Barometer |
1. ചുവപ്പ്, പച്ച നിറങ്ങൾ ചേർന്നാൽ കിട്ടുന്ന നിറം?
2. വൈദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണം?
3. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?
4. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?
5. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത്?
6. ഒരു വെബ്സൈറ്റിലെ ആദ്യ പേജ്?
7. കംപ്യൂട്ടർ എന്ന വാക്കിന്റെ ഉല്ഭവം ഏതുഭാഷയിൽ നിന്നാണ്?
8. പഞ്ചലോഹങ്ങളിലെ ഘടകങ്ങൾ?
9. ആണവോർജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ?
10. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്?
11. ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ്?
12. ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം?
13. റിച്ചർ സ്കെയിൽ അളക്കുന്നത്?
14. എസ്.എം.എസ് എന്നതിന്റെ പൂർണരൂപം?
15. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത്?
16. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?
17. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
18. ഒരു സമചതുരക്കട്ടയുടെ വശങ്ങളുടെ എണ്ണം?
19. സൂര്യന്റെ ഉപരിതലത്തിലെ തിളക്കമേറിയ ഭാഗങ്ങൾക്കുള്ള പേര്?
20. നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം?
21. റിവോൾവർ കണ്ടുപിടിച്ചത്?
22. ഓട്ടോമാറ്റഡ് ടെല്ലർ മെഷീന്റെ (എ.ടി.എം) ഉപജ്ഞാതാവ്?
23. ടക്സ് എന്ന കമ്പനിയുടെ ചിഹ്നം?
24. മൗസിന്റെ ഉപജ്ഞാതാവ്?
25. ചന്ദ്രനിൽനിന്ന് നോക്കുന്നയാൾക്ക് ആകാശം എന്തായി തോന്നുന്നു?
26. ഭൂമിയിലേക്ക് സൂര്യനിൽനിന്ന് താപം എത്തിച്ചേരുന്നത്?
27. അന്തരീക്ഷമർദ്ദം അളക്കുന്ന ഉപകരണം?
28. വിളക്കുനാടയിൽ എണ്ണ കയറുന്ന തത്വം?
29. ഒരു ലിറ്റർ ജലത്തിന് എത്ര ഭാരമുണ്ടാകും?
30. സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം?
31. സൂര്യനിലെ ഉൗർജസ്രോതസ്?
32. അണുസംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ?
33. ശൂന്യാകാശത്തേക്ക് ആദ്യം അയയ്ക്കപ്പെട്ട ജീവി?
34. ടെലിവിഷൻ കണ്ടുപിടിച്ചത്?
35. ന്യൂക്ളിയർ ഫിഷൻ കണ്ടുപിടിച്ചത്?
36. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ?
37. പ്രപഞ്ചത്തിന്റെ വികാസത്തിന് തെളിവ് നൽകിയതാര്?
38. ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാനതത്വം?
39. ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത്?
40. അണുവിഭജനത്തിന്റെ പിതാവ്?
41. ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം?
42. ഏണസ്റ്റ് റുഥർഫോർഡ് ജനിച്ച രാജ്യം?
43. വൈദ്യുതിയുടെ ഇന്റൻസിറ്റിയുടെ യൂണിറ്റ്?
44. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്?
45. ആവി എഞ്ചിൻ കണ്ടുപിടിച്ചത്?
46. വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം?
47. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്?
48. ഡീസൽ എൻജിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്റെ ഫലമായാണ്?
49. ആർദ്രത അളക്കുന്ന ഉപകരണം?
50. അതിചാലകത കണ്ടുപിടിച്ചതാര്?
ഉത്തരങ്ങൾ
(1) മഞ്ഞ (2) ഗാൽവനോമീറ്റർ (3) ആൽഫ്രഡ് നോബൽ (4) പ്ളാസ്മ (5) റോമർ (6) ഹോംപേജ് (7) ലാറ്റിൻ (8) സ്വർണം, ചെമ്പ്, വെളളി, ഈയം, ഇരുമ്പ് (9) നോട്ടിലസ് (10) ഡെസിസ് ടിറ്റോ (11) കുറയുന്നു (12) എസ്റ്റോണിയ (13) ഭൂകമ്പതീവ്രത (14) ഷോർട്ട് മെസേജ് സർവീസ് (15) ഹെൻറി ബെക്കറൽ (16) പാസ്കൽ (17) ബാംഗ്ളൂർ (18) 6 (19) ഫാക്കുലി (20) റിഫ്രാക്ഷൻ (21) സാമുവൽ കോൾട്ട് (22) വാൾട്ടർ റിസ്റ്റൺ (23) പെൻഗ്വിൻ (24) ഡഗ്ളസ് എം. ഗൽബർട്ട് (25) കറുപ്പ് (26) വികിരണം വഴി (27) ബാരോമീറ്റർ (28) കേശികത്വം (29) ഒരുകിലോ (30) എക്കോസൗണ്ടർ (31) ഹൈഡ്രജൻ (32) ഹെൻറി മോസ്‌ലി (33)നായ (34) ജോൺബേർഡ് (35) ഓട്ടോഹാൻ (36) സാമുവൽ കോഹൻ (37) എഡ്വിൻ ഹബിൾ (38) ന്യൂക്ളിയർ ഫ്യൂഷൻ (39) ഭൂമദ്ധ്യരേഖയിൽ (40) ഓട്ടോഹാൻ (41) ഹൈഗ്രോ മീറ്റർ (42) ന്യൂസിലൻഡ് (43) ആമ്പിർ (44) പ്രകാശവർഷം (45) ജെയിംസ്‌വാട്ട് (46) അമ്മീറ്റർ (47) 1 (48) കംപ്രഷൻ (49) ഹൈഗ്രോമീറ്റർ (50) കാമർലിംഗ് ഓനസ്.
0 comments :
Post a Comment