News Today

« »

Monday, December 19, 2011

പൊതു വിജ്ഞാനം - 12 ( General knowledge)






 1. ജനഗണമന ആദ്യമായി ആലപിക്കപ്പട്ടതെപ്പോള്‍?

2. കോണ്‍ഗ്രസില്‍ ആദ്യത്തെ പിളര്‍പ്പുണ്ടായ വര്‍ഷമേത്?

3. 'നേതാജി' എന്ന് സുഭാഷ് ചന്ദ്രബോസിനെ വിളിച്ചതാര്?

4. 'മഹാത്മ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?

5. ഇന്ത്യയുടെ ഋതുരാജന്‍ എന്ന് ടാഗോര്‍ വിശേഷിപ്പിച്ചതാരെ?

6. ബ്രിട്ടീഷുകാരുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു?

7. ഇംഗ്ളണ്ടിലെ രാജാവിന് പോര്‍ച്ചുഗീസുകാരില്‍നിന്നും സ്ത്രീധനമായിക്കിട്ടിയ ഇന്ത്യയിലെ നഗരമേത്?

8. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?

9. കേന്ദ്രത്തില്‍ ആദ്യമായി ദ്വിമണ്ഡല നിയമനിര്‍മ്മാണസഭ നിലവില്‍ വരാന്‍ കാരണമായ നിയമം ഏതായിരുന്നു?

10. 'കേസരി', 'മറാത്ത' എന്നീ പത്രങ്ങള്‍ ആരംഭിച്ചതാര്?

11. 1906 ഡിസംബര്‍ 30ന് മുസ്ളിം ലീഗ് പിറവിയെടുത്തതെവിടെ?

12. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര്?

13. കോണ്‍ഗ്രസിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ?

14. ഇന്ത്യന്‍ സിവില്‍ സര്‍വീസ് വിജയിച്ച ആദ്യത്തെ ഇന്ത്യക്കാരനാര്?

15. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹസമരമേതായിരുന്നു?

16. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാരസമരം എവിടെയായിരുന്നു?

17. ഗാന്ധിജി നിസഹകരണസമരം നിറുത്തിവയ്ക്കാനുള്ള കാരണമെന്ത്?

18. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

19. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായ ആദ്യത്തെ ഇന്ത്യക്കാരന്‍?

20. ബ്രിട്ടീഷുകാരുടെ ഏത് നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ കലാശിച്ചത്?

21. കോണ്‍ഗ്രസ് പൂര്‍ണസ്വരാജ് പ്രഖ്യാപനം നടത്തിയ വര്‍ഷമേത്?

22. ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡി മാര്‍ച്ച് ആരംഭിച്ചതെന്ന്?

23. ദണ്ഡി കടപ്പുറം ഇപ്പോള്‍ ഏത് സംസ്ഥാനത്താണ്?

24. കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം ഏതായിരുന്നു?

25. ഗാന്ധി- ഇര്‍വിന്‍ ഉടമ്പടി എന്നായിരുന്നു?

26. മൂന്ന് വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്തത് ആര്?

27. ഗാന്ധിജിയെ ' അര്‍ദ്ധനഗ്നനായ ഫക്കീര്‍' എന്ന് വിളിച്ചതാര്?

28. കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?

29. ക്രിപ്സ് ദൌത്യം ഇന്ത്യയിലെത്തിയതെന്ന്?

30. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം നടന്നതെവിടെ?

31. ഭാരതീയ സംസ്കാരത്തെ വിമര്‍ശിക്കുന്ന 'മദര്‍ ഇന്ത്യ'രചിച്ച അമേരിക്കന്‍ വനിതയാര്?

32. ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ സ്ഥാപകനാര്?

33. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു?

34. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയതെന്ന്?

35. പ്രത്യേക രാജ്യം വേണമെന്ന് പ്രമേയം മുസ്ളിംലീഗ് പാസാക്കിയതെന്ന്?

36. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യമേത്?

37. ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയതാര്?

38. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം ഏത് രാജ്യത്തിന്റെ മാതൃകയിലാണ്?

39. ഭരണഘടനാഭേദഗതി എന്ന ആശയം ഏത് രാജ്യത്തുനിന്നുമാണ്?

40. എത്ര മൌലികാവകാശങ്ങളാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്?

41. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്ന ഭാഗമേത്?

42. മൌലിക കര്‍ത്തവ്യങ്ങള്‍ എത്രയെണ്ണമാണ്?

43. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട കുറഞ്ഞ പ്രായമെത്ര?

44. ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍ ആരാണ്?

45. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ആരാണ്?



ഉത്തരങ്ങള്‍

1) 1911 ഡിസംബറിലെ കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍, 2) 1907, 3) ഗാന്ധിജി, 4) ടാഗോര്‍, 5) നെഹ്റുവിനെ, 6) കൊല്‍ക്കത്ത, 7) മുംബയ്, 8) മഹാഗോവിന്ദ റാനഡെ, 9) മൊണ്ടേഗു-ചെംസ്ഫോര്‍ഡ് പരിഷ്കാരങ്ങള്‍, 10) ബാലഗംഗാധര തിലകന്‍,11) ധാക്കയില്‍, 12) ഭഗത്സിംഗ്, 13) ലഖ്നൌ,14) സത്യേന്ദ്രനാഥ ടാഗോര്‍, 15) ചമ്പാരന്‍ സത്യാഗ്രഹം, 16) അഹമ്മദാബാദില്‍,17) ചൌരി ചൌരാ സംഭവം, 18) 1919 ഏപ്രില്‍ 13, 19) ദാദാഭായ് നവ്റോജി, 20) റൌലറ്റ് നിയമം, 21) 1929-ല്‍, 22) 1930 മാര്‍ച്ച് 6, 23) ഗുജറാത്ത്, 24) പയ്യന്നൂര്‍, 25) 1931 മാര്‍ച്ച്,26) ഡോ. ബി. ആര്‍. അംബേദ്കര്‍, 27) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, 28) രാംസേ മക്ഡൊണാള്‍ഡ്, 29) 1942 മാര്‍ച്ച്, 30) മുംബയ്, 31) കാതറിന്‍ മേയോ, 32) റാഷ് ബിഹാരി ബോസ്, 33) സി. ആര്‍. ദാസ്, 34) 1946, 35) 1940 മാര്‍ച്ച് (ലാഹോര്‍ പ്രമേയം), 36) ഇന്ത്യ, 37) ഭരണഘടനാ നിര്‍മ്മാണസഭ, 38) ബ്രിട്ടന്റെ, 39) ദക്ഷിണാഫ്രിക്ക, 40) ആറ്, 41) ആമുഖം, 42) പതിനൊന്ന്, 43) 35 വയസ്, 44) രാഷ്ട്രപതി, 45) സുപ്രീംകോടതി ചീഫ് ജസ്റ്റിസ

0 comments :

Post a Comment