അര്‍ധരാത്രി കഴിഞ്ഞിട്ടും ഉറക്കം വരുന്നതും കാത്തിരിക്കുന്നവര്‍ നിരവധിയുണ്ട്. നിദ്രയുടെ തലോടല്‍ മിഴികളിലെത്തുമ്പോഴേയ്ക്കും നേരം പുലര്‍ന്നിട്ടുണ്ടാകും. മസ്തിഷ്കത്തിന്‍റേയും മനസിന്‍റേയും ശരീരത്തിന്‍റേയും പ്രവര്‍ത്തനങ്ങളെല്ലാം ഉറക്കക്കുറവുമൂലം തടസപ്പെടുന്നു. പലതരം രോഗങ്ങളും കിടക്കുന്നതിലെ പിഴവുകളുമാണ് ഉറക്കക്കുറവിനുള്ള പ്രധാന കാരണങ്ങള്‍. രാത്രിയാകുമ്പോള്‍ കിടക്കയിലേക്ക് പേടിയോടെ പോകുന്നവര്‍ക്ക് ശാശ്വതമായ പരിഹാരവുമായി ഇതാ ഒരു തലയിണ. പന്ത്രണ്ടിലേറെ ആയുര്‍വേദ ഒറ്റമൂലികള്‍ ചേര്‍ത്തുണ്ടാക്കിയ ലീലജ് ഹെര്‍ബല്‍ തലയിണ സുഖമായ ഉറക്കം നല്‍കും. ഹെര്‍ബല്‍ തലയിണ ഉപയോഗിക്കുന്നതിലൂടെ പലതരം രോഗങ്ങളേയും അകറ്റി നിര്‍ത്താന്‍ കഴിയും.
സുഖനിദ്രയിലൂടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. പ്രകൃതിയുടെ വരദാനമായ ആയുര്‍വേദത്തിലെ ഗന്ധസ്പര്‍ശ ഗുണങ്ങളെ ആധാരമാക്കി നിര്‍മിക്കുന്ന ലീലജ് ഹെര്‍ബല്‍ തലയിണ നല്‍കുന്നത് സുഖനിദ്രയാണ്. ലീലജ് എന്ന വാക്കിന് ഫ്രഞ്ച് ഭാഷയില്‍ ഔഷധം എന്നാണ് അര്‍ഥം. അറബി ഭാഷയില്‍ ചികിത്സയെന്നും. ഈ വാക്കിന്‍റെ പൊരുള്‍പോലെ ലീ ലജ് ഉപയോഗിക്കുന്നവര്‍ക്കു ലഭിക്കുന്നത് ഔഷധ ചികിത്സയാണ്. ഗന്ധസ്പര്‍ശ ഗുണങ്ങളടങ്ങിയ അരോമ തെറാപ്പിയിലൂടെ രോഗങ്ങളെ പ്രതിരോധിക്കാമെന്നത് എല്ലാവര്‍ക്കും അറിയാം. ഈ രീതി അടിസ്ഥാനമാക്കിയാണ് ലീലജ് ഹെര്‍ബല്‍ തലയിണകള്‍ നിര്‍മിക്കുന്നത്. ഇതിലുള്ള ആയുര്‍വേ ദ മൂലികകളുടെ ഗന്ധം രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കഫസംബന്ധിയായ രോഗങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമാണ് ഹെര്‍ബല്‍ തലയിണകള്‍. ജലദോഷം, കഫക്കെട്ട്, മൂക്കൊലിപ്പ്, തലവേദന, ശ്വസന രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരവുമാണ് ലീലജ് . വയമ്പ്, രാമച്ചം, കച്ചോലം, തുളസി, കറ്റാര്‍വാഴ, കാട്ടുകൊടി, ആര്യവേപ്പ് എന്നീ ഔഷധമൂലികകളുടെ സത്ത് തരി രൂപത്തിലാക്കിയാണ് കോട്ടണ്‍ തലയിണയ്ക്കുള്ളില്‍ നിറച്ചിട്ടുള്ളത്. ഇതിന്‍റെ ഗന്ധവും സ്പര്‍ശവും ആരോഗ്യത്തിനു ഗുണകരമെന്നതില്‍ സംശയമില്ല. ലീലജ് തലയിണ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കു മുടികൊഴിച്ചില്‍, താരന്‍, പേന്‍ ശല്യം എന്നിവയില്‍ നിന്നു രക്ഷ നേടാന്‍ കഴിയും.
കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് സഹായകരമാണ് ലീലജ് തലയിണ. നാല്‍പ്പത്തൊ ന്നു ദിവസം പ്രായമുള്ള കുട്ടികള്‍ക്കു തണുപ്പില്‍ നിന്നും ശബ്ദങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന രീതിയില്‍ പ്രത്യേകം തലയിണകള്‍ തയാറാക്കിയിട്ടുണ്ട്. ഇന്‍ഹെയ്ലറായും റൂം ഫ്രഷ്നറായും ട്രാവലിങ് പില്ലോയായും ലീലജ് തലയിണകള്‍ ഉപയോഗിക്കാം. തമിഴ്നാട്ടി ലെ തിരുപ്പൂരിലാണ് ലീലജ് തലയിണ നിര്‍മിക്കുന്നത്.
കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അലര്‍ജി. ഔഷധഗന്ധം ലഭ്യമാകുമ്പോള്‍ അലര്‍ജി ഇല്ലാതാകും. ആയുര്‍വേദ മരുന്നുകള്‍ കഴിക്കാന്‍ കുട്ടികള്‍ മടി കാണിക്കാറുണ്ട്. എന്നാല്‍ ഹെര്‍ബല്‍ തലയിണ ഉപയോഗിക്കുന്നതിലൂടെ മരുന്നു കഴിക്കാതെ തന്നെ അതേ ഗുണം ലഭിക്കും. അലര്‍ജി മൂലം ചര്‍മത്തിലുണ്ടാകുന്ന നിറവ്യത്യാസവും മറ്റു പ്രശ്നങ്ങളും പരിഹരിക്കാന്‍ ഈ തലയിണയ്ക്കു കഴിയും.
രണ്ടു തരത്തിലുള്ള തലയിണകളാണ് ലീലജ് വിപണിയിലെത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ളത് സീനിയര്‍ തലയിണ. കുട്ടികള്‍ക്കു ജൂനിയര്‍ തലയിണ. കുട്ടികളുടെ തലയിണയ്ക്കൊപ്പം ഒരു ബാന്‍ഡ് ഉണ്ടായിരിക്കും. തലയിണ തലയുടെ അടിയില്‍ വച്ചതിനു ശേഷം ബാന്‍ഡ് മുറുക്കണം. അതോടെ കുട്ടികളുടെ ചെവിയുടെ മുകള്‍ ഭാഗം മൂടിയിരിക്കും. അമിതമായ ശബ്ദങ്ങള്‍ ഒഴിവാക്കാനും തണുപ്പില്‍ നിന്നു രക്ഷനേടാനും ഇതു സഹായിക്കും. ഒരു ഹെര്‍ബല്‍ തലയിണയുടെ ആയുര്‍വേദ ഗുണം പൂര്‍ണമായും ഒരു വര്‍ഷം ലഭിക്കും. തലയിണ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാം.
ജീവിതശൈലീ രോഗങ്ങളെ ശമിപ്പിക്കാനുള്ളതല്ല ലീലജ് തലയിണ. എന്നാല്‍ രോഗമുള്ളവര്‍ക്ക് ആശ്വാസമേകുന്നതാണ് ഈ തലയിണ. സുഖനിദ്രയ്ക്ക് മരുന്നു കഴിക്കുക മാത്രമാണ് ഇപ്പോഴുള്ള ഏക ചികിത്സ. എന്നാല്‍ ലീലജ് തലയിണ എത്തിയതോടെ അതിനു പരിഹാരമായി. ഉറക്കത്തിന് മരുന്നു കഴിക്കുന്ന ഏര്‍പ്പാട് ഇനി അവസാനിപ്പിക്കാം. യാതൊരു പാര്‍ശ്വഫലവുമില്ലാത്തതിനാല്‍ ലീലജ് വിപണിയിലെത്തിയപ്പോള്‍ മുതല്‍ കേരളത്തില്‍ സ്വീകരിക്കപ്പെട്ടു. ഏതു തരം രോഗങ്ങളുള്ളവര്‍ക്കും ഇത് ഉപയോഗിക്കാം. പ്രമേഹ രോഗികളുടെ പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. ഷുഗര്‍ പേഷ്യന്‍റ്സിന് നല്ല ഉറക്കം പ്രദാനം ചെയ്യുന്നു ലീലജ്.
കഴുത്തിനും തലയ്ക്കും ഇടയ്ക്കുള്ള ഭാരം ശരീരവുമായി തുലനം ചെയ്യുന്നതിനാണ് തലയിണ ഉപയോഗിക്കുന്നത്. എന്നാല്‍, തലയുടെ ഭാരം താങ്ങാനാണ് തലയിണയെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. കഴുത്തിനും തലയ്ക്കുമിടയിലാണ് തലയിണ വയ്ക്കേണ്ടത്. ഇവിടെ സന്തുലന മുണ്ടാകുമ്പോള്‍ നട്ടെല്ലിനു ശക്തികിട്ടും. നടുവേദന, കഴുത്തുവേദന, പുറംവേദന എന്നിവ ഇല്ലാതാക്കാന്‍ സാധി ക്കും. സാധാരണ തലയിണകള്‍ ഉപയോഗിക്കുമ്പോള്‍ കിടക്കുന്നയാളുടെ നട്ടെല്ല് വളഞ്ഞിരിക്കും. വലിയ തലയിണകളായതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. ലീലജ് ഹെര്‍ബല്‍ തലയിണയ്ക്ക് വലുപ്പം കുറവാണ്. യാത്രകളിലും ഇതുപയോഗിക്കാം. തലയിണയ്ക്ക് കൈത്തണ്ടയു ടെ വലുപ്പമേ ഉണ്ടാകാവൂ എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. പാരമ്പര്യ വിധി പ്രകാരം ചെറിയ തലയിണകളാണ് ലീ ലജ് നിര്‍മിക്കുന്നത്. ജൂനിയര്‍ പില്ലോയുടെ വലുപ്പം 24 15 4 സെ.മീ. സീനിയര്‍ പില്ലോയുടെ വലുപ്പം 34 24 5 സെ.മീ. തലയ്ക്കും കഴുത്തിനുമിടയില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ഏറ്റവും ഉത്തമമാണിത്. ഇതു ശരീരത്തിന്‍റെ സന്തുലനാവസ്ഥ ഉറപ്പു നല്‍കുന്നു. 2009ലാണ് ലീലജ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിയത്. പ്രമുഖ റീറ്റെയ്ല്‍ മെഡിക്കല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫര്‍ണിച്ചര്‍/ഫര്‍ണിഷിങ് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ലീലജ് ഹെര്‍ബല്‍ തലയിണ ലഭിക്കും. എറണാകുളത്തു പനമ്പിള്ളി നഗറിലുള്ള ഓഫിസില്‍ ബുക്ക് ചെയ്യാം. ആവശ്യക്കാര്‍ക്കു വിളിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ 18004252280.
ഉപയോഗിക്കുന്ന രീതി
ലീലജ് തലയിണ നനയാതെ സൂക്ഷിക്കണം.
ഉപയോഗത്തിനുശേഷം കവറിനുള്ളില്‍ത്തന്നെ വയ്ക്കണം. ഔഷധഗുണം കുറയുമ്പോള്‍
തലയിണ നന്നായി കുലുക്കി ഉപയോഗിക്കുക. തലയിണയ്ക്കൊപ്പം രണ്ടു കോട്ടണ്‍ തലയിണ
കവറുകള്‍ ലഭിക്കും. ആഴ്ചയിലൊരിക്കല്‍ ഓരോന്നു വീതം കഴുകി വൃത്തിയാക്കണം. ഔഷധഗുണം ലഭിക്കണമെങ്കില്‍ തലയിണയ്ക്കൊപ്പം ലഭിക്കുന്ന
കവര്‍ തന്നെ ഉപയോഗിക്കണം. ഔഷധഗുണം
കുറയുമ്പോള്‍ തലയിണയിലുള്ള ആയുര്‍വേദ
തരികള്‍ മാറ്റി പുതിയ തരികള്‍ നിറയ്ക്കാം. ഇത്
ഉപയോക്താവിന് മാറ്റാവുന്ന വിധമാണ്
തലയിണയുടെ നിര്‍മാണം.
കടപ്പാട് :മെട്രോ വാര്‍ത്ത ജൂണ്‍ 13,2011
0 comments :
Post a Comment