News Today

« »

Tuesday, December 20, 2011

പൊതു വിജ്ഞാനം-21 (G.K )


1. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്?
2. 1825ല്‍ റാം മോഹന്‍റായ് കൊല്‍ക്കത്തയില്‍ സ്ഥാപിച്ച കോളേജ്?
3. 1867ല്‍ പ്രാര്‍ത്ഥനാസമാജം സ്ഥാപിച്ചത്?
4. 'ഹിന്ദു മുസ്ളിം മിശ്രസംസ്കാരത്തിന്റെ സന്താനം', ഇന്ത്യന്‍ ദേശീയതയുടെ പ്രവാചകന്‍' എന്നീ പേരുകളിലറിയപ്പെടുന്നത്?
5. സ്വാമി വിവേകാനന്ദന്റെ ഗുരു?
6. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നത്?
7. സിസ്റ്റര്‍ നിവേദിതയുടെ പ്രധാന ശിഷ്യന്‍?
8. അഹമ്മദീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്?
9. 1911ല്‍ മുംബയില്‍ സോഷ്യല്‍ സര്‍വീസ് ലീഗ് രൂപീകരിച്ചത്?
10. മദ്രാസില്‍ സെല്‍ഫ് റെസ്പെക്ട് മൂവ്മെന്റ് എന്ന സംഘടന രൂപീകരിച്ചത്?
11. 'കക്ഷിരഹിത ജനാധിപത്യം' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
12. ലോകത്താദ്യമായി 'തിയോസഫിക്കല്‍ സൊസൈറ്റി' സ്ഥാപിതമായ വര്‍ഷം?
13. ഇന്ത്യയില്‍ തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിതമായത്?
14. 1857ലെ വിപ്ളവത്തിന്റെ ആദ്യ രക്തസാക്ഷി?
15. കാണ്‍പൂരില്‍ ഈ ലഹള നയിച്ചവര്‍?
16. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കപ്പെട്ടത്?
17. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍?
18. ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നത്?
19. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ച സമയത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്?
20. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ മലയാളി പ്രസിഡന്റ്?
21. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ സമ്മേളനം?
22. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളത്തില്‍ ആദ്യ പ്രമേയം അവതരിപ്പിച്ചത്?
23. മുസ്ളിങ്ങള്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തിയ മിന്റോ-മോര്‍ലി ഭരണപരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തിയവര്‍ഷം?
24. മുഹമ്മദലി ജിന്ന ' ദ്വിരാഷ്ട്ര സിദ്ധാന്തം' കൊണ്ടുവന്നത് ഏത് സമ്മേളനത്തില്‍?
25. മൊണ്‍ടേഗു - ചെംസ്ഫോര്‍ഡ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കപ്പെട്ട വര്‍ഷം?
26. 'സ്വാതന്ത്യ്രം ബ്രിട്ടന്റെ ഔദാര്യമല്ല, ഇന്ത്യയുടെ അവകാശമാണ്' എന്ന് പ്രഖ്യാപിച്ചത്?
27. അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സ്ഥാപിതമായ വര്‍ഷം?
28. സൈമണ്‍ കമ്മിഷന്‍ രൂപീകൃതമായ വര്‍ഷം?
29. 'നവ്ജവാന്‍ ഭാരത് സഭ' എന്ന സംഘടന രൂപീകരിച്ചത്?
30. " ശിലയെ ആരാധിച്ചാല്‍ ദൈവത്തെ കാണാമെങ്കില്‍ ഞാന്‍ പര്‍വതത്തെ ആരാധിക്കും" എന്ന് പറഞ്ഞതാര്?
31. ബാബര്‍ ഗദ്യവും പദ്യവും രചിച്ചത് ഏത് ഭാഷയില്‍?
32. ഇംഗ്ളീഷുകാരും സിക്കുകാരും തമ്മില്‍ ആദ്യത്തെ ആംഗ്ളോ - സിക്ക് യുദ്ധം (1845-46) നടന്ന സമയത്തെ ഗവര്‍ണര്‍ ജനറല്‍?
33. നേപ്പാളിലേക്ക് പലായനം ചെയ്ത 1857ലെ വിപ്ളവത്തിന്റെ നേതാവാര്?
34. ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ അസോസിയേഷന്‍ സ്ഥാപിച്ചത്?
35. നേതാജി സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ്' ഗവണ്‍മെന്റ് രൂപീകരിച്ചത് എന്ന്?
36. ഇന്ത്യ സ്വാതന്ത്യ്രം നേടുമ്പോള്‍ എത്ര നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു?
37. ലോക സമാധാന ഉദ്യാനം സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
38. ധാതുക്കളുടെ ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം?
39. കോഹിന്നൂര്‍ രത്നം കണ്ടെടുത്ത ഖനി?
40. ഇന്ത്യയുടെ പ്രഥമ സമുദ്ര താപോര്‍ജ്ജ പരിവര്‍ത്തന സംവിധാനം സ്ഥിതിചെയ്യുന്നത്?
41. ഇന്ത്യയില്‍ റേഡിയോ അസ്ട്രോണമിക്ക് തുടക്കമിട്ട ജ്യോതിശാസ്ത്രജ്ഞന്‍?
42. ഇന്ത്യയിലെ ആദ്യത്തേയും ഏഷ്യയിലെ രണ്ടാമത്തെയുമായ മെഴുകു മ്യൂസിയം?
43. വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നോളജിക്കല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
44. കേരളത്തില്‍നിന്ന് ആദ്യമായി ശിലായുഗചിത്രങ്ങള്‍ കണ്ടെടുക്കപ്പെട്ടത്?
45. ചിറയ്ക്കലില്‍ മഹാശിലായുഗ സംസ്കാരത്തിന്റെ തെളിവുകള്‍ കണ്ടെത്തിയ പുരാവസ്തു വിദഗ്ദ്ധന്‍?

  ഉത്തരങ്ങള്‍
1) രാജാറാം മോഹന്‍റായ്, 2) വേദാന്ത കോളേജ്, 3) ആത്മാറാം പാണ്ഡുരംഗ്, 4) രാജാറാം മോഹന്‍റായ്, 5) ശ്രീരാമകൃഷ്ണ പരമഹംസന്‍, 6) സിസ്റ്റര്‍ നിവേദിത, 7) സുബ്രഹ്മണ്യഭാരതി, 8) മിര്‍സാഗുലാം അഹമ്മദ്, 9) എന്‍. എം. ജോഷി, 10) ഇ.വി. രാമസ്വാമി നായ്ക്കര്‍, 11) ജയപ്രകാശ് നാരായണന്‍,
12) 1875 (കാലിഫോര്‍ണിയ), 13) 1882 ഡിസംബറില്‍ (മദ്രാസിലെ അഡയാറില്‍), 14) മംഗല്‍ പാണ്ഡേ, 15) നാനാസാഹിബ്, താന്തിയാതോപ്പി, 16) 1885 ല്‍, 17) എ.ഒ. ഹ്യൂം, 18) ജവഹര്‍ലാല്‍ നെഹ്റു, 19) ജെ.ബി. കൃപലാനി, 20) സി. ശങ്കരന്‍ നായര്‍, 21) ബല്‍ഗാം സമ്മേളനം, 22) ജി. സുബ്രഹ്മണ്യ അയ്യര്‍, 23) 1909, 24) മുസ്ളിം ലീഗിന്റെ ലാഹോര്‍ സമ്മേളനം, 1940, 25) 1919, 26) ആനി ബസന്റ്, 27) 1920, 28) 1927, 29) ഭഗത്സിംഗ്, 30) കബീര്‍, 31) തുര്‍ക്കി, 32)ലോര്‍ഡ് ഹാര്‍ഡിഞ്ച് ഒന്നാമന്‍, 33)നാനാ സാഹിബ്, 34)1924 ല്‍ (ചന്ദ്രശേഖര്‍ ആസാദ്), 35)1948 ജനുവരി 13, 36)552, 37)അരുണാചല്‍ പ്രദേശ്, 38)ജാര്‍ഖണ്ഡ്, 39)ഗോല്‍ക്കൊണ്ട,40)തൂത്തുക്കുടി, 41)ഡോ. എം.കെ. ദാസ് ഗുപ്ത, 42)ബേവാച്ച് (കന്യാകുമാരി), 43)ബാംഗ്ളൂര്‍, 44)എടയ്ക്കല്‍ ഗുഹയില്‍നിന്ന് , 45)ജെ. ബാബിങ്ടണ്‍.

0 comments :

Post a Comment