News Today

« »

Thursday, February 5, 2015

അമേരിക്കൻ പ്രസിഡന്റ് യാത്ര ചെയ്യുന്ന ഔദ്യോഗിക വിമാനം അറിയപ്പെടുന്നതെങ്ങനെ?


 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. 2013ൽ തുടക്കംകുറിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ സർവകലാശാല ഏത്?
2. 2013ൽ പത്മഭൂഷൺ പുരസ്കാരം നിരസിച്ച പ്രശസ്ത ഗായിക ആര്?
3. കുക്കി സംസ്ഥാനം രൂപവൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
4. 2013ലെ സിവിൽ  സർവീസ് പരീക്ഷയിൽ  ഒന്നാം റാങ്ക് നേടിയ മലയാളി ആര്?
5. എമർജിംഗ് കേരളയുടെ ആദ്യത്തെ നിക്ഷേപ സംഗമം നടന്നതെവിടെ?
6. സാമ്പത്തിക സമഗ്രതാ ശാഖ തുടങ്ങിയ കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്‌?
7. തമിഴ്നാട്ടിലെ ആദ്യ വനിതാ പൊലീസ് മേധാവിയായ മലയാളി ആര‌്?
8. ദൂരെയുള്ള വസ്തുക്കളെ  അടുത്തു കാണുന്നതിനുള്ള ഉപകരണം?
9. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?
10. യാന്ത്രികോർജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം?
11. നക്ഷത്രങ്ങളുടെ ശൈശവ ദിശ അറിയപ്പെടുന്നതെങ്ങനെ?‌
12. പവറിന്റെ യൂണിറ്റേതാണ്?
13. ധവള പ്രകാശത്തിൽ ഏഴു നിറങ്ങൾ ഉണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ?
14. ചന്ദ്രന്റെ ഉപരിതലത്തിൽ കാണുന്ന മൂലകം?
15. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം?
16. ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം?
17. മരീചികയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം?
18. ജീവജാലങ്ങളുടെ ഊർജത്തിന്റെ  ആത്യന്തികമായ ഉറവിടം?
19. ആവൃത്തിയുടെ യൂണിറ്റ്?
20. ഹൈഡ്രജൻ ബോംബിന്റെ  പിതാവ്?
21. ഫോട്ടോഫിലിമുകളിൽ പൂശിയിരിക്കുന്ന പദാർത്ഥം?
22. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ഏത്?
23. സോളാർ പാനലിൽ ഉപയോഗിക്കുന്ന മിറർ ഏത്?
24. ദ്രവ്യത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ്?
25. വൈദ്യുത ചാലകത വളരെ കുറഞ്ഞ വസ്തുക്കൾ?
26. ഒരാൾക്ക് എത്ര തവണ മാത്രമാണ് അമേരിക്കയിൽ  പ്രസിഡന്റു സ്ഥാനം വഹിക്കാനാവുക?
27. വൈറ്റ് ഹൗസിന്റെ  രൂപരേഖ തയ്യാറാക്കിയ ശില്പിയാര്?
28. വൈറ്റ് ഹൗസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നതെങ്ങനെ?
29. അമേരിക്കൻ പ്രസിഡന്റ് യാത്ര ചെയ്യുന്ന ഔദ്യോഗിക വിമാനം അറിയപ്പെടുന്നതെങ്ങനെ?
30. അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ് ആരായിരുന്നു?
31. അമേരിക്കയുടെ രണ്ടാമത്തെ  പ്രസിഡന്റ് ആരായിരുന്നു?
32. നാലു തവണ അമേരിക്കൻ പ്രസിഡന്റായിരുന്ന വ്യക്തിയാര്?
33. അധികാരത്തിലിരിക്കെ എത്ര അമേരിക്കൻ പ്രസിഡന്റുമാർ വധിക്കപ്പെട്ടിട്ടുണ്ട്‌?
34. അമേരിക്കയിൽ അടിമത്തം നിറുത്തലാക്കിയ പ്രസിഡന്റ് ആരാണ്?
35. അമേരിക്കയിൽ  അടിമത്വം നിരോധിച്ച വർഷമേത്‌?
36. അബ്രഹാം ലിങ്കന്റെ ഘാതകൻ ആരായിരുന്നു?
37. 1963 നവംബർ 22 ന് വധിക്കപ്പെട്ട കെന്നഡിയുടെ ഘാതകൻ ആരായിരുന്നു?
38. ആരുടെ ഔദ്യോഗിക വാഹനമാണ് 'എയർഫോഴ്സ് ടു"?
39. അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റ് ആരാണ്?
40. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാര്?
41. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു?
42. ഐക്യരാഷ്ട്ര സംഘടനയ്ക്ക്  ആ പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡന്റാര്?
43. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
44. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഗവർണർ സ്ഥാനത്തെത്തിയ ഏക വ്യക്തി?
45. കോൺഗ്രസുകാരനായ ആദ്യ കേരള മുഖ്യമന്ത്രി?
46. കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി?
47. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത്‌?
48. ഏറ്റവും കുറഞ്ഞ പ്രായത്തിൽ  മുഖ്യമന്ത്രിയായ വ്യക്തി?
49. കേരളത്തിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി?
50. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ‌?

ഉത്തരങ്ങൾ

(1) ഗുഡ്ഗാവിൽ (ഹരിയാന) (2) എസ്. ജാനകി (3) മണിപ്പൂർ  (4) ഹരിത. വി. കുമാർ  (5) കൊച്ചി  (6) ഫെഡറൽ ബാങ്ക്  (7) ലതികാ ശരൺ  (8) ടെലിസ്കോപ്പ്  (9) ആര്യഭട്ട  (10) ജനറേറ്റർ (11) നെബുല  (12) ടോറി സെല്ലി (13) സർ ഐസക് ന്യൂട്ടൺ  (14) ടൈറ്റാനിയം (15) ഒളിമ്പസ് മോൺസ്  (16) പൂജ്യം  (17) അപവർത്തനവും പൂർണാന്തര പ്രതിഫലനവും  (18) സൂര്യൻ  (19) ഹെർട്സ്  (20) എഡ്വേർഡ്  ടെല്ലർ  (21) സിൽവർ ബ്രോമൈഡ്  (22) സ്റ്റീൽ  (23) കോൺകേവ് മിറർ  (24) ഫെർമിയോണിക് കണ്ടൻസേറ്റ്  (25) ഇൻസുലേറ്റർ (26) രണ്ട് തവണ  (27) ജെയിംസ് ഹോബൻ  (28) ഓവൽ ഓഫീസ്  (29) എയർഫോഴ്സ് വൺ  (30) ജോൺ ആഡംസ്  (31) ജോൺ ആഡംസ്  (32)  ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് (33) നാല് (34) അബ്രഹാം ലിങ്കൺ  (35) 1865  (36) ജോൺ വിൽക്ക്സ് ബൂത്ത്  (37) ലി ഹാർവെ ഓസ്വാൾഡ്  (38) അമേരിക്കൻ വൈസ് പ്രസിഡന്റ്  (39) ബരാക്ക് ഒബാമ  (40) ഡ്വൈറ്റ് ഐസൻഹോവർ  (41) ഡ്വൈറ്റ് ഐസൻഹോവർ  (42) ഫ്രാങ്ക്‌ളിൻ ഡി.റൂസ്‌വെൽറ്റ്  (43) ഇ.എം.എസ്  (44) പട്ടം താണുപിള്ള  (45) ആർ. ശങ്കർ  (46) സി. അച്യുതമേനോൻ (47) കെ. കരുണാകരൻ (48) എ.കെ. ആന്റണി (49) സി.എച്ച്. മുഹമ്മദ് കോയ (50)  ആർ.ശങ്കര നാരായണൻ തമ്പി.

0 comments :

Post a Comment