News Today

« »

Thursday, December 22, 2011

ഡിജിറ്റല്‍ ചിത്രങ്ങള്‍ എങ്ങനെ ചെറുതാക്കാം?


ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ഥിയുടെ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശമുണ്ട്. പക്ഷേ അതിന്റെ സൈസ് 50 കെബിയില്‍ കൂടരുതെന്നുമുണ്ട്. സ്റ്റുഡിയോയില്‍നിന്നു കിട്ടിയ ഡിജിറ്റല്‍ ഫോട്ടോയുടെ പ്രോപ്പര്‍റ്റീസ് നോക്കിയപ്പോള്‍ 950 കെബി ആണ്. അതു കുറച്ചു തരാന്‍ കഴിയില്ലെന്ന് ഫൊട്ടോഗ്രഫര്‍. എന്തു ചെയ്യാന്‍ കഴിയും?
ധാരാളം പേര്‍ക്കു സംശയമുള്ള കാര്യമാണിത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉദ്യോഗദാതാക്കളും ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അന്‍പതോ നൂറോ കെബിയില്‍ കവിയാത്ത ഡിജിറ്റല്‍ ഫോട്ടോ വേണം അപ്ലോഡ് ചെയ്യേണ്ടതെന്നു നിര്‍ദേശിക്കാറുണ്ട്.

കൈവശമുള്ള വലിയ ചിത്രം ഇഷട്മുള്ള തോതിലേക്കു ഇന്റര്‍നെറ്റ് വഴി ജെപിഇജി ഫോര്‍മാറ്റിലുള്ള ഫോട്ടോ ചുരുക്കാന്‍ വിഷമമില്ല. ഒരു വഴി താഴെക്കൊടുക്കുന്നു.
ഫോട്ടോ കംപ്യൂട്ടറില്‍ പകര്‍ത്തി യുക്തമായ  പേര്‍ നല്‍കുക. http://jpegoptimizer.comഎന്ന സൈറ്റില്‍ കയറിയാല്‍ റീസൈസ് ചെയ്യാനുള്ള നിര്‍ദേശം ലഭിക്കും. ബ്രൌസ് ചെയ്ത് നിങ്ങളുടെ ഫോട്ടോയുടെ ഫയല്‍ കണ്ടെത്തി തുറക്കുക. ചുരുക്കേണ്ട തോത് (കംപ്രഷന്‍ ലെവല്‍) യഥേഷ്ടം നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.

''ഓപ്ടിമൈസ് ഫോട്ടോ ക്ളിക് ചെയ്ത് അല്പനേരം കാത്തിരുന്നാല്‍ ആവശ്യമായ സൈസിലുള്ള ഫോട്ടോ പ്രത്യക്ഷപ്പെടും. അതിനു പേര്‍ നല്‍കി സേവ് ചെയ്യുക.  ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കുമ്പോള്‍ ഈ ഫോട്ടോ  അപ്ലോഡ് ചെയ്യാം.

0 comments :

Post a Comment