News Today

« »

Thursday, February 5, 2015

ലോകത്തേറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. ദ ലോ ലാൻഡ് എന്ന രചന ആരുടേതാണ്?
2. സെബീന പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
3. സോജിലാ ചുരം സ്ഥിതി ചെയ്യുന്നത്?
4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ചത്?
5. ഡച്ചിംഹാം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്?
6. ബൊക്കാറോ ഉരുക്കുനിർമ്മാണ ശാല സ്ഥിതി ചെയ്യുന്നത്?
7. നാണത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
8. ഇന്ത്യയിൽ ദേശീയ യുവജനദിനമായി ആചരിക്കുന്നത്?
9. ശാന്തിപ്രസാദ് ജെയിൻ എന്ന വ്യവസായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം?
10. അമോണിയ കണ്ടുപിടിച്ചത് ആര്?
11. എന്തിലൂടെയുള്ള പരാഗണമാണ് ഹൈഡ്രോഫിലി?
12. താജ്മഹൽ കുന്നുകൾ സ്ഥിതി ചെയ്യുന്നത്?
13. പഞ്ചാബിന്റെ രക്ഷകൻ എന്നറിയപ്പെടുന്നത്?
14. ക്വിറ്റ്ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത് ആര്?
15. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച അൺ ടു ദിസ് ലാസ്റ്റ്  എന്ന പുസ്തകം രചിച്ചത്?
16. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
17. അശോകന്റെ ശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ച വ്യക്തി?
18. ഉള്ളൂരിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത്?
19. ലോകത്തേറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?
20. ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേജ്?
21. ആധുനിക മീര എന്നറിയപ്പെടുന്നത്?
22. ഇന്ത്യൻ നാഷണൽ ആർമി രൂപവത്കരിച്ചത് ആരാണ്?
23. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായി വിശേഷിപ്പിക്കുന്നതാരെ?
24. സുവർണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
25. ഇന്ത്യയിൽ ആഗോളവത്കരണവും ഉദാരവത്കരണവും ആരംഭിച്ച ഗവൺമെന്റ്?
26. ഡബോളി വിമാനത്താവളം എവിടെയാണ്?
27. ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
28. ഇന്ത്യയിൽ അണുപരീക്ഷണം നടത്തിയ സ്ഥലം?
29. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയുടെ പേര്?
30. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?
31. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യമായി രൂപംകൊണ്ട സംസ്ഥാനം?
32. കൊൽക്കത്ത പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
33. ഇന്ത്യയിലെ ആദ്യത്തെ ടെലഫോൺ എക്സ്‌ചേഞ്ച് സ്ഥാപിച്ചത്?
34. ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനാവകുപ്പ് ഏതാണ്?
35. സാഞ്ചിയിലെ പ്രസിദ്ധമായ സ്തൂപം പണിത ചക്രവർത്തി?
36. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത?
37. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന രേഖ?
38. ഇന്ത്യയിലെ പ്രശസ്തനായ പക്ഷിശാസ്ത്രജ്ഞൻ?
39. ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
40. ഇന്ത്യാഗേറ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
41. ഇന്ത്യൻ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി?
42. വൃന്ദാവനം പൂന്തോട്ടം ഏത് നഗരത്തിനടുത്താണ്?
43. ആദ്യത്തെ അറ്റോമിക് എനർജി കമ്മിഷൻ ചെയർമാൻ?
44. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
45. ഡൽഹി ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്?
46. ത്രിപുരയുടെ തലസ്ഥാനം ഏതാണ്?
47. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
48. ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച പ്രഥമ ഇന്ത്യൻ ഉപഗ്രഹം?
49. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
50. രണ്ട് ദിശകളിലേക്ക് ഒരേ സമയം നോക്കാൻ കഴിയുന്ന ഒരു ജീവി?

ഉത്തരങ്ങൾ

(1) ജുമ്പാലാഹിരി (2) ജമൈക്ക (3) ജമ്മുകാശ്മീർ  (4) ജോൺ മത്തായി  (5) ജമ്മുകാശ്മീർ (6) ജാർഖണ്ഡ് (7) ജവഹർലാൽ നെഹ്റു (8) ജനു.1 2 (9) ജ്ഞാനപീഠം (10) ജോസഫ് പ്രീസ്റ്റ്ലി (11) ജലം (12) ജാർഖണ്ഡ് (13) ജോൺ ലോറൻസ് (14) ജയപ്രകാശ് നാരായൺ  (15) ജോൺ റസ്കിൻ (16) ജ്യോതി ബസു (17) ജെയിംസ് പ്രിൻസിപ്പ് (18) ജഗതി (19) ജാവ (20) ജമുഹരിഗട്ട് (21) ജൂതിക റോയ് (22) സുഭാഷ്ചന്ദ്രബോസ് (23) ഗോപാലകൃഷ്ണഗോഖലെ (24) പഞ്ചാബ് (25) നരസിംഹറാവു ഗവൺമെന്റ് (26) ഗോവ (27) കൊൽക്കത്ത (28) പൊക്രാൻ (29) ചാന്ദ്രയാൻ (30) പരമവീരചക്രം (31) ആന്ധ്രാപ്രദേശ് (32) ഹൂഗ്ളി (33) കൊൽക്കത്ത (34) 370 (35) അശോകൻ (36) സരോജിനി നായിഡു (37) മക്മേഹൻരേഖ (38) സാലിം അലി (39) ബംഗ്ളൂരു (40) ഡൽഹി (41) ഫാത്തിമ ബീവി (42) മൈസൂർ  (43) ഹോമി ജെ ഭാഭ (44) കേരളം (45) യമുന (46) അഗർത്തല (47) ജമ്മുകാശ്മീർ (48) രോഹിണി 1 (49) പത്തനംതിട്ട (50) ഓന്ത്.

0 comments :

Post a Comment