News Today

« »

Saturday, December 24, 2011

പൊതു വിജ്ഞാനം-23 ( G.K )


1. കണ്ണാടികളില്‍ രസം പൂശുവാന്‍ ഉപയോഗിക്കുന്നത്?
2. ജലം ദ്രാവകാവസ്ഥയില്‍ കാണാന്‍ കാരണം------- ആണ്?
3. ഏറ്റവും ദ്രവണാങ്കം കൂടിയ മൂലകം?
4, ഇന്ദുപ്പിന്റെ രാസനാമം?
5. സിഡികള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം?
6. ത്വക്കിലെ പ്രോട്ടീനുകള്‍ക്ക് മഞ്ഞനിറം നല്‍കാന്‍ കഴിയുന്ന ആസിഡ്?
7. താജ്മഹലിനെ ദ്രവിപ്പിക്കുന്ന ആസിഡ്?
8. നഖം ഏതുരീതിയിലുള്ള പ്രോട്ടീനാണ്?
9. ഏത് സംയുക്തത്തിന്റെ ഇനങ്ങളാണ് മാണിക്യവും ഇന്ദ്രനീലവും?
10. ആറ്റത്തിന്റെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകള്‍ എന്ത് പേരിലറിയപ്പെടുന്നു?
11. ലോകത്തിലെ ഏറ്റവും വലിയ വജ്രം?
12. തോറിയത്തിന്റെ അയിര്?
13. ചേരന്മാരുടെ കേരളത്തിലെ ആസ്ഥാനം?
14. ചേരരാജാക്കന്മാരുടെ കീര്‍ത്തിയെ പരാമര്‍ശിക്കുന്ന സംഘം കൃതി?
15. ചേരന്മാരുടെ രാജകീയ മുദ്ര?
16. ചോളന്മാരുടെ രാജകീയ മുദ്ര?
17. ചോളന്മാരുടെ ഗ്രാമഭരണത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്?
18. ചോളരാജവംശത്തിലെ അവസാന രാജാവ്?
19. പാണ്ഡ്യ, ചേര, ചോള ഭരണകാലഘട്ടം പൊതുവില്‍ അറിയപ്പെടുന്ന പേര്?
20. സംഘസാഹിത്യത്തെ പ്രോത്സാഹിപ്പിച്ച പ്രധാനരാജവംശം?
21. സംഘകാലത്തെ ഏക കവയിത്രി?
22. തമിഴിലെ ഇലിയഡ് എന്നറിയപ്പെടുന്ന കാവ്യം?
23. തമിഴിലെ ഒഡീസി എന്നറിയപ്പെടുന്നത്?
24. സംഘകാലഘട്ടത്തില്‍ പിരിച്ചിരുന്ന ഏറ്റവും വലിയ നികുതി?
25. മാമല്ലപുരം ക്ഷേത്രം പണിത പല്ലവരാജാവ്?
26. ഹര്‍ഷവര്‍ദ്ധനനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്?
27. ഏത് രാജ്യത്തെ രാജാവായിരുന്നു അലക്സാണ്ടര്‍?
28. അലക്സാണ്ടര്‍ പരാജയപ്പെടുത്തിയ പേര്‍ഷ്യന്‍ രാജാവ്?
29. മൌര്യ സാമ്രാജ്യ തലസ്ഥാനം?
30. കര്‍ണാടകത്തിലെ ശ്രാവണബലഗോളയില്‍ വച്ച് ജൈനമത വിശ്വാസിയായി മരണമടഞ്ഞ മൌര്യരാജാവ്?
31. ബിന്ദുസാരന്റെ പുത്രന്‍?
32. ബുദ്ധമത പ്രചരണാര്‍ത്ഥം അശോകന്‍ നിയമിച്ച ഉദ്യോഗസ്ഥന്മാര്‍?
33. അശോക ചക്രവര്‍ത്തിയെ ബുദ്ധമതാനുയായിയാക്കിയ സന്യാസി?
34. മഗധരാജവംശ സ്ഥാപകന്‍?
35. അലക്സാണ്ടറുടെ ഇന്ത്യാ ആക്രമണകാലത്ത് മഗധ ഭരിച്ചിരുന്നത്?
36. ഇന്ത്യയിലാദ്യമായി വെള്ളിനാണയങ്ങള്‍ പുറത്തിറക്കിയത്?
37. അശോകന്റെ ശിലാശാസനങ്ങളില്‍ ഉപയോഗിച്ചിരുന്ന ഭാഷ?
38. ചന്ദ്രഗുപ്തമൌര്യന്റെ മന്ത്രി?
39. അര്‍ത്ഥശാസ്ത്രത്തിന്റെ കര്‍ത്താവ്?
40. സുംഗരാജവംശത്തിന്റെ തലസ്ഥാനം?
41. ഇന്ത്യയ്ക്ക് പുറത്ത് തലസ്ഥാനവുമായി ഉത്തരേന്ത്യ ഭരിച്ച ഭരണാധികാരി?
42. കനിഷ്കന്റെ തലസ്ഥാനം?
43. ശകവര്‍ഷം ആരംഭിച്ചത്?
44. കനിഷ്കന്റെ കാലത്ത് രൂപംകൊണ്ട ഇന്തോ ഗ്രീക്ക് സംയുക്ത കലാശൈലി?
45. ചരകന്‍, ശുശ്രുതന്‍ എന്നീ ആയുര്‍വേദാചാര്യന്മാര്‍ ജീവിച്ചിരുന്നത് ആരുടെ കാലത്താണ്?

ഉത്തരങ്ങള്‍
1) ടിന്‍ അമാല്‍ഗം, 2) ഹൈഡ്രജന്‍ ബോണ്ടുകള്‍, 3) കാര്‍ബണ്‍, 4) പൊട്ടാസ്യം ക്ളോറൈഡ്, 5) അലുമിനിയം, 6) നൈട്രിക് ആസിഡ്, 7) സള്‍ഫ്യൂറിക് ആസിഡ്, 8) ബീറ്റാ-കരാറ്റിന്‍, 9) കൊറണ്ടം, 10) സംയോജക ഇല്ട്രോണുകള്‍, 11) കുള്ളിനാന്‍, 12) മോണോസൈറ്റ്, 13) മഹോദയപുരം, 14) പതിറ്റുപ്പത്ത്, 15) അമ്പും വില്ലും, 16) കടുവ, 17) ഉത്തരമേരൂര്‍ ശിലാശാസനം, 18) രാജാധിരാജ ചോളന്‍, 19) സംഘകാലം, 20) പാണ്ഡ്യരാജവംശം, 21) ഔവ്വയാര്‍, 22) ചിലപ്പതികാരം, 23) മണിമേഖല, 24) കരൈ, 25) നരസിംഹവര്‍മ്മന്‍, 26) പുലികേശി രണ്ടാമന്‍, 27) മാസിഡോണിയ, 28) ഡാരിയസ് മൂന്നാമന്‍, 29) പാടലീപുത്രം, 30) ചന്ദ്രഗുപ്തമൌര്യന്‍, 31) അശോകന്‍, 32) ധര്‍മ്മായൂതന്മാര്‍, മഹാമാത്രന്മാര്‍, 33) ഉപഗുപ്തന്‍, 34) ബിംബിസാരന്‍, 35) ധനനന്ദന്‍, 36) ചന്ദ്രഗുപ്തമൌര്യന്‍, 37) അരാമയിക്, 38) കൌടില്യന്‍, 39) കൌടില്യന്‍, 40) വൈശാലി, 41) കനിഷ്കന്‍, ,42) പെഷവാര്‍, 43) കനിഷ്കന്‍, 44) ഗാന്ധാര കലാശൈലി, 45) കനിഷ്കന്‍.

0 comments :

Post a Comment