News Today

« »

Thursday, February 5, 2015

യു.ജി.സിയുടെ സ്വയംഭരണ പദവി ലഭിച്ച കേരളത്തിലെ ആദ്യ സർക്കാർ കോളേജ് ഏത്?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. അന്താരാഷ്ട്ര കുടുംബശ്രീ വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്?
2. ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആര്?
3. 181 വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയതെവിടെ?
4. ലോകത്തിലെ ഏറ്റവും വലിയ ബയോഗ്യാസ് പ്ളാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്?
5. 2014 ലെ അർജുന അവാർഡിന് അർഹനായ മലയാളി വോളിബാൾ താരം ആര്?
6. 2014 ആഗസ്റ്റ് 20ന് ജയിൽ മോചിതയായ മണിപ്പൂരിലെ വിമോചനപ്പോരാളി ആര്?
7. 2015 ലെ ബ്രിക്സ് ഉച്ചകോടി നടക്കുന്നതെവിടെ?
8. 2014 ലെ പരിസ്ഥിതി പ്രവർത്തനത്തിനുള്ള ഹരിത നോബൽ പുരസ്കാരം ലഭിച്ചതാർക്ക്?
9. ഇന്ത്യയിലാദ്യമായി കൃഷി മന്ത്രിസഭ രൂപവത്കരിച്ച സംസ്ഥാനം ഏത്?
10. 2014 സെപ്തംബർ 30ന് പ്രവർത്തനം അവസാനിപ്പിച്ച സോഷ്യൽ നെറ്റ്‌വർക്ക് ഏത്?
11. കേരളത്തിലെ ആദ്യത്തെ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായതെവിടെ?
12. യു.ജി.സിയുടെ സ്വയംഭരണ പദവി ലഭിച്ച കേരളത്തിലെ ആദ്യ സർക്കാർ കോളേജ് ഏത്?
13. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത്?
14. 2014 ൽ ഫോബ്‌സ് മാസിക പുറത്തുവിട്ട ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരിൽ ഒന്നാംസ്ഥാനത്തുള്ളത് ആര്?
15. 2014 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയുടെ വേദി?
16. ചൈനയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനി ഏത്?
17. 2014 ലെ ടൂർ ഡി ഫ്രാൻസ് സൈക്ളിംഗ് കിരീടം നേടിയതാര്?
18. യു.എൻ. ഓഡിറ്റേഴ്സ് പാനൽ അംഗമായി നിയമിതനായ ഭാരതീയൻ ആര്?
19.  2014 ലെ പീറ്റർ മാക്കിയർ പുരസ്കാരം ലഭിച്ച പാകിസ്ഥാൻ വനിത ആര്?
20. സേവനമികവിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരസഭ ഏത്?
21. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്?
22. മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ ആത്മകഥയുടെ പേരെന്ത്?
23.  ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ?
24.  ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള ഏഷ്യൻ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ടതാര്?
25.  ഭരണത്തിൽ പൗരന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച വെബ്സൈറ്റ് ഏത്?
26. ഇന്ത്യയിലെ പ്രഥമ ഇ മന്ത്രിസഭ വിജയകരമായി നടന്നതെവിടെ?
27. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ഗിന്നസ് റെക്കോഡ് അധികൃതർ തെരഞ്ഞെടുത്തതാരെ?
28. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം നിലവിൽ വന്നതെവിടെ?
29. മനുഷ്യശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള അവയവം?
30. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
31. ജന്തുക്കൾ മുഖേനയുള്ള പരാഗണം ഏത് പേരിലറിയപ്പെടുന്നു?
32. ഏറ്റവും കുറഞ്ഞ ദ്രവാണങ്കമുള്ള മൂലകം?
33. എല്ലുകളിൽ  കാണപ്പെടുന്ന സംയുക്തമേത്?
34. ലെഡ് പെൻസിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപം?
35.  ഇന്ത്യയിലെ ഏക കറുവാതോട്ടം?
36. അരുണ രക്താണുക്കളുടെ ശ്മശാനം എന്നറിയപ്പെടുന്ന ശരീരഭാഗം ഏത്?
37. ഒരേയിനം ആറ്റങ്ങൾ മാത്രമുള്ള തന്മാത്രകൾക്കൊണ്ട് നിർമ്മിതമായ വസ്തു‌?
38. ഭൂവൽക്കത്തിൽ ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന ലോഹം?
39. മോട്ടോർ കാറുകളുടെ ആക്സിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
40.  ടയലിൻ എന്ന രാസാഗ്‌നി പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്?
41. ക്ളോണിംഗിലൂടെ പിറന്ന ആദ്യ എരുമ?
42. നൈട്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
43. ലോകത്തിൽ ആദ്യമായി ഉണ്ടാക്കിയ ലോഹസങ്കരമേത്?
44. ട്യൂബ്‌ലൈറ്റിലെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
45. പ്ളേഗിന് കാരണമായ രോഗാണു?
46. ദേശീയ ഹൃദയ ശസ്ത്രക്രിയാദിനമായി ആചരിക്കുന്നതെന്ന്?
47.  കാലാവസ്ഥാപഠനത്തിന് ഉപയോഗിക്കുന്ന ബലൂണുകളിൽ നിറയ്ക്കുന്ന വാതകം?
48. കാർബൺ മോണോക്സൈഡ്, നൈട്രജൻ, ഹൈഡ്രജൻ എന്നിവയുടെ മിശ്രണമേത്?
49. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?
50. ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ധാതു?

ഉത്തരങ്ങൾ

(1) 2014 (2)ആനന്ദിബെൻ പട്ടേൽ (3) ഡൽഹി (4) ഫിൻലൻഡ് (5) ടോം ജോസഫ് (6)  ഇറോം ശർമിള (7) റഷ്യ (8) രമേഷ് അഗർവാൾ (9) ബീഹാർ (10) ഓർക്കൂട്ട് (11) ഗുരുവായൂർ (12) എറണാകുളം മഹാരാജാസ് കോളേജ്  (13) വിജയവാഡ (14) മുകേഷ് അംബാനി (15)  ന്യൂയോർക്ക് (16)സ്‌‌പൈസ് ജെറ്റ് (17) വിൻസെൻസോ നിബാലി (18) ശശികാന്ത് ശർമ്മ (19)  അസ്‌മ ഷിറാസി (20) മലപ്പുറം (21) കെ. ചന്ദ്രശേഖർ റാവു (22) ഒഡീസി ഒഫ് മൈ ലൈഫ് (23) ത്രിപുര (24) മലാല യൂസഫ് സായി (25)മൈ ഗവ് (26) ആന്ധ്രാപ്രദേശ് (27) സകാരി മൊമോയി (111 വയസ്)  (28) ഫിലിപ്പൈൻഡ് (29) ചർമം (30) തയാമൈൻ (ബി 1) (31)സൂഫിലി  (32) മെർക്കുറി (33) കാത്സ്യം ഫോസ്‌ഫേറ്റ് (34) ഗ്രാഫൈറ്റ് (35) അഞ്ചരക്കണ്ടി (36)പ്ളീഹ (37) മൂലകം (38)അസ്റ്റാറ്റിൻ  (39)  ക്രോം വനേഡിയം സ്റ്റീൽ (40) ഉമിനീർ ഗ്രന്ഥി (41) സംരൂപ (42)  ഡാനിയൽ റൂഥർഫോഡ് (43) ഓട് (44) മോളിബ്‌ടിനം (45) ബാക്ടീരിയ (46) ആഗസറ്റ് 3 (47)  ഹീലിയം (48)  പ്രൊഡ്യൂസർ ഗ്യാസ് (49) ഹൈഡ്രജൻ സൾഫൈഡ് (50) ഇരുമ്പ്.

0 comments :

Post a Comment