1. ടോര്‍ച്ച്സെല്ലില്‍ ............ രാസപ്രവര്‍ത്തനമാണ് നടക്കുന്നത്?
2. റബറിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കാന്‍ അതിനോട് കൂട്ടിച്ചേര്‍ക്കുന്ന മൂലകം?
3. പീരിയഡിന്റെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം ............ ന്റെ എണ്ണവും വര്‍ദ്ധിക്കുന്നു?
4. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
5. രാസബന്ധനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോണുകളെ ആകര്‍ഷിക്കാനുള്ള ആറ്റങ്ങളുടെ കഴിവ്?
6. കരിമണലില്‍ കൂടുതലായി കാണുന്ന ധാതു?
7. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന അലോഹം?
8. വിവിധഭാഗങ്ങളില്‍ വിവിധ ഗുണങ്ങളുള്ള ശുദ്ധ പദാര്‍ത്ഥങ്ങള്‍?
9. സംയക്തത്തിന്റെ ഏറ്റവും ചെറിയ കണിക?
10. മുഗള്‍ ഭരണത്തിന്റെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?
11. മുഗള്‍ ശില്പവിദ്യ ആരംഭിച്ചത് ആര്?
12. ഡല്‍ഹിയിലെ ചെങ്കോട്ട, ജുമാ മസ്ജിദ്, മോത്തി മസ്ജിദ്, താജ്മഹല്‍ എന്നിവ പണികഴിപ്പിച്ചത്?
13. ആലംഗീര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്?
14. ഷാജഹാനെ തടവിലാക്കിയത്?
15. ഹിന്ദുക്കളുടെ മേല്‍ ജസിയ വീണ്ടും ചുമത്തിയ രാജാവ്?
16. ഒമ്പതാം സിക്ക് ഗുരു തേജ് ബഹദൂറിനെ വധിച്ചത്?
17. ഏറ്റവും ഒടുവിലത്തെ മുഗള്‍ ഭരണാധികാരി?
18. കനൌജ് യുദ്ധം നടന്ന വര്‍ഷം?
19. ഷെര്‍ഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
20. കനൌജ് യുദ്ധത്തില്‍ ഷെര്‍ഷ പരാജയപ്പെടുത്തിയത്?
21. ശിവജിയുടെ പിതാവ്?
22. ശിവജി ഛത്രപതി എന്ന പേര് സ്വീകരിച്ചത് എന്ന്?.
23. ഹൈന്ദവ ധര്‍മ്മോദ്ധാരക എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി?
24. ശിവജി ദിവംഗതനായ വര്‍ഷം?
25. വിജയനഗര സാമ്രാജ്യം സ്ഥാപിതമായ വര്‍ഷം?
26. അന്തരീക്ഷത്തിലെ ഓരോ സൂക്ഷ്മധൂളികളും നിബിഡമായ ജലകണികാപടലങ്ങളും ഉള്‍ക്കൊള്ളുന്ന പ്രതിഭാസം?
27. മേഘങ്ങള്‍ വന്‍തോതില്‍ തുടര്‍ച്ചയായി ഖനീഭവിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസം?
28. സിറസ്, സിറോ - സ്ട്രാറ്റസ്, സിറോക്യൂമുലസ് എന്നിവ ഏതുതരം മേഘങ്ങള്‍ക്ക് ഉദാരണമാണ്?
29. കൈച്ചൂലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന മേഘം?
30. വെളുത്ത മേഘശകലങ്ങള്‍ ഉണ്ടാക്കുന്ന മേഘം?
31. ജെറ്റ് വിമാനങ്ങള്‍ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന മേഘം?
32. തിരശ്ചീനമായ ഷീറ്റുകള്‍പോലെ അഥവാ അടുക്കുകള്‍പോലെ കാണപ്പെടുന്ന മേഘങ്ങള്‍?
33. വളരെ കനമുള്ളതും ഇരുണ്ട ചാരനിറമോ, കറുത്ത നിറമോ ഉള്ളതുമായ മേഘങ്ങള്‍?
34. ഭൂമിക്കുള്ളില്‍ ഉത്ഭവിച്ച് ബാഹ്യപ്രേരണകളില്ലാതെ സ്വയം ബഹിര്‍ഗമിക്കുന്ന ജല സ്രോതസ്?
35. കാറ്റിന്റെ ഖാദനപ്രക്രിയയിലൂടെ ഉണ്ടാകുന്ന വിചിത്രശിലാരൂപം?
36. കടല്‍ത്തിരകളുടെയും കടലൊഴുക്കുകളുടെയും നിക്ഷേപത്തിലൂടെ കടല്‍ത്തറയില്‍നിന്ന് പടുത്തുയര്‍ത്തപ്പെടുന്ന മണല്‍ത്തിട്ടകള്‍?
37. ഭൂമിയുടെ ആകെ ഉപരിതല വിസ്തീര്‍ണത്തിന്റെ എത്ര ശതമാനമാണ് ജലം?
38. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ ഇന്ത്യന്‍ വനിത?
39. തുടര്‍ച്ചയായി രണ്ട് പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ ഇന്ത്യക്കാരനാര്?
40. എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധന്‍?
41. ഹോണ്‍ഷൂ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ജപ്പാനിലെ പ്രസിദ്ധ പര്‍വതം?
42. ഏഴുമലകളുടെ നാട് എന്നറിയപ്പെടുന്നത്?
43. ഫ്രാന്‍സിനെയും ഇറ്റലിയെയും തമ്മില്‍ വേര്‍തിരിക്കുന്നത്?
44. ലോകത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ ഏകദേശം എത്ര ശതമാനമാണ് മരുഭൂമികള്‍?
45. പരന്നുകിടക്കുന്ന മരുപ്രദേശത്ത് ഒറ്റയ്ക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ശിലയെ വിളിക്കുന്ന പേരെന്ത്?
ഉത്തരങ്ങള്‍
1) വൈദ്യുത, 2) സള്‍ഫര്‍, 3) ഷെല്ലുകളുടെ, 4) ഹൈഡ്രജന്‍, 5) ഇലക്ട്രോനെഗറ്റിവിറ്റി, 6) ഇല്‍മനൈറ്റ്, 7) അയോഡിന്‍, 8) ഭിന്നാത്മക പദാര്‍ത്ഥങ്ങള്‍, 9) തന്മാത്ര, 10) ഷാജഹാന്റെ ഭരണകാലം, 11) ഷാജഹാന്‍, 12) ഷാജഹാന്‍, 13) ഔറംഗസീബ്, 14) ഔറംഗസീബ്, 15) ഔറംഗസീബ്, 16) ഔറംഗസീബ്, 17) ബഹദൂര്‍ഷാ II, 18) 1540 എ.ഡി, 19) സസരം (ബീഹാര്‍), 20) ഹുമയൂണിനെ, 21) ഷാജി ഭോണ്‍സ്ളേ, 22) 1674, 23) ശിവജി, 24) 1680 എ.ഡി, 25) എ.ഡി 1336, 26) മൂടല്‍മഞ്ഞ്, 27) വര്‍ഷണം, 28) ഉയരത്തിലുള്ളവ, 29) സിറസ് മേഘം, 30) സിറോ ക്യുമുലസ്, 31) കോണ്‍ട്രെയില്‍, 32)സ്ട്രാറ്റസ് മേഘങ്ങള്‍, 33)നിംബസ് മേഘങ്ങള്‍, 34)നീരുറവ, 35) കുമിള്‍ ശില, 36) പൊഴികള്‍, 37) 71, 38) ബചേന്ദ്രിപാല്‍, 39) സന്തോഷ് യാദവ്, 40) എറിക് വെയ്ഹെന്‍മേയര്‍ (അമേരിക്ക), 41) മൌണ്ട് ഫ്യൂജിയാമ, 42) ജോര്‍ദ്ദാന്‍, 43) ആല്‍പ്സ് പര്‍വതനിര, 44) 7 %, 45) ഇന്‍സെല്‍ബെര്‍ഗ്സ്.
0 comments :
Post a Comment