News Today

« »

Wednesday, February 11, 2015

ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ഏക മലയാളി വനിത?


Janaki Ramachandran
മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ബാബുജി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
2. ഇംഗ്ളീഷ് കവിതയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?
3.ജൈവ ഡീസൽ ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സസ്യം?
4. മഹാത്മാഗാന്ധി പുരസ്കാരം ആദ്യമായി ലഭിച്ച വ്യക്തി?
5. ഐ.എൻ.സി.യുടെ പ്രസിഡന്റായ ആദ്യ വിദേശി?
6. ലോക സ്കൗട്ട് പ്രസ്ഥാനത്തിന്റെ ആസ്ഥാനം?
7. ഹെയ്‌ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര്?
8. സുനാമി മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
9. ബംഗ്ളാദേശിലെ ഏറ്റവും വലിയ ഇസ്ളാമിക പാർട്ടി?
10.പൈറോമീറ്റർ കണ്ടുപിടിച്ചതാര്?
11.ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മറ്റൊരു പേര്?
12. കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ?
13.വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
14. യു.എൻ. മണ്ടേല ദിനമായി ആചരി​ക്കുന്നത്?
15. കൊല്ലത്തിന് ദേശിംഗനാട് എന്ന പേര് ലഭിച്ചത് ആരിൽ നിന്നുമാണ്?
16. ഇന്ത്യൻ സമ്മേഴ്സ് എന്ന രചന ആരുടേതാണ്?
17. ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ ഉപഗ്രഹം (മിലിറ്ററി സാറ്റലൈറ്റ്)?
18. നാർക്കോപോളിസ് ആരുടെ രചനയാണ്?
19. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ഏക മലയാളി വനിത?
20. ഇന്ത്യൻ ഭരണഘടനയുടെ ശില്പി?
21. ചിൽക്ക തടാകം ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
22. ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രമന്ത്രി?
23.പഞ്ചായത്തീരാജ് ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ്?
24.ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം?
25. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏർപ്പെടുത്തിയ സംസ്ഥാനം?
26. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
27. ഇന്ത്യൻ അണുബോംബ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
28. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി?
29. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?
30. ഭരതനാട്യം എന്ന നൃത്തരൂപം എവിടെ ഉത്ഭവിച്ചതാണ്?
31.തിരുപ്പതി ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
32. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി?
33. രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ നഗരമേത്?
34. ഇന്ത്യയുടെ സെൻസസ് സ്ഥിരമായി എത്രവർഷം കൂടുമ്പോഴാണ് എടുക്കുന്നത്?
35. ഇന്ത്യയെ കണ്ടെത്തൽ രചിച്ചതാര്?
36. മഹാരാജാ എന്ന ചിഹ്നം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
37. ഇന്ത്യൻ പൗരത്വത്തെക്കുറിച്ചുള്ള നിയമങ്ങൾ നിർമ്മിക്കുന്നത്?
38. നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാൽ പാലിലുള്ള ഏത് പോഷക ഘടകമാണ് നശിക്കുന്നത്?
39. വെയിൽ കൊള്ളുന്നതിനോട് അമിതമായി ഭയം തോന്നുന്ന മാനസികാവസ്ഥ?
40.  മനുഷ്യരിൽ എത്ര ജോടി ഉമിനീർ ഗ്രന്ഥികളുണ്ട്?
41.ജഴ്സി പശുവിന്റെ ജന്മദേശം?
42. കൂടുകെട്ടി മുട്ടയിടുന്ന പാമ്പ്?
43. ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതലായി കാണപ്പെടുന്ന ലോഹം?
44. യുറേനിയത്തിന്റെ മുഖ്യഅയിര്?
45. പ്ളാസ്മാവസ്ഥയിൽ ദ്രവ്യം ആയി സ്ഥിതി ചെയ്യുന്നത്?
46. മഗ്നീഷ്യം വേർതിരിക്കുന്നത് ഏത് പ്രക്രിയ വഴിയാണ്?
47. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമേത്?
48. നട്ടെല്ലിലെ ആദ്യ കശേരു ഏത്?
49. കീടനാശിനിയായി ഉപയോഗിക്കുന്ന ഡി.ഡി.ടി കണ്ടുപിടിച്ചതാര്?
50. ഏറ്റവും അധികം അടിച്ചുനീട്ടാവുന്ന ലോഹമേത്?

ഉത്തരങ്ങൾ
(1) ജഗ്ജീവൻ റാം (2)ജെഫ്രി ചോസർ (3) ജെട്രോഫ (4) ജൂലിയസ് നരേര (5) ജോർജ് യൂൾ (6)ജനീവ (7) ജിം കോർബറ്റ് നാഷണൽ പാർക്ക് (8) ജപ്പാൻ (9) ജമാ അത്തേ ഇസ്ളാമി (10) ജോഷ്വാ വെഡ്ജ് വുഡ് (11) ജോൺ കമ്പനി (12) ജ്യോതി വെങ്കിടാചലം (13) ജെയിംസ് ക്ളാർക്ക് മാർക്സ്‌വെൽ (14) ജൂലായ് 18 (15) ജയസിംഹൻ (16) ജോൺ റൈറ്റ് (17) ജിസാറ്റ് 7 (18) ജീത് തയ്യിൽ (19) ജാനകി രാമചന്ദ്രൻ (20) ഡോ. അംബേദ്കർ (21) ഒഡീഷ (22) രാജ് കുമാരി അമൃത്കൗർ (23) രാജസ്ഥാൻ (24) താരാപ്പൂർ (25) കേരളം (26) ജയ്‌പൂർ (27) രാജാരാമണ്ണ (28) സർദാർ വല്ലഭായ് പട്ടേൽ (29) മൗണ്ട് ബാറ്റൺ (30) തമിഴ്‌നാട് (31) ആന്ധ്രാപ്രദേശ് (32) മൗണ്ട് ബാറ്റൺ (33) ചണ്ഡീഗഡ് (34) 10 വർഷം (35) ജവാഹർലാൽ നെഹ്‌റു (36) എയർ ഇന്ത്യ (37) ഇന്ത്യൻ പാർലമെന്റ് (38) റൈബോഫ്ളാവിൻ (39) ഫീലിയോ ഫോബിയ (40) 3 ജോഡി (41) ബ്രിട്ടൻ (42) രാജവെമ്പാല (43) ഇരുമ്പ് (44) പിച്ച്ബ്ളെന്റ്  (45) അയോണുകൾ (46) വൈദ്യുത വിശ്ളേഷണം (47) മുള (48) അറ്റ്‌ലസ് (49) ഡോ. പോൾ ഹെർമ്മൻമുള്ളർ (50) സ്വർണ്ണം

0 comments :

Post a Comment