News Today

« »

Thursday, February 5, 2015

മലയാള സിനിമയുടെ പിതാവാര്?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. മഹാത്മാഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച ജോൺ റസ്‌കിൻ എഴുതിയ പുസ്തകമേത്?
2. ലോക പുസ്തകദിനം എന്നാണ്?
3. ചാണക്യ എന്ന തൂലികാ നാമത്തിൽ എഴുതിയ ഇന്ത്യൻ പ്രധാനമന്ത്രി ആര്?
4. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത് ആര്?
5. ഒ.എൻ.വിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?
6. മൊണാലിസ എന്ന ചിത്രം വരച്ചത് ആര്?
7. ചിത്രമെഴുത്ത് കോയിത്തമ്പുരാൻ എന്നറിയപ്പെട്ടത് ആര്?
8.  ചിത്രകലയിലെ ക്യൂബിസം പ്രചരിപ്പിച്ചതാണ്?
9. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദമേത്?
10. താൻസന്റെ യഥാർത്ഥ പേര്?
11. സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന സംഗീതോപകരണം?
12. സംഗീത രംഗത്ത് ഭാരതരത്നം നേടിയ ആദ്യത്തെ സംഗീതജ്ഞൻ?
13.ചലിക്കുന്ന കാവ്യം എന്നറയിപ്പെടുന്ന നൃത്തരൂപമേത്?
14. ഭൂമിയെ പൂജിച്ചുകൊണ്ട് തുടങ്ങുന്ന നൃത്തരൂപമേത്?
15. ഹരിപോട്ടർ സീരീസിന്റെ സ്രഷ്ടാവ് ആര്?
16. നോബൽ സമ്മാനത്തിന് അർഹയായ ആദ്യ വനിതയാര്?
17. ബിഹു എന്ന ഉത്സവവുമായി ബന്ധപ്പെട്ട സംസ്ഥാനമേത്?
18. തമിഴ്നാടിന്റെ വിളവെടുപ്പ് ഉത്സവം?
19. വിജയദശമി എന്നറിയപ്പെടുന്ന ആഘോഷമേത്?
20. കേരളത്തിൽ കായിക രംഗത്ത് നൽകുന്ന പരമോന്നത പുരസ്കാരമേത്?
21. ആദ്യമായി എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വ്യക്തിയാര്?
22. അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷമേത്?
23. രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച ആദ്യ വനിതയാര്?
24. കവിതാ രംഗത്തെ മികവിന് മദ്യപ്രദേശ് സർക്കാർ നൽകുന്ന അവാർഡ് ഏത്?
25. മൂർത്തിദേവി പുരസ്കാരം നേടിയ ആദ്യ മലയാള കവിയാര്?
26. കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ?
27. ഇന്ത്യയിൽ സൈനിക മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം?
28. ആബേൽ പ്രൈസ് നൽകുന്ന മേഖല ഏത്?
29. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാഡമി സ്ഥാപിതമായത്?
30. മലയാളത്തിലെ ആദ്യ ചിത്രമേത്?
31. ദാദാ സാഹെബ് ഫാൽക്കെ അവാർഡ്ലഭിച്ച ആദ്യ മലയാളി?
32. ലേഡി ഒഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത് ആര്?
33. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
34. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി?
35. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?
36. ഇന്ത്യയിലെ ആദ്യ സിനിമാ സ്കോപ്പ് ചിത്രം?
37. കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ആദ്യ ഇന്ത്യക്കാരി?
38. ഗാന്ധി സിനിമയിൽ  കസ്തൂർബാ ഗാന്ധിയായി വേഷമിട്ടത് ആര്?
39. ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്കാർ അവാർഡ് ലഭിച്ച ഏക ഇന്ത്യക്കാരൻ?
40. മലയാള സിനിമയുടെ പിതാവാര്?
41. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
42. മലയാളത്തിന്റെ ഓർഫ്യൂസ് എന്നറിയപ്പെടുന്നത് ആര്?
43. കുമാരനാശാൻ അന്തരിച്ച വർഷമേത്?
44. എ പാഷൻ ഫോർ ഡാൻസ് എന്ന ആത്മകഥ ആരുടേതാണ്?
45. 2013 ലെ ഗാന്ധി പീസ് പ്രൈസ് ലഭിച്ചതാർക്ക്?
46.  ഏറ്റവും കൂടുതൽ ജ്ഞാനപീഠം ലഭിച്ചത് ഏത് ഭാഷയിലെ എഴുത്തുകാർക്കാണ്?
47. കോവിലന്റെ യഥാർത്ഥ നാമമെന്ത്?
48. കഥയില്ലാത്തവന്റെ കഥ ആരുടെ ആത്മകഥയാണ്?
49. അന്ത്യവിധി എന്ന ചിത്രം വരച്ചതാര്?
50. പോളാർ പ്രൈസ് നൽകുന്ന മേഖലയേത്?

ഉത്തരങ്ങൾ

(1) അൺ ടു ദിസ് ലാസ്റ്റ് (2) ഏപ്രിൽ 23 (3) നെഹ്‌റു (4) ചെറുശേരി (5) ഉപ്പ് (6) ലിയനാർഡൊ ഡാവിഞ്ചി (7) രാജാ രവിവർമ്മ (8) പിക്കാസൊ (9) സാമവേദം (10) രാമതാണു പാണ്ഡെ (11) ഇടയ്ക്ക (12) പണ്ഡിറ്റ് രവിശങ്കർ (13)ഭരതനാട്യം (14) ഒഡീസി (15)ജെ.കെ. റൗളിംഗ് (16) മേരി ക്യൂറി (17) അസം (18) പൊങ്കൽ (19)  ദസറ (20) ജി.വി. രാജ പുരസ്കാരം (21) ശൂരനാട് കുഞ്ഞൻപിള്ള (22) 1961 (23) കർണം മല്ലേശ്വരി (24) കബീർ പുരസ്കാരം (25) അക്കിത്തം (26) ചെമ്മീൻ (27) പരംവീർ ചക്ര (28) ഗണിതശാസ്ത്രം (29) തിരുവനന്തപുരം (30) വിഗതകുമാരൻ (31) അടൂർ ഗോപാലകൃഷ്ണൻ (32) ദേവികാറാണി (33) മോഹിനി ഭസ്‌മാസുർ (34) നർഗീസ് ദത്ത് (35) അപർണസെൻ (36) കാഗസ് കാ ഫൂൽ (37) ഐശ്വര്യ റായ് (38)രോഹിണി ഹട്ടങ്കടി (39) സത്യജിത് റായ് (40) ജെ.സി. ഡാനിയേൽ (41) തിരുവനന്തപുരം (42) ചങ്ങമ്പുഴ (43) 1924 ജനുവരി 16 (44) യാമിനി കൃഷ്ണമൂർത്തി (45) ചാന്ദിപ്രസാദ് ഭട്ട് (46) ഹിന്ദി (47) വി.വി. അയ്യപ്പൻ (48)  എം.എൻ. പാലൂര് (49) മൈക്കലാഞ്ചലോ (50) സംഗീതം.

0 comments :

Post a Comment