News Today

« »

Tuesday, December 20, 2011

പൊതു വിജ്ഞാനം-20 (G.K)


1. മാപ്പിംഗ് ആവശ്യങ്ങള്‍ക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
2. സമുദ്രപഠനങ്ങള്‍ക്കുവേണ്ടിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം?
3. നാല് ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണ വാഹനം?
4. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ മെറ്റ്സാറ്റിനെ ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ്?
5. പഴക്കമേറിയ ഇന്‍സാറ്റ് 2 ഇ, ഇന്‍സാറ്റ് 3 ഇ എന്നിവയ്ക്ക് പകരം വികസിപ്പിക്കുന്ന ബഹിരാകാശ പേടകം?
6. തുമ്പയില്‍ നിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത് എന്നാണ്?
7. സമുദ്രനിരീക്ഷണം കാലാവസ്ഥാ പ്രവചനം എന്നീ മേഖലകളിലെ പുരോഗതി ലക്ഷ്യമാക്കി ഐ. എസ്. ആര്‍. ഒ വിക്ഷേപിച്ച ഉപഗ്രഹം?
8. ആദ്യത്തെ റെയില്‍വേ ലൈനിന്റെ നീളം?
9. ഇന്ത്യയില്‍ ലൈഫ് ലൈന്‍ എക്സ്പ്രസ് ആരംഭിച്ച വര്‍ഷം?
10. ഇന്ത്യന്‍ റെയില്‍വേ ഇയര്‍ ഒഫ് റെയില്‍ യൂസേഴ്സ് ആയി പ്രഖ്യാപിച്ച വര്‍ഷം?
11. വനസംരക്ഷണ ആക്ട് പ്രാബല്യത്തിലായ വര്‍ഷം?
12. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ എത്ര ശതമാനമാണ് വനഭൂമി?
13.  ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
14. ഭൂവിസ്തൃതിയുടെ ശതമാനാടിസ്ഥാനത്തില്‍ വനം കൂടുതലുള്ള സംസ്ഥാനം?
15. വനമേഖല കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
16. ഇന്ത്യയുടെ ആദ്യ ആസൂത്രിത ഇക്കോ ടൂറിസം പദ്ധതി?
17. വൈല്‍ഡ് ലൈഫ് ക്രൈം  കണ്‍ട്രോള്‍ ബ്യൂറോ നിലവില്‍ വന്നത് എന്നാണ്?
18. കര്‍ണാടകത്തിലെ സാല്‍കാനി ഗ്രാമത്തില്‍ മരം മുറിക്കുന്നതിനെതിരെ രൂപം  കൊണ്ട പ്രസ്ഥാനം?
19.  പരിസ്ഥിതി സൂചികയില്‍ ( ഇ.പി. ഐ) ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണുള്ളത്?
20. ലോക ഡയബറ്റിക് ദിനം?
21. ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത് എവിടെ?
22. 2005 ല്‍ ആദ്യമായി ചിക്കുന്‍ഗുനിയാ രോഗം കാണപ്പെട്ടനഗരം?
23. ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക്സ് ആക്ട് നിലവില്‍ വന്നത്?
24. ഐക്യരാഷ്ട്രസഭ 'വൃദ്ധരുടെ അന്താരാഷ്ട്ര വര്‍ഷ'മായി തിരഞ്ഞെടുത്ത വര്‍ഷം?
25. നാഷണല്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം ആരംഭിച്ച വര്‍ഷം?
26. നാഷണല്‍ ബില്‍ഡിംഗ് ഓര്‍ഗനൈസേഷന്‍ നിലവില്‍ വന്ന വര്‍ഷം?
27. ഇന്ത്യ അന്റാര്‍ട്ടിക്കന്‍ പര്യവേക്ഷണം ആരംഭിച്ചത് എന്നുമുതല്‍?
28. ഇന്ത്യയുടെ ആദ്യത്തെ ആര്‍ട്ടിക് പര്യവേക്ഷണ സംഘത്തലവന്‍?
29. ഇന്ത്യയുടെ രണ്ടാമത്തെ ആര്‍ട്ടിക് പര്യവേക്ഷണ സംഘത്തലവന്‍?
30. സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി, സാഹിത്യ അക്കാഡമി എന്നിവയുടെ ആസ്ഥാനം?
31. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സിനിമ?
32. രാജാ ഹരിശ്ചന്ദ്ര നിര്‍മ്മിച്ചത്?
33. ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം?
34. ഫാല്‍ക്കെ പുരസ്കാര ജേതാവായ ആദ്യ മലയാളി?
35. മികച്ച അഭിനേത്രിക്ക് നല്‍കിയിരുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ്?
36. ഇന്ത്യയില്‍നിന്നും ആദ്യമായി ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത്?
37. പത്മശ്രീ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ സിനിമാനടി?
38. ഫ്രഞ്ച് ഗവണ്‍മെന്റ് നല്‍കുന്ന ഷെവലിയര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്രതാരം?
39. കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മീരാനായരുടെ  ചിത്രം?
40.  നാഷണല്‍  ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
41. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം?
42. സ്ത്രീകള്‍ അഭിനയിച്ച ആദ്യ ഇന്ത്യന്‍ ചിത്രം?
43. ഇന്ത്യയിലെ ആദ്യ വര്‍ണചിത്രം?
44. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പ്രത്യേക ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത്?
45. 2004 ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരി?

  ഉത്തരങ്ങള്‍
1) കാര്‍ട്ടോസാറ്റ്, 2) ഓഷന്‍സാറ്റ് 1, 3) പി. എസ്. എല്‍.വി. സി 7, 4) പി. എസ്. എല്‍.വി, 5) ജിസാറ്റ് 10, 6) 1963 നവംബര്‍ 21, 7) ഓഷ്യന്‍സാറ്റ്-2, 8) 34 കി.മീ, 9) 1991, 10) 1995, 11) 1980, 12) 19.39 ശതമാനം, 13) ഡെറാഡൂണ്‍, 14) മിസോറം, 15) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, 16) തെന്മല, 17) 2007 ജൂണില്‍, 18) അപ്പിക്കോ, 19) 123-ാം സ്ഥാനം, 20) നവംബര്‍ 14, 21) ന്യൂഡല്‍ഹി,22) കൊല്‍ക്കത്ത, 23) 1940, 24) 1999, 25) 1994, 25) 1954, 27) 1981, 28) രസിക് രവീന്ദ്ര,29) എ. എ. മുഹമ്മദ് ഹാത, 30) ന്യൂഡല്‍ഹി,31) രാജാ ഹരിശ്ചന്ദ്ര, 32) ദാദാസാഹേബ് ഫാല്‍ക്കെ, 33) ആലം ആര, 34) അടൂര്‍ ഗോപാലകൃഷ്ണന്‍, 35) ഉര്‍വശി അവാര്‍ഡ്,36) ഭാനു അത്തയ്യ, 37) നര്‍ഗീസ് ദത്ത്,38) ശിവാജി ഗണേശന്‍, 39) ദ നെയിം സേക്ക്, 40) പൂനെ, 41) കാഗസ് കെ ഫൂല്‍,42) മോഹിനി ഭസ്മാസൂര്‍, 43) സൈരന്ധ്രി,44) സത്യജിത്റേ 45) ഐശ്വര്യാ റായി.

0 comments :

Post a Comment