കി നില്‍ക്കുന്ന കുട്ടികളുടെ ചിത്രം ഏറെ ആകര്‍ഷണീയമാണ്. അടുത്തിടെ മദര്‍തെരേസയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതാണ് ഈ ചിത്രം വരയ്ക്കാന്‍ പ്രേരകമായതെന്നു സാറ പറയുന്നു. ഗണപതിയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങളും സാറയുടെ കലക്ഷനിലുണ്ട്. മോദകവും കൈയിലേന്തി നൃത്തമാടുന്ന ഗണപതിയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്കാണു സാറ നിറം പകര്‍ന്നിട്ടുള്ളത്. കല്ലില്‍ കൊത്തിയ ഗണപതിയുടെ രൂപത്തെ കാന്‍വാസിലേക്കു പകര്‍ത്തിയ ചിത്രം കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു.



     കടപ്പാട് :മെട്രോ  വാര്‍ത്ത 

    സമുദ്രത്തില്‍ നീന്തുന്ന ലോകത്തിലെ അവസാനത്തെ ആന



     ആന്‍ഡമാന്‍ ദ്വീപിന്‍റെ അത്ഭുതവും ആവേശവുമായി രാജന്‍ എന്ന ആന. സമുദ്രത്തില്‍ നീന്തുന്ന ലോകത്തിലെ അവസാനത്തെ ആന, അവശേഷിക്കുന്ന തും. രാജന്‍ ദ്വീപിന്‍റെ തീരത്തെത്തിയതിനു പിന്നിലൊരു കഥയുണ്ട്, ഒരിക്കലും ആ ദ്വീപില്‍ നിന്നു പോകാതിരിക്കുന്നതിനു പിന്നിലും ഒരു സ്നേഹത്തിന്‍റെ കഥയുണ്ട്. അങ്ങനെ ഒരുപാടു കഥകളുള്ള ഒരു ആനയായതുകൊണ്ടു തന്നെ ആന്‍ഡമാന്‍ ദ്വീപിലെ ഹാവ്ലോക്ക് ഐലന്‍ഡുകാരുടേയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ടവനാണ് അറുപത്തൊന്നുകാരനായ രാജന്‍. ഒരുപാടു പേരെ വിസ്മയിപ്പിച്ചിട്ടുണ്ട് രാജനും പാപ്പാന്‍ നസ്റൂലും സമുദ്രത്തിലെ നീന്തലിനിടയില്‍ ചെയ്യുന്ന അഭ്യാസങ്ങള്‍...

    നാല്‍പ്പതു വര്‍ഷം മുമ്പാണു രാജന്‍ ദ്വീപില്‍ എത്തുന്നത് ലോഗിങ് കമ്പനിയിലെ ജോലിക്കാരനായി. സമുദ്രത്തില്‍ ഒഴുകിനീങ്ങുന്ന മരക്കഷണങ്ങള്‍ വലിച്ചു കരയ്ക്കടുപ്പിക്കലും തടി വലിക്കലുമൊക്കെയായിരുന്നു ജോലി. എന്നാല്‍ 2002ല്‍ ആനകളെക്കൊണ്ട് ഇതു ചെയ്യിപ്പിക്കുന്നതു നിരോധിച്ചു. ആ സമയത്ത് ഇരുനൂറിലധികം ആനകളാണു മെയ്ന്‍ലാന്‍ഡായ ഇന്ത്യയിലേക്കു തിരികെ പോയത്. പക്ഷേ രാജന്‍റെ ഉടമയ്ക്ക് അവനെ തിരികെ അയയ്ക്കുന്നതില്‍ താത്പര്യം ഉണ്ടായിരുന്നില്ല. ഹാവ്ലോക്ക് ദ്വീപ് വിട്ട് അവന്‍ പുറത്തു പോകുന്നതു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല അദ്ദേഹത്തിന്. പിന്നീടു സുഖജീവിതം സമുദ്രത്തിലെ നീലജലത്തില്‍ നീന്തിത്തുടിച്ചും ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിച്ചും ജീവിതം മുന്നോട്ടു നീങ്ങി, രാജന്‍റേയും പാപ്പാന്‍ നസ്റൂലിന്‍റേയും. ഇതിനിടെ ദ് ഫാള്‍ എന്ന ഹോളിവുഡ് ചിത്രത്തിലും രാജന്‍ അഭിനയിച്ചു.

    പക്ഷേ ആ സമയത്താണു കേരളത്തിലുള്ള ഒരു ക്ഷേത്രം രാജനു വിലയിട്ടത്. നാല്‍പ്പതിനായിരം പൗണ്ടിനു ആ ക്ഷേത്രത്തിന് ആനയെ വില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ അവിടു ത്തെ ഒരു ടൂറിസ്റ്റ് ലോഡ്ജ് രാജനെ കൊണ്ടുപോകുന്നതിനെതിരെ ക്യാംപെയ്നിങ് ആരംഭിച്ചു. അവനെ ഹാവ്ലോക്ക് ദ്വീപില്‍ത്തന്നെ നിലനിര്‍ത്തുന്നതിനായുള്ള പണം കണ്ടെത്താനുള്ള മാര്‍ഗവും തേടി. അങ്ങനെ മുപ്പത്തേഴായിരം പൗണ്ടിനു ഹാവ്ലോക്കിന്‍റെ സ്വന്തമായി രാജന്‍. പക്ഷേ ആ തുക ലോണ്‍ എടുത്താണു സംഘടിപ്പിച്ചത്. ഈ തുക തിരികെ അടയ്ക്കാനുള്ള മാര്‍ഗവും രാജന്‍ തന്നെ കണ്ടെത്തിയതിനു ശേഷമാണ് ഈ കരിവീരന്‍ സ്വസ്ഥജീവിതത്തിന് ഒരുങ്ങുന്നത്.

    നസ്റൂലിനോടൊപ്പം രാജന്‍റെ നീന്ത ലും ആഘോഷങ്ങളുമൊക്കെ ടൂറിസ്റ്റ് അട്രാക്ഷനായി. സമുദ്രത്തില്‍ നീന്തുന്ന ആനയുടെ ചിത്രം പകര്‍ത്താനും ഒപ്പം നീന്താനുമൊക്കെ നിരവധി ഫോട്ടൊഗ്രഫര്‍മാര്‍ എത്തി. അവരില്‍ നിന്നൊക്കെ ചെറിയ തുക ഈടാക്കി. ഓഷ്യന്‍ സ്വിമ്മിങ് എലഫെന്‍റിനെ കാണാന്‍ നിരവധി പേരാണു ഹാവ്ലോക്കില്‍ എത്തിയത്. രാജനെ ഹാവ്ലോക്കില്‍ നിലനിര്‍ത്താനായി ലോണ്‍ എടുത്ത തുക തിരികെ അടയ്ക്കാനായിരുന്നു അതില്‍ നിന്നു ലഭിച്ച തുക വിനിയോഗിച്ചത്. മുഴുവന്‍ തുകയും തിരികെ അടച്ച ശേഷമാണു രാജന്‍ വിരമിക്കാന്‍ ഒരുങ്ങുന്നത്. രാജനും നസ്റൂലും ഇനി ഹാവ്ലോക്ക് ദ്വീപിലെ കാടുകളില്‍ സ്വസ്ഥസഞ്ചാരം നടത്തും, തെളിമയാര്‍ന്ന വെള്ളം കണ്ടാല്‍ ചിലപ്പോള്‍ രാജന്‍റെ നീന്തല്‍മോഹങ്ങള്‍ ഉദിക്കുമെന്നും ഉറപ്പ്.

    ആനയോടൊപ്പം നീന്തി ചിത്രമെടുക്കുമ്പോള്‍ തന്‍റെ ഫോട്ടൊ എടുക്കുകയാണെന്നു രാജന് അറിയാമെന്ന് പറയുന്നു, ഫോട്ടൊഗ്രഫര്‍ ജോഡി മക്ഡൊണാള്‍ഡ്. ക്യാമറയ്ക്കു വേണ്ടിയാണ് അവന്‍ നീന്തുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ഒരാഴ്ചയോളമാണു രാജനോടൊപ്പം ജോഡി ചെലവഴിച്ചത്. സ്വയം നീന്തണമെന്നു തോന്നാതെ രാജന്‍ വെള്ളത്തില്‍ ഇറങ്ങില്ല എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടു തന്നെ രാജന്‍റെ കൂടെയുള്ള നീന്തല്‍ രസകരമെന്നു ജോഡി പറയുന്നു. രാജന്‍ നീന്തുമ്പോള്‍ കൂടെ പാപ്പാന്‍ നസ്റൂലും ഉണ്ടാകും. രണ്ടു പേരെയും വേര്‍പിരിഞ്ഞു കാണുന്നതു വളരെ അപൂര്‍വം.

    ആനയ്ക്ക് ഉപ്പുവെള്ളം ഇഷ്ടമല്ലെന്നും കണ്ണില്‍ പോയാല്‍ അസ്വസ്ഥത ഉണ്ടാകുമെന്നൊക്കെയാണു പൊതുവേയുള്ള ധാരണ. എന്നാല്‍ ഇതൊന്നും രാജനെ ബാധിക്കാറില്ല. നീന്താനായി ജനിച്ചവന്‍ എന്ന മട്ടിലാണ് രാജന്‍റെ ഓരോ സമുദ്രസഞ്ചാരവും..

    കടപ്പാട് : മെട്രോ വാര്‍ത്ത 

    ഇരട്ടക്കുട്ടികള്‍

    ഇരട്ടിമധുരം തന്നെയാണ് ഇരട്ടക്കുട്ടികളുടെ ജനനം  സമ്മാനിക്കുന്നത്. എന്നാല്‍ അവരെ ഒന്നിച്ചു വളര്‍ത്തി വലുതാക്കുന്നതു കുറച്ചു സങ്കീര്‍ണമാണ്. ഇരട്ടി സന്തോഷം എപ്പോഴും ഇരട്ടി ജോലിഭാരവും വരുത്തുന്നുണ്ട്. ഇരട്ടക്കുട്ടികള്‍ പൊതുവെ മാസം തികയുന്നതിനു മുമ്പു ജനിക്കും. അവരുടെ ഭാരം സാധാരണ കുഞ്ഞുങ്ങളുടേതിലും കുറവുമായിരിക്കും. അതിനാല്‍ ഗര്‍ഭകാലത്തു സാധാരണ ഗര്‍ഭിണികളിലും കൂടുതല്‍ തവണ ഇരട്ടക്കുട്ടികളുടെ അമ്മമാര്‍ ഡോക്റ്ററെ സന്ദര്‍ശിക്കേണ്ടി വരുന്നു. കൂടാതെ കുഞ്ഞിനു മുലപ്പാലും കുപ്പിപ്പാലും കൂടുതല്‍ വേണ്ടിവരികയും ചെയ്യും. ഇതിനു വേണ്ട നിര്‍ദേശങ്ങളെല്ലാം ഒരു പീഡിയാട്രിഷ്യന്‍റെ സഹായത്താല്‍ മനസിലാക്കണം.

    രണ്ടു കുട്ടികളായി

    കാണണം


    ഇരട്ടക്കുട്ടികളെ രണ്ടു വ്യത്യസ്ത കുഞ്ഞുങ്ങളായി ആദ്യം മുതല്‍ തന്നെ കാണാന്‍ ശ്രമിക്കണം. ഇരട്ടകളാണെങ്കിലും ഓരോ കുഞ്ഞിനും മറ്റുള്ളവരില്‍ നിന്നു മാറി, സ്വന്തമായ വ്യക്തിത്വം ഉണ്ടായിരിക്കും. ഇരട്ടക്കുട്ടികള്‍ പൊതുവെ സാമ്യമുള്ള ഐഡന്‍റിക്കല്‍ ട്വിന്‍സും വളരെ വ്യത്യസ്തരായ നോണ്‍-ഐഡന്‍റിക്കല്‍ ട്വിന്‍സും ആയിട്ടാവും കാണപ്പെടുക. ഐഡന്‍റിക്കല്‍ ട്വിന്‍സ് ആണെങ്കില്‍ അവരെ ഒന്നായി കണ്ട് ഒരേ തരം വസ്ത്രവും കളിപ്പാട്ടങ്ങളും ഒരേ തരത്തില്‍ ശ്രദ്ധയും നല്‍കിയാല്‍ മതിയാവും. പക്ഷേ, അവര്‍ എത്ര സാമ്യമുള്ളവരായി കാണപ്പെടുന്നുവോ അത്രയും വ്യത്യാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരും ആയിരിക്കും. കളിപ്പാട്ടത്തിന്‍റെ കാര്യത്തില്‍പ്പോലുമുണ്ടാവും രണ്ടുപേര്‍ക്കും അഭിപ്രായങ്ങള്‍. ഇരട്ടകളാണെന്നു കരുതി എല്ലാ വസ്തുക്കളും ഒരുപോലെ വാങ്ങി നല്‍കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ ഇതു തിരിച്ചറിയണം.

    പ്രത്യക്ഷത്തില്‍ ഒരുപോലെ കാണപ്പെടുന്ന ഇരട്ടകളുടെ വ്യക്തിത്വം ഒരുപോലെയായിരിക്കില്ല. ഇതു മാതാപിതാക്കള്‍ മനസിലാക്കി രണ്ടുപേരോടും അവരുടെ രീതിയില്‍ പെരുമാറണം. ഇതു ഭാവിയില്‍ സന്തോഷവും അച്ചടക്കവുമുള്ള വ്യക്തികളാവാന്‍ കുഞ്ഞുങ്ങളെ സഹായിക്കും. ഞങ്ങള്‍ ഇരട്ടകളല്ല, ഒരേ ജന്മദിനമുള്ള സഹോദരങ്ങളാണ് എന്ന തരത്തില്‍ ഈ ബന്ധത്തെ കാണുന്നവരുണ്ട്. ഇരട്ടകള്‍ തമ്മില്‍ ശത്രുതയുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മറ്റു സഹോദരങ്ങളില്ലെങ്കില്‍ പ്രത്യേകിച്ചും. ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ആദ്യം തന്നെ രണ്ടുപേരും തമ്മില്‍ മത്സരമുണ്ടാകുന്ന തരത്തിലെ സംസാരം വീടിനുള്ളില്‍ത്തന്നെ ഒഴിവാക്കാം. നിറത്തിന്‍റേയോ സൗന്ദര്യത്തിന്‍റേയോ കഴിവിന്‍റേയോ പേരില്‍ കുട്ടികളെ കുറ്റപ്പെടുത്താന്‍ പാടില്ല. വളര്‍ന്നു കഴിഞ്ഞാലും ഇരട്ടകളുടെ മനസില്‍ ഇതു സ്ഥിരമായിട്ടുണ്ടാവുകയും എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതു രൂക്ഷമാകുന്ന ഘട്ടമായി മാറുകയും ചെയ്യും.

    ക്ഷമയോടെ

    പരിപാലിക്കുക
    ഇരട്ടക്കുട്ടികള്‍ പൊതുവെ പരസ്പരാശ്രയത്വമുള്ളവരോ അല്ലെങ്കില്‍ തമ്മില്‍ മത്സരിക്കുന്നവരോ ആയിരിക്കും. ചില സമയങ്ങളില്‍ ഒരു ഇരട്ട, ലീഡറായും മറ്റെയാള്‍, അയാളെ ഫോളോ ചെയ്യുന്നവനായും കാണപ്പെടുന്നു. എത്ര വ്യത്യസ്തരായാലും ഒരേ സ്വഭാവം കാണിക്കുന്നവരായാലും മിക്ക ഇരട്ടകളും തമ്മില്‍ വളരെ ദൃഢമായ ബന്ധം കാണപ്പെടാറുണ്ട്. ഇതിനു കാരണം ഇരുവരും കൂടുതല്‍ സമയം ഒന്നിച്ചു ചെലവഴിക്കുന്നു എന്നതാണ്.

    ഇരട്ടക്കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും വളരെയധികം സമയവും ക്ഷമയും അത്യാവശ്യമാണ്. അവര്‍ക്കു വേണ്ടി കൂടുതല്‍ നേരം ചെലവഴിക്കുമ്പോള്‍ ഇവര്‍ക്കു സഹോദരനോ സഹോദരിയോ ഉണ്ടെങ്കില്‍, അച്ഛനമ്മമാരുടെ ശ്രദ്ധയാകര്‍ഷിക്കാനായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി മറ്റു കുഞ്ഞുങ്ങളെ ഇരട്ട സഹോദരങ്ങളുടെ സംരക്ഷണത്തിനും മറ്റുമായി ശ്രദ്ധ ചെലുത്താന്‍ പ്രോത്സാഹിപ്പിക്കുകയും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനു സമ്മാനം നല്‍കുകയും ശീലമാക്കുക. കൂടാതെ മറ്റു കുഞ്ഞുങ്ങള്‍ക്കൊപ്പം മാതാപിതാക്കള്‍ കുറച്ചധികം സമയം ചെലവഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ചില സമയത്ത് ഇരട്ടകളുടെ കാര്യം കൂടുതല്‍ ശ്രദ്ധിച്ച് മൂത്ത കുഞ്ഞിന് ശ്രദ്ധ കുറയുവാനോ അസംതൃപ്തിയുണ്ടാവാനോ സാധ്യതയുണ്ട്.

    ഇരട്ടക്കുഞ്ഞുങ്ങള്‍ ഒന്നിച്ചു സമയം ചെലവഴിക്കുന്നതില്‍ ചെറിയ സമയത്തേക്കുള്ള വേര്‍പിരിയല്‍ പോലും ഇവര്‍ക്കു സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ വളരെ നേരത്തേ തന്നെ കുഞ്ഞുങ്ങളെ മറ്റുള്ളവരുമായി ഇടപഴകാനും കളിയിലേര്‍പ്പെടാനും പ്രോത്സാഹിപ്പിക്കുക. ഇതിനെ കുഞ്ഞുങ്ങള്‍ എതിര്‍ത്താല്‍ വളരെ പതിയെ കുഞ്ഞുങ്ങളെ ഒരേ മുറിയില്‍ത്തന്നെ ഒറ്റയ്ക്കു കളിക്കാന്‍ പ്രേരിപ്പിക്കുകയും ഓവര്‍ അറ്റാച്ച്മെന്‍റ് ഒഴിവാക്കുകയും ചെയ്യുക.

     കടപ്പാട് : മെട്രോ വാര്‍ത്ത 

    കഥകളി വിശേഷങ്ങള്‍



    കഥകളിയുടെ അവതരണത്തിനായി ചിട്ടപ്പെടുത്തുന്ന സാഹിത്യമാണ് ആട്ടക്കഥ. ആടുവാനുള്ള കഥ എന്നര്‍ഥം. കൊട്ടാരക്കരത്തമ്പുരാന്‍റെ രാമനാട്ടത്തെ(രാമായണ കഥ)യാണു മലയാളത്തിലെ ആദ്യത്തെ ആട്ടക്കഥയായി കണക്കാക്കുന്നത്. കഥാവിവരണത്തിലുള്ള ശ്ലോകങ്ങളും സംഭാഷണരൂപത്തിലുള്ള ഗാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ആട്ടക്കഥയുടെ രൂപശില്‍പ്പം. ശ്ലോകം, പദം എന്നിങ്ങനെ രണ്ടു ഘടകങ്ങളാണ് ഈ രൂപശില്‍പ്പത്തിലുള്ളത്. ശ്ലോകം കവിവാക്യവും പദം പാത്രവാക്യവും(കഥാപാത്രങ്ങളുടെ സംഭാഷണം, ആത്മഗതം തുടങ്ങിയവ).

    കഥകളിയിലെ അഷ്ടാംഗങ്ങള്‍

    കേളി, അരങ്ങു കേളി, തോടയം, വന്ദന ശ്ലോകം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി.

    കേളി, അരങ്ങു കേളി

    ഏതെങ്കിലും സ്ഥലത്ത് കഥകളി നടത്താന്‍ പോകുന്നു എന്ന് എല്ലാവരേയും അറിയിക്കുന്ന ചടങ്ങാണു കേളി. കഥകളി ആരംഭിക്കുന്ന ചടങ്ങാണ് അരങ്ങു കേളി. കളിവിളക്കു കൊളുത്തിയാലുടന്‍ അരങ്ങു കേളി ആരംഭിക്കും. ശുദ്ധമദ്ദളം, കേളിക്കൈ, ഗണപതിക്കു കൊട്ടുക എന്നൊക്കെ ഈ ചടങ്ങിനെ വിശേഷിപ്പിക്കാറുണ്ട്. അരങ്ങു കേളിയില്‍ മദ്ദളവും ഇലത്താളവും മാത്രമാണ് ഉപയോഗിക്കുന്നത്. സദസിനെ അഭിമുഖീകരിച്ചാണ് അരങ്ങു കേളി ആരംഭിക്കുന്നത്.

    തോടയം

    നാടകത്തിലെ നാന്ദി പോലെയാണു കഥകളിയിലെ തോടയം. അരങ്ങു കേളി കഴിഞ്ഞാല്‍ തിരശീല പിടിച്ച് തോടയം. വിഘ്നങ്ങളൊന്നും കൂടാതെ ശുഭമായി സമാപിക്കണം എന്നു പ്രാര്‍ഥിക്കുന്ന ഈശ്വരാരാധനാപരമായ ഈ ചടങ്ങില്‍ നൃത്തത്തിനാണു പ്രാധാന്യം. ശിവപാര്‍വതീ നൃത്തത്തെ ഓര്‍മിപ്പിക്കുന്നു എന്നാണ് സങ്കല്‍പ്പം. അതു കൊണ്ട് സ്ത്രീപുരുഷ രൂപത്തിലുള്ള രണ്ടു വേഷങ്ങളാണ് ഈ ചടങ്ങിനെത്തുന്നത്. കഥകളിയെക്കുറിച്ച് പ്രാമാണിക ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള പണ്ഡിതര്‍ പല രൂപത്തിലാണു തോടയം എന്ന വാക്കിനെ വ്യാഖ്യാനിച്ചിട്ടുള്ളത്. ഇപ്പോള്‍ വളരെ അപൂര്‍വമായേ ഈ ചടങ്ങ് നടത്താറുള്ളൂ.

    വന്ദനശ്ലോകം

    തോടയത്തിനു ശേഷം ഗായകര്‍ വന്ദന ശ്ലോകം ചൊല്ലുന്നു. കൊട്ടാരക്കരത്തമ്പുരാന്‍റെ രാമായണം ആട്ടക്കഥയിലെ മദഗജവദനം...,കോട്ടയത്തു തമ്പുരാന്‍റെ ബക വധത്തിലെ മാതംഗാനനമബ്ജവാസരമണിം...കാര്‍ത്തിക തിരുനാളിന്‍റെ രാജസൂയത്തിലെ ഭോഗീന്ദ്രഭോഗ ശയനം ഭുവനൈക നാഥം...തുടങ്ങിയ ശ്ലോകങ്ങളില്‍ ഏതെങ്കിലുമൊന്നാണു മിക്കവാറും വന്ദന ശ്ലോകമായി ചൊല്ലാറ്.

    പുറപ്പാട്

    സംസ്കൃത നാടകങ്ങളില്‍ സൂത്രധാരന്‍ രംഗത്തു വന്ന് കഥാസൂചന നല്‍കുന്നതുമായി സാദൃശ്യമുണ്ട് ഈ ചടങ്ങിന്. കഥയെക്കുറിച്ചുള്ള സൂചന, കഥാനായകനെ സ്തുതിക്കല്‍ തുടങ്ങിയവയാണ് പുറപ്പാടില്‍. ഉദാഹരണമായി നളചരിതം നോക്കുക, ആസീല്‍ പുരാ പരമപാവനകീര്‍ത്തിഭൂമാ...എന്നു തുടങ്ങുന്നു നളചരിതത്തിന്‍റെ പുറപ്പാടു പദ്യം. പിന്നെ

    അരമതാമാതാ കൗതുകമാലയേ

    നരപതി നൈഷധവീരന്‍ എന്നാരംഭിക്കുന്ന പദവും നളനെ പ്രകീര്‍ത്തിക്കുന്നതാണ്.

    കഥകളിയുടെ തെക്കന്‍ വടക്കന്‍ സമ്പ്രദായങ്ങളില്‍ രണ്ടു തരത്തിലാണു പുറപ്പാട് ചടങ്ങ് നിര്‍വഹിച്ചിരുന്നത്. അതു കൊണ്ടു തന്നെ ഈ ചടങ്ങിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചു രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളും നിലവിലുണ്ട്. തെക്കന്‍ സമ്പ്രദായത്തില്‍ പുരുഷ, സ്ത്രീ വേഷങ്ങളാണ് ഈ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വടക്കന്‍ സമ്പ്രദായത്തില്‍ രണ്ടു മുതല്‍ നാലു വരെ വേഷങ്ങള്‍ അരങ്ങിലെത്താറുണ്ട്. നാലു വേഷങ്ങളോടു കൂടിയ പുറപ്പാടിന് നാലിന്മേല്‍ പുറപ്പാട് എന്നു പറയും. കലാമണ്ഡലവും കലാനിലയം പോലുള്ള കഥകളി സംഘങ്ങളുമാണു ഈ പുറപ്പാടു രീതിയ്ക്കു പ്രചാരം നല്‍കിയത്.

    മേളപ്പദം

    പുറപ്പാടിന്‍റേയും കഥാരംഭത്തിന്‍റേയും ഇടയ്ക്കുള്ള മേള പ്രദാനമായ ഇനം. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് അരങ്ങില്‍. മേളക്കാരുടെ പ്രതിഭയ്ക്കാണ് ഇവിടെ പ്രാധാന്യം. മേളപ്രിയരെ ആകര്‍ഷിക്കാന്‍ രണ്ടു ചെണ്ടയും രണ്ടു മദ്ദളവും ചേര്‍ത്തു ഡബിള്‍ മേളപ്പദം അവതരിപ്പിക്കാറുണ്ട് ചിലയിടങ്ങളില്‍.

    ധനാശി

    നാടകത്തിലെ ഭരതവാക്യത്തിന്‍റെ സ്ഥാനമാണു കഥകളിയില്‍ ധനാശിക്ക്. കഥയുടെ അഭിനയം പൂര്‍ത്തിയായതിനു ശേഷം ഒരു പച്ച വേഷം ഈശ്വരസ്തുതി രൂപത്തില്‍ കലാശമെടുത്തു കൊണ്ടാണ് ഈ ചടങ്ങ് ആരംഭിക്കുന്നത്.



    തിരനോട്ടം

    കത്തി, താടി, കരി എന്നീ വേഷങ്ങളുടെ രംഗപ്രവേശന വേളയിലുള്ള ചടങ്ങാണു തിരനോട്ടം. തിര അഥവാ തിരശീലയ്ക്കു മുകളിലൂടെയുള്ള നോട്ടം എന്ന അര്‍ഥത്തിലാവണം തിരനോട്ടം എന്ന പ്രയോഗം വന്നത്. ശ്ലോകം ചൊല്ലിക്കഴിയുമ്പോള്‍ തിരശീലയ്ക്കുള്ളില്‍ വരുന്ന വേഷം മൂന്നു തവണ അലറുന്നു. പിന്നീടു രംഗവന്ദനം ചെയ്ത് കലാശമെടുക്കുന്നു. അതിനു ശേഷം തിരശീലയുടെ മുകളില്‍ ഇരു കൈകളും വിരല്‍ നിവര്‍ത്തിപ്പിടിച്ച് മുഖം വിളക്കിനു നേരെ ഇരിക്കത്തക്ക വിധം അരയില്‍ താണു നിന്നു നോക്കുന്നതാണ് രീതി.



    കഥകളിയെ സ്നേഹിച്ച ഡേവിഡ്

    കഥകളിയെ അടിസ്ഥാനമാക്കി നിരവധി കൃതികള്‍ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ കഥകളിക്കു മാത്രമായി ഒരു വിജ്ഞാന കോശവുമുണ്ട്. അധ്യാപകനും കഥകളി പണ്ഡിതനുമായിരുന്ന പ്രഫ. അയ്മനം കൃഷ്ണക്കൈമളാണു കഥകളി വിജ്ഞാന കോശം രചിച്ചത്.

    കഥകളിയുടെ ചരിത്രം, അരങ്ങിന്‍റെ സവിശേഷതകള്‍, ആട്ടക്കഥകള്‍ ഇങ്ങനെ പല കാര്യങ്ങളും പ്രതിപാദിക്കുന്ന കൃതികള്‍ മലയാളത്തില്‍ എഴുതപ്പെട്ടതു പോലെ തന്നെ വിദേശ ഭാഷകളിലുമുണ്ടായി. കഥകളി,ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ദ ഡാന്‍സ്-ഡ്രാമ ഒഫ് കേരള(ക്ലിഫോര്‍ഡ് ആര്‍. ജോണ്‍സ്), കഥകളി ഡാന്‍സ്-ഡ്രാമ വെയര്‍ ഗോഡ്സ് ആന്‍ഡ് ഡെമണ്‍സ് കം ടു പ്ലെ( ഫിലിപ്പ് ബി. സെറില്ലി) ഇങ്ങനെ നിരവധി ഗ്രന്ഥങ്ങള്‍.

    പ്രത്യേകം പരാമര്‍ശിക്കാന്‍ ഒരു കൃതിയും ഗ്രന്ഥകാരനുമുണ്ട്. എ ഗൈഡ് ടു കഥകളി എഴുതിയ ഡേവിഡ് ബോള്ളാന്‍ഡ്. കോളെജ് വിദ്യാഭ്യാസവും കുറച്ചു കാലത്തെ സൈനിക സേവനവും കഴിഞ്ഞ് പിയേഴ്സ് ലെസ്ലി ആന്‍ഡ് കമ്പിനി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി കിട്ടി. ഇന്ത്യയില്‍ നിന്നു റബ്ബര്‍, കാപ്പി, തേയില കച്ചവടത്തിനായി 1862ല്‍ സ്ഥാപിച്ച കമ്പനിയായിരുന്നു ഇത്. 1950ല്‍ ഡേവിഡ് ബോള്ളാന്‍ഡ് കോല്‍ക്കത്തയില്‍ എത്തി. 1954ലാണ് ആദ്യമായി കഥകളി കാണുന്നത്. ഗുരു കുഞ്ചുക്കുറുപ്പ് മുഖ്യ വേഷത്തില്‍ അഭിനയിച്ച വേദിയായിരുന്നു അത്.

    കഥകളിയുടെ സൗന്ദര്യത്തില്‍ മോഹിച്ചു പോയി ഡേവിഡ് ബോള്ളാന്‍ഡ്. കേരളത്തില്‍ വന്നു, ഇരുനൂറോളം വേദികളിലായി കഥകളി കണ്ടു. നോട്ടുകള്‍ തയാറാക്കി. ആട്ടം ക്യാമറയില്‍ പകര്‍ത്തി. കഥകളി പ്രേമി കൂടിയായിരുന്ന നയതന്ത്രജ്ഞന്‍ കെപിഎസ് മേനോന്‍റെ പിന്തുണയും ഡേവിഡിനു കിട്ടി. കേരള കലാമണ്ഡലവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. അവിടെ നിന്നു പഠിച്ചിറങ്ങുന്ന മികച്ച വിദ്യാര്‍ഥിക്ക് പ്രത്യേക പുരസ്കാരം ഏര്‍പ്പെടുത്തി. 1980ല്‍ എ ഗൈഡ് ടു കഥകളി എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ബ്രിട്ടനില്‍ തിരിച്ചത്തിയ ഡേവിഡ് കഥകളിയെക്കുറിച്ച് നാല്‍പ്പതു മിനിറ്റുള്ള ഒരു ഷോര്‍ട്ട് ഫിലിം തയാറാക്കി. വിവിധ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് ഇരുപത്താറു പുരസ്കാരങ്ങളാണ് ഈ ഷോര്‍ട് ഫിലിം നേടിയത്. കഥകളിയെക്കുറിച്ചു മാത്രമല്ല കൂടിയാട്ടം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, തെയ്യം, കളമെഴുത്ത്, ചുട്ടികുത്ത് ഇങ്ങനെ വിവിധ വിഷയങ്ങളില്‍ പതിനെട്ടോളം ഷോര്‍ട് ഫിലിമുകള്‍ തയാറാക്കിയിട്ടുണ്ട് ഡേവിഡ്. 1990 വരെ ഇടയ്ക്ക് കേരളത്തില്‍ എത്തിയിരുന്നു.

    2003ല്‍ അന്തരിക്കുന്നതു വരെ കേരളവുമായും കഥകളി രംഗത്തുള്ളവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. കഥകളിയെക്കുറിച്ച് അദ്ദേഹം തയാറാക്കിയ ആറു ഭാഗങ്ങളുള്ള ഫിലിം ആന്‍ഡ് വിഡിയോ കലക്ഷന്‍ റോസ് ബുഫോര്‍ഡ് കോളെജ് ഒഫ് തിയെറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സാണ് അവതരിപ്പിച്ചത്.



    വേഷങ്ങള്‍
    പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെയാണു കഥകളിയില്‍ അരങ്ങത്തു വരുന്ന വേഷങ്ങളെ വിഭജിച്ചിരിക്കുന്നത്. കഥാപാത്രങ്ങളെ സത്വഗുണപ്രധാനം, രജോഗുണപ്രധാനം, തമോഗുണ പ്രദാനം എന്നിങ്ങനെ തിരിക്കാറുണ്ട്. പച്ചയും മിനുക്കും സത്വ ഗുണ പ്രധാന വേഷങ്ങളാണ്. രജോ ഗുണ പ്രധാനമാണ് കത്തി. കരിയും താടിയും തമോഗുണത്തിന്‍റെ പ്രതീകങ്ങള്‍.

    ഏറ്റവും മനോഹരമായ വേഷമാണു പച്ച. ശൃംഗാരമോ വീരമോ ആയിരിക്കും മിക്കവാറും ഈ വേഷങ്ങളുടെ സ്ഥായിയായ ഭാവം. ഹരിശ്ചന്ദ്രന്‍, രുഗ്മാംഗദന്‍, നളന്‍, അര്‍ജുനനന്‍, ധര്‍മപുത്രര്‍, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, ഉത്തരന്‍, ഋതുപര്‍ണന്‍ തുടങ്ങിയ വേഷങ്ങള്‍ പച്ചയ്ക്കുള്ള ഉദാഹരണങ്ങള്‍.

    തിരനോട്ടത്തോടെയാണ് കത്തി വേഷങ്ങളുടെ രംഗപ്രവേശം. രാവണന്‍, കീചകന്‍, ദുര്യോധനന്‍, നരകാസുരന്‍, ഹിരണ്യന്‍, ജരാസന്ധന്‍, ഘടോല്‍ക്കചന്‍ തുടങ്ങിയ വേഷങ്ങള്‍ ഉദാഹരണം. കുറും കത്തി, നെടും കത്തി എന്നു രണ്ടു വിഭാഗങ്ങളുമുണ്ട്. രാവണന്‍, കീചകന്‍, ദുര്യോധനന്‍ തുടങ്ങിയവര്‍ക്കാണ് കുറുംകത്തി. ഘടോല്‍ക്കചന്‍, കിര്‍മീരന്‍ തുടങ്ങിയ വേഷങ്ങള്‍ക്ക് കുറുംകത്തി.

    താടി വേഷത്തെ ചുവന്ന താടി, വെള്ളത്താടി, കരിംതാടി എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ക്രൂരന്മാരായ രാക്ഷസന്മാര്‍ക്കും അസുരന്മാര്‍ക്കും ചില രാജാക്കന്മാര്‍ക്കും ചുവന്ന താടി. ദുശ്ശാസനന്‍, ബാലി തുടങ്ങിയ വേഷങ്ങള്‍ ഇതില്‍പ്പെടും. ഹനുമാന്‍, നന്ദികേശ്വര്‍ എന്നിവര്‍ക്കുള്ള വെള്ളത്താടിക്ക് വട്ടമുടി എന്നും പറയാറുണ്ട്. തമോഗുണ പ്രധാനമാണ് കരിംതാടി. ആണ്‍കരിയും പെണ്‍കരിയുമുണ്ട്. കാട്ടാളന്മാര്‍ ആണ്‍കരി വേഷത്തിന് ഉദാഹരണങ്ങളാണ്. ശൂര്‍പ്പണഖ, ലങ്കാലക്ഷ്മി തുടങ്ങിയവര്‍ പെണ്‍കരികളാണ്.

    സത്വഗുണ പ്രധാനമാണ് മിനുക്കു വേഷങ്ങള്‍. ബ്രാഹ്മണര്‍, ഋഷിമാര്‍, ദൂതന്മാര്‍, തേരാളികള്‍ തുടങ്ങിയവര്‍ക്കും സ്ത്രീകള്‍ക്കും മിനുക്കു വേഷമാണ്.



    സമ്പ്രദായങ്ങള്‍

    കഥകളിയെക്കുറിച്ചുള്ള പഠനത്തില്‍ വിവിധ സമ്പ്രദായങ്ങള്‍ അഥവാ ചിട്ടകളെക്കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ടല്ലോ? തെക്കന്‍, വടക്കന്‍ ചിട്ടകള്‍ കൂടാതെ കഥകളിയെ കാലാകാലങ്ങളില്‍ പരിഷ്കരിക്കാന്‍ ശ്രമിച്ച ധാരാളം ആചാര്യന്മാരുണ്ട്. അതില്‍ പ്രധാനിയാണ് കപ്ലിങ്ങാടന്‍ നമ്പൂതിരി. ആട്ടക്രമങ്ങളും ചിട്ടകളും കാലോചിതമായി പരിഷ്കരിച്ചത് കപ്ലിങ്ങാടന്‍ നമ്പൂതിരിയാണ്. നടനു പ്രാധാന്യം കിട്ടി, കത്തി വേഷത്തിന്‍റെ പ്രാധാന്യ കൂടി...തുടങ്ങി കപ്ലിങ്ങാടന്‍ നമ്പൂതിരിയുടെ പരിഷ്കാരങ്ങള്‍ ഏറെ.

    കല്ലടിക്കോടന്‍ സമ്പ്രദായത്തെക്കുറിച്ച് ചില തെറ്റിധാരണകള്‍ നിലനിന്നിരുന്നു. കോട്ടയത്തു തമ്പുരാന്‍റെ കളരിയിലെ മുഖ്യ ആചാര്യനായിരുന്ന വെള്ളാട്ട് ചാത്തുപ്പണിക്കര്‍ കല്ലടിക്കോട് അംശത്തിലുള്ള പുലാപ്പറ്റ എന്ന സ്ഥലത്ത് ഒരു കളരി സ്ഥാപിച്ച് കുട്ടികളെ അഭ്യസിപ്പിച്ചു. ചാത്തുപ്പണിക്കരും ശിഷ്യരും ഈ കളരിയിലൂടെ പ്രചരിപ്പിച്ച ആട്ടച്ചിട്ടകളാണ് കല്ലടിക്കോടന്‍ സമ്പ്രദായം എന്ന പേരില്‍ അറിയപ്പെടുന്നത്.

    വെള്ളിനേഴിക്ക് അടുത്തുള്ള പ്രദേശമാണു കല്ലുവഴി. ഇവിടുത്തുകാരനായ ഇട്ടിരാരിച്ച മേനോനാണ് കല്ലുവഴിച്ചിട്ടയ്ക്കു തുടക്കമിട്ടത്. ഈ ചിട്ടയില്‍ ആവശ്യത്തിനു മാറ്റം വരുത്തി അവതരിപ്പിച്ചത് പട്ടിക്കാംതൊടി രാവുണ്ണി മേനോനായിരുന്നു. കേരളകലാണ്ഡലത്തിലെ ആധ്യാപകനായപ്പോള്‍ ആ സ്ഥാപനത്തിലൂടെ കല്ലുവഴിച്ചിട്ട പ്രചരിപ്പിക്കാനും അദ്ദേഹത്തിനായി. കപ്ലിക്കാടന്‍, കല്ലടിക്കോടന്‍ സമ്പ്രദായങ്ങളിലെ നല്ല അംശങ്ങള്‍ കൂട്ടിച്ചേര്‍ന്നിട്ടുണ്ട് കല്ലുവഴിച്ചിട്ടയില്‍.



    പ്രധാന ആട്ടക്കഥകള്‍

    കീചക വധം, ഉത്തരാ സ്വയംവരം, ദക്ഷയാഗം - ഇരയിമ്മന്‍ തമ്പി

    രുഗ്മാംഗദ ചരിതം, സന്താന ഗോപാലം - മണ്ഡവപ്പള്ളി ഇട്ടിരാരിശ്ശ മേനോന്‍

    നളചരിതം(നാലുദിവസം)- ഉണ്ണായിവാര്യര്‍

    ബക വധം, കല്യാണസൗഗന്ധികം, കിര്‍മീരവധം,

    നിവാതകവചകാലകേയവധം - കോട്ടയത്തു തമ്പുരാന്‍

    കര്‍ണശപഥം - മാലി മാധവന്‍ നായര്‍(1915-1994).

    ആധുനിക കാലത്ത് ഇത്രയും പ്രശസ്തി

    നേടിയ മറ്റൊരു ആട്ടക്കഥയില്ല.

    രുഗ്മിണീ സ്വയംവരം, പൂതനാ മോക്ഷം,

    അംബരീഷ വീജയം - അശ്വതി തിരുനാള്‍ രാമവര്‍മ

    രാജസൂയം, നരകാസുര വധം - രാമവര്‍മ കാര്‍ത്തിക തിരുനാള്‍

    കിരാതം - ഇരട്ടക്കുളങ്ങര രാമവാര്യര്‍.



    കടപ്പാട് : മെട്രോ വാര്‍ത്ത

    മൊബൈല്‍ ഫോണിന്‍റെ റിങ്



    കുറേ നേരം മൊബൈല്‍ ഫോണിന്‍റെ റിങ് കേട്ടിട്ടില്ലെങ്കില്‍ വെറുതെ ഫോണിന്‍റെ സ്ക്രീനിലേക്കു നോക്കാറുണ്ടോ? രാത്രി ഉറങ്ങുന്നതിനു മുമ്പും സൂര്യോദയത്തിലും കൂട്ടുകാര്‍ക്ക് ഒരു എസ്എംഎസ് അയയ്ക്കാറുണ്ടോ? ഊണിലും ഉറക്കത്തിലും ഫോണ്‍ കൂടെ വേണമെന്നു തോന്നാറുണ്ടോ?... ഉണ്ട് എന്നാണ് മറുപടിയെങ്കില്‍ ഉറക്കമില്ലായ്മയെ പഴിചാരുന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കുക. തലവേദനയ്ക്കു ഗുളിക കഴിക്കല്‍ നിര്‍ത്തുക. ഇതു രണ്ടും രോഗമല്ല. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദൂഷ്യ ഫലങ്ങളാണ്. അസോച്ചം (The Associated Chambers of Commerce and Industry of India) സംഘടിപ്പിച്ച ഒരു പഠനപ്രകാരം ഇന്ത്യയിലെ ചെറുപ്പക്കാരില്‍ അറുപതു ശതമാനവും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നു.

    ടെക്സ്റ്റ് മെസെജുകള്‍ ഫ്രീയായതോടെ കോളുകളുടെ എണ്ണം കുറഞ്ഞു എന്നതു നേരാണ്. മെസെജുകളാണ് കമ്യൂണിക്കേഷന്‍ മാര്‍ഗം. നൂറ്റിയിരുപത്തഞ്ചു മെസെജുകള്‍ വരെ ഒരു ദിവസം അയയ്ക്കുന്നവരുണ്ട്. ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് മെസെജ് അയയ്ക്കുന്നത് ഉള്‍പ്പെടെയാണിത്. അയച്ച മെസെജിനുള്ള മറുപടി കാത്തിരുന്ന് ഉറക്കം കളയുന്നു അവരെല്ലാം. ഉറക്കമില്ലായ്മ, മാനസിക സംഘര്‍ഷം, ഭക്ഷണത്തോടു വിരക്തി, ഏകാന്തത തുടങ്ങിയ രോഗങ്ങളിലേക്കാണ് ഇത്തരക്കാരുടെ പോക്കെന്നു പറയുന്നു അസോച്ചത്തിന്‍റെ ജനറല്‍ സെക്രട്ടറി ഡി.എസ്. റാവത്ത്.

    ന്യൂഡല്‍ഹിയില്‍ സര്‍വെയില്‍ പങ്കെടുത്ത തൊണ്ണൂറു ശതമാനം പേരും ഉറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ തൊട്ടടുത്തു സൂക്ഷിക്കുന്നവരാണ്. ഉറക്കത്തില്‍ ഇടയ്ക്കിടെ ഉണരാറുണ്ടെന്ന് അവരെല്ലാം പറയുന്നു. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരു മെസെജ് പതിവുണ്ട് അവര്‍ക്കെല്ലാം. ഒരെണ്ണം അയയ്ക്കും, അതിനൊരു മറുപടിയും. ഉറക്കമുണരുന്നത് ഒരു ഫോണ്‍ കോളിലോ മെസെജ് ടോണ്‍ കേട്ടോ ആയിരിക്കും. ജോലിത്തിരക്കിനിടയിലും ഓരോ മിനിറ്റിലും ഫോണ്‍ എടുത്ത് കോളോ മെസെജോ വന്നിട്ടുണ്ടോ എന്നു നോക്കും. വേഗത്തില്‍ ടൈപ്പ് ചെയ്ത് വിരലില്‍ വേദന അനുഭവിക്കുന്നവരാണ് അവരിലേറെയും. ഈ കാര്യങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. പന്ത്രണ്ടു മുതല്‍ ഇരുപതു വയസുവരെയുള്ളവരിലാണ് സര്‍വെ നടത്തിയത്. നൂറ്റിയിരുപത്തഞ്ചു മെസെജുകള്‍ അയയ്ക്കുന്നവരാണ് ഏറെപ്പേരും. മാസം മൂവായിരം എസ്എംഎസുകള്‍ കൈകാര്യം ചെയ്യുന്നു ഓരോരുത്തരും! മെസെജ് റിസീവ് ചെയ്യുന്നതില്‍ പെണ്‍കുട്ടികളാണ് മുന്‍പില്‍. നൂറ്റിയിരുപത്തഞ്ചു മെസെജുകള്‍ പെണ്‍കുട്ടികളുടെ ഫോണിന്‍റെ ഇന്‍ബോക്സില്‍ ഓരോ ദിവസവും എത്തുന്നു. വണ്ടി ഓടിക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴുമൊക്കെ മെസെജ് ചെയ്യുന്നവരാണ് എല്ലാവരും.

    അസോസിയേറ്റഡ് ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെ ന്യൂഡല്‍ഹി, മുംബൈ, ഛത്തീസ്ഗഡ്, ലക്നൗ, അഹമ്മദാബാദ്, പാറ്റ്ന, കോല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ജയ്പുര്‍ എന്നിവിടങ്ങളിലാണ് സര്‍വെ നടത്തിയത്. കേരളത്തില്‍ സര്‍വെ നടത്തിയാലറിയാം ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലുള്ളവരാണ് ഏറ്റവും കൂടുതല്‍ മെസെജ് അയയ്ക്കുന്നതെന്ന്...

    കടപ്പാട് : മേട്രോ വാര്‍ത്ത 

    അമ്മയും കുഞ്ഞും



    അമ്മയുടെ സംരക്ഷണത്തില്‍ ഒരു കുഞ്ഞ് വളരുമ്പോള്‍ അവന്‍റെ വൈകാരികമായ വളര്‍ച്ച മാത്രമല്ല സംഭവിക്കുക, ജൈവികമായ വളര്‍ച്ച കൂടിയാണ്. അതായത് കുഞ്ഞിന്‍റെ തലച്ചോറ്, നാഡീവ്യവസ്ഥകള്‍ എന്നിവയിലെല്ലാം വികാസം സംഭവിക്കുന്നു. ന്യൂറോളജി, സൈക്കോളജി, ബയോളജി, ഇത്തോളജി, ആന്ത്രപ്പോളജി, ന്യൂറോകാര്‍ഡിയോളജി തുടങ്ങിയ ശാഖകളിലൂടെയെല്ലാം ഇതേക്കുറിച്ചു പഠിക്കുന്നു. അമ്മയുടെ സ്നേഹത്തെ മൈക്രോസ്കോപ്പിന്‍റെ ലെന്‍സിലൂടെ നോക്കിയാല്‍ കാണുന്നത്, ഒരു കുഞ്ഞ് സ്വന്തം ജീവിതത്തില്‍ പാലിക്കാന്‍ പോകുന്ന സ്നേഹത്തിന്‍റെ ആഴം കൂടിയാണ്.

    ഹോര്‍മോണുകള്‍, സ്നേഹത്തിന്‍റെ ഭാഷ

    ഫ്രഞ്ച് ഒബ്സ്റ്റെറിഷ്യന്‍ മൈക്കിള്‍ ഒഡെന്‍റിന്‍റെ ദ സയന്‍റിഫിക്കേഷന്‍ ഒഫ് ലവ് എന്ന പുസ്തകത്തില്‍ ഹൃദയത്തിലേക്ക് സന്ദേശം വഹിക്കുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണിനെക്കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രണയിക്കുമ്പോഴും, ഭക്ഷണം ഷെയര്‍ ചെയ്തു കഴിക്കുമ്പോഴുമെല്ലാം ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്ടെന്ന് ഓക്സിടോസിന്‍ ശരീരത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ മറ്റ് ഹോര്‍മോണുകളുടെ സാന്നിധ്യം അനുസരിച്ച് സ്നേഹത്തിലും വ്യത്യാസം വരുന്നു. ഉദാഹരണമായി പ്രോലാക്റ്റിന്‍റെ അളവ് കൂടുമ്പോള്‍, കുഞ്ഞുങ്ങളോടുള്ള സ്നേഹമാണ് പുറത്തേക്കു വരിക. കുഞ്ഞ് ജനിക്കുമ്പോള്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എന്‍ഡോര്‍ഫിന്‍സ് എന്ന ഹോര്‍മോണിന്‍റെ അളവ് കൂടുന്നു. ഇത് അമ്മയേയും കുഞ്ഞിനേയും മയക്കത്തില്‍ നിന്ന് ഉണര്‍ത്തും. പരസ്പരസഹകരണത്തിന്‍റെ തുടക്കം ഇവിടെ നിന്നാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധസ്നേഹം ആരംഭിക്കുന്നു. ആവശ്യമുള്ള ഹോര്‍മോണുകളുടെ അഭാവം കുഞ്ഞിന്‍റെ പിന്നീടുള്ള ജീവിതത്തെ ബാധിക്കും. തുടര്‍ ജീവിതത്തില്‍ പലതരം പ്രശ്നങ്ങള്‍ കുഞ്ഞിനു നേരിടേണ്ടി വരുന്നത് ഇക്കാരണത്താലാണ്. മരുന്നിനോടു നോ പറയാമെങ്കിലും ന്യൂറോബയോളജി തള്ളിക്കളയാനാവില്ല. മനുഷ്യമസ്തിഷ്കം വികാരങ്ങളുടെ സിരാകേന്ദ്രമാണ്. തലച്ചോറിന്‍റെ ആദ്യ ഭാഗത്തായിരിക്കും അമ്മയും കുഞ്ഞും തമ്മിലുള്ള പ്രത്യേക ബന്ധം ഉടലെടുക്കുക. അവര്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു. മുലയൂട്ടല്‍, ഒന്നിച്ചുള്ള ഉറക്കം, കുഞ്ഞിനെ താലോലിക്കല്‍ തുടങ്ങിയവയിലൂടെ അത് കൂടുതല്‍ ദൃഢമാവുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനം സ്പര്‍ശനം തന്നെയാണ്.

    സ്പര്‍ശനം

    ഒരു കുഞ്ഞിന് ഡിപ്രഷനോ തനിച്ചാവുന്ന തോന്നലോ നല്‍കാനായി അവനെ തൊടാതിരിക്കുകയും ശരീരത്തോടു ചേര്‍ത്തു പിടിക്കാതിരിക്കുകയും ചെയ്താല്‍ മതിയാവുമെന്ന് ഗവേഷകര്‍ പറയാതെ തന്നെ അറിയാം. സ്പര്‍ശനം എന്നത് മനുഷ്യന്‍റെ മാനസിക വികാസത്തിന് അത്യന്താപേക്ഷിതമാണ്. അത് ഇല്ലാതെ വരുമ്പോള്‍ ഒരു വ്യക്തി മാത്രമല്ല സമൂഹം കൂടി പ്രശ്നം അനുഭവിക്കേണ്ടി വരുന്നു. സ്പര്‍ശനവും സ്നേഹവുമാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാനം. സ്പര്‍ശനത്തിലൂടെയുള്ള സാന്ത്വനം ലഭിക്കാതെ വരുമ്പോള്‍ തലച്ചോറില്‍ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ റിലീസ് ചെയ്യപ്പെടുന്നു. അത് തലച്ചോറിനേയും അതിന്‍റെ പ്രവര്‍ത്തനത്തേയും മോശമായി ബാധിക്കുകയാണ്. ഇത് കുഞ്ഞുങ്ങളില്‍ ഡിപ്രഷന്‍, ഇംപള്‍സ് ഡിസ്കണ്‍ട്രോള്‍, വയലന്‍സ്, ചൂഷണം ചെയ്യപ്പെടല്‍ എന്നിവ വളര്‍ത്തിയെടുക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് കൂട്ടുകുടുംബ വ്യവസ്ഥയില്‍ ജീവിക്കുന്നതിനാല്‍, കുഞ്ഞുങ്ങള്‍ക്ക് അമ്മയുടേത് ഉള്‍പ്പെടെ ബന്ധുക്കളുടെയെല്ലാം സംരക്ഷണം ലഭിക്കുമായിരുന്നു. അമ്മയ്ക്കു കുഞ്ഞിനെ നോക്കാന്‍ കൂടുതല്‍ സമയവും ലഭിച്ചിരുന്നു.

    കുഞ്ഞിന്‍റെ ജീവിതത്തിലെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ലഭിക്കുന്ന സ്നേഹവും കരുതലുമാണ് പിന്നീടുള്ള വളര്‍ച്ചയേയും വികാസത്തെയും ബാധിക്കുന്നത്. സ്പര്‍ശനം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങളിലുണ്ടാകുന്ന വൈകല്യങ്ങള്‍ നിരവധിയാണ്. രോഗപ്രതിരോധശേഷിയേയും ഉറക്കത്തിന്‍റെ തോതിനെയുമൊക്കെ ഇതു പ്രതികൂലമായി ബാധിക്കും. അമ്മയുടെ വയറ്റില്‍ നിന്ന് ഒന്‍പതു മാസത്തിനു ശേഷം പുറത്തെത്തുമ്പോഴും കുഞ്ഞിന്‍റെ വളര്‍ച്ച പൂര്‍ത്തിയായിട്ടില്ല. അടുത്ത ഒന്‍പതു മാസത്തേക്ക് കൂടി വളര്‍ച്ചയുടെ ഘട്ടത്തിലൂടെയാണ് കുഞ്ഞ് കടന്നു പോകുന്നത്, അതിനാല്‍ സംരക്ഷണത്തിന്‍റെ തോതിലും വ്യത്യാസം വരാന്‍ പാടില്ല. കൈയിലെടുക്കാനും, തലോടാനും, ചുംബിക്കാനും, സ്നേഹിക്കാനുമൊക്കെ കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

    ഇന്‍ഫന്‍റ് മസാജിലൂടെ കുഞ്ഞിന്‍റെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കാന്‍ അമ്മയ്ക്കു കഴിയും. മസാജിങ് രീതികള്‍ പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നതിലൂടെ കുഞ്ഞിന്‍റെ ആരോഗ്യം സംരക്ഷിക്കാനാവും. സ്പര്‍ശനത്തിലൂടെ അമ്മയും കുഞ്ഞും തമ്മില്‍ നല്ല ബന്ധം ഉടലെടുക്കും. നല്ലൊരു മനുഷ്യനായി സമൂഹത്തില്‍ വളരാന്‍ കുഞ്ഞിനെ കൈപിടിച്ചുയര്‍ത്തുന്നത് അമ്മയുടെ സ്പര്‍ശനം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

    കടപ്പാട് : മേട്രോ വാര്‍ത്ത ദിനപ്പത്രം  


    ഇന്‍ഫന്‍റ് മസാജ്



    ഒരു കുഞ്ഞിക്കാല്‍ കാണാന്‍ കാത്തിരിക്കുന്നവര്‍ എത്രയോ പേരുണ്ട്. കുഞ്ഞു ജനിക്കുന്ന നിമിഷം ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. അതിന്‍റെ ആവേശം എത്ര പറഞ്ഞാലും തീരില്ല. അമ്മയാവാന്‍ പോകുന്നു എന്നറിയുമ്പോഴുള്ള സന്തോഷം, പിന്നെ പ്രസവത്തോടടുക്കുമ്പോള്‍ ടെന്‍ഷന്‍. അതു കഴിഞ്ഞാലോ, കുഞ്ഞിനെക്കുറിച്ചുള്ള ഓരോ കാര്യങ്ങളിലും അതിലേറെ ടെന്‍ഷന്‍.

    തന്നെക്കൊണ്ട് ആകാവുന്ന ഏറ്റവും മികച്ച പരിചരണം കുഞ്ഞിനു നല്‍കാനാണ് ഓരോ അച്ഛന്‍റേയും അമ്മയുടേയും ശ്രമം. അതേക്കുറിച്ച് എങ്ങനെ മനസിലാക്കാം എന്നാണ് ആലോചന. ഓരോ അമ്മയും അവരുടെ കുഞ്ഞ് ഏറ്റവും നന്നായി വളര്‍ന്നു വരണമെന്നാണ് ആഗ്രഹിക്കുക. കൃത്യമായി ഭക്ഷണം നല്‍കി, ശ്രദ്ധയോടെ പരിപാലിച്ചു വളര്‍ത്തുകയാണ് അമ്മമാരുടെ പ്രധാന കടമ. എന്നാല്‍ ഇതു മാത്രമായാല്‍ എല്ലാം തികഞ്ഞു എന്നു ചിന്തിക്കരുത്. പലപ്പോഴും ചില ഘടകങ്ങള്‍ അധികമായി ആവശ്യം വരും. കുഞ്ഞിന് ആവശ്യമായ അധിക ലാളന മസാജിങ്ങിലൂടെ പകര്‍ന്നു നല്‍കാവുന്നതാണ്.

    ഇന്‍ഫന്‍റ് മസാജ് എന്നത് പുതിയ കാര്യമല്ല. ഇന്ത്യയിലും ചൈനയിലുമൊക്കെ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ പ്രചാരത്തിലിരുന്നതാണ് ഇത്. ഇന്നത്തെ സമൂഹത്തില്‍ ഇന്‍ഫന്‍റ് മസാജിങ് അവതരിപ്പിക്കുന്നത് ഓരോ ഘട്ടങ്ങളായിട്ടാണ്. പെട്ടെന്ന് ഇക്കാര്യം മനസിലാക്കാനുള്ള സൗകര്യത്തിനു കൂടിയാണിത്. മസാജിങ്ങിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാം എന്നതാണ് പ്രധാന ഗുണം. അപ്പോള്‍ കുട്ടികള്‍ക്ക് മസാജിങ്ങിന്‍റെ ആവശ്യമില്ലെന്നു പറഞ്ഞു തള്ളിക്കളയുന്നതെങ്ങനെ. രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനും അന്‍പതു വയസുള്ള മനുഷ്യനും ഇരുപത്തഞ്ചു വയസുകാരിക്കും മാനസിക പിരിമുറുക്കമുണ്ടാകും. കൃത്യമായ സ്പര്‍ശനവും ഉത്തേജനവും എല്ലാവര്‍ക്കും ആവശ്യമാണ്. ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് ഇന്‍ഫന്‍റ് മസാജ് അവതരിപ്പിക്കുന്ന നോണ്‍ - തെറാപ്യൂട്ടിക് ഇന്‍ഫന്‍റ് മസാജിലെ ഘട്ടം ഘട്ടമായുള്ള മസാജിങ് കുഞ്ഞിന് സ്പര്‍ശനത്തിന്‍റേയും വാത്സല്യത്തോടെയുള്ള ഉണര്‍വിന്‍റേയും പ്രയോജനം ലഭ്യമാക്കുന്നു.

    ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് കുഞ്ഞിനെക്കുറിച്ച് കൂടുതല്‍ അറിയാനും കുഞ്ഞിനെ സന്തോഷിപ്പിക്കാനും ആരോഗ്യത്തോടെയും സുഖത്തോടെയും പരിപാലിക്കാനുമുള്ള കാര്യങ്ങള്‍ തേടുന്നത്. ഇന്‍ഫന്‍റ് മസാജിങ് പഠിച്ച്, അമ്മയുടെ കൈകളുടെ നേര്‍ത്ത ചൂടും സുഖവും അടുപ്പവും കുഞ്ഞിന് നല്‍കാന്‍ കഴിയുന്നതാണ് അവര്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.



    ഇന്‍ഫന്‍റ് മസാജിന്‍റെ

    ഗുണങ്ങളെ നാലായി തിരിക്കാം

    1. സംവേദനം

    ബന്ധം കൂടുതല്‍ ശക്തമാകുന്നു, സുരക്ഷിതമായ അടുപ്പം സാധ്യമാകുന്നു. അമ്മയും കുഞ്ഞും മാത്രമുള്ള കുറച്ചു സമയങ്ങള്‍. കുഞ്ഞിന്‍റെ ഭാഷ എളുപ്പത്തില്‍ പഠിക്കാന്‍ കഴിയും. സ്നേഹം, ക്ഷമ തുടങ്ങി എല്ലാ വികാരങ്ങളും പ്രകടിപ്പിക്കാനാവും. അച്ഛനമ്മമാരുമായി ഇടപെടുന്നതോടെ അവരെ അനുകരിക്കാന്‍ കുഞ്ഞിനു കഴിയുന്നു.

    2. ഉത്തേജനം

    കുഞ്ഞിന്‍റെ രക്തചംക്രമണ വ്യവസ്ഥ, ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ - ഇമ്യൂണ്‍ സിസ്റ്റം, മസ്കുലാര്‍ ഡെവലപ്മെന്‍റ്, ടോണിങ്, ബോഡി അവയര്‍നെസ് എന്നിവ ഉത്തേജിപ്പിക്കുന്നു.



    3. രോഗശമനം

    ഗ്യാസ്, കോളിക്, മലബന്ധം, വേദന, പല്ലു വരുന്നതിന്‍റെ പ്രശ്നങ്ങള്‍, സ്പര്‍ശനത്തോടുള്ള സെന്‍സിറ്റിവിറ്റി തുടങ്ങി എന്തിനും ഇന്‍ഫന്‍റ് മസാജിങ്ങിലൂടെ പ്രതിവിധി കണ്ടെത്താനാവുന്നു.

    4. സമാധാനം

    കുഞ്ഞിന്‍റെ ഉറക്കം മെച്ചപ്പെടുന്നു. മസില്‍ ടോണ്‍ നോര്‍മലൈസ് ചെയ്യുന്നതോടെ ഫ്ളെക്സിബിളിറ്റി വര്‍ധിക്കുന്നു, സമാധാനവും സ്ട്രെസ് ഹോര്‍മോണുകളുടെ കുറവുണ്ടാകാനും സഹായിക്കുന്നു.

    ഇതു മാത്രമല്ല അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വര്‍ധിക്കാന്‍ മസാജിങ് ഏറെ സഹായിക്കുന്നു. ഇരുവരും തമ്മിലുള്ള അഭേദ്യബന്ധത്തിന്‍റെ തുടക്കം കൂടിയാണത്.

    കടപ്പാട് : മെട്രോ വാര്‍ത്ത 

    നിദ്രയുടെ തലോടല്‍



    അര്‍ധരാത്രി കഴിഞ്ഞിട്ടും ഉറക്കം വരുന്നതും കാത്തിരിക്കുന്നവര്‍ നിരവധിയുണ്ട്. നിദ്രയുടെ തലോടല്‍ മിഴികളിലെത്തുമ്പോഴേയ്ക്കും നേരം പുലര്‍ന്നിട്ടുണ്ടാകും. മസ്തിഷ്കത്തിന്‍റേയും മനസിന്‍റേയും ശരീരത്തിന്‍റേയും പ്രവര്‍ത്തനങ്ങളെല്ലാം ഉറക്കക്കുറവുമൂലം തടസപ്പെടുന്നു. പലതരം രോഗങ്ങളും കിടക്കുന്നതിലെ പിഴവുകളുമാണ് ഉറക്കക്കുറവിനുള്ള പ്രധാന കാരണങ്ങള്‍. രാത്രിയാകുമ്പോള്‍ കിടക്കയിലേക്ക് പേടിയോടെ പോകുന്നവര്‍ക്ക് ശാശ്വതമായ പരിഹാരവുമായി ഇതാ ഒരു തലയിണ. പന്ത്രണ്ടിലേറെ ആയുര്‍വേദ ഒറ്റമൂലികള്‍ ചേര്‍ത്തുണ്ടാക്കിയ ലീലജ് ഹെര്‍ബല്‍ തലയിണ സുഖമായ ഉറക്കം നല്‍കും. ഹെര്‍ബല്‍ തലയിണ ഉപയോഗിക്കുന്നതിലൂടെ പലതരം രോഗങ്ങളേയും അകറ്റി നിര്‍ത്താന്‍ കഴിയും.

    സുഖനിദ്രയിലൂടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. പ്രകൃതിയുടെ വരദാനമായ ആയുര്‍വേദത്തിലെ ഗന്ധസ്പര്‍ശ ഗുണങ്ങളെ ആധാരമാക്കി നിര്‍മിക്കുന്ന ലീലജ് ഹെര്‍ബല്‍ തലയിണ നല്‍കുന്നത് സുഖനിദ്രയാണ്. ലീലജ് എന്ന വാക്കിന് ഫ്രഞ്ച് ഭാഷയില്‍ ഔഷധം എന്നാണ് അര്‍ഥം. അറബി ഭാഷയില്‍ ചികിത്സയെന്നും. ഈ വാക്കിന്‍റെ പൊരുള്‍പോലെ ലീ ലജ് ഉപയോഗിക്കുന്നവര്‍ക്കു ലഭിക്കുന്നത് ഔഷധ ചികിത്സയാണ്. ഗന്ധസ്പര്‍ശ ഗുണങ്ങളടങ്ങിയ അരോമ തെറാപ്പിയിലൂടെ രോഗങ്ങളെ പ്രതിരോധിക്കാമെന്നത് എല്ലാവര്‍ക്കും അറിയാം. ഈ രീതി അടിസ്ഥാനമാക്കിയാണ് ലീലജ് ഹെര്‍ബല്‍ തലയിണകള്‍ നിര്‍മിക്കുന്നത്. ഇതിലുള്ള ആയുര്‍വേ ദ മൂലികകളുടെ ഗന്ധം രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു.

    കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കഫസംബന്ധിയായ രോഗങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമാണ് ഹെര്‍ബല്‍ തലയിണകള്‍. ജലദോഷം, കഫക്കെട്ട്, മൂക്കൊലിപ്പ്, തലവേദന, ശ്വസന രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരവുമാണ് ലീലജ് . വയമ്പ്, രാമച്ചം, കച്ചോലം, തുളസി, കറ്റാര്‍വാഴ, കാട്ടുകൊടി, ആര്യവേപ്പ് എന്നീ ഔഷധമൂലികകളുടെ സത്ത് തരി രൂപത്തിലാക്കിയാണ് കോട്ടണ്‍ തലയിണയ്ക്കുള്ളില്‍ നിറച്ചിട്ടുള്ളത്. ഇതിന്‍റെ ഗന്ധവും സ്പര്‍ശവും ആരോഗ്യത്തിനു ഗുണകരമെന്നതില്‍ സംശയമില്ല. ലീലജ് തലയിണ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കു മുടികൊഴിച്ചില്‍, താരന്‍, പേന്‍ ശല്യം എന്നിവയില്‍ നിന്നു രക്ഷ നേടാന്‍ കഴിയും.

    കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് സഹായകരമാണ് ലീലജ് തലയിണ. നാല്‍പ്പത്തൊ ന്നു ദിവസം പ്രായമുള്ള കുട്ടികള്‍ക്കു തണുപ്പില്‍ നിന്നും ശബ്ദങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന രീതിയില്‍ പ്രത്യേകം തലയിണകള്‍ തയാറാക്കിയിട്ടുണ്ട്. ഇന്‍ഹെയ്ലറായും റൂം ഫ്രഷ്നറായും ട്രാവലിങ് പില്ലോയായും ലീലജ് തലയിണകള്‍ ഉപയോഗിക്കാം. തമിഴ്നാട്ടി ലെ തിരുപ്പൂരിലാണ് ലീലജ് തലയിണ നിര്‍മിക്കുന്നത്.

    കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അലര്‍ജി. ഔഷധഗന്ധം ലഭ്യമാകുമ്പോള്‍ അലര്‍ജി ഇല്ലാതാകും. ആയുര്‍വേദ മരുന്നുകള്‍ കഴിക്കാന്‍ കുട്ടികള്‍ മടി കാണിക്കാറുണ്ട്. എന്നാല്‍ ഹെര്‍ബല്‍ തലയിണ ഉപയോഗിക്കുന്നതിലൂടെ മരുന്നു കഴിക്കാതെ തന്നെ അതേ ഗുണം ലഭിക്കും. അലര്‍ജി മൂലം ചര്‍മത്തിലുണ്ടാകുന്ന നിറവ്യത്യാസവും മറ്റു പ്രശ്നങ്ങളും പരിഹരിക്കാന്‍ ഈ തലയിണയ്ക്കു കഴിയും.

    രണ്ടു തരത്തിലുള്ള തലയിണകളാണ് ലീലജ് വിപണിയിലെത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ളത് സീനിയര്‍ തലയിണ. കുട്ടികള്‍ക്കു ജൂനിയര്‍ തലയിണ. കുട്ടികളുടെ തലയിണയ്ക്കൊപ്പം ഒരു ബാന്‍ഡ് ഉണ്ടായിരിക്കും. തലയിണ തലയുടെ അടിയില്‍ വച്ചതിനു ശേഷം ബാന്‍ഡ് മുറുക്കണം. അതോടെ കുട്ടികളുടെ ചെവിയുടെ മുകള്‍ ഭാഗം മൂടിയിരിക്കും. അമിതമായ ശബ്ദങ്ങള്‍ ഒഴിവാക്കാനും തണുപ്പില്‍ നിന്നു രക്ഷനേടാനും ഇതു സഹായിക്കും. ഒരു ഹെര്‍ബല്‍ തലയിണയുടെ ആയുര്‍വേദ ഗുണം പൂര്‍ണമായും ഒരു വര്‍ഷം ലഭിക്കും. തലയിണ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാം.

    ജീവിതശൈലീ രോഗങ്ങളെ ശമിപ്പിക്കാനുള്ളതല്ല ലീലജ് തലയിണ. എന്നാല്‍ രോഗമുള്ളവര്‍ക്ക് ആശ്വാസമേകുന്നതാണ് ഈ തലയിണ. സുഖനിദ്രയ്ക്ക് മരുന്നു കഴിക്കുക മാത്രമാണ് ഇപ്പോഴുള്ള ഏക ചികിത്സ. എന്നാല്‍ ലീലജ് തലയിണ എത്തിയതോടെ അതിനു പരിഹാരമായി. ഉറക്കത്തിന് മരുന്നു കഴിക്കുന്ന ഏര്‍പ്പാട് ഇനി അവസാനിപ്പിക്കാം. യാതൊരു പാര്‍ശ്വഫലവുമില്ലാത്തതിനാല്‍ ലീലജ് വിപണിയിലെത്തിയപ്പോള്‍ മുതല്‍ കേരളത്തില്‍ സ്വീകരിക്കപ്പെട്ടു. ഏതു തരം രോഗങ്ങളുള്ളവര്‍ക്കും ഇത് ഉപയോഗിക്കാം. പ്രമേഹ രോഗികളുടെ പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. ഷുഗര്‍ പേഷ്യന്‍റ്സിന് നല്ല ഉറക്കം പ്രദാനം ചെയ്യുന്നു ലീലജ്.

    കഴുത്തിനും തലയ്ക്കും ഇടയ്ക്കുള്ള ഭാരം ശരീരവുമായി തുലനം ചെയ്യുന്നതിനാണ് തലയിണ ഉപയോഗിക്കുന്നത്. എന്നാല്‍, തലയുടെ ഭാരം താങ്ങാനാണ് തലയിണയെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. കഴുത്തിനും തലയ്ക്കുമിടയിലാണ് തലയിണ വയ്ക്കേണ്ടത്. ഇവിടെ സന്തുലന മുണ്ടാകുമ്പോള്‍ നട്ടെല്ലിനു ശക്തികിട്ടും. നടുവേദന, കഴുത്തുവേദന, പുറംവേദന എന്നിവ ഇല്ലാതാക്കാന്‍ സാധി ക്കും. സാധാരണ തലയിണകള്‍ ഉപയോഗിക്കുമ്പോള്‍ കിടക്കുന്നയാളുടെ നട്ടെല്ല് വളഞ്ഞിരിക്കും. വലിയ തലയിണകളായതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. ലീലജ് ഹെര്‍ബല്‍ തലയിണയ്ക്ക് വലുപ്പം കുറവാണ്. യാത്രകളിലും ഇതുപയോഗിക്കാം. തലയിണയ്ക്ക് കൈത്തണ്ടയു ടെ വലുപ്പമേ ഉണ്ടാകാവൂ എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. പാരമ്പര്യ വിധി പ്രകാരം ചെറിയ തലയിണകളാണ് ലീ ലജ് നിര്‍മിക്കുന്നത്. ജൂനിയര്‍ പില്ലോയുടെ വലുപ്പം 24 15 4 സെ.മീ. സീനിയര്‍ പില്ലോയുടെ വലുപ്പം 34 24 5 സെ.മീ. തലയ്ക്കും കഴുത്തിനുമിടയില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ഏറ്റവും ഉത്തമമാണിത്. ഇതു ശരീരത്തിന്‍റെ സന്തുലനാവസ്ഥ ഉറപ്പു നല്‍കുന്നു. 2009ലാണ് ലീലജ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിയത്. പ്രമുഖ റീറ്റെയ്ല്‍ മെഡിക്കല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫര്‍ണിച്ചര്‍/ഫര്‍ണിഷിങ് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ലീലജ് ഹെര്‍ബല്‍ തലയിണ ലഭിക്കും. എറണാകുളത്തു പനമ്പിള്ളി നഗറിലുള്ള ഓഫിസില്‍ ബുക്ക് ചെയ്യാം. ആവശ്യക്കാര്‍ക്കു വിളിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ 18004252280.



    ഉപയോഗിക്കുന്ന രീതി

    ലീലജ് തലയിണ നനയാതെ സൂക്ഷിക്കണം.

    ഉപയോഗത്തിനുശേഷം കവറിനുള്ളില്‍ത്തന്നെ വയ്ക്കണം. ഔഷധഗുണം കുറയുമ്പോള്‍

    തലയിണ നന്നായി കുലുക്കി ഉപയോഗിക്കുക. തലയിണയ്ക്കൊപ്പം രണ്ടു കോട്ടണ്‍ തലയിണ

    കവറുകള്‍ ലഭിക്കും. ആഴ്ചയിലൊരിക്കല്‍ ഓരോന്നു വീതം കഴുകി വൃത്തിയാക്കണം. ഔഷധഗുണം ലഭിക്കണമെങ്കില്‍ തലയിണയ്ക്കൊപ്പം ലഭിക്കുന്ന

    കവര്‍ തന്നെ ഉപയോഗിക്കണം. ഔഷധഗുണം

    കുറയുമ്പോള്‍ തലയിണയിലുള്ള ആയുര്‍വേദ

    തരികള്‍ മാറ്റി പുതിയ തരികള്‍ നിറയ്ക്കാം. ഇത്

    ഉപയോക്താവിന് മാറ്റാവുന്ന വിധമാണ്

    തലയിണയുടെ നിര്‍മാണം.

    കടപ്പാട് :മെട്രോ വാര്‍ത്ത ജൂണ്‍ 13,2011

    ബ്രെഡ് ആന്‍ഡ് ബട്ടര്‍ പുഡ്ഡിങ്



    ബ്രെഡ് ആന്‍ഡ് ബട്ടര്‍ പുഡ്ഡിങ്

    ചേരുവകള്‍


    വെണ്ണ പുരട്ടിയ റൊട്ടിക്കഷണങ്ങള്‍ - എട്ടെണ്ണം, മുട്ട - ഒരെണ്ണം, പഞ്ചസാര - ഒരു കപ്പ്, പാല്‍ - രണ്ട് കപ്പ്, കിസ്മിസ് - പത്തെണ്ണം, വാനില എസന്‍സ് - അഞ്ച് തുള്ളി, അണ്ടിപ്പരിപ്പ്, ബദാം എന്നിവ നുറുക്കിയത് - ഒരു ടേബിള്‍ സ്പൂണ്‍, നെയ്യ് - അല്‍പ്പം

    തയാറാക്കുന്ന വിധം

    ബേക്കിങ് ട്രേയില്‍ നെയ്മയം പുരട്ടി, റൊട്ടിക്കഷണങ്ങള്‍ നിരത്തുക. കിസ്മിസും അണ്ടിപ്പരിപ്പും ബദാം പരിപ്പും മീതെ വിതറുക. റൊട്ടിക്കഷണങ്ങള്‍ വീണ്ടും നിരത്തി ഇതാവര്‍ത്തിക്കുക. ഏറ്റവും മീതെ വീണ്ടും റൊട്ടിക്കഷണങ്ങള്‍ നിരത്തുക. മുട്ട നന്നായി പതയ്ക്കുക. ഇതില്‍ പഞ്ചസാര ചേര്‍ത്ത് അടിക്കുക. പാലും എസന്‍സും ചേര്‍ത്തു വീണ്ടും അടിക്കുക. ഇതു റൊട്ടിക്കഷണങ്ങള്‍ക്കു മീതെ ഒഴിക്കുക. അവ്ന്‍റെ താപനില 177 ഡിഗ്രി സെന്‍റിഗ്രേഡില്‍ ക്രമീകരിച്ച് പന്ത്രണ്ട് മണിക്കൂര്‍ വച്ച് മുകള്‍വശം ബ്രൗണ്‍ നിറമാക്കി വാങ്ങുക. ആറിയതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു തണുപ്പിച്ചു കഴിക്കുക.

    ലെമണ്‍ പൈ പുഡ്ഡിങ്

    ചേരുവകള്‍


    മുട്ട - നാലെണ്ണം, ചെറുനാരങ്ങാനീര് - നൂറ്റിഇരുപത്തഞ്ചു മില്ലി, പഞ്ചസാര - കാല്‍ക്കിലോ, വെണ്ണ - കാല്‍ക്കിലോ

    തയാറാക്കുന്ന വിധം

    മുട്ട നന്നായി പതയ്ക്കുക. ചെറുനാരങ്ങാനീര് ചേര്‍ത്തു നന്നായി യോജിപ്പിച്ച് ഒരു പാത്രത്തില്‍ ഒഴിച്ച് പഞ്ചസാരയും വെണ്ണയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് ഒരു ചെറിയ പാത്രത്തിലേക്കു മാറ്റുക. ഒരു വലിയ പാത്രത്തില്‍ വെള്ളമൊഴിച്ച് ചെറിയ പാത്രം അതില്‍ ഇറക്കി അടുപ്പത്തു വച്ച് കൂട്ട് നന്നായി ഇളക്കുക. പാത്രത്തിലെ വെള്ളം തിളയ്ക്കുമ്പോള്‍, ചെറിയ പാത്രത്തിലെ കൂട്ട് വാങ്ങുക. പതിനഞ്ച് മിനിറ്റുകൊണ്ട് ഇതു തയാറാകും. ചൂടാറിയതിനു ശേഷം ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചു കഴിക്കാം.

    ക്വീന്‍ ഒഫ് പുഡ്ഡിങ്

    ചേരുവകള്‍


    റൊട്ടി (നാലു വശവും മുറിച്ചു മാറ്റി കഷണങ്ങളാക്കിയത്) - പന്ത്രണ്ടെണ്ണം, പാല്‍ - അരക്കപ്പ്, വെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍, മുട്ട - മൂന്നെണ്ണം, ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍, പഞ്ചസാര - അരക്കപ്പ്, മിക്സഡ് ഫ്രൂട്ട് ജാം - നാല് ടേബിള്‍ സ്പൂണ്‍

    തയാറാക്കുന്ന വിധം

    ഒരു ബേക്കിങ് ട്രേയില്‍ നെയ്മയം പുരട്ടി അതിലേക്കു കഷണങ്ങളാക്കിയ റൊട്ടി നിരത്തുക. പാലും വെണ്ണയും ചൂടാക്കിയതിനു ശേഷം മുട്ടയുടെ മഞ്ഞ പതച്ചതും നാരങ്ങാത്തൊലിയും പകുതി പഞ്ചസാരയും നന്നായി യോജിപ്പിച്ച്, റൊട്ടിയുടെ മീതെ ഒഴിക്കുക. 177 ഡിഗ്രി സെന്‍റിഗ്രേഡില്‍ ചൂടാക്കിയ അവ്നില്‍ വച്ച് ഈ മിശ്രിതം ബേക്ക് ചെയ്യുക. അവ്നില്‍ നിന്നു മാറ്റിയ ശേഷം മീതെ ജാം വയ്ക്കുക. മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് ബാക്കി പഞ്ചസാരയും ചേര്‍ത്തു ജാമിന്‍റെ മീതെ ഒഴിച്ച് വീണ്ടും അവ്നില്‍ വയ്ക്കുക. പത്ത് മിനിറ്റ് കഴിയുമ്പോള്‍ മുകള്‍വശം നന്നായി മൊരിയും. ആ സമയം വാങ്ങിവച്ച് തണുപ്പിച്ചു കഴിക്കുക.

    ചോക്കലേറ്റ് പുഡ്ഡിങ്

    ചേരുവകള്‍


    കോണ്‍ഫ്ളോര്‍ - അരക്കപ്പ്, പാല്‍ - മൂന്ന് കപ്പ്, പഞ്ചസാര - അരക്കപ്പ്, കൊക്കൊപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍, മുട്ട - ഒരെണ്ണം

    തയാറാക്കുന്ന വിധം

    പാല്‍ നന്നായി തിളപ്പിച്ചു വാങ്ങുക. കൊക്കൊപ്പൊടി ചേര്‍ത്തു നന്നായി ഇളക്കണം. കോണ്‍ഫ്ളോറില്‍ കുറച്ചെടുത്ത് പാല്‍ ഒഴിച്ച് ഇളക്കി അതിലേക്കു കൊക്കൊപ്പൊടി കലക്കിയ ചൂടു പാല്‍ ഒഴിക്കുക. പാല്‍ ഒഴിക്കുമ്പോള്‍ നന്നായി ഇളക്കിക്കൊടുക്കണം. മിശ്രിതം കുറുകി വരുമ്പോള്‍ മുട്ടയുടെ മഞ്ഞക്കരുവില്‍ പഞ്ചസാര ചേര്‍ത്തു നന്നായി അടിച്ച് ഇതിലേക്ക് ഒഴിക്കുക. വീണ്ടും നന്നായി ഇളക്കിയതിനു ശേഷം മുട്ടയുടെ വെള്ള പതപ്പിച്ചത് ഒഴിച്ച് ഇളക്കുക. നെയ്മയം പുരട്ടിയ ബേക്കിങ് ട്രേയിലേക്ക് ഈ മിശ്രിതം ഒഴിച്ച് 180 ഡിഗ്രി സെന്‍റിഗ്രേഡില്‍ മുപ്പതു മിനിറ്റ് നേരം ബേക്ക് ചെയ്യുക. അവ്നില്‍ നിന്നു മാറ്റി തണുപ്പിച്ചു കഴിക്കാം.

    കടപ്പാട് :മെട്രോ വാര്‍ത്ത‍  

    ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍





    ഗര്‍ഭധാരണം മുതല്‍ സ്ത്രീകള്‍ ആകെ സന്തോഷത്തിലായിരിക്കും. അത് ആദ്യ കുട്ടിയായാലും മൂന്നാമത്തെ കുഞ്ഞാണെങ്കിലും ഒരുപോലെ തന്നെ. എന്നാല്‍ അത്രയേറെ സന്തോഷിക്കുമ്പോഴും പല കാര്യങ്ങളിലും മുന്‍കരുതലും ശ്രദ്ധയും അത്യാവശ്യമാണ്. അതില്‍ പ്രധാനമാണു കുടുംബത്തില്‍ ആര്‍ക്കെങ്കിലും ജനിതക വൈകല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ്. ജനിതക വൈകല്യങ്ങള്‍ തലമുറകളോളം നിലനില്‍ക്കും. അതിനു പ്രത്യേകിച്ചു പാറ്റേണുകളുണ്ടാവില്ല. അതുകൊണ്ടു തന്നെ അത്തരം പ്രശ്നങ്ങളുള്ള കുഞ്ഞാണോ ഗര്‍ഭത്തിലുള്ളതെന്ന് അത്ര പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കുടുംബത്തില്‍ ഇത്തരം ജനിതക രോഗങ്ങള്‍ അലട്ടിയിരുന്നു എന്നു വ്യക്തമായി അറിയുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യം ഡോക്റ്ററോടു പറയണം. ഇതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നേരത്തേ കണ്ടെത്താനാവും.

    ലോകത്തു ജനിക്കുന്ന ആയിരം കുട്ടികളെ പരിശോധിച്ചാല്‍ അവരില്‍ രണ്ടു പേര്‍ക്കാവും ഓട്ടിസമെന്ന ജനിതക പ്രശ്നമുണ്ടാവുക. ഓട്ടിസം എന്നതു ബുദ്ധിമാന്ദ്യമെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതു നാഡികളുടെ വികാസത്തില്‍ സംഭവിക്കുന്ന ഡിസ്ഓര്‍ഡറാണ്. ചുറ്റുപാടുമായി ഇണങ്ങാനും ആശയവിനിമയം നടത്താനും കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്നു. ചിലപ്പോള്‍ ഒരു കാര്യം തന്നെ തുടര്‍ച്ചയായി ചെയ്യുന്നതും ചിലതു ചെയ്യാതിരിക്കുന്നതും ഇതിന്‍റെ ലക്ഷണങ്ങള്‍. തലച്ചോറില്‍ വിവരങ്ങള്‍ പ്രോസസ് ചെയ്യപ്പെടുന്നതിനേയും ഓട്ടിസം സ്വാധീനിക്കുന്നു. മൂന്നു തരത്തിലാണ് ഓട്ടിസ്റ്റിക് ഡിസ്ഓര്‍ഡര്‍ കുട്ടികളിലുണ്ടാവുക. തലച്ചോറിലെ നാഡികളില്‍ വ്യത്യാസമുണ്ടാവുകയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വൈകല്യങ്ങള്‍ പ്രകടിപ്പിക്കും. അടുത്തതു ഭാഷാവൈകല്യമുണ്ടാക്കുന്നു. ലോഹങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം കൊണ്ടു ജീനുകളില്‍ വ്യത്യാസം സംഭവിക്കുന്നതാണ് ഓട്ടിസത്തിനു കാരണമായി ഗവേഷകര്‍ വിലയിരുത്തുന്നത്.

    മൂന്നു വയസിനു മുമ്പു തന്നെ കുഞ്ഞുങ്ങള്‍ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. അച്ഛനമ്മമാര്‍ പലപ്പോഴും കുഞ്ഞിന്‍റെ ആദ്യ രണ്ടു വയസിനുള്ളില്‍ത്തന്നെ ഇത്തരം വൈകല്യങ്ങള്‍ കണ്ടെത്താറാണു പതിവ്. വളരുന്തോറും ഈ ലക്ഷണങ്ങളും വികസിക്കും. എന്നാല്‍ ചില ഓട്ടിസ്റ്റിക് കുഞ്ഞുങ്ങള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ല. ചെറുപ്രായത്തില്‍ത്തന്നെ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍, കുട്ടികള്‍ക്കു കൂടുതല്‍ സംരക്ഷണം നല്‍കാനും സാമൂഹ്യമായി പൊരുത്തപ്പെടാനും ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ ശീലിപ്പിക്കാനും കഴിയുന്നു. ഓട്ടിസമുള്ള കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയായാലും ഒറ്റയ്ക്കു ജീവിക്കാന്‍ കഴിയില്ല. സ്വയം പര്യാപ്തത നേടിയവരുമുണ്ട്.

    ഓട്ടിസത്തിനുള്ള ചികിത്സ പ്രകാരം രോഗത്തെ ഇല്ലായ്മ ചെയ്യുകയല്ല. ഓട്ടിസവുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുകയും കുടുംബത്തിലുണ്ടാവുന്ന പ്രയാസങ്ങള്‍ അകറ്റുകയുമാണ്. ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാന്‍ കേരളത്തില്‍ നിരവധി കേന്ദ്രങ്ങളുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കു നല്ലൊരു ജീവിതം പ്രദാനം ചെയ്യുകയും സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുകയുമാണ്. കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുകയാണ് ആദ്യം വേണ്ടത്. സ്കൂള്‍ തലം മുതല്‍ത്തന്നെ ഇത്തരം ട്രീറ്റ്മെന്‍റ് തുടങ്ങണം. അവിടെ ഇന്‍റന്‍സിവ് സ്പെഷ്യല്‍ എഡ്യുക്കേഷനും ബിഹേവിയര്‍ തെറാപ്പിയും കുട്ടികളില്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നു. ഇതിലൂടെ കുട്ടികള്‍ക്കു സ്വയം സംരക്ഷണം, സാമൂഹ്യപരമായുള്ള ഒത്തുചേരല്‍, ജോലി ചെയ്യാനുള്ള കഴിവുകള്‍ എന്നിവ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു. മാത്രമല്ല ഓട്ടിസത്തിലൂടെ സ്വഭാവത്തില്‍ വന്ന വൈകല്യങ്ങള്‍ കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്കെത്താനുമുള്ള വഴിയൊരുക്കുകയുമാണ്.

    ഓട്ടിസം ബാധിച്ച കുട്ടിക്കു പ്രാഥമിക ആവശ്യങ്ങളെക്കുറിച്ചു പറഞ്ഞു മനസിലാക്കാന്‍ പലപ്പോഴും കഴിഞ്ഞില്ലെന്നു വരും. അതുകൊണ്ടു തന്നെ മാതാപിതാക്കള്‍ ഇത് ഊഹിച്ചെടുക്കേണ്ട അവസ്ഥയാകുന്നു. കുഞ്ഞിന്‍റെ വിശപ്പ്, ദാഹം, അസുഖം എന്നിവ പറഞ്ഞു മനസിലാക്കാന്‍ കുഞ്ഞിനു കഴിയാതെ വരുമ്പോള്‍ അച്ഛനമ്മമാരാണ് ബുദ്ധിമുട്ടുക. തന്‍റെ കാര്യങ്ങള്‍ തിരിച്ചറിയാന്‍ അമ്മയ്ക്കു കഴിയാതെ വരുമ്പോള്‍ കുഞ്ഞിനു ദേഷ്യവും സങ്കടവുമൊക്കെയുണ്ടാകും. ഇതു കുട്ടികളെ കൂടുതല്‍ ദേഷ്യക്കാരനും സ്വയം വേദനിപ്പിക്കുന്ന സ്വഭാവക്കാരനുമാക്കും. സ്വയം വേദനിപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരേയും ഉപദ്രവിക്കാന്‍ തുടങ്ങുന്നു. ചില കുട്ടികള്‍ക്ക് ഉറങ്ങുന്നതിലാണു പ്രശ്നമെങ്കില്‍ മറ്റു ചിലര്‍ ഭക്ഷണം കഴിക്കുമ്പോഴാവും ബുദ്ധിമുട്ട്. ഇതെല്ലാം കണ്ടു നില്‍ക്കേണ്ടി വരുന്ന കുടുംബത്തിലുള്ളവരാണ് കൂടുതല്‍ സമ്മര്‍ദത്തിലാവുന്നത്. മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടതു മികച്ച ഒരു സോഷ്യോ സൈക്കോ ഹെല്‍പ്പറെ കണ്ടെത്തി ഉപദേശം തേടുകയാണ്. ഓട്ടിസം എന്നതു രോഗമായി കാണാതെ ഒരു വ്യത്യാസമായി കണ്ടു നോക്കൂ, കുഞ്ഞിനെ സാധാരണനിലയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കഴിയും.

    കടപ്പാട് : മെട്രോ വാര്‍ത്ത ദിനപ്പത്രം 

    ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍



    ഈഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ എണ്ണം ഏകദേശം 6.93 ബില്ല്യന്‍. 693 കോടി. യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറോയുടേതാണ് ഈ കണക്ക്. ഇങ്ങനെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ വര്‍ഷവും ഓര്‍മിപ്പിക്കുന്ന ഒരു ദിനമുണ്ട്, വേള്‍ഡ് പോപ്പുലേഷന്‍ ഡേ, ലോക ജനസംഖ്യാ ദിനം. ജൂലൈ 11. വര്‍ധിച്ചു വരുന്ന ലോക ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ചു ലോകം മുഴുവന്‍ ബോധവത്കരണം നടത്താനാണു ജൂലൈ പതിനൊന്നു വേള്‍ഡ് പോപ്പുലേഷന്‍ ഡേ ആയി ആചരിക്കുന്നത്.

    1989മുതലാണു യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്‍റ് കൗണ്‍സിലിന്‍റെ ഗവേണിങ് ബോഡി ജൂലൈ പതിനൊന്നു ജനസംഖ്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ആ ദിവസം തന്നെ ജനസംഖ്യാ ദിനമാക്കിയതിന്‍റെ പിന്നിലും ഒരു കാരണമുണ്ട്. 1987 ജൂലൈ പതിനൊന്നിനായിരുന്നു ലോകജനസംഖ്യ 500 കോടി തികഞ്ഞത്. അതുകൊണ്ടു തന്നെ ജനസംഖ്യക്കായി ഒരു ദിനമെന്ന ആശയം ഉദിച്ചപ്പോള്‍ ജൂലൈ പതിനൊന്നു തന്നെ അതിനായി തീരുമാനിക്കുകയായിരുന്നു.

    ജനസംഖ്യയില്‍ നിരന്തരമായ വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയതു ബുബോണിക്ക് പ്ലേഗിനും, ഗ്രെയ്റ്റ് ഫാമിനും, 1350ലെ ഹണ്ട്രഡ് ഇയര്‍ വാറിനും ശേഷമാണ്. അന്നു മുന്നൂറു മില്ല്യന്‍ മാത്രമായിരുന്നു ലോകജനസംഖ്യ. ഇപ്പോഴത്തെ കണക്കുപ്രകാരം 2050 ആകുമ്പോഴേക്കും ലോകത്തിലെ ജനസംഖ്യ എഴുനൂറ്റമ്പതു കോടിക്കും ആയിരം കോടിക്കും ഇടയിലാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ലോകജനസംഖ്യയിലെ അറുപതു ശതമാനം ഏഷ്യയിലാണ്. ജനസംഖ്യാ വര്‍ധനവിന്‍റെ കാര്യത്തില്‍ കാര്യമായ പങ്കു വഹിക്കുന്ന രണ്ടു രാജ്യങ്ങളാണു ചൈനയും ഇന്ത്യയും. ലോകജനസംഖ്യയുടെ മുപ്പത്തേഴു ശതമാനം ഈ രണ്ടു രാജ്യങ്ങളിലാണ്.

    സെന്‍സസ് തുടക്കം ഈജിപ്തില്‍

    ലോകത്തിലെ ആദ്യ സെന്‍സസ് നടന്നത് ഈജിപ്റ്റില്‍. ഇന്നത്തെ പോലെ വര്‍ധിച്ചു വരുന്ന ജനസംഖ്യയുടെ പ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെടാനായിരുന്നില്ല ഈ കണക്കെടുപ്പ്. ലക്ഷ്യം മറ്റൊന്നായിരുന്നു. നികുതി പിരിക്കുന്നതിനും സൈന്യത്തില്‍ ആളെ ചേര്‍ക്കുന്നതിനുമുള്ള ഫിറ്റ്നെസ് ഉള്ളവര്‍ എത്രപേരുണ്ടെന്ന് അറിയാനായിരുന്നു ആദ്യ സെന്‍സസ്. ഇന്നത്തെ സെന്‍സസിന്‍റെ രൂപവും ഭാവവും ഒന്നുമുണ്ടായിരുന്നില്ലെങ്കിലും, ആദ്യ സെന്‍സസ് നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നത് ഫറവോ ചക്രവര്‍ത്തിമാരുടെ ഭരണ കാലത്ത്. ഫറവോ കാലത്തെ ക്ഷേത്രങ്ങളില്‍ നിന്നു കണ്ടെത്തിയ രേഖകള്‍ അനുസരിച്ച് ഈജിപ്റ്റിലെ ആദ്യ സെന്‍സസ് നടന്നതു ബിസി 3340 നും ബിസി 3050നും ഇടയില്‍. ജനസംഖ്യാ കണക്കെടുപ്പിന്‍റെ ആദ്യ രൂപത്തിന് അത്രയും പഴക്കമുണ്ടെന്നു ചുരുക്കം.

    വീട്ടുവാതില്‍ക്കല്‍ അധ്യാപകരെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഇന്ത്യയിലെ ആദ്യ രൂപത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1872ലായിരുന്നു ആദ്യ സെന്‍സസ്. പിന്നീടു റിപ്പണ്‍ പ്രഭുവിന്‍റെ നേതൃത്വത്തില്‍ 1881മുതലാണു റെഗുലര്‍ സെന്‍സസിന്‍റെ ആരംഭം. അന്നു മുതല്‍ പത്തു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നു. രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇന്ത്യയിലെ സെന്‍സസ് . 1948 സെന്‍സസ് ഒഫ് ഇന്ത്യ ആക്റ്റ് പ്രകാരം സെന്‍ട്രല്‍ ഗവണ്‍മെന്‍റിന് സെന്‍സസ് വര്‍ക്കിനായി ഇന്ത്യയിലെ ഏതു പൗരന്‍റേയും സേവനം ആവശ്യപ്പെടാവുന്നതാണ്. അതു മാത്രമല്ല, സെന്‍സസ് ക്വസ്റ്റ്യനയറില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, വിവരങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്യുന്നതു പിഴ ലഭിക്കാവുന്ന കുറ്റവു മാണ്.

    ഇന്ത്യയില്‍ എത്ര ജനങ്ങള്‍

    2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ നൂറ്റിയിരുപത്തൊന്നു കോടിയിലേറെ. കൃത്യമായി 1,21,01,93,422.

    പുരുഷന്മാര്‍- 62,37,24,248.

    സ്ത്രീകള്‍ - 58,64, 69,174. 
    കടപ്പാട് :മെട്രോ വാര്‍ത്ത ദിനപ്പത്രം 

    കംപ്യൂട്ടറും കണ്ണുകളും



    ശാരിക ശങ്കര്‍

    ബ്രിട്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ഈയിടെ കണ്ണുകളെക്കുറിച്ചു നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് കേട്ടാല്‍ ആരുടേയും കണ്ണുതള്ളും. കുറച്ചു കൂടി കഴിഞ്ഞാല്‍ കണ്ണ് അടിച്ചു പോകാനും മതി. ഇനി കാര്യം, മൂന്നു മണിക്കൂറില്‍ കൂടുതല്‍ കംപ്യൂട്ടറില്‍ നോക്കിയിരിക്കുന്ന തൊണ്ണൂറു ശതമാനം ആളുകളുടേയും കണ്ണുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരിക്കും. സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകള്‍ക്കു മാത്രമല്ല തുടര്‍ച്ചയായി കംപ്യൂട്ടറില്‍ സിനിമ കാണുന്ന കുട്ടികള്‍ക്കു വരെ ഇതു ബാധകമാണ്. കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നത് കുഴപ്പം തന്നെയാണ് എന്നു തിരിച്ചറിഞ്ഞിട്ടും പ്രതിവിധി തേടുന്നില്ല എന്നത് മറ്റൊരു വശം.

    ഒരുപാട് നേരം കംപ്യൂട്ടറിനു മുന്നിലിരിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ചിലത് ഇതൊക്കെയാണ്. തലവേദന, കഴുത്തു വേദന, കാഴ്ച മങ്ങല്‍, കണ്ണു ചുവക്കുക, കണ്ണിനു തളര്‍ച്ച, കണ്ണിലെ ജലാംശം നഷ്ടപ്പെടുക, ഡബിള്‍ വിഷന്‍, ഫോക്കസ് ചെയ്യുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ട്. ഇതൊന്നും കാര്യമാക്കാതെ പോകരുത്. ഇനിയും പ്രശ്നങ്ങളുണ്ടാക്കുന്ന പല രീതികളും ഓരോരുത്തരും സ്വയം ഉണ്ടാക്കുന്നുണ്ട്. കംപ്യൂട്ടര്‍ വച്ചിരിക്കുന്ന ഇടത്തെ ലൈറ്റിങ് ശരിയല്ലെങ്കില്‍, മുറിയില്‍ വച്ചിരിക്കുന്ന ഫാനില്‍ നിന്നും കാറ്റ് കണ്ണിലേക്കു തന്നെ അടിക്കുകയാണെങ്കില്‍, കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പു ശരിയല്ലെങ്കില്‍ ഒക്കെ പ്രശ്നങ്ങള്‍ കൂടുകയേയുള്ളൂ.

    കണ്ണു ചിമ്മാന്‍ മറന്ന്...

    ഇനിയും തീര്‍ന്നിട്ടില്ല. സാധാരണ മനുഷ്യര്‍ കണ്ണു ചിമ്മാറുണ്ട്. എന്നാല്‍ കംപ്യൂട്ടറില്‍ എന്തെങ്കിലും രസകരമായ കാര്യങ്ങള്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണു ചിമ്മാന്‍ പോലും മറന്നു പോകുന്നു. ഇതു നാച്ചുറല്‍ ബ്ലിങ്കിങ് റേറ്റ് കുറയ്ക്കുകയാണ്. ഒപ്പം കണ്ണിലെ ടിയര്‍ ഫ്ളുയിഡ് വരണ്ടുപോകുന്നതോടെ, ഡ്രൈനെസ് അനുഭവപ്പെടുന്നു. ഇനി കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പിനെക്കുറിച്ചു നോക്കാം. ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുടെ സ്ക്രീന്‍ പലപ്പോഴും ഐ ലെവലില്‍ നിന്നു ഉയരത്തിലായിരിക്കും. മുകളിലേക്കു നോക്കിയിരിക്കേണ്ടി വരുന്നതുകൊണ്ടു മസിലുകള്‍ കൂടുതല്‍ ആയാസപ്പെടുകയും പെട്ടെന്നു ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഒരിടത്തേക്കു തന്നെ തുടര്‍ച്ചയായി ഫോക്കസ് ചെയ്യേണ്ടി വരുന്നതുകൊണ്ടു കണ്ണുകളിലെ സീലിയറി മസിലുകള്‍ പെട്ടെന്ന് ക്ഷീണിക്കുന്നു. കംപ്യൂട്ടറില്‍ നിന്നുള്ള പ്രതിഫലനങ്ങളും പ്രകാശവും കണ്ണുകളെ മോശമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    കണ്ണിനെ കാക്കണം കൃഷ്ണമണിപോലെ

    ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടതാണ്. കംപ്യൂട്ടര്‍ എപ്പോഴും നേരെ മുന്നില്‍ത്തന്നെ വയ്ക്കുക. വശങ്ങളിലേക്കു വയ്ക്കുന്നത് കഴുത്തിന് പ്രശ്നമുണ്ടാക്കും. കണ്ണുകളില്‍ നിന്ന് ഇരുപതു മുതല്‍ ഇരുപത്താറ് ഇഞ്ച് അകലത്തില്‍ വേണം സ്ക്രീന്‍ സെറ്റ് ചെയ്യാന്‍. സൗകര്യപ്രദമായ ഐലെവലില്‍ കംപ്യൂട്ടര്‍ സ്ക്രീന്‍ വയ്ക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ കസേരയുടെ പൊക്കം അഡ്ജസ്റ്റ് ചെയ്താലും മതി. കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൈകള്‍ രണ്ടും ഫ്ളോറിനു സമാന്തരമായി വരണം. കാല്‍പ്പാദങ്ങള്‍ ഫ്ളാറ്റ് റെസ്റ്റ് ചെയ്യണം. കാലുകള്‍ ഉയര്‍ത്തി വയ്ക്കാന്‍ പാടില്ല. ശരീരം എപ്പോഴും റെസ്റ്റിങ് പൊസിഷനിലാവണം, അതായത്, കുനിഞ്ഞോ വളഞ്ഞോ ഇരിക്കാന്‍ പാടില്ല.

    കംപ്യൂട്ടര്‍ സ്ക്രീനിന്‍റെ ബ്രൈറ്റ്നസും കോണ്‍ട്രാസ്റ്റും കണ്ണിന് സുഖമുള്ള തരത്തിലേക്ക് അഡ്ജസ്റ്റ് ചെയ്യണം. സ്ക്രീനില്‍ ഗ്ലെയര്‍ സ്ക്രീന്‍ ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നതും നന്നായിരിക്കും. ആന്‍റി ഗ്ലെയര്‍ കോട്ടിങ്ങുള്ള കണ്ണടകള്‍ ധരിക്കുന്നതാണ് മിക്കവാറും പേര്‍ കംപ്യൂട്ടറിന്‍റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം. എന്നാല്‍ ഇതൊരു ശാശ്വത പരിഹാരമല്ല. കണ്ണിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ആദ്യം കറക്റ്റ് ചെയ്യണം. ഫോക്കസിങ് പ്രോബ്ലം തോന്നുമ്പോള്‍ 20-20-20 റൂള്‍ ശീലിക്കാം. അതായത്, ഇരുപതു മിനിറ്റ് നേരം കംപ്യൂട്ടര്‍ നോക്കിയിരുന്നാല്‍, ഇരുപതു സെക്കന്‍ഡ് നേരത്തേക്ക് ഇരുപത് അടി ദൂരെയുള്ള മറ്റൊരിടത്തേക്കു നോക്കാം. ഓഫിസില്‍ ജനാലയുടെ അടുത്തിരിക്കുന്നവര്‍ എന്തെങ്കിലും പച്ചപ്പിലേക്കു നോക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നന്നായിരിക്കും. തുടര്‍ച്ചയായി ഇരിക്കുന്നവര്‍ 15 - 20 മിനിറ്റിനിടെ ഒരു ബ്രേക് എടുക്കേണ്ടതാണ്. സീറ്റില്‍ നിന്ന് എഴുന്നേറ്റു കുറച്ചു നടക്കുന്നതും നല്ലത്. ഇടയ്ക്കിടെ കണ്ണുകള്‍ മുറുക്കി അടയ്ക്കുന്നതും ആശ്വാസമാകും.

    നാല്‍പ്പതു വയസു കഴിഞ്ഞവര്‍ അല്ലെങ്കില്‍ വെള്ളെഴുത്തു കണ്ണട ഉപയോഗിക്കുന്നവര്‍ കംപ്യൂട്ടറില്‍ നോക്കാന്‍ മള്‍ട്ടി ഫോക്കല്‍ ലെന്‍സോ, പ്രത്യേകമായി ഡിസൈന്‍ ചെയ്ത കണ്ണടയോ ഉപയോഗിക്കണം. വെള്ളെഴുത്തു കണ്ണടയിലെ ലെന്‍സ് താഴെയായതുകൊണ്ട് കംപ്യൂട്ടറിലേക്കു മുഖം ഉയര്‍ത്തി നോക്കേണ്ടി വരും. കണ്ണുകള്‍ ഡ്രൈ ആകുന്നത് ഒഴിവാക്കാന്‍ ല്യൂബ്രിക്കന്‍റ് ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കുക. ഇടയ്ക്കിടെ കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നതും ക്ഷീണമകറ്റും.

    കുരുന്നു കണ്ണുകള്‍

    കുട്ടികളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. ഷോര്‍ട്ട് സൈറ്റ് പോലുള്ള അസുഖങ്ങള്‍ ബാധിച്ച് കണ്ണട ധരിക്കേണ്ട അവസ്ഥയിലേക്കു കുട്ടികള്‍ എത്തിപ്പെടുന്നത് കംപ്യൂട്ടറിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോഴാണ്. കളിയും കൂട്ടുകാരുമായി വളരുന്ന സാധാരണ കുട്ടികളേക്കാള്‍ കംപ്യൂട്ടറിനും വിഡിയോ ഗെയ്മിനും ടെലിവിഷനും മുന്നിലിരിക്കുന്ന നഗരങ്ങളിലെ കുട്ടികള്‍ക്കാണ് കണ്ണടയുടെ ആവശ്യം കൂടുതലായി വരുന്നത്. മാത്രമല്ല അവരുടെ സാധാരണ നിലയിലുള്ള ബൗദ്ധികവും സാമൂഹികവും മാനസികവുമായ വളര്‍ച്ചയില്‍ പ്രശ്നങ്ങളുണ്ടാക്കാനും കംപ്യൂട്ടറുകള്‍ കണ്ണുകള്‍ക്കുണ്ടാക്കുന്ന അപകടം തിരിച്ചറിഞ്ഞ് അവയെ ചെറുത്തു തോല്‍പ്പിക്കാനും കഴിയണം.

    കടപ്പാട് : മേട്രോവാര്‍ത്ത ദിനപ്പത്രം  

    എച്ച്1എന്‍1 പനി



    ഡോ. ആര്‍. സുധാകരന്‍

    മഴക്കാലമായതോടെ കേരളം വീണ്ടും പനിപ്പിടിയിലമര്‍ന്നുകഴിഞ്ഞു. എലിപ്പനി, ഡെംഗിപ്പനി എന്നിവയ്ക്കൊപ്പം എച്ച്1എന്‍1 പനിയും ഈ സീസണില്‍ വ്യാപകമായി കണ്ടുവരുന്നു. ഇതുമൂലമുണ്ടാകുന്ന ജീവഹാനിയും കുറവല്ല. ഇതുവരെ ഇരുപതിലേറെ പേര്‍ എച്ച്1എന്‍1 ബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ആരോഗ്യവകുപ്പിന്‍റെ ക്രിയാത്മകമായ ഇടപെടലുകള്‍ മൂലം രോഗവ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനംമൂലം അടുത്തകാലത്തായി രോഗബാധിതരുടെ സാന്ദ്രത ഏറിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ എച്ച്1എന്‍1 വിതച്ച നാശത്തിന്‍റെ ഓര്‍മ ജനങ്ങളില്‍ വിതയ്ക്കുന്ന ഭീതിയും ചെറുതല്ല. അത്ര ഗുരുതരമല്ലെങ്കിലും, ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണമാകുന്ന രോഗമായതിനാല്‍ വൈദ്യശാസ്തവും ഏറെ ഗൗരവത്തോടെയാണ് ഈ രോഗത്തെ നിരീക്ഷിക്കുന്നത്.

    മനുഷ്യനില്‍നിന്നു മനുഷ്യനിലേക്ക് വായുവിലൂടെ രോഗാണുക്കള്‍ പകരുമെന്നതാണ് ഈ രോഗം അതിവേഗം വ്യാപിക്കാന്‍ കാരണം. മഴക്കാലമായതിനാല്‍ അന്തരീക്ഷത്തില്‍ രോഗാണു വ്യാപനത്തിനുള്ള അനുകൂല സാഹചര്യവുമുണ്ട് ഇപ്പോള്‍. ഹ്യൂമന്‍ ഇന്‍ഫ്ളുവന്‍സ എ വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് എച്ച്1എന്‍1 രോഗത്തിനു കാരണക്കാര്‍. ഇതില്‍ത്തന്നെ ഹ്യൂമന്‍, ബേഡ്, സ്വൈന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. ഈ വൈറസുകള്‍ കൂടിച്ചേര്‍ന്നുണ്ടായ ഒരു പുതിയ ഇനമാണ് എച്ച്1എന്‍1. പന്നിയില്‍നിന്നുള്ള ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു ഹ്യൂമന്‍ വൈറസുമായി ചേര്‍ന്നുണ്ടായ എച്ച്1എന്‍1 വൈറസാണു പനിക്കു കാരണം. ഇതിനാലാണ് ആദ്യം ഇതിനു പന്നിപ്പനിയെന്നു പേരുവന്നത്. 2009ല്‍ മെക്സിക്കോയിലാണ് ഈ രോഗം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചത്. തുടക്കത്തില്‍ പന്നിയില്‍നിന്നുള്ള വൈറസുകള്‍ മൂലം മാത്രമായിരുന്നു രോഗം പടര്‍ന്നത്. എന്നാല്‍, മനുഷ്യ ശരീരത്തിനുള്ളില്‍വച്ചു രൂപപ്പെട്ട പുതിയ എച്ച്1എന്‍1 വൈറസുകള്‍ മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കു രോഗം പകര്‍ത്താന്‍ തുടങ്ങി.

    പകരുന്ന രീതി

    വായുവിലൂടെയാണ് എച്ച്1എന്‍1 വൈറസ് മനുഷ്യരിലേക്കു പടരുന്നത്. രോഗം ബാധിച്ചയാള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ധാരാളം വൈറസുകള്‍ വായുവില്‍ കലരും. രോഗാണു ശരീരത്തിലെത്തിക്കഴിഞ്ഞാല്‍ മൂന്നു മുതല്‍ 15 വരെ ദിവസത്തിനുള്ളില്‍ ബാഹ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇന്‍ക്യുബേഷന്‍ പിരീഡ് എന്നാണ് ഈ ദിവസങ്ങളെ വിളിക്കുന്നത്. ശക്തിയായ മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, തൊണ്ടപാറല്‍ തുടങ്ങിയവ പ്രകടമാകും. പിന്നീട് ഇതു ശക്തിയായ പനിയായി മാറും. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പുകവലിക്കാര്‍ എന്നിവരെ രോഗം എളുപ്പത്തില്‍ ബാധിക്കും. ഇവര്‍ക്ക് ഇന്‍ക്യൂബേഷന്‍ പിരീഡില്‍ത്തന്നെ ശക്തമായ ശ്വാസതടസമുണ്ടാകാനും സാധ്യതയുണ്ട്.

    പരിശോധന

    തൊണ്ടയിലെ സ്രവം ലബോറട്ടറിയില്‍ പരിശോധിച്ചാണു രോഗം സ്ഥിരീകരിക്കുന്നത്. രോഗ ലക്ഷണമുള്ളവരില്‍നിന്നു സാംപിള്‍ ശേഖരിക്കാന്‍ എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊണ്ടയില്‍നിന്നെടുക്കുന്ന സ്രവം വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയത്തില്‍ സൂക്ഷിച്ചാണു പരിശോധന. പിസിആര്‍ ടെസ്റ്റ്(പോളിമറൈസ് ചെയ്ന്‍ റിയാക്ഷന്‍ ടെസ്റ്റ്) വഴിയാണ് എച്ച്1എന്‍1 സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോ ടെക്നോളജിയിലും ആലപ്പുഴയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇതിനുള്ള സൗകര്യമുണ്ട്.

    മുന്‍കരുതലുകള്‍

    രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ടു വായും മൂക്കും മൂടണം. രോഗം ഭേദമാകുന്നതുവരെ കഴിയുന്നിടത്തോളം വീട്ടില്‍ത്തന്നെ പൂര്‍ണമായി വിശ്രമിക്കുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ നിര്‍ബന്ധമായും തൂവാല ഉപയോഗിച്ചു വായും മുഖവും മൂടിയിരിക്കണം. ഇവര്‍ കൈകള്‍ കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുന്നതു നല്ലതാണ്. രോഗിയെ പരിചരിക്കുന്നതിനായി കുടുംബാംഗങ്ങളില്‍ ഒരാളെ ചുമതലപ്പെടുത്തുന്നതു നല്ലതാണ്. രോഗി മറ്റ് അംഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കാം. ജലദോഷമോ ചുമയോ ശ്വാസകോശ അണുബാധയോ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. ഗര്‍ഭിണികളെ എച്ച്1എന്‍1 മാരകമായി ബാധിക്കുമെന്നതിനാല്‍, ഇവര്‍ക്കു പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ എത്രയുംവേഗം ചികിത്സ തേടണം. എച്ച്1എന്‍1 സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം.

    പ്രതിരോധം

    രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ഒസെള്‍റ്റാമിവിര്‍ ക്യാപ്സ്യൂളുകളാണ്(75 മി.ഗ്രാം) ഇപ്പോള്‍ നല്‍കുന്നത്. പ്രയപൂര്‍ത്തിയായ ആള്‍ക്ക് ഓരോ ക്യാപ്സ്യൂള്‍ രണ്ടു നേരം കഴിക്കാം. മൂന്നു ദിവസത്തിനകം രോഗം കുറഞ്ഞു വരുന്നതും അഞ്ച് - ആറു ദിവസങ്ങള്‍കൊണ്ടു പൂര്‍ണമായി ഭേദമാക്കാവുന്നതുമാണ്. എച്ച്1എന്‍1 പ്രതിരോധ മരുന്നുകളും ലഭ്യമാണ്. റോഷ്, കാന്‍ഡില എന്നീ രണ്ടു കമ്പനികളാണു കേരളത്തില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് മുന്‍കരുതലെന്ന നിലയില്‍ ഈ പ്രതിരോധ വാക്സിന്‍ നല്‍കുന്നുണ്ട്. ടാമി ഫ്ളുവാണു സര്‍ക്കാര്‍ വിതരണം ചെയ്യുന്ന എച്ച്1എന്‍1 പ്രതിരോധ മരുന്ന്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ മരുന്ന് സ്റ്റോക്കുണ്ട്. രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതു കണക്കിലെടുത്ത്, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ മരുന്നു സൗജന്യമായി നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

    കടപ്പാട് : മേട്രോവര്‍ത്ത  ദിനപ്പത്രം