News Today

« »

Thursday, February 5, 2015

ഓസ്കറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തിയാര്?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത് ആര്?
2. മലയാളത്തിലെ ആദ്യത്തെ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്?
3. സ്നേഹഗായകൻ,  ആശയ ഗംഭീരൻ എന്നെല്ലാം അറിയപ്പെട്ട കേരളീയ കവി ആര്?
4. എം.എഫ്. ഹുസൈന് പൗരത്വം കൊടുത്ത രാജ്യമേതായിരുന്നു?
5. സ്ത്രീ കലാകാരികൾക്ക് മേധാവിത്വമുള്ള ചിത്രകലാ മേഖല?
6. കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ആരെല്ലാം?
7. വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീത ഉപകരണമേത്?
8. രാജ്യാന്തര സംഗീത ദിനം എന്നാണ്?
9. ഇന്ത്യയിൽ ക്ളാസിക്കൽ ഭാഷാ പദവിയുള്ള നൃത്തരൂപങ്ങളുടെ എണ്ണം?
10. വയനാട്ടിലെ ആദിവാസികൾക്കിടയിലെ ചടങ്ങ് ഏത്?
11. ഹിറ്റ്ലറെ കേന്ദ്ര കഥാപാത്രമാക്കി ചാർളി ചാപ്ളിൻ നിർമ്മിച്ച സിനിമയേത്?
12. സാമ്പത്തിക മേഖലയിൽ ആദ്യമായി നോബൽ നൽകിയ വർഷം ഏത്?
13. മലയാള മാസം മേടം ഒന്നിന് ആഘോഷിക്കുന്ന ഉത്സവമേത്?
14.രാവണനെ രാമൻ വധിച്ചതിന്റെ സ്മരണാർത്ഥമുള്ള ആഘോഷം?
15.സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമേത്?
16.എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിതയാര്?
17. ഇന്ത്യയിൽ കായികരംഗത്ത് നൽകുന്ന പരമോന്നത പുരസ്കാരം?
18. ബി.ആർ. അംബേദ്കറിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയത് എന്ന്?
19. പത്മപുരസ്കാരം ലഭിച്ച ആദ്യത്തെ കേരളീയ വനിത?
20. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം?
21. ചെമ്മീൻ സിനിമയുടെ ഛായാഗ്രാഹകൻ?
22. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ സിനിമാതാരം?
23. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സിനിമ?
24. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിയായി വേഷമിട്ടത് ആര്?
25. ഔവർ ഫിലിംസ് ദെയർ ഫിലിംസ് ആരുടെ പുസ്തകമാണ്?
26. സാൻഡൽവുഡ് എന്നറിയപ്പെടുന്ന സിനിമാലോകം ഏത്‌?
27.  ടാഗൂർ അഭിനയിച്ച ചിത്രമേത്?
28. എന്റെ ജീവിത സ്മരണകൾ എന്ന ആത്മകഥ ആരുടേതാണ്?
29. മലയാളത്തിലെ ഏറ്റവും ബൃഹത്തായ നോവൽ ഏത്?
30. റോബർട്ട് ഗെൽ ബ്രെയിത്ത് എന്ന തൂലികാനാമം ഉപയോഗിച്ച എഴുത്തുകാരിയാര്?
31. ഋതുമതി എന്ന നാടകം ആരുടേതാണ്?
32. വൺ ലൈഫ് ഈസ് നോട്ട് ഇനഫ് എന്ന കൃതി എഴുതിയ മുൻ കേന്ദ്രമന്ത്രി?
33. ഹരിപ്രസാദ് ചൗരസ്യയുമായി ബന്ധപ്പെട്ട സംഗീത ഉപകരണമേത്?
34. നൃത്തത്തിന്റെ ഉറവിടമായി കണക്കാക്കുന്ന ഭാരതീയ ദേവൻ?
35. സ്ത്രീകളെയും മുനിമാരെയും പ്രതിനിധാനം ചെയ്യുന്ന കഥകളിയിലെ വേഷം?
36. ഷഡ് സാഹസ്രി എന്നറിയപ്പെടുന്നതെന്ത്?
37. ഹോട്ട് ഷോട്ട് എന്ന സിനിമയിൽ അഭിനയിച്ച പ്രശസ്ത ഫുട്ബോൾ താരം ആര്?
38. ഓസ്കറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തിയാര്?
39. ഫീൽഡ് മെഡൽ നൽകുന്ന മേഖല ഏത്?
40. ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?
41. ഹോൺബിൽ  ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനമേത്?
42. സമാധാന നോബലിന് അർഹമായ ആദ്യ സംഘടനയേത്?
43. സാഹിത്യ നോബലിന് അർഹനായ ഏക പ്രധാനമന്ത്രി?
44. ജംഗിൾ ബുക്ക്  എന്ന ബാലസാഹിത്യ കൃതിക്ക് പശ്ചാത്തലമായ വനമേത്‌‌?
45. ഭാരതരത്നം ലഭിച്ച ആദ്യ സിനിമാനടൻ ആര്?
46.ഷാജി എൻ.കരുൺ സംവിധാനം ചെയ്ത പ്രധാന സിനിമകൾ ഏതെല്ലാം?
47. ലോകപ്രശസ്തമായ ഗന്നം സ്റ്റെൽ ആലപിച്ചത് ആര്?
48. ലോറസ് അവാർഡ് നൽകുന്ന മേഖലയേത്?
49. സമാന്തര നോബൽ എന്നറിയപ്പെടുന്ന അവാർഡ് ഏത്?
50. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നതെന്ത്?

ഉത്തരങ്ങൾ

(1) വില്യം വേർഡ്സ് വർത്ത് (2) പാട്ടുസാഹിത്യം (3) കുമാരനാശാൻ (4) ഖത്തർ (5) മിഥിലാ ചിത്രരചന (6) ശ്യാമ ശാസ്ത്രികൾ, ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ (7) വയലിൻ (8) ഒക്ടോബർ 1 (9) 8 (10)ഗദ്ദിക (11) ദി ഗ്രേറ്റ് ഡിക്ടേറ്റർ (12) 1969 (13) വിഷു (14) ദസറ (15) എഴുത്തച്ഛൻ പുരസ്കാരം (16) ബാലാമണിയമ്മ (17)രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് (18) 1990 (19) ലക്ഷ്മി നന്ദൻ മേനോൻ (20) 1969 (21) മാക്സ് ബർട്ട്ലി (22) പൃഥ്വിരാജ് കപൂർ (23) രാജാ ഹരിശ്ചന്ദ്ര (24) ബെൻ കിങ്‌സ്ലി (25) സത്യജിത് റായ് (26) കന്നട (27) വാല്മീകി പ്രതിഭ (28)മന്നത്ത് പത്മനാഭൻ (29) അവകാശികൾ (30) ജെ.കെ. റൗളിംഗ് (31) എം.പി. ഭട്ടതിരിപ്പാട് (32) നട്‌വർ സിംഗ് (33) പുല്ലാങ്കുഴൽ (34) ശിവൻ (35) മിനുക്ക് (36) നാട്യശാസ്ത്രം (37) പെലെ (38) ജോർജ് ബെർണാഡ് ഷാ (39) ഗണിതം (40) ആശാപൂർണ ദേവി (41) നാഗാലാൻഡ് (42) ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർനാഷണൽ ലൊ (1904) (43) വിൻസ്റ്റൻ ചർച്ചിൽ (44) മധ്യപ്രദേശിലെ കൻഹ (45) എം.ജി. രാമചന്ദ്രൻ (46) പിറവി,വാനപ്രസ്ഥം (47) കൊറിയൻ ഗായകൻ സൈ (48) സ്പോർട്സ് (49) റൈറ്റ് ലവ്‌ലിഹുഡ്  പുരസ്കാരം (50) മഹാഭാരതം.

0 comments :

Post a Comment