കേള്‍വി സാധ്യമാക്കുന്ന അവയവം എന്നതു മാത്രമല്ല ചെവിയുടെ പ്രാധാന്യം. മനുഷ്യശരീരത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയെന്ന ധര്‍മ വും ചെവി വഹിക്കുന്നുണ്ട്. ജന്മനാ കേള്‍വിക്കു തകരാറില്ലെന്നതു കൊണ്ടു ചെവിയുടെ ആരോഗ്യത്തിലുള്ള ശ്രദ്ധയില്ലായ്മ, ക്രമേണ കേള്‍വിശക്തി ഇല്ലാതാകുന്നതിലേക്കാണു നയിക്കുക. ഇതോടൊപ്പം ശരീരത്തിന്‍റെ സന്തുലിതാവസ്ഥയും നഷ്ടപ്പെടും.
ശബ്ദമലിനീകരണമാണ് ഇന്ന് ചെവിയുടെ ആരോഗ്യത്തെ പ്രതികൂലമാ യി ബാധിക്കുന്ന വില്ലന്‍. കാതടപ്പിക്കു ന്ന തരത്തിലുള്ള ശബ്ദങ്ങള്‍ നിരന്തരം കേള്‍ക്കുന്നതിലൂടെ ക്രമേണ ചെവിയുടെ ആരോഗ്യം തകരുകയും കേള്‍വിക്കുറവുണ്ടാവുകയും ചെയ്യും. ചെവിയുടെ ഘടനയനുസരിച്ചു ബാഹ്യകര്‍ണം, മധ്യകര്‍ണം, ആന്തരകര്‍ണം എന്നീ മൂന്നു ഭാഗങ്ങളാണുള്ളത്. പുറമേയുള്ള ചെവിക്കുടയും അകത്തുള്ള ദ്വാരവുമാണു ബാഹ്യകര്‍ണം. ആന്തരകര്‍ണത്തിലെ സൂക്ഷ്മസംവേദന ക്ഷമതയുള്ള കോശങ്ങളാണു ശബ്ദോര്‍ജത്തെ വൈദ്യുത തരംഗങ്ങളാക്കി തലച്ചോറിലേക്കയ്ക്കുന്നത്. കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ ഈ കോശങ്ങളെ എന്നെന്നേക്കുമായി തകരാറിലാക്കും. ശബ്ദത്തിന്‍റെ അളവ് ഡെസിബെല്‍ എന്ന യൂണിറ്റിലാണു കണക്കാക്കുന്നത്. പൊതുവെ മനുഷ്യന്‍ സംസാരിക്കുന്ന ശബ്ദം എഴുപതു ഡെസിബെലാണ്. എണ്‍പതു ഡെസിബെല്‍ ശബ്ദം സ്ഥിരമാ യി കേള്‍ക്കുന്നത് ആന്തര കര്‍ണത്തില്‍ തകരാര്‍ സൃഷ്ടിക്കും. വണ്ടികളുടേയും മറ്റും ഹോണുകള്‍ തൊണ്ണൂറു ഡെസിബെലാണ്. ഇത് സ്ഥിരമായി കേട്ടാലുണ്ടാകുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. അമിത ശബ്ദത്തിലുള്ള ഹോണ്‍ സ്ഥിരമായി കേള്‍ക്കുന്നതു ചെവിക്കു ദോഷകരമാണ്.
ഫാക്റ്ററികള്‍, പാറമടകള്‍ തുടങ്ങി അമിത ശബ്ദമുള്ള സ്ഥലങ്ങളില്‍ ജോ ലി ചെയ്യുന്നവരുടെ ചെവിയുടെ ആരോഗ്യം തകരാറിലാവാന്‍ സാധ്യത യേറെയാണ്. പാറ പൊട്ടിക്കുന്ന ശബ്ദം, വെടി പൊട്ടുന്ന ശബ്ദം, ഫാക്റ്ററികളില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം തുടങ്ങിയവയെല്ലാം ചെവിയുടെ ആരോഗ്യത്തെ ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ജോലിയെടുക്കുന്നവര്‍ ഇയര്‍ മഫ് ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ചെവിയുടെ ആരോഗ്യം സംരക്ഷിക്കാനാവും.
ചെവിയിലുണ്ടാകുന്ന വാക്സ് അഥവാ ചെവിക്കായം നീക്കം ചെയ്യുന്നതിനായി ബഡ്സ് ഇടുന്നതു തെറ്റായ പ്രവണതയാണ്. ഇത് ചെവിയുടെ ആരോഗ്യത്തെ തകരാറിലാക്കും. ചെവിയില്‍ കാണപ്പെടുന്ന വാക്സ്, അഴുക്കാണെന്നാണു പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത് ചെവിയിലെ കര്‍ണപുടത്തെ അഴുക്ക്, പൊടിപടല ങ്ങള്‍ എന്നിവയില്‍ നിന്നു സംരക്ഷിക്കുകയാണു യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ചെവിയുടെ സുരക്ഷിതത്വത്തി നു വേണ്ടിയാണു ചെവിക്കുള്ളില്‍ വാക്സ് ഉത്പാദിപ്പിക്കപ്പെടുന്നത്. വാക്സ് നീക്കം ചെയ്യുന്നതിനായി ബഡ്സ് ഇടുന്നതു മൂലം ചെവിയി ലെ വാക്സിനൊപ്പം അഴുക്കും മറ്റും അകത്തേക്കു പോവുന്നു. ഇത് ചെവിയില്‍ അണുബാധയുണ്ടാകുന്നതിലേക്കാണു നയിക്കും. ചെവിയിലെ ബാഹ്യകര്‍ണം വളരെ നേര്‍ത്തതാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ ചെവിയില്‍ നിന്നു വാക്സ് നീക്കം ചെയ്യുന്നതിനായി ചിലര്‍ ബഡ്സ് ഇടാറുണ്ട്. ഇത് ഒഴിവാ ക്കുക.
മധ്യകര്‍ണത്തിന്‍റെ പാടയില്‍ ദ്വാരം വീഴുക, മധ്യകര്‍ണത്തിലെ അസ്ഥികളിലുണ്ടാകുന്ന തകരാറുകള്‍, ആന്തര കര്‍ണത്തിലെ കോശങ്ങളുടെ തകരാറുകള്‍ എന്നിവ കേള്‍വിക്കുറവിലേ ക്കു നയിക്കും. ചെവിയില്‍ മൂളല്‍, തലകറക്കം എന്നിവയുണ്ടായാല്‍ കേള്‍വിക്കുറവുണ്ടോയെന്നതു പരിശോധിക്കണം. കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാകുന്ന ശക്തമായ ചെവിവേദന അണുബാധയുടെ ലക്ഷണമാകാം. ചെവിയിലുണ്ടാകുന്ന അണുബാധ മൂലം ശക്തമായ ചെവിവേദനയും തലകറക്കവുമുണ്ടാകും. ഇതു പോലെ തലച്ചോറിലുണ്ടാകുന്ന ട്യൂമര്‍ മൂലവും തലകറക്കവും ചെവിയില്‍ ശബ്ദം കേള്‍ക്കുന്ന പ്രതീതിയുമുണ്ടാ കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. തുടരെത്തുടരെയുണ്ടാകുന്ന അണുബാ ധ ചെവിയുടെ ആരോഗ്യം തകരാറിലാക്കും. ലളിതമായ ചികിത്സാരീതികള്‍ വഴി ചെവിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. വിദഗ്ധ പരിശോധനയ്ക്കു ശേഷം ശസ്ത്രക്രിയയിലൂടെ കേള്‍വിക്കുറവ് പരിഹരിക്കാം. അണുബാധ ചികിത്സയിലൂടെ പരിഹരിച്ച ശേഷം ഇത് വീണ്ടും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കടപ്പാട് : മെട്രോ വാര്‍ത്ത
0 comments :
Post a Comment