News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Wednesday, February 11, 2015

ഇന്ത്യയ്ക്കു വെളിയിൽ വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. കടലിലെ ദൂരം അളക്കാനുള്ള ഏകകം?
2. എല്ലാ രാഗങ്ങളും വായിക്കാൻ കഴിയുന്ന ഇന്ത്യൻ സംഗീതോപകരണം?
3. കേക്കുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
4. ഓപ്പറേഷൻ ബ്ളൂ സ്റ്റാർ സമയത്ത് കരസേനാത്തലവനായിരുന്നത്?
5. ഏതു നേതാവിന്റെ ഉപദേശപ്രകാരമാണ് കെ.കേളപ്പൻ ഗുരുവായൂരിലെ  സത്യാഗ്രഹം അവസാനിപ്പിച്ചത്?
6. ഏത് നദിയുടെ തീരത്താണ് ഈഫൽ ടവർ?
7. ഏതു പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽ നിന്നു കടന്നത്?
8. രണ്ടു വേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള?
9. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്‌ചേഞ്ച്?
10. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്?
11. ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം?
12. ഇന്ത്യയിൽ  പ്രസിഡന്റു ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
13. ത്രിരത്നങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. ഏതു ക്ഷേത്രത്തിലിരുന്നാണ് മേൽപ്പറത്തൂർ നാരായണീയം രചിച്ചത്?
15. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി?
16. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി?
17. രാഷ്ട്രപതി സ്ഥാനത്തേക്ക്  വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി?
18. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
19. കിഴക്കൻ പാകിസ്ഥാൻ ബംഗ്ളാദേശ് എന്ന സ്വതന്ത്ര രാജ്യമായിത്തീർന്ന വർഷം?
20. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?
21. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്?
22. ഇലക്ട്രിക് പവർ അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്?
23. രസതന്ത്രത്തിനും  സമാധാനത്തിനും  നോബൽ സമ്മാനം നേടിയ വ്യക്തി?
24. സാർവത്രിക ലായകം എന്നറിയപ്പെടുന്നത്?
25. കിഴക്കിന്റെ ഓക്സ്‌ഫഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
26. ഇന്ത്യയ്ക്കു വെളിയിൽ വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി?
27. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ  അവസാനത്തെ നിയമം?
28. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
29. ഹൈഡ്രജൻ, ഹീലിയം എന്നിവ കഴിഞ്ഞാൽ പ്രപഞ്ചത്തിന്റെ  ഏറ്റവും കൂടുതലുള്ള മൂലകം?
30. കാറൽ മാർക്സിനെ മറവു ചെയ്ത സ്ഥലം?
31.  സാക്ഷരത ഏറ്റവും കുറഞ്ഞ, കേരളത്തിലെ ജില്ല?
32. കിഴാർനെല്ലി ഏത് രോഗത്തിനെതിരായ ഔഷധമാണ്?
33. സാൾട്ട് ലേക്ക് സ്റ്റേഡിയം (ഫുട്ബാൾ) എവിടെയാണ്?
34. സാഞ്ചി സ്തൂപം ഏതു സംസ്ഥാനത്താണ്?
35. റോബോട്ട് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
36. ശിവജി നടപ്പാക്കിയ പ്രധാന നികുതികൾ?
37. സാർക്കിന്റെ ആസ്ഥാനം?
38. കുത്തബ്ദീൻ ഐബക്കിന്റെ ശവകുടീരം എവിടെയാണ്?
39. ഇയാൻ ഫ്ളെമിംഗിന്റെ  ആദ്യ നോവൽ?
40. പതിനൊന്ന് ഓസ്കാറുകൾ കിട്ടിയ ചിത്രങ്ങൾ?
41. ശാന്ത സമുദ്രത്തെയും അത്‌ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ?‌
42. പച്ചയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണം?
43. യുറേനിയം  ആദ്യമായി വേർതിരിച്ചത്‌?
44. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാർലമെന്റിന്റെ  ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചുകൂട്ടുന്നത്?
45. പ്രസിദ്ധമായ വാൾ സ്ട്രീറ്റ് എവിടെയാണ്‌?
46. ആരുടെ അപരനാമമാണ് കലൈഞ്ജർ?
47. പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത്?
48. ഭാരതീയ ജനസംഘത്തിന്റെ  സ്ഥാപകൻ?
49. ഭാരത് ഭവൻ എന്ന മൾട്ടി ആർട്ട് സെന്റർ സ്ഥിതി ചെയ്യുന്ന നഗരം?
50. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം?

ഉത്തരങ്ങൾ

(1) നോട്ടിക്കൽ  മൈൽ (2) സാരംഗി (3) സ്കോട്ലൻഡ്  (4) എ.എസ്. വൈദ്യ (5) ഗാന്ധിജി  (6) സെയ്‌ൻ (7) മൗലവി സിയാവുദ്ദീൻ  (8)  12 മണിക്കൂർ 25 മിനിട്ട് (9) മുംബൈ (10) മഹാരാഷ്ട്ര  (11) അരുണാചൽ പ്രദേശ്  (12) പഞ്ചാബ്  (13) ജൈനമതം  (14) ഗുരുവായൂർ (15) ജിറാഫ്  (16) ചരൺസിംഗ്  (17) ഡോ. രാജേന്ദ്രപ്രസാദ്  (18) ഡോൾഫിൻ (19) 1971 (20) ശ്രീലങ്ക  (21) ആലപ്പുഴ  (22) വാട്ട്  (23)  ലിനസ് പോളിങ്  (24) ജലം  (25) പൂനെ  (26) ലാൽ ബഹാദൂർ ശാസ്ത്രി (27) ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്  (28)  ജീവകം എ (29) ഓക്സിജൻ  (30)  ലണ്ടൻ (31) പാലക്കാട്  (32) മഞ്ഞപ്പിത്തം  (33) കൊൽക്കത്ത (34) മധ്യപ്രദേശ്  (35)  കാൾ ചെപ്പേക്ക് (36)  ചൗത്, സർദേശ് മുഖി (37) കാഠ്മണ്ഡു (38) ലാഹോർ (39) കാസിനോ റോയൽ  (40) ബെൻഹർ, ടൈറ്റാനിക്,  ലോർഡ് ഒഫ് ദ റിങ്സ്  (41) പനാമ കനാൽ (42)  മഞ്ഞ (43) യുജിൻ പെലിഗോട്ട്  (44) 108 (45) ന്യൂയോർക്ക്  (46) കരുണാനിധി  (47) എബ്രഹാം ലിങ്കൺ  (48) ശ്യാമപ്രസാദ് മുഖർജി  (49)  ഭോപ്പാൽ (50) ക്രയോജനിക്ക്

സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശവംശജ?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. സിയാങ് എന്ന പേരിൽ അരുണാചൽ പ്രദേശിൽ പ്രവേശിക്കുന്ന നദി?
2. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ എതിർത്തു പരിജയപ്പെട്ട രജപുത്രരാജാവ്?
3. കേരളത്തിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി?
4. മതിലുകൾ എന്ന നോവൽ രചിച്ചത്?
5. സ്വതന്ത്രഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?
6. ആദ്യത്തെ ലാറ്റിനമേരിക്കൻ അറബ് ഉച്ചകോടിക്ക് (2005)വേദിയായ നഗരം?
7. മനുഷ്യന്റെ ഇടത്തേ ശ്വാസകോശത്തിന്റെ ശരാശരി ഭാരം?
8. ഭരണഘടനയുടെ ഹൃദയവും ആത്മാവുംഎന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ചത്?
9. അതുലൻ ആരുടെ സദസ്യനായിരുന്നു?
10. ആമാശയത്തിന്റെ അടിയിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥി?
11. ആറ്റിങ്ങൽ കലാപം ഏത് വർഷത്തിൽ?
12. മനുഷ്യന്റെ മൂത്രത്തിന്റെ സാധാരണ പി എച്ച് മൂല്യം?
13. ധനതത്ത്വ ശാസ്ത്രത്തിന്റെ പിതാവ്?
14. സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്നത്?
15. ഭഗീരഥിയും അളകനന്ദയും സംഗമിക്കുന്നത സ്ഥലം?
16. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്?
17. ആമുക്തമാല്യദ എന്ന സാഹിത്യകൃതി തെലുങ്കിൽ രചിച്ചത്?
18. ഇസ്രായേലിന്റെ ജനനത്തിനു കാരണമായ പ്രസ്ഥാനം?
19. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്?
20. ആർത്രൈറ്റിസ് (വാതം) ബാധിക്കുന്നത്?
21. ആർനോൾഡ് ഷാർസ്നെഗ്ഗർ ജനിച്ച രാജ്യം?
22. ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്ന രക്തകോശം?
23. കേരളത്തിൽ ആദ്യമായി വാർഷിക വിശേഷാൽപ്രതി പുറത്തിറക്കിയ പത്രം?
24. കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭ?
25. കാനഡ ഏത് ഭൂഖണ്ഡത്തിലാണ്?
26. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?
27. കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലം?
28. കേരളത്തിൽ ഹിന്ദുക്കൾ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള ജില്ല?
29. കേരളത്തിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥിതി ചെയ്യന്നത്?
30. ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തവർഷം?
31. ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഹിന്ദ് മഹാസാഗരം എന്നറിയപ്പെടുന്നത്?
32. ഇത്തിഹാദ് എയർലൈൻസ് ഏതു രാജ്യത്താണ്?
33. ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയത്?
34. ഇന്ത്യ ഭരിക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച തന്ത്രം?
35. കുളച്ചൽ തുറമുഖം ഏത് സംസ്ഥാനത്താണ്?
36. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം?
37. മദർ ഇന്ത്യ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി?
38. കമ്യൂണിസം കൊടുമുടി അഥവാ ഇസ്മായിൽ സമാനി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?
39. കോത്താരി കമ്മീഷന്റെ ത്രിഭാഷാ പദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ട ഭാഷകൾ?
40. ആദിഗ്രന്ഥത്തിന്റെ മറ്റൊരു പേര്?
41. ബംഗ്ലാദേശിന്റെ രാഷ്ട്രശില്പി?
42. മനുഷ്യന്റെ മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം?
43. നക്ഷത്രങ്ങൾ തിളങ്ങാൻകാരണം?
44. സി.വി.രാമന് ഏതു വിഷയത്തിലാണ് നൊബേൽ സമ്മാനം ലഭിച്ചത്?
45. ഹിന്ദുസ്ഥാന്റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചതാര്?
46. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക?
47. സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കുമ്പോൾ കേന്ദ്രത്തിനുവേണ്ടി സംസ്ഥാന ഭരണം നടത്തുന്നതാര്?
48. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശവംശജ?
49. കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു അംഗത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരപ്പെട്ടതാര്?
50. കാബൂൾ ആസ്ഥാനമായി ഭരണനിർവഹണം നടത്തിയ മുഗൾചക്രവർത്തി?

ഉത്തരങ്ങൾ

(1)ബ്രഹ്മപുത്ര (2)റാണാപ്രതാപ് (3)റാണി ഗൗരി ലക്ഷ്മി ഭായി (4)വൈക്കം മുഹമ്മദ് ബഷീർ (5)രാജ്യവർധൻ സിങ് റാത്തോഡ് (6)ബ്രസീലിയ (7)620 ഗ്രാം (8)ആർട്ടിക്കിൾ 32 (9)വല്ലഭൻ രണ്ടാമൻ (10)പാൻക്രിയാസ് (11) എ.ഡി. 1721 (12)6 (13)ആഡംസ്മിത്ത് (14)ഹിരോഷിമ (15)ദേവപ്രയാഗ് (16)എ ബി (17)കൃഷ്ണദേവരായർ (18)സിയോണിസ്റ്റ് പ്രസ്ഥാനം (19)ആർ.സി.ദത്ത് (20)സന്ധികൾ (21)ഓസ്ട്രിയ (22)ശ്വേതരക്താണുക്കൾ (23)മിതവാദ് (24)നാലാം നിയമസഭ (1970-77) (25)വടക്കേ അമേരിക്ക (26)സി.എം എസ് കോളേജ് കോട്ടയം (27) നിലമ്പൂർ (28)തിരുവനന്തപുരം (29)വെള്ളൂർ (30)1948 (31)ഇന്ത്യൻ മഹാസമുദ്രം (32)യു.എ.ഇ (33)1950 ജനുവരി 26 (34)ഭിന്നിപ്പിച്ചു ഭരിക്കൽ (35)തമിഴ്നാട് (36)ജോഗ് വെള്ളച്ചാട്ടം (37)നർഗീസ് ദത്ത്(38)തജിക്കിസ്ഥാൻ (39)ഹിന്ദി, ഇംഗ്ളീഷ്, പ്രാദേശിക ഭാഷ (40)ഗുരു ഗ്രന്ഥസാഹിബ് (41)മുജീബുർ റഹ്മാൻ (42)3 (43)റിഫ്രാക്ഷൻ (44)ഊർജതന്ത്രം (45)ബാബർ (46)കൊൽക്കത്ത (47)ഗവർണർ (48)സോണിയ ഗാന്ധി (49)സ്പീക്കർ (50)ബാബർ.

പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ചിത്തിരപ്പാവൈ രചിച്ചത്?
2. 1986  ൽ കാണപ്പെട്ട വാൽനക്ഷത്രം?
3. ദി ഗുഡ് എർത്ത് രചിച്ചത്?
4. സർവരാജ്യസഖ്യം ഏതുവർഷമാണ് നിലവിൽ വന്നത്?
5. ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
6. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്?
7. സ്‌ഫിൻക്സ് ഏത് രാജ്യത്താണ്?
8. സ്‌കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?
9.  എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് ഏത് രാജ്യത്താണ്?
10. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
11. ആദ്യമായി ഹൈഡ്രജൻ ബോംബുണ്ടാക്കിയത്?
12. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങൾക്കിടയിൽ?
13. ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ?
14. പാട്രിസ് ലുംമുംബ ആരാണ്?
15. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേക്ക് മാറിയ വർഷം?
16. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?
17. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്?
18. അന്താരാഷ്ട്രനീതിന്യായ കോടതിയുടെ ആസ്ഥാനം?
19. കൃഷ്ണഗാഥയുടെ കർത്താവ്?
20. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
21. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?
22. പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്?
23.യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
24. ഒ. ഹെൻറി ആരുടെ തൂലികാനാമം?
25. 1920 ൽ ചേർന്ന എ.ഐ.ടി.യു.സിയുടെ ഒന്നാം സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
26. ഭൂമിയുടെ ഗുരുത്വാകർഷണം അതിജീവിക്കാൻ ബഹിരാകാശപേടകത്തിനുവേണ്ട കുറഞ്ഞ വേഗം?
27.  1921 ൽ നടന്ന പ്രഥമ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത  വഹിച്ചത്?
28. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ചത്?
29. ബ്ളാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
30. ജഹാംഗീർ നഗറിന്റെ ഇപ്പോഴത്തെ പേര്?
31. ഏത് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് നിലവിൽ വന്നത്?
32.  ഏത് രാജ്യത്തിന്റെ കോളനിയാണ് ജിബ്രാൾട്ടർ?
33. ലോകത്തെ ഏറ്റവും ജനസമ്പന്നമായ നദി?
34. ഏറ്റവും ഇലക്ട്രോ പോസിറ്റീവ് ആയ മൂലകം?
35. പെരുമൺ തീവണ്ടി ദുരന്തം ഉണ്ടായ തീയതി?
36. ടി.വി സ്ക്രീനിൽ ചലിക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയുന്നത് കണ്ണിന്റെ ഏത് പ്രത്യേകതമൂലമാണ്?
37. ഇന്ത്യയിൽ ആദ്യത്തെ സർവകലാശാല നിലവിൽവന്ന വർഷം?
38. ബുദ്ധന്റെ ബാല്യകാലനാമം?
39. നാലാം ബുദ്ധമത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
40. അടിമ, സൈനികൻ, മന്ത്രി, രാജാവ് ഇവയെല്ലാമായിരുന്ന ഡൽഹി സുൽത്താൻ?
41. നാല് ആര്യസത്യങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
42. ഇന്ത്യയിലാദ്യമായി രൂപയുടെ മുൻഗാമിയെ അവതരിപ്പിച്ച ഭരണാധികാരി?
43. പുന്നപ്ര-വയലാർ സമരകാലത്ത് തിരുവിതാംകൂർ ദിവാൻ?
44. കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത് ഏത് രാജ്യത്താണ്?
45. പുരാവസ്തുക്കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
46. ഏത് ഭാഷയിൽ രചന നടത്തുന്നവർക്കാണ് ഇക്‌ബാൽ സമ്മാനം നൽകുന്നത്?
47. രാജാക്കൻമാരുടെ താഴ്വര എന്നറിയപ്പെടുന്നത്?
48. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം?
49. പൂജ്യം കണ്ടുപിടിച്ച രാജ്യക്കാർ?
50.  പുരാതന സിൽക്കുപാത കടന്നുപോകുന്ന ചുരം?

ഉത്തരങ്ങൾ
(1) അഖിലൻ (2) ഹാലി (3) പേൾ എസ് ബക്ക് (4)1920 (5)ദേവഗൗഡ (6)അലി സഹോദരൻമാർ (7) ഈജിപ്‌ത് (8) ബേഡൻ പവൽ (9) യു.എസ്.എ (10) ഹൊയാങ്ഹോ (11)എഡ്വേർഡ് ടെല്ലർ (12) ഇന്ത്യ-ശ്രീലങ്ക (13)  സുന്ദർബൻസ് (14) കോംഗോയുടെ സ്വാതന്ത്ര്യസമരനായകൻ (15) 1957 (16)  മൗണ്ട് ബാറ്റൻ പ്രഭു (17)  എം. രാമുണ്ണി നായർ (18)  ഹേഗ് (19) ചെറുശേരി (20) ആഫ്രിക്ക (21) സിതാർ (22) ലാക്‌ടോമീറ്റർ (23) സ്വിറ്റ്‌സർലൻഡ് (24) വില്യം സിഡ്‌നി പോർട്ടർ (25) ലാലാലജ്‌പത് റായി (26)  11.2 കി.മീ. പ്രതി സെക്കൻഡ് (27) ടി. പ്രകാശം (28) തിരുമല നായക് (29) കൊണാർക്കിലെ സൂര്യക്ഷേത്രം (30) ധാക്ക (31) ഹിൽട്ടൺ യങ് (32)  ഇംഗ്ളണ്ട് (33) ആമസോൺ (34) സീസിയം (35) 1988 ജൂലായ് 8 (36) സമഞ്ജനക്ഷമത (37)  1857 (38) സിദ്ധാർത്ഥൻ (39) വസുമിത്രൻ (40) ബാൽബൻ (41) ബുദ്ധമതം (42)ഷെർഷാ (43) സി.പി. രാമസ്വാമി അയ്യർ (44) ഫ്രാൻസ് (45) ആർക്കിയോളജി (46) ഉറുദു (47) തീബ്‌സ് (48) ചണ്ഡിഗഡ് (49) ഇന്ത്യാക്കാർ (50) നാഥുല.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1.ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചതെന്ന്?
2. ദേശീയ പൈതൃക മൃഗമായി കടുവയെ അംഗീകരിച്ച വർഷം?
3. ലോകത്തിൽ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം?
4. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം?
5.ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള ലോക്സഭാ മണ്ഡലമേത്?
6. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനമേത്?
7.ഇന്ത്യയിൽ സ്ത്രീ-പുരുഷ അനുപാതം കുറഞ്ഞ സംസ്ഥാനം?
8.ഇന്ത്യയിൽ പട്ടികവർഗ്ഗം കൂടുതലുള്ള സംസ്ഥാനമേത്?
9. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
10.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
11. തെലുങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർ?
12. തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ആര്?
13. ഹൈദരാബാദിലെ പ്രശസ്തമായ അന്താരാഷ്ട്ര വിമാനത്താവളമേത്?
14.സർദാർ പട്ടേൽ നാഷണൽ പൊലീസ് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
15. ഇന്ത്യയിൽ ആരോഗ്യ അദാലത്ത് സംഘടിപ്പിച്ച ആദ്യ സംസ്ഥാനമേത്?
16. ഇന്ത്യൻ പ്രാദേശിക സമയരേഖ കടന്നുപോകുന്ന ഇന്ത്യൻ പ്രദേശം?
17.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമേത്?
18. ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനമേത്?
19. പാടലീപുത്രം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നഗരം?
20.ബീഹാറിനെ വിഭജിച്ച് 2000ൽ രൂപവത്കരിച്ച സംസ്ഥാനമേത്?
21.സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പാക്കിയ ആദ്യസംസ്ഥാനം?
22. വാസ്കോഡഗാമ എന്ന പേരിൽ നഗരം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി ഏത്?
24.നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യസംസ്ഥാനം?
25. ഗോവ സംസ്ഥാനം രൂപവത്കൃതമായ വർഷം?
26. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം?
27. മന്ത്രവാദങ്ങൾക്കെതിരെ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനമേത്?
28. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലമേത്?
29.വികലാംഗൻ എന്ന വാക്ക് നിയമപരമായി നിരോധിച്ച ആദ്യസംസ്ഥാനം?
30.മിസ് വേൾഡ് മത്സരത്തിന് വേദിയായ ഏക ഇന്ത്യൻ നഗരം?
31. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?
32. ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളമേത്?
33. ഖലിസ്ഥാൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1984ൽ സുവർണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയേത്?
34. ഇന്ത്യയുടെ പാൽതൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
35.ഇന്ത്യയിലെ ആദ്യകായിക മ്യൂസിയം സ്ഥാപിതമായത് എവിടെ?
36. ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളമേത്?
37.അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?
38. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?
39. പ്രാചീനകാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന പ്രദേശം?
40. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലമേത്?
41. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദിയാണ്?
42. അസമിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?
43. വാൻടാങ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
44.മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്ര നിലനിന്നിരുന്നത്?
45.ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനമേത്?
46. സാത്രിയ എന്ന നൃത്തരൂപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
47.ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം?
48. എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യസംസ്ഥാനം?
49. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമേത്?
50. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനമേത്?

ഉത്തരങ്ങൾ
(1) 1957 മാർച്ച് 22 (2) 2010 (3) 2.4% (4)ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (5) ലക്ഷദ്വീപ് (6) അരുണാചൽപ്രദേശ് (7) ഹരിയാന (8) മധ്യപ്രദേശ് (9) ജമ്മുകാശ്മീർ (10)തെഹ്‌രി (11) സാനിയ മിർസ (12) ചന്ദ്രശേഖര റാവു (13) രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (14) ഹൈദരാബാദ് (15) കർണ്ണാടക (16) അലഹബാദ് (17) ഉത്തർപ്രദേശ് (18) ബീഹാർ (19) പട്ന (20) ജാർഖണ്ഡ് (21) ഗോവ (22) ഗോവ (23) അലഹബാദ് (24) ഗോവ (25)1987 (26) ചെന്നൈ (27) മഹാരാഷ്ട്ര (28) കോയമ്പത്തൂർ (29) ഹരിയാന (30) ബംഗളൂരു (31) ഉത്തർപ്രദേശ് (32)നറോ (33) ഓപ്പറേഷൻ ബ്ളൂസ്റ്റാർ (34) ഹരിയാന (35) പട്വാല (36) ഡാബോളിൻ (37)പഞ്ചാബ് (38) ഗുവാഹട്ടി (39) അസം (40) ഷില്ലോങ് (41) ബ്രഹ്മപുത്ര (42) ഗോപിനാഥ് ബർദോളി (43) മിസോറാം (44) ഹരിയാന (45) അരുണാചൽപ്രദേശ് (46) അസം (47) അരുണാചൽപ്രദേശ് (48) ഹരിയാന (49) ഹരിയാന (50) ഹരിയാന.

ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന കായികതാരം?​

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ദേശീയ പതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചത് എന്ന്?
2. ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?
3. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?​
4. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര?​
5. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയേത്?​
6. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയേത്?​
7. ഇന്ത്യയിൽ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം?​
8. ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര?​
9. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?​
10. ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്രരേഖ?
11. തെലുങ്കാന സംസ്ഥാനത്തിൽ എത്രജില്ലകളാണുള്ളത്?​
12. ഹുദ് ഹുദ് ചുഴലിക്കാറ്റിന് ഈ പേര് നൽകിരാജ്യമേത്?​
13. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?​
14. ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?​
15. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യമേത്?​
16. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യമേത്?​
17. വാല്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്ത്?​
18. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്?​
19. ഗോവ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്?​
20. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി എവിടെ സ്ഥിതിചെയ്യുന്നു?​
21. ഉത്തർപ്രദേശിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ?​
22. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?​
23. ഗോവയിലെ പ്രധാന ഭാഷയേത്?​
24. മഴവെള്ള സംഭരണി നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?​
25. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യസംസ്ഥാനം?​
26. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?​
27. ബോഡോലാൻഡ് സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്ന സംസ്ഥാനമേത്?​
28. ഏറ്റവും അധികം ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനമേത്?​
29. കാൺപൂരിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്രിക്കറ്റ് സ്റ്റേഡിയം?​
30. പഞ്ചാബിലെ വിളവെടുപ്പ് ഉത്സവമേതാണ്?​
31. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകിയ ഇന്ത്യൻ പ്രസിഡന്റ്?​
32. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന കായികതാരം?​
33. സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലമേത്?​
34. ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?​
35. ഇന്ത്യയുടെ ധാന്യക്കലവറ എന്നുവിളിക്കുന്ന സംസ്ഥാനം?​
36. ചിറാപുഞ്ചിയുടെ പുതിയ പേരെന്താണ്?​
37. ഉംറായ് വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം?​
38. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?​
39. അസമിലെ പ്രസിദ്ധമായ എണ്ണ ശുദ്ധീകരണശാലയേത്?​
40. പ്രാചീനകാലത്ത് പ്രാഗ്ജ്യോതിഷ് പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലമേത്?​
41. വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്നത്?​
42. അരുണാചൽപ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നതെങ്ങനെ?​
43. ജിതൻ റാം മഞ്ചി ഏത് സംസ്ഥാനത്തിലെ മുഖ്യമന്ത്രിയാണ്?​
44. രാജവെമ്പാലയെ സംരക്ഷിക്കുന്ന അരുണാചലിലെ വന്യജീവി സങ്കേതമേത്?​
45. ഗ്രാമീണ റിപ്പബ്ളിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?​
46. ഇന്ത്യയിൽ സ്ത്രീ - പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്?​
47. വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?​
48. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനമേത്?​
49. നെയ്ത്തുപട്ടണം എന്നറിയപ്പെടുന്ന ഹരിയാണയിലെ നഗരമേത്?​
50. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമതകേന്ദ്രമായ തവാങ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?​

ഉത്തരങ്ങൾ

‌(1)​1947 ജൂലൈ 22 (2)​1972 (3)​2010 ജൂലൈ 15 (4)​ഏഴ് (5)​മാഹി (6)​കച്ച് (ഗുജറാത്ത്)​(7)​അരുണാചൽപ്രദേശ് (8)​പത്ത് (9)​കാഞ്ചൻജംഗ (10)​ഉത്തരായന രേഖ (11)​ പത്ത് (12)​ഒമാൻ(13)​തമിഴ്നാട് (14)​എട്ട് (15)​​ബംഗ്ളാദേശ് (16)​അഫ്ഗാനിസ്ഥാൻ (17)​ബീഹാർ (18)​രാജേന്ദ്രപ്രസാദ് (19)​മുംബയ്(20)​കാൺപൂർ (21)​വാരണാസി,​മഥുര,​അയോധ്യ,​കൗസാംബി (22)​ഗോവ (23)​കൊങ്കിണി (24)​തമിഴ്നാട് (25)​കേരളം (26)​കർണാടക (27)​അസം (28)​ഉത്തർപ്രദേശ് (29)​ഗ്രീൻപാർക്ക് സ്റ്റേഡിയം (30)​ലൊഹ് രി (31)​ഗ്യാനി സെയിൽസിംഗ് (32)​കപിൽദേവ് (33)​ജലന്ധർ (34)​ലുധിയാന (35)​പഞ്ചാബ് (36)​സൊഹ് റ (37)​മേഘാലയ (38)​ നാഗാലാൻഡ് (39)​ ദിഗ് ബോയ് (40)​ഗോഹട്ടി (41)​ മിസോറാം (42)​ദിഹാങ് (43)​ബീഹാർ (44)​നംദഫ (45)​നാഗാലാൻഡ് (46)​ഹരിയാണ (47)​അരുണാചൽപ്രദേശ്,​ അസം,​ മേഘാലയ,​മണിപ്പൂർ,​ മിസോറം,​നാഗാലാൻഡ്,​ ത്രിപുര (48)​അരുണാചൽപ്രദേശ് (49)​പാനിപ്പത്ത് (50)​അരുണാചൽ പ്രദേശ്.

യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ?

Sasi Tharoor
മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. യു.എന്നിന്റെ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ?
2. യു.എൻ സെക്രട്ടറി ജനറൽ ആയശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്?
3.ഐക്യരാഷ്ട്രസംഘടന നിലവിൽ വരുമ്പോൾ എത്ര അംഗരാഷ്ട്രങ്ങളുണ്ടായിരുന്നു?
4. യു.എൻ പൊതുസഭയുടെ അപരനാമം?
5. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ?
6. യു.എൻ സുരക്ഷാസമിതിയിലെ ആകെ അംഗസംഖ്യ?
7. യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി?
8. അംഗരാജ്യങ്ങളുടെ കാലാവധി?
9. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
10. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യോഗിക ഭാഷകൾ?
11. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത്?
12. യു.എൻ പൊതുസഭയുടെ പ്രസിഡന്റായ ഏക ഇന്ത്യക്കാരി?
13. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്?
14. ഇന്റർപോളിന്റെ വൈസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ?
15. യു.എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത്?
16. ലോകബാങ്കുമായി ബന്ധപ്പെട്ട പദം‌?
17. അന്താരാഷ്ട്ര തൊഴിൽ സംഘടന നിലവിൽ വന്നത്?
18. ലോകാരോഗ്യസംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യൻ?
19. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രഥമ പ്രസിഡന്റ്?
20. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ?
21. യുനിസെഫ് ഇപ്പോൾ അറിയപ്പെടുന്ന പേര്?
22. അന്തർദ്ദേശീയ മനുഷ്യാവകാശദിനം?
23. യു.എൻ ഏജൻസിയായി നിലവിൽ വന്നത്?
24. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത്?
25. കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ?
26. കോമൺവെൽത്തിന്റെ ആകെ അംഗസംഖ്യ?
27. കോമൺവെൽത്ത്  രാജ്യങ്ങളിൽ ബ്രിട്ടന്റെ കോളനി അല്ലാത്ത രാജ്യങ്ങൾ?
28. ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രഥമ സമ്മേളനം നടന്നത്?
29. ചേരിചേരാ പ്രസ്ഥാനത്തിന്റെ അടിത്തറ പാകിയ സമ്മേളനം?
30. സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ്?
31. യൂറോപ്യൻ ഇക്കണോമിക്സ് കമ്മ്യൂണിറ്റി രൂപീകൃതമായ വർഷം?
32. യൂറോപ്യൻ യൂണിയൻ എന്ന് പേര് സ്വീകരിച്ച ഉടമ്പടി?
33. യൂറോ നിലവിൽ വന്നത്?
34. യൂറോ അംഗീകരിച്ച രാജ്യങ്ങൾ?
35. ആസിയൻ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം നടന്നത്?
36. ഇന്തോ - ആസിയൻ പ്രഥമ സമ്മേളനം നടന്നത്?
37. ഇന്റർപോളിന്റെ പൂർണരൂപം?
38. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് ആരാണ്?
39. ജി 8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?
40. ജി 8 ന്റെ 35-ാമത് സമ്മേളനവേദി, വർഷം?
41. സി.ഐ.എസിന്റെ രൂപീകരണത്തിന് കാരണമായിത്തീർന്ന പ്രഖ്യാപനം?
42. യു.എൻ.ഡി.പി ആദ്യമായി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്?
43. ഇന്ത്യയും പാകിസ്ഥാനും സിംലകരാറിൽ ഒപ്പുവച്ചത്?
44. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവയ്ക്കപ്പെട്ടത്?
45. സാർക്കിൽ അംഗങ്ങളായ ദ്വീപ് രാഷ്ട്രങ്ങൾ എത്ര?
46. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന ലോക സംഘടന?
47. വൈ.എം.സി.എ രൂപീകരിച്ചത്?
48. ആദ്യ യു.എൻ സെക്രട്ടറി ജനറൽ?
49. പി 5 രാഷ്ട്രങ്ങൾ (സ്ഥിരാംഗങ്ങൾ) ഏതെല്ലാം?
50. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം?

ഉത്തരങ്ങൾ

(1) ലൂയി ഫെക്കറ്റ് (2) ജാവിയർ പെരസ് ഡിക്വയർ (3) 51 (4) ലോക പാർലമെന്റ്  (5) ശശിതരൂർ (6) 15 (7) 2 വർഷം (8) മൂന്നുവർഷം (9) ഹേഗ് (നെതർലൻഡ്സ്) (10) ഇംഗ്ളീഷ്, ഫ്രഞ്ച് (11) 1945 ഒക്ടോബർ 30 (12) വിജയലക്ഷ്മി പണ്ഡിറ്റ് (13) എ.ബി. വാജ്പേയ് (14) എഫ്.വി. അരുൾ (15) എം.എസ്. സുബ്ബലക്ഷ്മി (16) ദ തേർഡ് വിൻഡോ (17) 1919 ഏജൻസിയായി (18) ഡോ. മാർഗരറ്റ് ചാൻ (19) ഫിലിപ്പ് കിർഷ് (20) സ്ളൊബോദാൻ മിലാസേവിച്ച് (21) യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (22) ഡിസംബർ 10 (23) 1974 (24) 1947 (25) ബ്രിട്ടീഷ് രാജാവ് / രാജ്ഞി (26) 54 (27) മൊസാംബിക്, റുവാണ്ട (28) ബെൽഗ്രേഡ് (29) ബന്ദൂങ്ങ് സമ്മേളനം (30) കാഠ്മണ്ഡു, നേപ്പാൾ (31) 1957 (32) 1991 ലെ മാസ്ട്രിച്ച് ഉടമ്പടി (33) 1999 ജനുവരി 1 (34) 16 (35) ബാങ്കോക്ക്, തായ്ലൻഡ് (36) നോംപെൻ, കമ്പോഡിയ  (37)ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (38) സി.ബി.ഐ (39) ജപ്പാൻ (40) ഇറ്റലി 2009 (41) അൽമ അട്ട പ്രഖ്യാപനം (42) 1990 ൽ (43) 1072 ജൂലായ് 2 (44) 1954 (45) 2 (ശ്രീലങ്ക, മാലിദ്വീപ്) (46) ഒപ്പെക് (47) ജോർജ് വില്യം, 1844 ൽ ലണ്ടനിൽ (48) ട്രിഗ്‌വേലി (49) റഷ്യ, ബ്ര്രിട്ടൺ, യു.എസ്.ഇ, ചൈന, ഫ്രാൻസ് (50) സുരക്ഷാസമിതി

അന്തരീക്ഷമർദ്ദം അളക്കുന്ന ഉപകരണം?

Barometer
മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ചുവപ്പ്, പച്ച നിറങ്ങൾ ചേർന്നാൽ കിട്ടുന്ന നിറം?
2. വൈദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണം?
3. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?
4. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?
5. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത്?
6. ഒരു വെബ്സൈറ്റിലെ ആദ്യ പേജ്?
7. കംപ്യൂട്ടർ എന്ന വാക്കിന്റെ ഉല്ഭവം ഏതുഭാഷയിൽ നിന്നാണ്?
8. പഞ്ചലോഹങ്ങളിലെ ഘടകങ്ങൾ?
9. ആണവോർജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ?
10. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്?
11. ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ്?
12. ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം?
13. റിച്ചർ സ്കെയിൽ അളക്കുന്നത്?
14. എസ്.എം.എസ് എന്നതിന്റെ പൂർണരൂപം?
15. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത്?
16. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?
17. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
18. ഒരു സമചതുരക്കട്ടയുടെ വശങ്ങളുടെ എണ്ണം?
19. സൂര്യന്റെ ഉപരിതലത്തിലെ തിളക്കമേറിയ ഭാഗങ്ങൾക്കുള്ള പേര്?
20. നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം?
21. റിവോൾവർ കണ്ടുപിടിച്ചത്?
22. ഓട്ടോമാറ്റഡ് ടെല്ലർ മെഷീന്റെ (എ.ടി.എം) ഉപജ്ഞാതാവ്?
23. ടക്സ് എന്ന കമ്പനിയുടെ ചിഹ്നം?
24. മൗസിന്റെ ഉപജ്ഞാതാവ്?
25. ചന്ദ്രനിൽനിന്ന് നോക്കുന്നയാൾക്ക് ആകാശം എന്തായി തോന്നുന്നു?
26. ഭൂമിയിലേക്ക് സൂര്യനിൽനിന്ന് താപം എത്തിച്ചേരുന്നത്?
27. അന്തരീക്ഷമർദ്ദം അളക്കുന്ന ഉപകരണം?
28. വിളക്കുനാടയിൽ എണ്ണ കയറുന്ന തത്വം?
29. ഒരു ലിറ്റർ ജലത്തിന് എത്ര ഭാരമുണ്ടാകും?
30. സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം?
31. സൂര്യനിലെ ഉൗർജസ്രോതസ്?
32. അണുസംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ?
33. ശൂന്യാകാശത്തേക്ക് ആദ്യം അയയ്ക്കപ്പെട്ട ജീവി?
34. ടെലിവിഷൻ കണ്ടുപിടിച്ചത്?
35. ന്യൂക്ളിയർ ഫിഷൻ കണ്ടുപിടിച്ചത്?
36. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ?
37. പ്രപഞ്ചത്തിന്റെ വികാസത്തിന് തെളിവ് നൽകിയതാര്?
38. ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാനതത്വം?
39. ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത്?
40. അണുവിഭജനത്തിന്റെ പിതാവ്?
41. ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം?
42. ഏണസ്റ്റ് റുഥർഫോർഡ് ജനിച്ച രാജ്യം?
43. വൈദ്യുതിയുടെ ഇന്റൻസിറ്റിയുടെ യൂണിറ്റ്?
44. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്?
45. ആവി എഞ്ചിൻ കണ്ടുപിടിച്ചത്?
46. വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം?
47. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്?
48. ഡീസൽ എൻജിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്റെ ഫലമായാണ്?
49. ആർദ്രത അളക്കുന്ന ഉപകരണം?
50. അതിചാലകത കണ്ടുപിടിച്ചതാര്?
ഉത്തരങ്ങൾ
(1) മഞ്ഞ (2) ഗാൽവനോമീറ്റർ (3) ആൽഫ്രഡ് നോബൽ (4) പ്ളാസ്മ  (5) റോമർ (6) ഹോംപേജ് (7)  ലാറ്റിൻ (8) സ്വർണം, ചെമ്പ്, വെളളി, ഈയം, ഇരുമ്പ് (9) നോട്ടിലസ് (10) ഡെസിസ് ടിറ്റോ (11) കുറയുന്നു (12) എസ്റ്റോണിയ (13) ഭൂകമ്പതീവ്രത (14) ഷോർട്ട് മെസേജ് സർവീസ് (15) ഹെൻറി ബെക്കറൽ (16) പാസ്കൽ (17) ബാംഗ്ളൂർ (18) 6 (19) ഫാക്കുലി (20) റിഫ്രാക്ഷൻ (21) സാമുവൽ കോൾട്ട് (22) വാൾട്ടർ റിസ്റ്റൺ (23) പെൻഗ്വിൻ (24) ഡഗ്ളസ് എം. ഗൽബർട്ട് (25) കറുപ്പ് (26) വികിരണം വഴി (27) ബാരോമീറ്റർ (28) കേശികത്വം (29) ഒരുകിലോ (30) എക്കോസൗണ്ടർ (31) ഹൈഡ്രജൻ (32) ഹെൻറി മോസ്‌ലി (33)നായ (34) ജോൺബേർഡ് (35) ഓട്ടോഹാൻ (36) സാമുവൽ കോഹൻ (37) എഡ്വിൻ ഹബിൾ (38) ന്യൂക്ളിയർ ഫ്യൂഷൻ (39) ഭൂമദ്ധ്യരേഖയിൽ (40) ഓട്ടോഹാൻ (41) ഹൈഗ്രോ മീറ്റർ (42) ന്യൂസിലൻഡ് (43) ആമ്പിർ  (44) പ്രകാശവർഷം (45) ജെയിംസ്‌വാട്ട്  (46) അമ്മീറ്റർ (47) 1 (48) കംപ്രഷൻ (49) ഹൈഗ്രോമീറ്റർ (50) കാമർലിംഗ് ഓനസ്.

ഡെങ്കിപ്പനി പരത്തുന്ന കൊതുക് ഏത്?

Mosquito
മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. മത്സ്യങ്ങളെപ്പറ്റിയുള്ള പഠനം?
2. കോലരക്കിന്റെ സ്രോതസ് ഏത് ഷഡ്പദമാണ്?
3. 'കല്യാൺ സോന" എന്താണ്?
4. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള ഹാലൊജൻ ഏത്?
5. റബറിന്റെ ലായകം ഏത്?
6. ആധുനിക രസതന്ത്രത്തിന്റെ  പിതാവ്?
7. കുരുമുളക് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ലയേത്?
8. മനുഷ്യരുടെ ദഹനേന്ദ്രിയങ്ങൾക്ക് ദഹിപ്പിക്കാൻ സാധിക്കാത്ത ഒരു കാർബോ ഹൈഡ്രേറ്റ്?
9. ഡെങ്കിപ്പനി പരത്തുന്ന കൊതുക് ഏത്?
10. കാർബോറണ്ടത്തിന്റെ ശാസ്ത്രീയ നാമമെന്ത്?
11. ഗ്രെയിൻ ആൽക്കഹോൾ എന്നറിയപ്പെടുന്നത്?
12. ഹെവി ഹൈഡ്രജൻ എന്നറിയപ്പെടുന്നത്‌?
13. വേപ്പിന്റെ ശാസ്ത്രീയ നാമമെന്ത്?
14. 'വൺലൈഫ്" ആരുടെ ആത്മകഥയാണ്?
15. പ്രാചീന ഭാരതത്തിൽ 'അയസ്" എന്നറിയപ്പെട്ടിരുന്ന ലോഹമേത്?
16. വർണ്ണവസ്തുക്കളെ വേർതിരിക്കാനുപയോഗിക്കുന്ന രീതി?
17. രസതന്ത്ര പരീക്ഷണങ്ങളിൽ അളവുസമ്പ്രദായം  ഏർപ്പെടുത്തിയ  ശാസ്ത്രജ്ഞൻ?
18. ജീവകങ്ങൾ കണ്ടെത്തിയത്?
19. പ്രഥമ ശുശ്രൂഷയുടെ പിതാവ്‌?
20. റെറ്റിനയിൽ കാഴ്ചശക്തി ഏറ്റവും കൂടുതലുള്ള ഭാഗം?
21. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?
22. ഏറ്റവും ഭാരം കുറഞ്ഞ റേഡിയോ ആക്ടീവ് ഐസോടോപ്പ്?
23. ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് ഏത്?
24. ഫിലമെന്റ് ലാമ്പിന്റെ ആയുസ്?
25. 'മിനറൽ ഓയിൽ", 'കറുത്ത സ്വർണം" എന്നീ പേരുകളിൽ  അറിയപ്പെടുന്നത്?
26. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ  ഭാഗം‌?
27. കൊച്ചിൻ ഓയിൽ  എന്ന് അന്താരാഷ്ട്ര വിപണിയിൽ  അറിയപ്പെടുന്ന  എണ്ണയിനം?
28. കേരളത്തിലെ പെരിയാർ ദേശീയ പാർക്കിൽ  സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗം?
29. നീറ്റുകക്കയുടെ  ശാസ്ത്രീയ നാമമെന്ത്?
30. മെർക്കുറി ശുദ്ധീകരിക്കുന്നത് ഏത് രീതിയിലാണ്?
31. ദ്രവ്യത്തിന്റെ നാലാമത്തെ  അവസ്ഥ?
32. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച  ശാസ്ത്രജ്ഞൻ?
33. ചുണ്ണാമ്പുകല്ല് ചൂടാക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകമേത്?
34. ഏഷ്യയുടെ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരമേത്?
35. 2014ൽ  മാഗ്സസെ പുരസ്കാരം നേടിയ പാകിസ്ഥാനിലെ സംഘടന?
36.  റൈറ്റ് ലവ്‌ലിഹുഡ് പുരസ്കാരം നേടിയ കേരളത്തിലെ സംഘടന?
37. ഗണിത മേഖലയുമായി ബന്ധപ്പെട്ട ഉയർന്ന പുരസ്കാരങ്ങൾ ഏതെല്ലാം?
38. ബുക്കർ സമ്മാനം  നേടിയ ആദ്യ ഇന്ത്യക്കാരി?
39. 'മിഡ്നൈറ്റ് ചിൽഡ്രൻ" എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
40. പത്രപ്രവർത്തന രംഗത്തെ ഓസ്കാർ  എന്നു വിളിക്കുന്ന  അവാർഡ് ഏത്?
41. നഴ്സുമാരുടെ ആതുര ശുശ്രൂഷാ രംഗത്തെ മികവിന് നൽകുന്ന സമ്മാനം?
42. ഗോസ് പ്രൈസ് ഏത് മേഖലയുമായി ബന്ധപ്പെട്ട അവാർഡാണ്?
43. ആദ്യ ഓസ്കാർ അവാർഡ് നൽകിയ വർഷം?
44. സംഗീതത്തിലെ  നോബൽ പ്രൈസ് എന്നറിയപ്പെടുന്നത്?
45. ഓസ്കർ പുരസ്കാരം നേടിയ മലയാളി?
46. കായികരംഗത്തെ  ഏറ്റവും ഉയർന്ന അവാർഡ് ഏത്?
47. ടെമ്പിൾടൺ അവാർഡ് നേടിയ ആദ്യ വ്യക്തി?
48. ലാസ്കർ അവാർഡ് നൽകുന്ന മേഖല ഏത്‌?
49. ഒളിമ്പിക് ഓർഡർ ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
50. മിസ് വേൾഡ് മത്സരത്തിന്  ആതിഥേയത്വം വഹിച്ച ഏക ഇന്ത്യൻ നഗരം?

ഉത്തരങ്ങൾ
(1) ഇക്തിയോളജി (2) ലാക് ഷഡ്പദം (3)സങ്കരയിനം ഗോതമ്പ്  (4) ഫ്ളൂറിൻ  (5) ബെൻസിൻ  (6) റോബർട്ട് ബോയിൽ (7) വയനാട്  (8) സെല്ലുലോസ്  (9) ഈഡിസ് ഈജിപ്റ്റി  (10) സിലിക്കൺ കാർബൈഡ്   (11) ഈഥൈൽ ആൽക്കഹോൾ  (12) ഡ്യൂട്ടീരിയം  (13)  അസഡിറക്ട ഇൻഡിക്ക (14) ക്രിസ്ത്യൻ ബർണാഡ്  (15) ചെമ്പ്  (16) ക്രൊമാറ്റോഗ്രാഫി  (17) ലാവോസിയ  (18) ഡോ. കാസിമർ ഫങ്ക്  (19) ഡോ. ഇസ്മാർക്ക്  (20) പീതബിന്ദു  (21) ഗ്ളോട്ടിയസ് മാക്സിമാ  (22) ട്രിഷിയം  (23) അസെറ്റിക്  ആസിഡ് (24)  1000 മണിക്കൂർ (25) പെട്രോളിയം  (26 സെറിബെല്ലം  (27) ഇഞ്ചിപ്പുൽത്തൈലം  (28) കടുവ  (29) കാൽസ്യം ഓക്സൈഡ് (30) ബാഷ്പീകരണം  (31) പ്ളാസ്മ  (32)  ഹെൻറി കാവൻഡിഷ് (33)  കാർബൺ ഡൈഓക്സൈഡ് (34) രമൺ മാഗ്സസെ അവാർഡ്  (35) സിറ്റിസൺ ഫൗണ്ടേഷൻ  (36) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (1996ൽ) (37)  ആബേൽ സമ്മാനം,  ഫീൽഡ് മെഡൽ (38) അരുന്ധതി റോയ് (1997)(39) ദീപമേത്ത  (40) പുലിറ്റ്‌സർ  സമ്മാനം  (41) ഫ്ളോറൻസ്  നൈറ്റിംഗേൽ അവാർഡ്  (42) ഗണിതശാസ്ത്രം  (43) 1929 (44) പോളാർ മ്യൂസിക് പ്രൈസ്  (45) റസൂൽ പൂക്കുട്ടി (2009ൽ സ്ളം ഡോഗ് മില്യണയർ എന്ന സിനിമയിലെ  ശബ്ദമിശ്രണം) (46) ലോറെയ്സ് അവാർഡ്  (47) മദർ തെരേസ (48) വൈദ്യശാസ്ത്രരംഗം  (49) ഇന്ദിരാഗാന്ധി (50) ബാംഗ്ളൂർ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളയുന്ന പഴവർഗംഗം?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. യുക്തിവാദി മാസികയുടെ പത്രാധിപർ ആരായിരുന്നു?
2. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവെന്നറിയപ്പെടുന്നത്?
3. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
4. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവീസ് ആരംഭിച്ച ആദ്യ രാജ്യം?
5. നൊബേൽ സമ്മാനവും ഓസ്കറും നേടിയ വ്യക്തി?
6. ബംഗാൾ ഗസറ്റ് (ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം) ആരംഭിച്ച വ്യക്തി?
7. താപോർജ്ജവും യാന്ത്രികോർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
8. നീതിചങ്ങല നടപ്പാക്കിയ മുഗൾ ചക്രവർത്തി?
9. നാഷണൽ കേഡറ്റ് കോർ ആദ്യമായി നിലവിൽ വന്ന രാജ്യം?
10. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ റോക്കറ്റ്?
11. ബംഗ്ളാദേശിലെ പാർലമെന്റ് അറിയപ്പെടുന്നത്?
12. പ്രഥമ മദർ തെരേസ പുരസ്കാരം ലഭിച്ചത്?
13. കാസ്റ്റിംഗ് വോട്ട് നടത്തിയ ആദ്യ സ്പീക്കർ?
14. വിക്കീപീഡിയയുടെ സ്ഥാപകൻ?
15. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?
16. ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
17. രോഗാണുവിമുക്ത ശസ്ത്രക്രിയയുടെ പിതാവ്?
18. പെരിയ സദ്യക്കാരി എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ വ്യക്തി?
19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പിളർപ്പുകൾക്ക് വിധേയമായ പാർട്ടി?
20. കാടിന്റെ വിളി എന്ന കൃതി രചിച്ചതാര്?
21. ഇപ്പോഴത്തെ ബീഹാർ മുഖ്യമന്ത്രി?
22. ഭൂമിയുടെ ആകൃതി ഏതുപേരിലറിയപ്പെടുന്നു?
23. പിങ്ക് സിറ്റി എന്നറിയപ്പെടുന്നത്?
24. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
25. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?
26. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?
27. ഇന്ത്യയുടെ ദേശീയഗാനം ആലപിക്കാൻ ആവശ്യമായ സമയം?
28. ഭാരതരത്നവും നിഷാൻ -ഇ- പാകിസ്ഥാനും നേടിയ ഇന്ത്യാക്കാരൻ?
29. ഇന്ത്യയിൽ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതലായി ഉല്പാദനമുണ്ടായ ധാന്യം?
30. ഭക്രാനംഗൽ അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്?
31. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളയുന്ന പഴവർഗംഗം?
32. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായ പ്രഥമ മലയാളി ആരാണ്?
33. ഇന്ത്യയുടെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
34. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലമേത്?
35. ഇന്ത്യൻമിസൈൽ പദ്ധതിയുടെ ഉപജ്ഞാതാവ്?
36. ഭാരതരത്നം നേടിയ ആദ്യ വിദേശി?
37. ഇന്ത്യയുടെ ആദ്യത്തെ വർത്തമാനപത്രം പ്രസിദ്ധീകരിച്ച വ്യക്തി?
38. ജന്ദർമന്ദിർ സ്ഥിതിചെയ്യുന്ന സ്ഥലം?
39. സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഇന്ത്യാക്കാരൻ?
40. അർജുന അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
41. ഇന്ത്യയിലെആദ്യത്തെ മുസ്ലീം പള്ളി എവിടെയാണ് സ്ഥിതിചെയ്യുന്നത്?
42. ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം നൽകിയ കേരളീയൻ?
43. അജന്ത, എല്ലോറ ഗുഹകൾഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
44. ഇന്ത്യയിലെ ഏറ്റവും കൂടുതൽ നിലക്കടല കൃഷി ചെയ്യുന്ന സംസ്ഥാനം?
45. ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തുള്ള തുറമുഖം?
46. പാരദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
47. ഇന്ത്യയുടെ പ്രമാണിക സമയം ഏതു പട്ടണത്തിലെ സമയമായി ബന്ധപ്പെട്ടിരിക്കുന്നു?
48. സർദാർ സരോവർ അണക്കെട്ട് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
49. വാനിലയുടെ സത്ത്?
50. രണ്ട് ആന്റിബോഡികളും ഇല്ലാത്ത രക്തഗ്രൂപ്പേത്?

(1)എം.സി. ജോസഫ് (2)ജാംഷെഡ്ജി ടാറ്റ (3)ജൂങ്കോ താബെ (ജപ്പാൻ) (4)ജപ്പാൻ (5)ജോർജ് ബെർണാഡ് ഷാ (6)ജയിംസ് എ. ഹിക്കി (7)ജൂൾ (8)ജഹാംഗീർ (9)ജർമനി (10)ജി.എസ്.എൽ.വി.ഡി. 5 (11)ജാതീയ സംസദ് (12)ജ്യോതി ബസു (13)എ.സി.ജോസ് (14)ജിമ്മി വെയ്ൽസ് (15)ജോസഫ് മുണ്ടശ്ശേരി (16)ജോർജ്ജ് ഇരുമ്പയം (17)ജോസഫ് ലിസ്റ്റർ (18)ജയലളിത (19)ജനതാദൾ (20)ജാക്ക് ലണ്ടൻ (21)ജിതൻ റാറു മാഞ്ചി (22)ജിയോയിഡ് (23) ജയ് പൂർ (24)റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (25)ദാദാസാഹിബ് ഫാൽക്കെ (26)സുചേത കൃപലാനി (27)52 സെക്കന്റ് (28)മൊറാർജി ദേശായി (29)ഗോതമ്പ് (30)സത് ലജ് (31)മാമ്പഴം (32)സി.ശങ്കരൻ നായർ (33)തിരുവനന്തപുരം (34)ഇന്ദിരാപോയിന്റ് (35)അബ്ദുൾ കലാം (36) ഖാൻ അബ്ദുൾ ഗഫാർ ഖാൻ (37)ജയിംസ് എ. ഹിക്കി (38)ഡൽഹി (39)അമർത്യാസെൻ (40)കായികം (41)കൊടുങ്ങല്ലൂർ (42) ശ്രീ നാരായണ ഗുരു (43)മഹാരാഷ്ട്ര (44)ഗുജറാത്ത് (45) കാണ്ട് ല (46)ഒറീസ (47)അലഹാബാദ് (48)നർമദ (49)വാനിലിൻ (50)AB

ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ഏക മലയാളി വനിത?


Janaki Ramachandran
മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ബാബുജി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
2. ഇംഗ്ളീഷ് കവിതയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?
3.ജൈവ ഡീസൽ ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സസ്യം?
4. മഹാത്മാഗാന്ധി പുരസ്കാരം ആദ്യമായി ലഭിച്ച വ്യക്തി?
5. ഐ.എൻ.സി.യുടെ പ്രസിഡന്റായ ആദ്യ വിദേശി?
6. ലോക സ്കൗട്ട് പ്രസ്ഥാനത്തിന്റെ ആസ്ഥാനം?
7. ഹെയ്‌ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര്?
8. സുനാമി മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
9. ബംഗ്ളാദേശിലെ ഏറ്റവും വലിയ ഇസ്ളാമിക പാർട്ടി?
10.പൈറോമീറ്റർ കണ്ടുപിടിച്ചതാര്?
11.ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മറ്റൊരു പേര്?
12. കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ?
13.വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
14. യു.എൻ. മണ്ടേല ദിനമായി ആചരി​ക്കുന്നത്?
15. കൊല്ലത്തിന് ദേശിംഗനാട് എന്ന പേര് ലഭിച്ചത് ആരിൽ നിന്നുമാണ്?
16. ഇന്ത്യൻ സമ്മേഴ്സ് എന്ന രചന ആരുടേതാണ്?
17. ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ ഉപഗ്രഹം (മിലിറ്ററി സാറ്റലൈറ്റ്)?
18. നാർക്കോപോളിസ് ആരുടെ രചനയാണ്?
19. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ഏക മലയാളി വനിത?
20. ഇന്ത്യൻ ഭരണഘടനയുടെ ശില്പി?
21. ചിൽക്ക തടാകം ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
22. ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രമന്ത്രി?
23.പഞ്ചായത്തീരാജ് ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ്?
24.ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം?
25. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏർപ്പെടുത്തിയ സംസ്ഥാനം?
26. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
27. ഇന്ത്യൻ അണുബോംബ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
28. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി?
29. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?
30. ഭരതനാട്യം എന്ന നൃത്തരൂപം എവിടെ ഉത്ഭവിച്ചതാണ്?
31.തിരുപ്പതി ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
32. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി?
33. രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ നഗരമേത്?
34. ഇന്ത്യയുടെ സെൻസസ് സ്ഥിരമായി എത്രവർഷം കൂടുമ്പോഴാണ് എടുക്കുന്നത്?
35. ഇന്ത്യയെ കണ്ടെത്തൽ രചിച്ചതാര്?
36. മഹാരാജാ എന്ന ചിഹ്നം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
37. ഇന്ത്യൻ പൗരത്വത്തെക്കുറിച്ചുള്ള നിയമങ്ങൾ നിർമ്മിക്കുന്നത്?
38. നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാൽ പാലിലുള്ള ഏത് പോഷക ഘടകമാണ് നശിക്കുന്നത്?
39. വെയിൽ കൊള്ളുന്നതിനോട് അമിതമായി ഭയം തോന്നുന്ന മാനസികാവസ്ഥ?
40.  മനുഷ്യരിൽ എത്ര ജോടി ഉമിനീർ ഗ്രന്ഥികളുണ്ട്?
41.ജഴ്സി പശുവിന്റെ ജന്മദേശം?
42. കൂടുകെട്ടി മുട്ടയിടുന്ന പാമ്പ്?
43. ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതലായി കാണപ്പെടുന്ന ലോഹം?
44. യുറേനിയത്തിന്റെ മുഖ്യഅയിര്?
45. പ്ളാസ്മാവസ്ഥയിൽ ദ്രവ്യം ആയി സ്ഥിതി ചെയ്യുന്നത്?
46. മഗ്നീഷ്യം വേർതിരിക്കുന്നത് ഏത് പ്രക്രിയ വഴിയാണ്?
47. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമേത്?
48. നട്ടെല്ലിലെ ആദ്യ കശേരു ഏത്?
49. കീടനാശിനിയായി ഉപയോഗിക്കുന്ന ഡി.ഡി.ടി കണ്ടുപിടിച്ചതാര്?
50. ഏറ്റവും അധികം അടിച്ചുനീട്ടാവുന്ന ലോഹമേത്?

ഉത്തരങ്ങൾ
(1) ജഗ്ജീവൻ റാം (2)ജെഫ്രി ചോസർ (3) ജെട്രോഫ (4) ജൂലിയസ് നരേര (5) ജോർജ് യൂൾ (6)ജനീവ (7) ജിം കോർബറ്റ് നാഷണൽ പാർക്ക് (8) ജപ്പാൻ (9) ജമാ അത്തേ ഇസ്ളാമി (10) ജോഷ്വാ വെഡ്ജ് വുഡ് (11) ജോൺ കമ്പനി (12) ജ്യോതി വെങ്കിടാചലം (13) ജെയിംസ് ക്ളാർക്ക് മാർക്സ്‌വെൽ (14) ജൂലായ് 18 (15) ജയസിംഹൻ (16) ജോൺ റൈറ്റ് (17) ജിസാറ്റ് 7 (18) ജീത് തയ്യിൽ (19) ജാനകി രാമചന്ദ്രൻ (20) ഡോ. അംബേദ്കർ (21) ഒഡീഷ (22) രാജ് കുമാരി അമൃത്കൗർ (23) രാജസ്ഥാൻ (24) താരാപ്പൂർ (25) കേരളം (26) ജയ്‌പൂർ (27) രാജാരാമണ്ണ (28) സർദാർ വല്ലഭായ് പട്ടേൽ (29) മൗണ്ട് ബാറ്റൺ (30) തമിഴ്‌നാട് (31) ആന്ധ്രാപ്രദേശ് (32) മൗണ്ട് ബാറ്റൺ (33) ചണ്ഡീഗഡ് (34) 10 വർഷം (35) ജവാഹർലാൽ നെഹ്‌റു (36) എയർ ഇന്ത്യ (37) ഇന്ത്യൻ പാർലമെന്റ് (38) റൈബോഫ്ളാവിൻ (39) ഫീലിയോ ഫോബിയ (40) 3 ജോഡി (41) ബ്രിട്ടൻ (42) രാജവെമ്പാല (43) ഇരുമ്പ് (44) പിച്ച്ബ്ളെന്റ്  (45) അയോണുകൾ (46) വൈദ്യുത വിശ്ളേഷണം (47) മുള (48) അറ്റ്‌ലസ് (49) ഡോ. പോൾ ഹെർമ്മൻമുള്ളർ (50) സ്വർണ്ണം

Thursday, February 5, 2015

യു.ജി.സിയുടെ സ്വയംഭരണ പദവി ലഭിച്ച കേരളത്തിലെ ആദ്യ സർക്കാർ കോളേജ് ഏത്?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. അന്താരാഷ്ട്ര കുടുംബശ്രീ വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്?
2. ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആര്?
3. 181 വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയതെവിടെ?
4. ലോകത്തിലെ ഏറ്റവും വലിയ ബയോഗ്യാസ് പ്ളാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്?
5. 2014 ലെ അർജുന അവാർഡിന് അർഹനായ മലയാളി വോളിബാൾ താരം ആര്?
6. 2014 ആഗസ്റ്റ് 20ന് ജയിൽ മോചിതയായ മണിപ്പൂരിലെ വിമോചനപ്പോരാളി ആര്?
7. 2015 ലെ ബ്രിക്സ് ഉച്ചകോടി നടക്കുന്നതെവിടെ?
8. 2014 ലെ പരിസ്ഥിതി പ്രവർത്തനത്തിനുള്ള ഹരിത നോബൽ പുരസ്കാരം ലഭിച്ചതാർക്ക്?
9. ഇന്ത്യയിലാദ്യമായി കൃഷി മന്ത്രിസഭ രൂപവത്കരിച്ച സംസ്ഥാനം ഏത്?
10. 2014 സെപ്തംബർ 30ന് പ്രവർത്തനം അവസാനിപ്പിച്ച സോഷ്യൽ നെറ്റ്‌വർക്ക് ഏത്?
11. കേരളത്തിലെ ആദ്യത്തെ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായതെവിടെ?
12. യു.ജി.സിയുടെ സ്വയംഭരണ പദവി ലഭിച്ച കേരളത്തിലെ ആദ്യ സർക്കാർ കോളേജ് ഏത്?
13. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത്?
14. 2014 ൽ ഫോബ്‌സ് മാസിക പുറത്തുവിട്ട ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരിൽ ഒന്നാംസ്ഥാനത്തുള്ളത് ആര്?
15. 2014 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയുടെ വേദി?
16. ചൈനയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനി ഏത്?
17. 2014 ലെ ടൂർ ഡി ഫ്രാൻസ് സൈക്ളിംഗ് കിരീടം നേടിയതാര്?
18. യു.എൻ. ഓഡിറ്റേഴ്സ് പാനൽ അംഗമായി നിയമിതനായ ഭാരതീയൻ ആര്?
19.  2014 ലെ പീറ്റർ മാക്കിയർ പുരസ്കാരം ലഭിച്ച പാകിസ്ഥാൻ വനിത ആര്?
20. സേവനമികവിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരസഭ ഏത്?
21. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്?
22. മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ ആത്മകഥയുടെ പേരെന്ത്?
23.  ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ?
24.  ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള ഏഷ്യൻ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ടതാര്?
25.  ഭരണത്തിൽ പൗരന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച വെബ്സൈറ്റ് ഏത്?
26. ഇന്ത്യയിലെ പ്രഥമ ഇ മന്ത്രിസഭ വിജയകരമായി നടന്നതെവിടെ?
27. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ഗിന്നസ് റെക്കോഡ് അധികൃതർ തെരഞ്ഞെടുത്തതാരെ?
28. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം നിലവിൽ വന്നതെവിടെ?
29. മനുഷ്യശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള അവയവം?
30. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
31. ജന്തുക്കൾ മുഖേനയുള്ള പരാഗണം ഏത് പേരിലറിയപ്പെടുന്നു?
32. ഏറ്റവും കുറഞ്ഞ ദ്രവാണങ്കമുള്ള മൂലകം?
33. എല്ലുകളിൽ  കാണപ്പെടുന്ന സംയുക്തമേത്?
34. ലെഡ് പെൻസിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപം?
35.  ഇന്ത്യയിലെ ഏക കറുവാതോട്ടം?
36. അരുണ രക്താണുക്കളുടെ ശ്മശാനം എന്നറിയപ്പെടുന്ന ശരീരഭാഗം ഏത്?
37. ഒരേയിനം ആറ്റങ്ങൾ മാത്രമുള്ള തന്മാത്രകൾക്കൊണ്ട് നിർമ്മിതമായ വസ്തു‌?
38. ഭൂവൽക്കത്തിൽ ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന ലോഹം?
39. മോട്ടോർ കാറുകളുടെ ആക്സിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
40.  ടയലിൻ എന്ന രാസാഗ്‌നി പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്?
41. ക്ളോണിംഗിലൂടെ പിറന്ന ആദ്യ എരുമ?
42. നൈട്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
43. ലോകത്തിൽ ആദ്യമായി ഉണ്ടാക്കിയ ലോഹസങ്കരമേത്?
44. ട്യൂബ്‌ലൈറ്റിലെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
45. പ്ളേഗിന് കാരണമായ രോഗാണു?
46. ദേശീയ ഹൃദയ ശസ്ത്രക്രിയാദിനമായി ആചരിക്കുന്നതെന്ന്?
47.  കാലാവസ്ഥാപഠനത്തിന് ഉപയോഗിക്കുന്ന ബലൂണുകളിൽ നിറയ്ക്കുന്ന വാതകം?
48. കാർബൺ മോണോക്സൈഡ്, നൈട്രജൻ, ഹൈഡ്രജൻ എന്നിവയുടെ മിശ്രണമേത്?
49. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?
50. ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ധാതു?

ഉത്തരങ്ങൾ

(1) 2014 (2)ആനന്ദിബെൻ പട്ടേൽ (3) ഡൽഹി (4) ഫിൻലൻഡ് (5) ടോം ജോസഫ് (6)  ഇറോം ശർമിള (7) റഷ്യ (8) രമേഷ് അഗർവാൾ (9) ബീഹാർ (10) ഓർക്കൂട്ട് (11) ഗുരുവായൂർ (12) എറണാകുളം മഹാരാജാസ് കോളേജ്  (13) വിജയവാഡ (14) മുകേഷ് അംബാനി (15)  ന്യൂയോർക്ക് (16)സ്‌‌പൈസ് ജെറ്റ് (17) വിൻസെൻസോ നിബാലി (18) ശശികാന്ത് ശർമ്മ (19)  അസ്‌മ ഷിറാസി (20) മലപ്പുറം (21) കെ. ചന്ദ്രശേഖർ റാവു (22) ഒഡീസി ഒഫ് മൈ ലൈഫ് (23) ത്രിപുര (24) മലാല യൂസഫ് സായി (25)മൈ ഗവ് (26) ആന്ധ്രാപ്രദേശ് (27) സകാരി മൊമോയി (111 വയസ്)  (28) ഫിലിപ്പൈൻഡ് (29) ചർമം (30) തയാമൈൻ (ബി 1) (31)സൂഫിലി  (32) മെർക്കുറി (33) കാത്സ്യം ഫോസ്‌ഫേറ്റ് (34) ഗ്രാഫൈറ്റ് (35) അഞ്ചരക്കണ്ടി (36)പ്ളീഹ (37) മൂലകം (38)അസ്റ്റാറ്റിൻ  (39)  ക്രോം വനേഡിയം സ്റ്റീൽ (40) ഉമിനീർ ഗ്രന്ഥി (41) സംരൂപ (42)  ഡാനിയൽ റൂഥർഫോഡ് (43) ഓട് (44) മോളിബ്‌ടിനം (45) ബാക്ടീരിയ (46) ആഗസറ്റ് 3 (47)  ഹീലിയം (48)  പ്രൊഡ്യൂസർ ഗ്യാസ് (49) ഹൈഡ്രജൻ സൾഫൈഡ് (50) ഇരുമ്പ്.

ലോകത്തേറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. ദ ലോ ലാൻഡ് എന്ന രചന ആരുടേതാണ്?
2. സെബീന പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
3. സോജിലാ ചുരം സ്ഥിതി ചെയ്യുന്നത്?
4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ചത്?
5. ഡച്ചിംഹാം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്?
6. ബൊക്കാറോ ഉരുക്കുനിർമ്മാണ ശാല സ്ഥിതി ചെയ്യുന്നത്?
7. നാണത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
8. ഇന്ത്യയിൽ ദേശീയ യുവജനദിനമായി ആചരിക്കുന്നത്?
9. ശാന്തിപ്രസാദ് ജെയിൻ എന്ന വ്യവസായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം?
10. അമോണിയ കണ്ടുപിടിച്ചത് ആര്?
11. എന്തിലൂടെയുള്ള പരാഗണമാണ് ഹൈഡ്രോഫിലി?
12. താജ്മഹൽ കുന്നുകൾ സ്ഥിതി ചെയ്യുന്നത്?
13. പഞ്ചാബിന്റെ രക്ഷകൻ എന്നറിയപ്പെടുന്നത്?
14. ക്വിറ്റ്ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത് ആര്?
15. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച അൺ ടു ദിസ് ലാസ്റ്റ്  എന്ന പുസ്തകം രചിച്ചത്?
16. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
17. അശോകന്റെ ശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ച വ്യക്തി?
18. ഉള്ളൂരിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത്?
19. ലോകത്തേറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?
20. ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേജ്?
21. ആധുനിക മീര എന്നറിയപ്പെടുന്നത്?
22. ഇന്ത്യൻ നാഷണൽ ആർമി രൂപവത്കരിച്ചത് ആരാണ്?
23. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായി വിശേഷിപ്പിക്കുന്നതാരെ?
24. സുവർണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
25. ഇന്ത്യയിൽ ആഗോളവത്കരണവും ഉദാരവത്കരണവും ആരംഭിച്ച ഗവൺമെന്റ്?
26. ഡബോളി വിമാനത്താവളം എവിടെയാണ്?
27. ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
28. ഇന്ത്യയിൽ അണുപരീക്ഷണം നടത്തിയ സ്ഥലം?
29. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയുടെ പേര്?
30. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?
31. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യമായി രൂപംകൊണ്ട സംസ്ഥാനം?
32. കൊൽക്കത്ത പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
33. ഇന്ത്യയിലെ ആദ്യത്തെ ടെലഫോൺ എക്സ്‌ചേഞ്ച് സ്ഥാപിച്ചത്?
34. ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനാവകുപ്പ് ഏതാണ്?
35. സാഞ്ചിയിലെ പ്രസിദ്ധമായ സ്തൂപം പണിത ചക്രവർത്തി?
36. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത?
37. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന രേഖ?
38. ഇന്ത്യയിലെ പ്രശസ്തനായ പക്ഷിശാസ്ത്രജ്ഞൻ?
39. ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
40. ഇന്ത്യാഗേറ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
41. ഇന്ത്യൻ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി?
42. വൃന്ദാവനം പൂന്തോട്ടം ഏത് നഗരത്തിനടുത്താണ്?
43. ആദ്യത്തെ അറ്റോമിക് എനർജി കമ്മിഷൻ ചെയർമാൻ?
44. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
45. ഡൽഹി ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്?
46. ത്രിപുരയുടെ തലസ്ഥാനം ഏതാണ്?
47. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
48. ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച പ്രഥമ ഇന്ത്യൻ ഉപഗ്രഹം?
49. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
50. രണ്ട് ദിശകളിലേക്ക് ഒരേ സമയം നോക്കാൻ കഴിയുന്ന ഒരു ജീവി?

ഉത്തരങ്ങൾ

(1) ജുമ്പാലാഹിരി (2) ജമൈക്ക (3) ജമ്മുകാശ്മീർ  (4) ജോൺ മത്തായി  (5) ജമ്മുകാശ്മീർ (6) ജാർഖണ്ഡ് (7) ജവഹർലാൽ നെഹ്റു (8) ജനു.1 2 (9) ജ്ഞാനപീഠം (10) ജോസഫ് പ്രീസ്റ്റ്ലി (11) ജലം (12) ജാർഖണ്ഡ് (13) ജോൺ ലോറൻസ് (14) ജയപ്രകാശ് നാരായൺ  (15) ജോൺ റസ്കിൻ (16) ജ്യോതി ബസു (17) ജെയിംസ് പ്രിൻസിപ്പ് (18) ജഗതി (19) ജാവ (20) ജമുഹരിഗട്ട് (21) ജൂതിക റോയ് (22) സുഭാഷ്ചന്ദ്രബോസ് (23) ഗോപാലകൃഷ്ണഗോഖലെ (24) പഞ്ചാബ് (25) നരസിംഹറാവു ഗവൺമെന്റ് (26) ഗോവ (27) കൊൽക്കത്ത (28) പൊക്രാൻ (29) ചാന്ദ്രയാൻ (30) പരമവീരചക്രം (31) ആന്ധ്രാപ്രദേശ് (32) ഹൂഗ്ളി (33) കൊൽക്കത്ത (34) 370 (35) അശോകൻ (36) സരോജിനി നായിഡു (37) മക്മേഹൻരേഖ (38) സാലിം അലി (39) ബംഗ്ളൂരു (40) ഡൽഹി (41) ഫാത്തിമ ബീവി (42) മൈസൂർ  (43) ഹോമി ജെ ഭാഭ (44) കേരളം (45) യമുന (46) അഗർത്തല (47) ജമ്മുകാശ്മീർ (48) രോഹിണി 1 (49) പത്തനംതിട്ട (50) ഓന്ത്.

ഓസ്കറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തിയാര്?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത് ആര്?
2. മലയാളത്തിലെ ആദ്യത്തെ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്?
3. സ്നേഹഗായകൻ,  ആശയ ഗംഭീരൻ എന്നെല്ലാം അറിയപ്പെട്ട കേരളീയ കവി ആര്?
4. എം.എഫ്. ഹുസൈന് പൗരത്വം കൊടുത്ത രാജ്യമേതായിരുന്നു?
5. സ്ത്രീ കലാകാരികൾക്ക് മേധാവിത്വമുള്ള ചിത്രകലാ മേഖല?
6. കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ആരെല്ലാം?
7. വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീത ഉപകരണമേത്?
8. രാജ്യാന്തര സംഗീത ദിനം എന്നാണ്?
9. ഇന്ത്യയിൽ ക്ളാസിക്കൽ ഭാഷാ പദവിയുള്ള നൃത്തരൂപങ്ങളുടെ എണ്ണം?
10. വയനാട്ടിലെ ആദിവാസികൾക്കിടയിലെ ചടങ്ങ് ഏത്?
11. ഹിറ്റ്ലറെ കേന്ദ്ര കഥാപാത്രമാക്കി ചാർളി ചാപ്ളിൻ നിർമ്മിച്ച സിനിമയേത്?
12. സാമ്പത്തിക മേഖലയിൽ ആദ്യമായി നോബൽ നൽകിയ വർഷം ഏത്?
13. മലയാള മാസം മേടം ഒന്നിന് ആഘോഷിക്കുന്ന ഉത്സവമേത്?
14.രാവണനെ രാമൻ വധിച്ചതിന്റെ സ്മരണാർത്ഥമുള്ള ആഘോഷം?
15.സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമേത്?
16.എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിതയാര്?
17. ഇന്ത്യയിൽ കായികരംഗത്ത് നൽകുന്ന പരമോന്നത പുരസ്കാരം?
18. ബി.ആർ. അംബേദ്കറിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയത് എന്ന്?
19. പത്മപുരസ്കാരം ലഭിച്ച ആദ്യത്തെ കേരളീയ വനിത?
20. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം?
21. ചെമ്മീൻ സിനിമയുടെ ഛായാഗ്രാഹകൻ?
22. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ സിനിമാതാരം?
23. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സിനിമ?
24. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിയായി വേഷമിട്ടത് ആര്?
25. ഔവർ ഫിലിംസ് ദെയർ ഫിലിംസ് ആരുടെ പുസ്തകമാണ്?
26. സാൻഡൽവുഡ് എന്നറിയപ്പെടുന്ന സിനിമാലോകം ഏത്‌?
27.  ടാഗൂർ അഭിനയിച്ച ചിത്രമേത്?
28. എന്റെ ജീവിത സ്മരണകൾ എന്ന ആത്മകഥ ആരുടേതാണ്?
29. മലയാളത്തിലെ ഏറ്റവും ബൃഹത്തായ നോവൽ ഏത്?
30. റോബർട്ട് ഗെൽ ബ്രെയിത്ത് എന്ന തൂലികാനാമം ഉപയോഗിച്ച എഴുത്തുകാരിയാര്?
31. ഋതുമതി എന്ന നാടകം ആരുടേതാണ്?
32. വൺ ലൈഫ് ഈസ് നോട്ട് ഇനഫ് എന്ന കൃതി എഴുതിയ മുൻ കേന്ദ്രമന്ത്രി?
33. ഹരിപ്രസാദ് ചൗരസ്യയുമായി ബന്ധപ്പെട്ട സംഗീത ഉപകരണമേത്?
34. നൃത്തത്തിന്റെ ഉറവിടമായി കണക്കാക്കുന്ന ഭാരതീയ ദേവൻ?
35. സ്ത്രീകളെയും മുനിമാരെയും പ്രതിനിധാനം ചെയ്യുന്ന കഥകളിയിലെ വേഷം?
36. ഷഡ് സാഹസ്രി എന്നറിയപ്പെടുന്നതെന്ത്?
37. ഹോട്ട് ഷോട്ട് എന്ന സിനിമയിൽ അഭിനയിച്ച പ്രശസ്ത ഫുട്ബോൾ താരം ആര്?
38. ഓസ്കറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തിയാര്?
39. ഫീൽഡ് മെഡൽ നൽകുന്ന മേഖല ഏത്?
40. ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?
41. ഹോൺബിൽ  ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനമേത്?
42. സമാധാന നോബലിന് അർഹമായ ആദ്യ സംഘടനയേത്?
43. സാഹിത്യ നോബലിന് അർഹനായ ഏക പ്രധാനമന്ത്രി?
44. ജംഗിൾ ബുക്ക്  എന്ന ബാലസാഹിത്യ കൃതിക്ക് പശ്ചാത്തലമായ വനമേത്‌‌?
45. ഭാരതരത്നം ലഭിച്ച ആദ്യ സിനിമാനടൻ ആര്?
46.ഷാജി എൻ.കരുൺ സംവിധാനം ചെയ്ത പ്രധാന സിനിമകൾ ഏതെല്ലാം?
47. ലോകപ്രശസ്തമായ ഗന്നം സ്റ്റെൽ ആലപിച്ചത് ആര്?
48. ലോറസ് അവാർഡ് നൽകുന്ന മേഖലയേത്?
49. സമാന്തര നോബൽ എന്നറിയപ്പെടുന്ന അവാർഡ് ഏത്?
50. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നതെന്ത്?

ഉത്തരങ്ങൾ

(1) വില്യം വേർഡ്സ് വർത്ത് (2) പാട്ടുസാഹിത്യം (3) കുമാരനാശാൻ (4) ഖത്തർ (5) മിഥിലാ ചിത്രരചന (6) ശ്യാമ ശാസ്ത്രികൾ, ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ (7) വയലിൻ (8) ഒക്ടോബർ 1 (9) 8 (10)ഗദ്ദിക (11) ദി ഗ്രേറ്റ് ഡിക്ടേറ്റർ (12) 1969 (13) വിഷു (14) ദസറ (15) എഴുത്തച്ഛൻ പുരസ്കാരം (16) ബാലാമണിയമ്മ (17)രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് (18) 1990 (19) ലക്ഷ്മി നന്ദൻ മേനോൻ (20) 1969 (21) മാക്സ് ബർട്ട്ലി (22) പൃഥ്വിരാജ് കപൂർ (23) രാജാ ഹരിശ്ചന്ദ്ര (24) ബെൻ കിങ്‌സ്ലി (25) സത്യജിത് റായ് (26) കന്നട (27) വാല്മീകി പ്രതിഭ (28)മന്നത്ത് പത്മനാഭൻ (29) അവകാശികൾ (30) ജെ.കെ. റൗളിംഗ് (31) എം.പി. ഭട്ടതിരിപ്പാട് (32) നട്‌വർ സിംഗ് (33) പുല്ലാങ്കുഴൽ (34) ശിവൻ (35) മിനുക്ക് (36) നാട്യശാസ്ത്രം (37) പെലെ (38) ജോർജ് ബെർണാഡ് ഷാ (39) ഗണിതം (40) ആശാപൂർണ ദേവി (41) നാഗാലാൻഡ് (42) ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർനാഷണൽ ലൊ (1904) (43) വിൻസ്റ്റൻ ചർച്ചിൽ (44) മധ്യപ്രദേശിലെ കൻഹ (45) എം.ജി. രാമചന്ദ്രൻ (46) പിറവി,വാനപ്രസ്ഥം (47) കൊറിയൻ ഗായകൻ സൈ (48) സ്പോർട്സ് (49) റൈറ്റ് ലവ്‌ലിഹുഡ്  പുരസ്കാരം (50) മഹാഭാരതം.

സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ്, ഒഡീസി എന്നിവ രചിച്ചത് ആര്?
2. 'ക്യാൻസർ വാർഡിലെ ചിരി" എന്ന ഗ്രന്ഥം ആരുടേതാണ്‌?
3. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്?
4. 'ഇന്ത്യൻ പിക്കാസോ" എന്ന് അറിയപ്പെടുന്ന ചിത്രകാരൻ?
5. ചെന്നൈയിൽ  'ചോളമണ്ഡലം കലാഗ്രാമം" സ്ഥാപിച്ച ചിത്രകാരൻ?
6. രാജാ രവിവർമ്മയ്ക്ക്  രാജാ എന്ന പദവി നൽകിയതാര്?
7. 'വെളിച്ചം ദുഃഖമാണുണ്ണി തമസല്ലോ സുഖപ്രദം" എന്ന വരികൾ ആരുടേതാണ്?
8. ലാൽഗുഡി ജയരാമൻ ബന്ധപ്പെട്ട മേഖല ഏത്?
9. ബിസ്മില്ലാഖാൻ ബന്ധപ്പെട്ട വാദ്യോപകരണമേത്?
10. ഞരളത്ത് രാമപ്പൊതുവാൾ ഏതു സംഗീത മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
11. സംഗീതത്തിലെ  സ്വരങ്ങളുടെ എണ്ണം?
12. ഇന്ത്യയുടെ ദേശീയ നൃത്തരൂപമേത്?
13. രാക്ഷസിമാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷമേത്?
14. നോബൽ സമ്മാനം  ആദ്യമായി നൽകിയ വർഷമേത്?‌
15. സമാധാനത്തിന്  നോബൽസമ്മാനം  നേടിയ ആദ്യ ആഫ്രിക്കൻ വനിതയാര്?
16. കർണാടക സംസ്ഥാനത്തിൽ  ആഘോഷിക്കുന്ന  പുതുവത്സര ദിനാഘോഷം അറിയപ്പെടുന്നതെങ്ങനെ?
17.  ഗർബ നൃത്തം ബന്ധപ്പെട്ടിരിക്കുന്ന സംസ്ഥാനം?
18. സംഗീതരംഗത്തെ മികവിനായി  കേരള സർക്കാർ നൽകുന്ന പരമോന്നത  പുരസ്കാരമേത്?
19. എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
20. മികച്ച കായിക പരിശീലകനു നൽകുന്ന അവാർഡ് ഏത്?
21. സംഗീത - നൃത്ത നാടക രംഗത്ത് നൽകുന്ന കാളിദാസ സമ്മാനം  ഏർപ്പെടുത്തിയ സംസ്ഥാനമേത്‌?
22. രാം നാഥ് ഗോയങ്ക അവാർഡ് നൽകുന്ന മേഖല?
23. സംഗീത മേഖലയിലെ  മികവിന് മധ്യപ്രദേശ് ഗവൺമെന്റ് നൽകുന്ന പുരസ്കാരമേത്‌?
24. ഏറ്റവും കൂടുതൽ പ്രാവശ്യം ജ്ഞാനപീഠം നേടിയ ഭാഷ?
25. വള്ളത്തോൾ പുരസ്കാരത്തിന്റെ  സമ്മാനതുക?
26. പത്മവിഭൂഷൺ നേടിയ ആദ്യ കേരളീയൻ?
27. കാൻ ചലച്ചിത്രോത്സവം നടക്കുന്ന രാജ്യമേത്?
28. സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?
29. 'ഫസ്റ്റ് ലേഡി ഒഫ് ഇന്ത്യൻ സിനിമ" എന്നറിയപ്പെടുന്നത്?
30. നർഗീസ്ദത്ത് പുരസ്കാരം നൽകുന്നത്?
31. രാജ്യസഭയിലേക്ക്  നാമനിർദ്ദേശം ചെയ്യപ്പെട്ട  ആദ്യ സിനിമാനടി?
32. ആദ്യ ഇന്ത്യൻ സിനിമയായി കണക്കാക്കുന്നത്?
33. ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രമേത്?
34. കാൻ ഫിലിം ഫെസ്റ്റിവലിൽ  ആദരിക്കപ്പെട്ട ആദ്യ മലയാളി?
35. നാഷണൽ ഫിലിം ആർക്കൈവ്സിന്റെ ആസ്ഥാനം?
36. 'ഗാന്ധി" സിനിമയിൽ നെഹ്റുവായി വേഷമിട്ടത് ആര്?
37. ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് ഓസ്കാർ ലഭിച്ചതാർക്ക്?
38. അകിര കുറസോവ ഏതു രാജ്യത്തെ ചലച്ചിത്ര സംവിധായകനായിരുന്നു?
39. 'ഒരു ആഫ്രിക്കൻ യാത്ര" എന്ന യാത്രാവിവരണം ആരുടേതാണ്?
40. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള കൃതി ഏത്?
41. കർണനെ നായകനാക്കി 'ഇനി ഞാൻ ഉറങ്ങട്ടെ" എന്ന നോവൽ  രചിച്ചത്?
42. 2013ലെ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതാർക്ക്?
43. 'കുട്ടനാടിന്റെ കഥാകാരൻ" എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
44. 2013ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി?
45. തഞ്ചാവൂർ ചിത്രകലയുടെ മുഖ്യ വിഷയങ്ങൾ?
46. ബധിരനായിട്ടും സിംഫണികൾ സൃഷ്ടിച്ച  സംഗീതജ്ഞൻ?
47. സാത്രിയ നൃത്തത്തിന്  ഇപ്പോഴത്തെ രൂപം നൽകിയത്?
48. കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥമേത്?
49. ഒട്ടകമേളയായ പുഷ്കർ മേള നടക്കുന്ന  സംസ്ഥാനം?
50.  വൈശാലി എന്നു പേരുള്ള കൊയ്തുത്സവം നടക്കുന്ന  സംസ്ഥാനം?

ഉത്തരങ്ങൾ
(1) ഹോമർ  (2) ഇന്നസെന്റ്  (3) എഴുത്തച്ഛൻ  (4)  എം.എഫ്. ഹുസൈൻ (5) കെ.സി.എസ്. പണിക്കർ  (6) കഴ്സൺ പ്രഭു (7) അക്കിത്തം അച്യുതൻ നമ്പൂതിരി (8) വയലിൻ (9)ഷെഹനായ്  (10) സോപാന സംഗീതം  (11) 7  (12) ഭരതനാട്യം  (13) കരി (14) 1901 (15)  വാങ്കാരി മാതായ് (16) ഉഗാദി  (17) ഗുജറാത്ത് (18) സ്വാതി പുരസ്കാരം  (19) 1993  (20) ദ്രോണാചാര്യ അവാർഡ്  (21)  മധ്യപ്രദേശ്  (22) പത്രപ്രവർത്തനം  (23) താൻസെൻ അവാർഡ് (24) ഹിന്ദി  (25) 1,11,111 (26) വി.കെ. കൃഷ്ണമേനോൻ  (27) ഫ്രാൻസ്  (28) മതിലുകൾ (29) നർഗീസ്ദത്ത്  (30) ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക്  (31) നർഗീസ് ദത്ത്  (32) പുഞ്ചാലിക്  (33) ആലം ആര (34) പാർവതി ഓമനക്കുട്ടൻ  (35) പൂനെ  (36) റോഷൻ സേത്ത്  (37) ഭാനു അത്തയ്യ (38) ജപ്പാൻ  (39) സക്കറിയ  (40) കേരള ഭാഷാ സാഹിത്യ ചരിത്രം (41) പി.കെ. ബാലകൃഷ്ണൻ (42) കേദാർനാഥ് സിംഗ് (43) തകഴി (44) എം.എൻ. പാലൂര്  (45) ശ്രീകൃഷ്ണ കഥകൾ, ശ്രീരാമ പട്ടാഭിഷേകം (46) ബിഥോവൻ  (47) ശങ്കരദേവൻ  (48) ഹസ്ത ലക്ഷണ ദീപിക  (49) രാജസ്ഥാൻ  (50) പഞ്ചാബ്.

മലയാള സിനിമയുടെ പിതാവാര്?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. മഹാത്മാഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച ജോൺ റസ്‌കിൻ എഴുതിയ പുസ്തകമേത്?
2. ലോക പുസ്തകദിനം എന്നാണ്?
3. ചാണക്യ എന്ന തൂലികാ നാമത്തിൽ എഴുതിയ ഇന്ത്യൻ പ്രധാനമന്ത്രി ആര്?
4. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത് ആര്?
5. ഒ.എൻ.വിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?
6. മൊണാലിസ എന്ന ചിത്രം വരച്ചത് ആര്?
7. ചിത്രമെഴുത്ത് കോയിത്തമ്പുരാൻ എന്നറിയപ്പെട്ടത് ആര്?
8.  ചിത്രകലയിലെ ക്യൂബിസം പ്രചരിപ്പിച്ചതാണ്?
9. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദമേത്?
10. താൻസന്റെ യഥാർത്ഥ പേര്?
11. സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന സംഗീതോപകരണം?
12. സംഗീത രംഗത്ത് ഭാരതരത്നം നേടിയ ആദ്യത്തെ സംഗീതജ്ഞൻ?
13.ചലിക്കുന്ന കാവ്യം എന്നറയിപ്പെടുന്ന നൃത്തരൂപമേത്?
14. ഭൂമിയെ പൂജിച്ചുകൊണ്ട് തുടങ്ങുന്ന നൃത്തരൂപമേത്?
15. ഹരിപോട്ടർ സീരീസിന്റെ സ്രഷ്ടാവ് ആര്?
16. നോബൽ സമ്മാനത്തിന് അർഹയായ ആദ്യ വനിതയാര്?
17. ബിഹു എന്ന ഉത്സവവുമായി ബന്ധപ്പെട്ട സംസ്ഥാനമേത്?
18. തമിഴ്നാടിന്റെ വിളവെടുപ്പ് ഉത്സവം?
19. വിജയദശമി എന്നറിയപ്പെടുന്ന ആഘോഷമേത്?
20. കേരളത്തിൽ കായിക രംഗത്ത് നൽകുന്ന പരമോന്നത പുരസ്കാരമേത്?
21. ആദ്യമായി എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വ്യക്തിയാര്?
22. അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷമേത്?
23. രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച ആദ്യ വനിതയാര്?
24. കവിതാ രംഗത്തെ മികവിന് മദ്യപ്രദേശ് സർക്കാർ നൽകുന്ന അവാർഡ് ഏത്?
25. മൂർത്തിദേവി പുരസ്കാരം നേടിയ ആദ്യ മലയാള കവിയാര്?
26. കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ?
27. ഇന്ത്യയിൽ സൈനിക മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം?
28. ആബേൽ പ്രൈസ് നൽകുന്ന മേഖല ഏത്?
29. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാഡമി സ്ഥാപിതമായത്?
30. മലയാളത്തിലെ ആദ്യ ചിത്രമേത്?
31. ദാദാ സാഹെബ് ഫാൽക്കെ അവാർഡ്ലഭിച്ച ആദ്യ മലയാളി?
32. ലേഡി ഒഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത് ആര്?
33. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
34. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി?
35. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?
36. ഇന്ത്യയിലെ ആദ്യ സിനിമാ സ്കോപ്പ് ചിത്രം?
37. കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ആദ്യ ഇന്ത്യക്കാരി?
38. ഗാന്ധി സിനിമയിൽ  കസ്തൂർബാ ഗാന്ധിയായി വേഷമിട്ടത് ആര്?
39. ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്കാർ അവാർഡ് ലഭിച്ച ഏക ഇന്ത്യക്കാരൻ?
40. മലയാള സിനിമയുടെ പിതാവാര്?
41. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
42. മലയാളത്തിന്റെ ഓർഫ്യൂസ് എന്നറിയപ്പെടുന്നത് ആര്?
43. കുമാരനാശാൻ അന്തരിച്ച വർഷമേത്?
44. എ പാഷൻ ഫോർ ഡാൻസ് എന്ന ആത്മകഥ ആരുടേതാണ്?
45. 2013 ലെ ഗാന്ധി പീസ് പ്രൈസ് ലഭിച്ചതാർക്ക്?
46.  ഏറ്റവും കൂടുതൽ ജ്ഞാനപീഠം ലഭിച്ചത് ഏത് ഭാഷയിലെ എഴുത്തുകാർക്കാണ്?
47. കോവിലന്റെ യഥാർത്ഥ നാമമെന്ത്?
48. കഥയില്ലാത്തവന്റെ കഥ ആരുടെ ആത്മകഥയാണ്?
49. അന്ത്യവിധി എന്ന ചിത്രം വരച്ചതാര്?
50. പോളാർ പ്രൈസ് നൽകുന്ന മേഖലയേത്?

ഉത്തരങ്ങൾ

(1) അൺ ടു ദിസ് ലാസ്റ്റ് (2) ഏപ്രിൽ 23 (3) നെഹ്‌റു (4) ചെറുശേരി (5) ഉപ്പ് (6) ലിയനാർഡൊ ഡാവിഞ്ചി (7) രാജാ രവിവർമ്മ (8) പിക്കാസൊ (9) സാമവേദം (10) രാമതാണു പാണ്ഡെ (11) ഇടയ്ക്ക (12) പണ്ഡിറ്റ് രവിശങ്കർ (13)ഭരതനാട്യം (14) ഒഡീസി (15)ജെ.കെ. റൗളിംഗ് (16) മേരി ക്യൂറി (17) അസം (18) പൊങ്കൽ (19)  ദസറ (20) ജി.വി. രാജ പുരസ്കാരം (21) ശൂരനാട് കുഞ്ഞൻപിള്ള (22) 1961 (23) കർണം മല്ലേശ്വരി (24) കബീർ പുരസ്കാരം (25) അക്കിത്തം (26) ചെമ്മീൻ (27) പരംവീർ ചക്ര (28) ഗണിതശാസ്ത്രം (29) തിരുവനന്തപുരം (30) വിഗതകുമാരൻ (31) അടൂർ ഗോപാലകൃഷ്ണൻ (32) ദേവികാറാണി (33) മോഹിനി ഭസ്‌മാസുർ (34) നർഗീസ് ദത്ത് (35) അപർണസെൻ (36) കാഗസ് കാ ഫൂൽ (37) ഐശ്വര്യ റായ് (38)രോഹിണി ഹട്ടങ്കടി (39) സത്യജിത് റായ് (40) ജെ.സി. ഡാനിയേൽ (41) തിരുവനന്തപുരം (42) ചങ്ങമ്പുഴ (43) 1924 ജനുവരി 16 (44) യാമിനി കൃഷ്ണമൂർത്തി (45) ചാന്ദിപ്രസാദ് ഭട്ട് (46) ഹിന്ദി (47) വി.വി. അയ്യപ്പൻ (48)  എം.എൻ. പാലൂര് (49) മൈക്കലാഞ്ചലോ (50) സംഗീതം.

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. പെർട്ടുസിസ് എന്നറിയപ്പെടുന്ന അസുഖമേത്?
2. ഐക്യരാഷ്ട്രസഭ സ്ഥാപിച്ച സമാധാനത്തിന്റെ സർവ്വകലാശാല ഏത് രാജ്യത്താണ്?
3. കേരളത്തിലെ, പ്രതിഷ്ഠയില്ലാത്ത ഒരു ഹൈന്ദവാരാധനാകേന്ദ്രം?
4. ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന സ്ഥലം?
5. ഡൽഹി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെട്ടത്?
6. തമിഴ് നാട്ടിൽ ടാങ്ക് നിർമ്മാണശാല എവിടെയാണ്?
7. തക്‌ല മക്കാൻ മരുഭൂമി ഏത് രാജ്യത്താണ്?
8. പ്രശസ്തമായ തിരുവള്ളുവർ പ്രതിമ എവിടെയാണ്?
9. തിരുവനന്തപുരത്ത് പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കിയ ദിവാൻ?
10. തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിതമായ വർഷം?
11. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
12. കേരളത്തിലെ ഏറ്റവും വലിയ കോട്ട?
13. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ?
14. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്?
15. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതി?
16. രാജിവയ്ക്കാൻ  ഉദ്ദേശിക്കുന്ന പക്ഷം പ്രസിഡന്റ് ആർക്കാണ് രാജിക്കത്ത് നൽകേണ്ടത്?
17. കംഗാരു എലി സാധാരണയായി കാണപ്പെടുന്ന ഭൂഖണ്ഡം?
18. കോസി പദ്ധതിയുടെ നിർമ്മാണത്തിൽ ബീഹാറുമായി സഹകരിച്ച രാജ്യം?
19. സത്യജിത് റേയുടെ അവസാന ചിത്രം?
20. ഏറ്റവും വലിയ മാംസഭോജി?
21. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?
22. കോഴിക്കോട് നഗരം സ്ഥാപിച്ചത് ഏത് വർഷം?
23.സോഡിയം ഫോസ്ഫേറ്റ് നിർമ്മാണത്തിലെ ഉലോല്പന്നം?
24. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
25. പ്രത്യക്ഷ ജനാധിപത്യ സംവിധാനം നിലവിലുള്ള യൂറോപ്യൻ രാഷ്ട്രം?
26. ദേശീയ പുനരർപ്പണ ദിനം?
27. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
28. ലോധി വംശം സ്ഥാപിച്ചത്?
29. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
30. അമേരിക്കൻ ഐക്യനാടുകളിലെ മെയിൻ ലാൻഡിലെ സമയമേഖലകൾ?
31.  കേരളത്തിൽ തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത്?
32. ഇന്ത്യയിൽ ആദ്യമായി സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിക്കപ്പെട്ട നഗരം?
33. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം?
34. ഡാവിഞ്ചി കോഡ് രചിച്ചത്?
35. തത്വശാസ്ത്രത്തിന്റെ പിതാവ്?
36. ഭരണഘടന പ്രകാരം ഗവർണറുടെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നത്?
37. ഏത് ജീവിയിൽ നിന്നാണ് അംബർഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്?
38. ടേബിൾ ഒഫ് പ്രസിഡൻസ് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പദവി ഉള്ളതാർക്കാണ്?
39. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്?
40. രണ്ടാം ലോക മഹായുദ്ധകാലത്ത് നോർമൻഡിയുടെ മോചനത്തിനായി ഐസനോവറുടെ നേതൃത്വത്തിൽ സഖ്യസേന നടത്തിയ ആക്രമണത്തിന്റെ പേര്?
41.രണ്ടാം ലോഹമഹായുദ്ധാനന്തരം ജയിൽ മോചിതനായ കേരളത്തിലെ അവസാന രാഷ്ട്രീയ തടവുകാരൻ?
42. അക്വാ ഫോർട്ടിസ് ഏത് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നു?
43. അഞ്ച് ഹൃദയങ്ങളുള്ള ജന്തു?
44. സോപ്പുകുമിള സൂര്യപ്രകാശത്തിൽ നിറമുള്ളതായി കാണാൻ കാരണമായ പ്രതിഭാസം?
45. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്നത്?
46. മൗലാനാ ആസാദിന്റെ ഇന്ത്യ വിൻസ് ഫ്രീഡം ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തത്?
47. ആനന്ദമഠം എഴുതിയത്?
48. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ്?
49. ആറ്റത്തിന്റെ പ്ളം പുഡ്ഡിംഗ് മാതൃക തയ്യാറാക്കിയത്?
50.ഓസ്ട്രേലിയ കഴിഞ്ഞാൽ ഏറ്റവും ചെറിയ വൻകര?

ഉത്തരങ്ങൾ
(1) വില്ലൻ ചുമ (2) കോസ്റ്റാറിക്ക (3) ഓച്ചിറ (4) കന്യാകുമാരി (5) സി. കൃഷ്ണൻ നായർ (6) ആവഡി (7) ചൈന (8) കന്യാകുമാരി (9) സി.പി. രാമസ്വാമി അയ്യർ (10) 1937 (11) കല്ലട (12) ബേക്കൽ (13) സി.പി. രാമസ്വാമി അയ്യർ (14) ഗുരുവായൂർ (15) ഭാരതരത്നം (16) വൈസ് പ്രസിഡന്റ് (17) വടക്കേ അമേരിക്ക (18) നേപ്പാൾ (19) അഗാന്തുക് (20) സ്പേം തിമിംഗലം (21) ചെന്നൈ (22) എ.ഡി. 1295 (23) കാർബൺ ഡയോക്സൈഡ് (24) പി.ടി. ഉഷ (25) സ്വിറ്റ് സർലന്റ് (26) ഒക്ടോബർ 31 (27) 70 മിനിട്ട് (28) ബഹ്‌ലുൽ ലോദി (29) ആന്റോൺ ലോവോസിയർ (30) 4 (31) നിലമ്പൂർ (32) മുംബൈ (33) ഇൻഡൊനേഷ്യ (34) ഡാൻബ്രൗൺ (35) അരിസ്റ്റോട്ടിൽ (36) ഹൈക്കോടതി ചീഫ് ജസ്റ്റിസ് (37) നീലത്തിമിംഗലം (38) ഗവർണർ (39) ലിയോനോർഡ് കീലർ (40) ഓപ്പറേഷൻ ഓവർലോഡ്  (41) മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് (42) നൈട്രിക് ആസിഡ് (43) മണ്ണിര (44) ഇന്റർഫെറൻസ് (45) കേന്ദ്ര നാഡീവ്യവസ്ഥയെ (46) ഹുമയൂൺ കബീർ (47) ബങ്കിംചന്ദ്ര ചാറ്റർജി (48) ഗ്രേറ്റ് ബ്രിട്ടൺ (49) റൂഥർ ഫോർഡ് (50) യൂറോപ്പ്

അമേരിക്കൻ പ്രസിഡന്റ് യാത്ര ചെയ്യുന്ന ഔദ്യോഗിക വിമാനം അറിയപ്പെടുന്നതെങ്ങനെ?


 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. 2013ൽ തുടക്കംകുറിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ സർവകലാശാല ഏത്?
2. 2013ൽ പത്മഭൂഷൺ പുരസ്കാരം നിരസിച്ച പ്രശസ്ത ഗായിക ആര്?
3. കുക്കി സംസ്ഥാനം രൂപവൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
4. 2013ലെ സിവിൽ  സർവീസ് പരീക്ഷയിൽ  ഒന്നാം റാങ്ക് നേടിയ മലയാളി ആര്?
5. എമർജിംഗ് കേരളയുടെ ആദ്യത്തെ നിക്ഷേപ സംഗമം നടന്നതെവിടെ?
6. സാമ്പത്തിക സമഗ്രതാ ശാഖ തുടങ്ങിയ കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്‌?
7. തമിഴ്നാട്ടിലെ ആദ്യ വനിതാ പൊലീസ് മേധാവിയായ മലയാളി ആര‌്?
8. ദൂരെയുള്ള വസ്തുക്കളെ  അടുത്തു കാണുന്നതിനുള്ള ഉപകരണം?
9. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?
10. യാന്ത്രികോർജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം?
11. നക്ഷത്രങ്ങളുടെ ശൈശവ ദിശ അറിയപ്പെടുന്നതെങ്ങനെ?‌
12. പവറിന്റെ യൂണിറ്റേതാണ്?
13. ധവള പ്രകാശത്തിൽ ഏഴു നിറങ്ങൾ ഉണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ?
14. ചന്ദ്രന്റെ ഉപരിതലത്തിൽ കാണുന്ന മൂലകം?
15. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം?
16. ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം?
17. മരീചികയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം?
18. ജീവജാലങ്ങളുടെ ഊർജത്തിന്റെ  ആത്യന്തികമായ ഉറവിടം?
19. ആവൃത്തിയുടെ യൂണിറ്റ്?
20. ഹൈഡ്രജൻ ബോംബിന്റെ  പിതാവ്?
21. ഫോട്ടോഫിലിമുകളിൽ പൂശിയിരിക്കുന്ന പദാർത്ഥം?
22. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ഏത്?
23. സോളാർ പാനലിൽ ഉപയോഗിക്കുന്ന മിറർ ഏത്?
24. ദ്രവ്യത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ്?
25. വൈദ്യുത ചാലകത വളരെ കുറഞ്ഞ വസ്തുക്കൾ?
26. ഒരാൾക്ക് എത്ര തവണ മാത്രമാണ് അമേരിക്കയിൽ  പ്രസിഡന്റു സ്ഥാനം വഹിക്കാനാവുക?
27. വൈറ്റ് ഹൗസിന്റെ  രൂപരേഖ തയ്യാറാക്കിയ ശില്പിയാര്?
28. വൈറ്റ് ഹൗസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നതെങ്ങനെ?
29. അമേരിക്കൻ പ്രസിഡന്റ് യാത്ര ചെയ്യുന്ന ഔദ്യോഗിക വിമാനം അറിയപ്പെടുന്നതെങ്ങനെ?
30. അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ് ആരായിരുന്നു?
31. അമേരിക്കയുടെ രണ്ടാമത്തെ  പ്രസിഡന്റ് ആരായിരുന്നു?
32. നാലു തവണ അമേരിക്കൻ പ്രസിഡന്റായിരുന്ന വ്യക്തിയാര്?
33. അധികാരത്തിലിരിക്കെ എത്ര അമേരിക്കൻ പ്രസിഡന്റുമാർ വധിക്കപ്പെട്ടിട്ടുണ്ട്‌?
34. അമേരിക്കയിൽ അടിമത്തം നിറുത്തലാക്കിയ പ്രസിഡന്റ് ആരാണ്?
35. അമേരിക്കയിൽ  അടിമത്വം നിരോധിച്ച വർഷമേത്‌?
36. അബ്രഹാം ലിങ്കന്റെ ഘാതകൻ ആരായിരുന്നു?
37. 1963 നവംബർ 22 ന് വധിക്കപ്പെട്ട കെന്നഡിയുടെ ഘാതകൻ ആരായിരുന്നു?
38. ആരുടെ ഔദ്യോഗിക വാഹനമാണ് 'എയർഫോഴ്സ് ടു"?
39. അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റ് ആരാണ്?
40. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാര്?
41. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു?
42. ഐക്യരാഷ്ട്ര സംഘടനയ്ക്ക്  ആ പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡന്റാര്?
43. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
44. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഗവർണർ സ്ഥാനത്തെത്തിയ ഏക വ്യക്തി?
45. കോൺഗ്രസുകാരനായ ആദ്യ കേരള മുഖ്യമന്ത്രി?
46. കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി?
47. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത്‌?
48. ഏറ്റവും കുറഞ്ഞ പ്രായത്തിൽ  മുഖ്യമന്ത്രിയായ വ്യക്തി?
49. കേരളത്തിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി?
50. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ‌?

ഉത്തരങ്ങൾ

(1) ഗുഡ്ഗാവിൽ (ഹരിയാന) (2) എസ്. ജാനകി (3) മണിപ്പൂർ  (4) ഹരിത. വി. കുമാർ  (5) കൊച്ചി  (6) ഫെഡറൽ ബാങ്ക്  (7) ലതികാ ശരൺ  (8) ടെലിസ്കോപ്പ്  (9) ആര്യഭട്ട  (10) ജനറേറ്റർ (11) നെബുല  (12) ടോറി സെല്ലി (13) സർ ഐസക് ന്യൂട്ടൺ  (14) ടൈറ്റാനിയം (15) ഒളിമ്പസ് മോൺസ്  (16) പൂജ്യം  (17) അപവർത്തനവും പൂർണാന്തര പ്രതിഫലനവും  (18) സൂര്യൻ  (19) ഹെർട്സ്  (20) എഡ്വേർഡ്  ടെല്ലർ  (21) സിൽവർ ബ്രോമൈഡ്  (22) സ്റ്റീൽ  (23) കോൺകേവ് മിറർ  (24) ഫെർമിയോണിക് കണ്ടൻസേറ്റ്  (25) ഇൻസുലേറ്റർ (26) രണ്ട് തവണ  (27) ജെയിംസ് ഹോബൻ  (28) ഓവൽ ഓഫീസ്  (29) എയർഫോഴ്സ് വൺ  (30) ജോൺ ആഡംസ്  (31) ജോൺ ആഡംസ്  (32)  ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് (33) നാല് (34) അബ്രഹാം ലിങ്കൺ  (35) 1865  (36) ജോൺ വിൽക്ക്സ് ബൂത്ത്  (37) ലി ഹാർവെ ഓസ്വാൾഡ്  (38) അമേരിക്കൻ വൈസ് പ്രസിഡന്റ്  (39) ബരാക്ക് ഒബാമ  (40) ഡ്വൈറ്റ് ഐസൻഹോവർ  (41) ഡ്വൈറ്റ് ഐസൻഹോവർ  (42) ഫ്രാങ്ക്‌ളിൻ ഡി.റൂസ്‌വെൽറ്റ്  (43) ഇ.എം.എസ്  (44) പട്ടം താണുപിള്ള  (45) ആർ. ശങ്കർ  (46) സി. അച്യുതമേനോൻ (47) കെ. കരുണാകരൻ (48) എ.കെ. ആന്റണി (49) സി.എച്ച്. മുഹമ്മദ് കോയ (50)  ആർ.ശങ്കര നാരായണൻ തമ്പി.

കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത്?



 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. തേനീച്ചയ്ക്ക് എത്ര ചിറകുകൾ ഉണ്ട്?
2. കാട്ടുമരങ്ങളുടെ ചക്രവർത്തി?
3. വെള്ളെഴുത്ത് എന്ന കണ്ണുരോഗത്തിന്റെ ശാസ്ത്രനാമമേത്?
4. വിറ്റമിൻ എ 1 ന്റെ രാസനാമം?
5. കാൻസർ രോഗം ആദ്യമായി കണ്ടെത്തിയത് ആര്?
6. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യപ്പെടുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?
7. ഹരിതകമുള്ള ജന്തുവേത്?
8. നാരൻ, കാര തുടങ്ങിയവ എന്താണ്?
9. കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത്?
10. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?
11. മായം ചേർക്കാനോ കലർത്താനോ പറ്റാത്ത പോഷകാഹാരം ഏത്?
12. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം?
13. വൃക്കകൾ പുറപ്പെടുവിക്കുന്ന ഹോർമോൺ?
14. ദേശീയ രക്തദാനദിനം എന്ന്?
15. എട്ടുകാലിയുടെ ശ്വസനാവയവം?
16. ഇന്ത്യയിലെ ആദ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ സംഘടന ഏതായിരുന്നു?
17. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമായ വർഷമേത്?
18. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യസമ്മേളനം നടന്നതെവിടെ?
19. കോൺഗ്രസിന്റെ രൂപവതകരണസമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?
20. കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു?
21. കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി താരം?
22. കോൺഗ്രസിന്റെ ക്വിറ്റ്ഇന്ത്യാ പ്രമേയസമ്മേളനം നടന്നത് എവിടെയാണ്?
23. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെവിടെ?
24. ക്വിറ്റ് ഇന്ത്യാ സമരനായിക, ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യവയോധിക എന്നിങ്ങനെ അറിയപ്പെടുന്നതാര്?
25. രാമകൃഷ്ണമിഷൻ സ്ഥാപിച്ചതാര്?
26. ദേശബന്ധു എന്നവറിയപ്പെട്ടതാര്?
27. മഹാരാഷ്ട്ര സോക്രട്ടീസ് എന്നുവിളിക്കപ്പെട്ടതാര്?
28. ഇന്ത്യയെ കണ്ടെത്തൽ,   ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്നിവ ആരുടെ രചനകളാണ്?
29. ഇന്ത്യൻ വിൻസ് ഫ്രീഡം രചിച്ചതാര്?
30. സതി നിരോധനത്തിനായി യത്നിച്ച സാമൂഹുക പരിഷ്കർത്താവാര്?
31. സത്യാർത്ഥപ്രകാശം ആരുടെ കൃതിയാണ്?
32. വന്ദേമാതരത്തിന് ഇപ്പോഴുള്ള ഈണം നൽകിയതാര്?
33. കോൺഗ്രസിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത്?
34.1911 ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവാര്?
35. 1909 ലെ ഇന്ത്യൻ കൗൺസിൽസ് ആക്ട് ഏത് പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്?
36. 1919 ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് ഏതുപേരിലാണ് പ്രസിദ്ധമായത്?
37. ബംഗാൾ വിഭജനം നിലവിൽ വന്ന ദിവസമേത്?
38. മുസ്ളിം ലീഗിന്റെ രൂപവത്കരണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ?
39. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ അംഗങ്ങളായിരുന്ന രഹസ്യവിപ്ളവ സംഘടനയേത്?
40. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ?
41. ഇന്ത്യൻ സിവിൽ സർവീസ് വിജയിച്ച ആദ്യത്തെ ഇന്ത്യക്കാരനാര്?
42. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ?
43. സ്വരാജ് പാർട്ടിയുടെ സ്ഥാപകർ ആരെല്ലാമായിരുന്നു?
44. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
45. ബ്രിട്ടീഷുകാരുടെ ഏത് നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്?
46. വേഷം മാറിയ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെ?
47. ഗുരദേവ് എന്ന് ടാഗോറിനെ വിളിച്ചതാര്?
48. ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?
49. ഒന്നാംസ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്?
50. ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെനിന്ന്?

ഉത്തരങ്ങൾ

(1) 4  (2) തേക്ക് (3) ഹൈപ്പർ മെട്രോപ്പിയ (4) റെറ്റിനോൾ (5) റോബർട്ട് വെയിൻ ബർഗ് (6) ചെറുകുടൽ (7) യുഗ്ളീന (8) ചെമ്മീൻ ഇനങ്ങൾ (9)മലമുഴക്കി വേഴാമ്പൽ (10) നാല് (11) മുട്ട (12) ചെറുകുളത്തൂർ (കോഴിക്കോട്) (13) റെനിൻ (14) ഒക്ടോബർ 1 (15) ബുക്‌ലംഗുകൾ (16) ബംഗാൾ ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റി (1837) (17) 1851 (18) മുംബയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിൽ (ഡിസംബർ 28 മുതൽ 31 വരെ) (19) ജി. സുബ്രഹ്മണ്യം അയ്യർ (20) ദാദാഭായ് നവ്റോജി (21) സി. ശങ്കരൻനായർ  (22) 1942 ൽ മുംബെയിൽ (23) ന്യൂയോർക്കിൽ (1875) (24) അരുണ ആസഫ് അലി (25) സ്വാമി വിവേകാനന്ദൻ (26) സി.ആർ. ദാസ് (27) ഗോപാലകൃഷ്ണ ഗോഖലെ (28) ജവഹർലാൽ നെഹ്റുവിന്റെ (29) അബ്ദുൾ കലാം ആസാദ് (30) രാജാറാം മോഹൻറോയ് (31) ദയാനന്ദ സരസ്വതി (32) പണ്ഡിറ്റ് രവിശങ്കർ (33) 1907 ലെ സൂററ്റ് സമ്മേളനം (34) ജോർജ് അഞ്ചാമൻ (35)മിന്റോ  മോർലി ഭരണപരിഷ്കാരങ്ങൾ (36) മൊണ്ടേഗു  ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ (37) 1905 ഒക്ടോബർ 16  (38) ആഗാഖാൻ, നവാബ് സലിമുള്ള (39) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷൻ (40) ലഖ്നൗ  (41) സത്വേന്ദ്രനാഥ ടാഗോർ (42) ബാലഗംഗാധരതിലകനെ (43) സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു (44) 1919 ഏപ്രിൽ 13 (45) റൗലറ്റ് നിയമം (46) ഗോപാലകൃഷ്ണ ഗോഖലയെ (47) ഗാന്ധിജി (48) ദാദാഭായ് നവ്റോജി (49) ജനുവരി 26 (1930) (50) സബർമതി ആശ്രമം.