പഞ്ചാബി ചിക്കന്‍
ചേരുവകള്‍
ചിക്കന്‍ - ഒരു കിലോ, സവാള - നൂറ്റി ഇരുപത്തഞ്ചു ഗ്രാം, വെളുത്തുള്ളി - രണ്ട് ഡസര്‍ട്ട് സ്പൂണ്‍, മല്ലിപ്പൊടി - രണ്ട് ഡസര്‍ട്ട് സ്പൂണ്‍, പെരും ജീരകം - ഒരു ടീ സ്പൂണ്‍, ജീരകം - ഒരു ടീ സ്പൂണ്‍, മുളകുപൊടി - നാല് ടീ സ്പൂണ്‍, ഇഞ്ചി - ഒരിഞ്ചു വലുപ്പമുള്ള കഷണം, മഞ്ഞള്‍ - ചെറിയ കഷണം, കറുവപ്പട്ട - അഞ്ചെണ്ണം, കശുവണ്ടി - ഇരുപതെണ്ണം, തേങ്ങ ചുരണ്ടിയത് - അരക്കപ്പ്, പുളി കുറഞ്ഞ തൈര് - കാല്‍ക്കപ്പ്, തക്കാളിക്കഷണം - ഒരു കപ്പ്, ഏലയ്ക്ക - അഞ്ചെണ്ണം, നെയ്യ് - അരക്കപ്പ്, പഞ്ചസാര - മൂന്ന് ടീ സ്പൂണ്‍
തയാറാക്കുന്ന വിധം
വെളുത്തുള്ളി അരച്ച് തൈരില്‍ കലക്കുക. ഇഞ്ചി അരയ്ക്കുക. കശുവണ്ടിയും ചുരണ്ടിയ തേങ്ങയും ഒന്നിച്ചരയ്ക്കു ക. മല്ലി, പെരും ജീരകം, മുളകുപൊടി ഇവ മൂന്നും കൂടി അരയ്ക്കുക. ഒരു വിധം വലുപ്പമുള്ള കഷണങ്ങളായി ചിക്കന്‍ മുറിക്കുക. സവാള കനം കുറച്ച് അരിയുക. പഞ്ചസാര നെയ്യിലിട്ടു കരിയ്ക്കുക. കുമിളയാകുമ്പോള്‍, പട്ട, ഏലയ്ക്ക, സവാള എന്നിവയിടാം. സവാള വറുത്തു കഴിയുമ്പോഴേക്കും മഞ്ഞള്‍, ഇഞ്ചി ഇവ അരച്ചതു ചേര്‍ക്കുക. ബാക്കി അരപ്പുകള്‍ (കശുവ ണ്ടിയും തേങ്ങയും അരച്ചത്) ചേര്‍ക്കാം. നല്ല പോലെ വഴറ്റിയെടുക്കുക. അല്‍പ്പം തൈര് ഇടയ്ക്കിടെ ചേര്‍ക്കുക. എല്ലാ ലായനിയും തിളയ്ക്കുമ്പോള്‍, നെയ്യ് മുകളില്‍ ഒഴുകിക്കിടക്കും. തക്കാളി ചെറിയ കഷണങ്ങളാക്കി തേങ്ങ, കശുവണ്ടി ഇവ ചേര്‍ത്ത് മൊരിച്ചെടുക്കുക. ഒരു കപ്പ് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. അടപ്പുകൊണ്ടു മൂടി ചിക്കന്‍ മൃദുവാകുന്നതുവരെ വേവിക്കുക.
കുക്കറില്‍ പാചകം ചെയ്യാന്‍ വേണ്ട സമയം - രണ്ട് മിനിറ്റ്
വെള്ളം - അരക്കപ്പ്
അടുപ്പില്‍ - നാല്‍പ്പതു മിനിറ്റ്
ചിക്കന്‍ റോള്‍-അപ്പ്
ചേരുവകള്‍
മൈദ - ഒരു കപ്പ്, ഉപ്പ് - അര ടീ സ്പൂണ്‍, ഡാള്‍ഡ - കാല്‍ക്കപ്പ്, ചീസ് - രണ്ട് ടേബിള്‍ സ്പൂണ്‍
ഫില്ലിങ്ങിന്
വേവിച്ച ചിക്കന്‍ പൊടിയായി അരിഞ്ഞത് - ഒന്നരക്കപ്പ്, മഷ്റൂം നീളത്തില്‍ അരിഞ്ഞത് - കാല്‍ക്കപ്പ്, ക്രീം - രണ്ട് ടേബിള്‍ സ്പൂണ്‍, പൊടിയായി അരിഞ്ഞ സവാള - രണ്ട് ടേബിള്‍ സ്പൂണ്‍, ക്യാപ്സിക്കം അല്ലെങ്കില്‍ സെലറി പൊടിയായി അരിഞ്ഞത് - രണ്ട് ടേബിള്‍ സ്പൂണ്‍, നാരങ്ങാനീര് - രണ്ട് ടേബിള്‍ സ്പൂണ്‍, ഉപ്പും കുരുമുളകും - പാകത്തിന്
ബ്രഷ് ചെയ്യാനുള്ള ചേരുവകള്‍
മുട്ടയുടെ മഞ്ഞക്കരു - ഒരെണ്ണം, പാല്‍ - ഒരു ടേബിള്‍ സ്പൂണ്‍
ഇവ രണ്ടും യോജിപ്പിച്ചു വയ്ക്കുക
തയാറാക്കുന്ന വിധം
മൈദയും ഉപ്പും കൂടി ചേര്‍ത്ത് നന്നായി തെള്ളുക. ഇത് ഒരു പാത്രത്തിലേക്കു പകര്‍ന്ന് ഡാള്‍ഡയും ചുരണ്ടിയ ചീസും ചേര്‍ക്കുക. രണ്ടു മൂന്ന് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ച മാവ് വലിയ ഒരു ഉരുളയാക്കി തണുപ്പിക്കുക. ഇത് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് ദീര്‍ഘചതുരാകൃതിയില്‍ പരത്തുക. ഇതിനു മീതെ ഫില്ലിങ്ങിന്‍റെ ചേരുവകള്‍ യോജിപ്പിച്ചതു ചേര്‍ക്കുക.
ഈ പ്ലാസ്റ്റിക് ഷീറ്റിന്‍റെ സഹായത്തോടെ തന്നെ പരത്തിയതു ചുരുട്ടിയെടുത്ത് നെയ്മയം പുരട്ടിയ ബേക്കിങ് ട്രേയില്‍ ഫില്ലിങ് താഴെ വരത്തക്കവണ്ണം വയ്ക്കുക. ഇനി മുകള്‍വശം ബ്രഷ് ചെയ്യുക. പത്തൊമ്പതു ഡിഗ്രി സെന്‍റി ഗ്രേഡില്‍ ഇരുപത്തഞ്ചു മിനിറ്റ് നേരം അഥവാ ബ്രൗണ്‍ നിറമാകും വരെ ബേക്ക് ചെയ്യുക.
ചിക്കന്‍ ക്രീം കറി
ചേരുവകള്‍
ചിക്കന്‍ - ഒരു കിലോ, സവാള നീളത്തില്‍ അരിഞ്ഞത് - അഞ്ചെണ്ണം, ഇഞ്ചി (നന്നായി അരച്ചത് ) - ഒരു കഷണം, വെളുത്തുള്ളി - ഒരു ടേബിള്‍ സ്പൂണ്‍, പച്ചമുളക് (പൊടിയായി അരിഞ്ഞത്) - ആറെണ്ണം, മുട്ട - ഒരെണ്ണം, ക്രീം - മൂന്ന് ടേബിള്‍ സ്പൂണ്‍, മല്ലിയില - ഒരു കെട്ട്, പട്ട - മൂന്ന് കഷണം
തയാറാക്കുന്ന വിധംകോഴി കഴുകി ചെറു കഷണങ്ങളാക്കുക. സവാള അരിഞ്ഞത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. തീ കുറച്ച്, ഇഞ്ചി, വെളുത്തു ള്ളി എന്നിവ അരച്ച് ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വറുക്കുക. പട്ട, പച്ചമുളക് അരിഞ്ഞത്, കോഴിക്കഷണങ്ങള്‍ എന്നിവ ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ ഇളക്കുക. രണ്ട് കപ്പ് ചൂടുവെള്ളം ചേര്‍ത്ത് അടച്ചു വേവിക്കുക. ഇറച്ചിക്കഷണങ്ങള്‍ മൃദുവാകുന്നതു വരെ അടുപ്പത്തു വയ്ക്കുക. നന്നായി അടിച്ചു പതപ്പിച്ച മുട്ട ചേര്‍ക്കുക. വാങ്ങുന്നതിനു തൊട്ടു മുമ്പായി മല്ലിയില യും ക്രീമും ചേര്‍ത്തു ചൂടോടെ വിളമ്പുക

കടപ്പാട് : മെട്രോ വാര്‍ത്ത
0 comments :
Post a Comment