മത്സര പരീക്ഷകൾ, പി എസ് സി പരീക്ഷകൾ, ക്വിസ് തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ്, ഒഡീസി എന്നിവ രചിച്ചത് ആര്?
2. 'ക്യാൻസർ വാർഡിലെ ചിരി" എന്ന ഗ്രന്ഥം ആരുടേതാണ്?
3. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്?
4. 'ഇന്ത്യൻ പിക്കാസോ" എന്ന് അറിയപ്പെടുന്ന ചിത്രകാരൻ?
5. ചെന്നൈയിൽ 'ചോളമണ്ഡലം കലാഗ്രാമം" സ്ഥാപിച്ച ചിത്രകാരൻ?
6. രാജാ രവിവർമ്മയ്ക്ക് രാജാ എന്ന പദവി നൽകിയതാര്?
7. 'വെളിച്ചം ദുഃഖമാണുണ്ണി തമസല്ലോ സുഖപ്രദം" എന്ന വരികൾ ആരുടേതാണ്?
8. ലാൽഗുഡി ജയരാമൻ ബന്ധപ്പെട്ട മേഖല ഏത്?
9. ബിസ്മില്ലാഖാൻ ബന്ധപ്പെട്ട വാദ്യോപകരണമേത്?
10. ഞരളത്ത് രാമപ്പൊതുവാൾ ഏതു സംഗീത മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
11. സംഗീതത്തിലെ സ്വരങ്ങളുടെ എണ്ണം?
12. ഇന്ത്യയുടെ ദേശീയ നൃത്തരൂപമേത്?
13. രാക്ഷസിമാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷമേത്?
14. നോബൽ സമ്മാനം ആദ്യമായി നൽകിയ വർഷമേത്?
15. സമാധാനത്തിന് നോബൽസമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിതയാര്?
16. കർണാടക സംസ്ഥാനത്തിൽ ആഘോഷിക്കുന്ന പുതുവത്സര ദിനാഘോഷം അറിയപ്പെടുന്നതെങ്ങനെ?
17. ഗർബ നൃത്തം ബന്ധപ്പെട്ടിരിക്കുന്ന സംസ്ഥാനം?
18. സംഗീതരംഗത്തെ മികവിനായി കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമേത്?
19. എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
20. മികച്ച കായിക പരിശീലകനു നൽകുന്ന അവാർഡ് ഏത്?
21. സംഗീത - നൃത്ത നാടക രംഗത്ത് നൽകുന്ന കാളിദാസ സമ്മാനം ഏർപ്പെടുത്തിയ സംസ്ഥാനമേത്?
22. രാം നാഥ് ഗോയങ്ക അവാർഡ് നൽകുന്ന മേഖല?
23. സംഗീത മേഖലയിലെ മികവിന് മധ്യപ്രദേശ് ഗവൺമെന്റ് നൽകുന്ന പുരസ്കാരമേത്?
24. ഏറ്റവും കൂടുതൽ പ്രാവശ്യം ജ്ഞാനപീഠം നേടിയ ഭാഷ?
25. വള്ളത്തോൾ പുരസ്കാരത്തിന്റെ സമ്മാനതുക?
26. പത്മവിഭൂഷൺ നേടിയ ആദ്യ കേരളീയൻ?
27. കാൻ ചലച്ചിത്രോത്സവം നടക്കുന്ന രാജ്യമേത്?
28. സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?
29. 'ഫസ്റ്റ് ലേഡി ഒഫ് ഇന്ത്യൻ സിനിമ" എന്നറിയപ്പെടുന്നത്?
30. നർഗീസ്ദത്ത് പുരസ്കാരം നൽകുന്നത്?
31. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ സിനിമാനടി?
32. ആദ്യ ഇന്ത്യൻ സിനിമയായി കണക്കാക്കുന്നത്?
33. ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രമേത്?
34. കാൻ ഫിലിം ഫെസ്റ്റിവലിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?
35. നാഷണൽ ഫിലിം ആർക്കൈവ്സിന്റെ ആസ്ഥാനം?
36. 'ഗാന്ധി" സിനിമയിൽ നെഹ്റുവായി വേഷമിട്ടത് ആര്?
37. ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് ഓസ്കാർ ലഭിച്ചതാർക്ക്?
38. അകിര കുറസോവ ഏതു രാജ്യത്തെ ചലച്ചിത്ര സംവിധായകനായിരുന്നു?
39. 'ഒരു ആഫ്രിക്കൻ യാത്ര" എന്ന യാത്രാവിവരണം ആരുടേതാണ്?
40. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള കൃതി ഏത്?
41. കർണനെ നായകനാക്കി 'ഇനി ഞാൻ ഉറങ്ങട്ടെ" എന്ന നോവൽ രചിച്ചത്?
42. 2013ലെ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതാർക്ക്?
43. 'കുട്ടനാടിന്റെ കഥാകാരൻ" എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
44. 2013ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി?
45. തഞ്ചാവൂർ ചിത്രകലയുടെ മുഖ്യ വിഷയങ്ങൾ?
46. ബധിരനായിട്ടും സിംഫണികൾ സൃഷ്ടിച്ച സംഗീതജ്ഞൻ?
47. സാത്രിയ നൃത്തത്തിന് ഇപ്പോഴത്തെ രൂപം നൽകിയത്?
48. കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥമേത്?
49. ഒട്ടകമേളയായ പുഷ്കർ മേള നടക്കുന്ന സംസ്ഥാനം?
50. വൈശാലി എന്നു പേരുള്ള കൊയ്തുത്സവം നടക്കുന്ന സംസ്ഥാനം?
ഉത്തരങ്ങൾ
(1) ഹോമർ (2) ഇന്നസെന്റ് (3) എഴുത്തച്ഛൻ (4) എം.എഫ്. ഹുസൈൻ (5) കെ.സി.എസ്. പണിക്കർ (6) കഴ്സൺ പ്രഭു (7) അക്കിത്തം അച്യുതൻ നമ്പൂതിരി (8) വയലിൻ (9)ഷെഹനായ് (10) സോപാന സംഗീതം (11) 7 (12) ഭരതനാട്യം (13) കരി (14) 1901 (15) വാങ്കാരി മാതായ് (16) ഉഗാദി (17) ഗുജറാത്ത് (18) സ്വാതി പുരസ്കാരം (19) 1993 (20) ദ്രോണാചാര്യ അവാർഡ് (21) മധ്യപ്രദേശ് (22) പത്രപ്രവർത്തനം (23) താൻസെൻ അവാർഡ് (24) ഹിന്ദി (25) 1,11,111 (26) വി.കെ. കൃഷ്ണമേനോൻ (27) ഫ്രാൻസ് (28) മതിലുകൾ (29) നർഗീസ്ദത്ത് (30) ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് (31) നർഗീസ് ദത്ത് (32) പുഞ്ചാലിക് (33) ആലം ആര (34) പാർവതി ഓമനക്കുട്ടൻ (35) പൂനെ (36) റോഷൻ സേത്ത് (37) ഭാനു അത്തയ്യ (38) ജപ്പാൻ (39) സക്കറിയ (40) കേരള ഭാഷാ സാഹിത്യ ചരിത്രം (41) പി.കെ. ബാലകൃഷ്ണൻ (42) കേദാർനാഥ് സിംഗ് (43) തകഴി (44) എം.എൻ. പാലൂര് (45) ശ്രീകൃഷ്ണ കഥകൾ, ശ്രീരാമ പട്ടാഭിഷേകം (46) ബിഥോവൻ (47) ശങ്കരദേവൻ (48) ഹസ്ത ലക്ഷണ ദീപിക (49) രാജസ്ഥാൻ (50) പഞ്ചാബ്.
1 comments :
പഞ്ചാബിലെ കൊയ്തുത്സവം വൈശാഖി (vaisakhi) ആണ്.
http://en.wikipedia.org/wiki/Vaisakhi
Post a Comment