News Today

« »

Tuesday, December 20, 2011

പൊതു വിജ്ഞാനം -22 (G.K)


1. ഭൂമിയുടെ അന്തര്‍ഭാഗത്തുനിന്നുള്ള ശക്തികളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന ചലനങ്ങളാണ് ........... ?
2. ഭൂവല്‍ക്കത്തിലെ ശിലാപടലങ്ങള്‍ക്കുണ്ടാകുന്ന ശീഘ്രചലനങ്ങളാണ് ................ ഭൂകമ്പങ്ങള്‍
3. കടലിനടിയില്‍ ഉണ്ടാകുന്ന കനത്ത ഭൂകമ്പം നിമിത്തം രൂപപ്പെട്ട് കരയിലേക്കടിച്ചുകയറുന്ന ശക്തിയേറിയ തിരമാലകളാണ് .................എന്നറിയെപ്പെടുന്നത്?
4. സുനാമി എന്ന ജാപ്പനീസ് വാക്കിന്റെ അര്‍ത്ഥം!
5. ഹോമോസ്ഫിയറിന്റെ അന്തരീക്ഷമണ്ഡലത്തിലെ ഉയരം?
6. ഭൂമിക്ക് മുകളില്‍ 80 കി.മീറ്ററിനും 400 കീ.മീറ്ററിനും ഇടയില്‍ പോസിറ്റീവ് അയണുകളും നെഗറ്റീവ് ഇലക്ട്രോണുകളും തങ്ങിനല്‍ക്കുന്ന മേഖല?.
7.  ഹോമോസ്ഫിയറിനെ എത്രയായി തരംതിരിച്ചിക്കുന്നു.?
8. ഭൂമദ്ധ്യരേഖാപ്രദേശത്തെ ട്രോപ്പോസ്ഫിയറിന്റെ ഉയരം?
9. ഉയരം കൂടുന്തോറും ട്രോപ്പോസ്ഫിയറിന്റ താപനില?
10. ട്രോപ്പോസ്ഫിയറിനെയും സ്ട്രോറ്റോസ്പിയറിനെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി?.
11.വിമാനങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം?
12. ഉയരം വര്‍ദ്ധിച്ചാലും ഏകീകൃതമായ താപനില കാണിക്കുന്ന സ്ട്രാറ്റോസ്ഫിയറിന്റെ ഭാഗം?
13. 50 മുതല്‍ 80 കി.മീ. വരെ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷമണ്ഡലം?
14. മിസോസ്ഫിയറിനെയും തെര്‍മോസ്ഫിയറിനെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി?
15. ഉപോഷ്ണമേഖല ഗുരുമര്‍ദ്ദമേഖലയില്‍നിന്നും ഉപധ്രുവീയ മര്‍ദ്ദമേഖലയിലേക്ക് വീശുന്ന കാറ്റ്?
16. ഉപോഷ്ണമേഖല ഗുരുമര്‍ദ്ദമേഖലയില്‍നിന്നും ഉപധ്രുവീയ മര്‍ദ്ദമേഖലയിലേക്ക് വീശുന്ന കാറ്റ്?
17. ധ്രുവങ്ങളില്‍നിന്ന് 60 ഡിഗ്രി അക്ഷാംശങ്ങളിലേക്ക് വീശുന്ന ശൈത്യമേറിയതും അതിശക്തവുമായ കാറ്റുകള്‍?
18. പ്രാദേശികവാതങ്ങള്‍ക്ക് കാരണം ......... ആണ്?
19. ദക്ഷിണാഫ്രിക്കയില്‍ അനുഭവപ്പെടുന്ന ചുടുകാറ്റ്?
20. സ്പെയിനില്‍ അനുഭവപ്പെടുന്ന തണുത്ത കാറ്റ്?
21. ആസ്ട്രേലിയന്‍ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി ദക്ഷിണശാന്തസമുദ്രത്തില്‍ രൂപംകൊള്ളുന്ന ഉഷ്ണമേഖലാ ചക്രവാതം?
22. അമേരിക്കയുടെ മധ്യഭാഗങ്ങളില്‍ അത്യധികം ശക്തിയോടെ ചുഴറ്റിവീശിക്കൊണ്ടിരിക്കുന്ന ചക്രവാതം?
23. പോണ്ടിച്ചേരിക്കും നാഗപട്ടണത്തിനുമിടയിലൂടെ കടന്നുപോയ ചുഴലിക്കൊടുങ്കാറ്റ്?
24. ചക്രവാതത്തിന്റെ വേഗത മണിക്കൂറില്‍ 250 കി.മീറ്ററിലധികം ആയാല്‍ അതിനെ ....... എന്നുവിളിക്കുന്നു?
25. രാത്രികാലങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതിന്റെ ഫലമായി നീരാവി ഘനീഭവിച്ച് ജലത്തുള്ളികളായി മാറുന്നതാണ്...?
26. അന്തരീക്ഷത്തിലെ ഓരോ സൂക്ഷ്മധൂളികളും നിബിഡമായ ജലകണികപടലങ്ങളും ഉള്‍ക്കൊള്ളുന്ന പ്രതിഭാസം?
27. മേഘങ്ങള്‍ വന്‍തോതില്‍ തുടര്‍ച്ചയായി ഖനീഭവിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസം?
28. സിറസ്, സിറോ - സ്ട്രാറ്റസ്, സിറോ ക്യൂമൂലസ് എന്നിവ ഏതുതരം മേഘങ്ങള്‍ക്ക് ഉദാഹരണമാണ്?
29. കൈച്ചൂലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന മേഘം?
30. വെളുത്ത മേഘശകലങ്ങള്‍ ഉണ്ടാക്കുന്ന മേഘം?
31. ജെറ്റ് വിമാനങ്ങള്‍ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന മേഘം?
32. തിരശ്ചീനമായ ഷീറ്റുകള്‍പോലെ, അഥവാ അടുക്കുകള്‍പോലെ കാണപ്പെടുന്ന മേഘങ്ങള്‍?
33. വളരെ കനമുള്ളതും ഇരുണ്ട ചാരനിറമോ, കറുത്ത നിറമോ ഉള്ളതുമായ മേഘങ്ങള്‍?
34. ഭൂമിക്കുള്ളില്‍ ഉല്ഭവിച്ച് ബാഹ്യപ്രേരകളില്ലാതെബഹിര്‍ഗമിക്കുന്ന ജലസ്രോതസ്?
35. കാറ്റിന്റെ ഖാദനപ്രക്രിയയിലൂടെ ഉണ്ടാകുന്ന വിചിത്ര ശിലാരൂപം?
36. കടല്‍ത്തിരകളുടെയും കടലൊഴുക്കുകളുടെയും നിക്ഷേപത്തിലൂടെ കടല്‍ത്തറയില്‍നിന്ന് പടുത്തുയര്‍ത്തപ്പെടുന്ന മണല്‍ത്തിട്ടകള്‍?
37. ഭൂമിയുടെ ആകെ ഉപരിതല വിസ്തീര്‍ണത്തിന്റെ എത്ര ശതമാനമാണ് ജലം?
38. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്ന സ്ഥലം?
39. ബ്രിട്ടീഷ് കൊളംബിയ തീരത്തുനിന്നും തെക്കോട്ടുപോകുന്ന ഉത്തരപസഫിക് പ്രവാഹം........
40. കംചത്കാ ഉപദ്വീപിന്റെ ഓരം ചേര്‍ന്ന് തെക്കോട്ടൊഴുകുന്ന പസഫിക് സമുദ്ര ജലപ്രവാഹം?

  ഉത്തരങ്ങള്‍
1) ലംബചലനങ്ങള്‍, 2) വിരൂപണജന്യ,3) സുനാമി, 4) ഹാര്‍ബര്‍ വേവ്സ് ,5) 80 കിലോമീറ്റര്‍, 6) അയണോസ്ഫിയര്‍,7) നാല്, 8) 17 കി.മീ., 9) കുറയും,10) ട്രോപ്പോപ്പാസ്, 11) സ്ട്രാറ്റോസ്ഫിയര്‍,
12)17 - 20 കി.മീ., 13) മിസോസ്ഫിയര്‍,14) മിസോപ്പാസ്,15) വാണിജ്യവാതങ്ങള്‍,16) പശ്ചിമവാതങ്ങള്‍,17) ധ്രുവക്കാറ്റുകള്‍,
18) പ്രാദേശിക താപമര്‍ദ്ദവ്യത്യാസം,19) ബെര്‍ഗ്,20) ലെവാന്റര്‍,21) വില്ലിവില്ലീസ്,22) ടൊര്‍ണാഡോ23) ഫനൂസ്,24) സൂപ്പര്‍ സൈക്ളോണ്‍,25) തുഷാരം,26) മൂടല്‍മഞ്ഞ്,27) വര്‍ഷണം,28) ഉയരത്തിലുള്ളവ,29) സിറസ് മേഘം,30) സിറോ ക്യുമൂലസ്,
31) കോണ്‍ട്രെയില്‍,32) സ്ട്രാറ്റസ് മേഘങ്ങള്‍,33) നിംബസ് മേഘങ്ങള്‍,34) നീരുറവ,35) കുമിള്‍ ശില,36) പൊഴികള്‍,37) 71,38) പനാജി,39) കാലിഫോര്‍ണിയ പ്രവാഹം,40) ഒയാഷിയോ.

0 comments :

Post a Comment