News Today

« »

Saturday, December 24, 2011

വെറുതെ അല്ല ഭാര്യ


മഴവില്‍ മനോരമ പുലിവാല് പിടിച്ചു.  കാരണം, രണ്ട് ഡസന്‍ കേസുകളിലെങ്കിലും പ്രതിയായ ഒരാള്‍ മഴവില്‍
മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയില്‍ മാതൃകാഭര്‍ത്താവ്
ആയി ജീവിച്ച് തകര്‍ക്കുന്നുവെന്ന്  മാധ്യമം   പത്രം റിപ്പോര്‍ട്ട്
ചെയ്യുന്നു. ഭര്‍ത്താക്കന്മാരില്‍ നിന്ന് മാതൃകാഭര്‍ത്താക്കന്മാരെ
കണ്ടെത്തി സമ്മാനം നല്‍‌കുന്ന പരിപാടിയാണ് ‘വെറുതെ അല്ല ഭാര്യ’ എന്ന
റിയാലിറ്റി ഷോ.




നടി
ശ്വേതാ മേനോനാണ് ഈ ഷോയുടെ അവതാരക. പല കേസുകളിലും പ്രതിയായ എറണാകുളം തമ്മനം
സ്വദേശി നാസര്‍ ഈ ഷോയില്‍ മാതൃകാ ഭര്‍ത്താവിനുള്ള സമ്മാനം നേടാന്‍
കാട്ടിക്കൂട്ടുന്ന പങ്കപ്പാടുകള്‍ കണ്ട് ‘റിയാലിറ്റി ഷോ’യുടെ ‘റിയാലിറ്റി’
മനസിലാകാതെ വാപൊളിക്കുകയാണ് മലയാളി പ്രേക്ഷകര്‍!




റിയാലിറ്റി
ഷോ കണ്ട നാട്ടുകാര്‍ തന്നെയാണ് ഷോയിലെ വി‌ഐ‌പി താരം പെരുങ്കള്ളനാണെന്ന്
മാധ്യമങ്ങളെ അറിയിച്ചതെത്രെ. തൃശൂര്‍ മതിലകം പൊലീസ്‌ സ്റ്റേഷനില്‍ 23
കേസുകളില്‍ പ്രതിയായ നാസര്‍ തൃശൂര്‍, എറണാകുളം, പാലക്കാട്‌, ആലപ്പുഴ
ജില്ലകളില്‍ ക്ഷേത്രം, ബാങ്ക്‌ കവര്‍ച്ച, ബൈക്ക്‌ മോഷണം തുടങ്ങിയ
കേസുകളില്‍ പ്രതിയാണ്‌. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതില്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. മറ്റുള്ളവയില്‍ വിചാരണ നടന്ന്
കൊണ്ടിരിക്കുന്നുമുണ്ട്.




വളരെ
നാളായി ഗള്‍‌ഫിലായിരുന്നു നാസര്‍ എന്നാണ് നാസറും ഭാര്യയും മഴവില്‍
മനോരമയോട് വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.
ഭര്‍ത്താവിന്റെ അടുക്കള പ്രവേശം, ഭാര്യക്ക്‌ പ്രേമലേഖനം എഴുതല്‍, കുട്ടികളെ
സ്കൂളിലേക്ക്‌ ഒരുക്കിവിടല്‍, പാട്ടുപാടല്‍, നൃത്തംചെയ്യല്‍ തുടങ്ങിയ
പരിപാടികളിലൂടെയാണ് ‘വെറുതെ അല്ല ഭാര്യ’യില്‍ മാതൃകാ ഭര്‍ത്താവിനെ
കണ്ടെത്തുക. അവസാനം, പെരുങ്കള്ളന്‍ തന്നെ മാതൃകാ ഭര്‍ത്താവിനുള്ള സമ്മാനം
അടിച്ചുകൊണ്ട് പോകാനും സാധ്യത ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.




പാവം നാസ്സര്‍ ഒരു ഫ്ലാറ്റ് കിട്ടുമെന്ന് വിചാരിച്ച് കക്കുന്നതിനേക്കാള്‍
നാണം കെട്ട ഒരു പരിപാടിക്ക് ഇറങ്ങി നാണം കെട്ട് മടങ്ങേണ്ടി വന്നു.

കക്കുന്നതിന്റെ ഇടക്ക് കിട്ടുന്ന ഇന്റര്‍വെല്ലില്‍ 
ടെലിവിഷന്‍ ചാനലിലെ റിയാലിറ്റിഷോയില്‍ മത്സരിക്കാനെത്തിയ നാസ്സറിനെ 
ഒടുവില്‍ ചാനല്‍ ‍ ആരോരുമറിയാതെ മൊഴി ചൊല്ലി
(എലിമിനേറ്റെഡ്).വിവാദത്തില്‍പ്പെട്ട  മത്സരാര്‍ഥി സ്വയം പിന്മാറാന്‍
തീരുമാനിച്ചതിനാല്‍ ഈ പ്രശ്‌നം അവസാനിച്ചെന്നാണ് ചാനലിന്റെ വിശദീകരണം.

ആള് ഉഷാര്‍ ആയിരുന്നു എന്ത് എളുപ്പമാ ഓംലെറ്റ്‌ ഒക്കെ ഉണ്ടാക്കി കൊച്ചിന് കൊടുത്തത്.അത്യാവശ്യം മാര്‍ക്കും കിട്ടിയതാ.എന്ത് ചെയ്യാം മാധ്യമങ്ങള്‍   വെറുതെ ഇരിക്കുമോ ഇത്ര  പെട്ടന്ന് ഓംലെറ്റ്‌ ഉണ്ടാക്കുന്ന ഒരാളെ അങ്ങനെ വെറുതെ വിടാന്‍ പറ്റുമോ?

ആരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് വെറുതെയല്ല ഭാര്യയില്‍ നിന്നും മോഷ്ടാവായ
മത്സരാര്‍ത്ഥിയെ ഒഴിവാക്കിയത് എന്നൊന്നും അറിയില്ല..
നേരത്തേ പരിപാടിക്കിടയില്‍ നാസര്‍ പണ്ട് താന്‍ ചെയ്ത തെറ്റുകള്‍ക്ക്
പരസ്യമായി ഭാര്യയോട് മാപ്പുചോദിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു.ഇതൊക്കെ
കണ്ടപ്പോള്‍ ഇങ്ങനെ ഒരു സസ്പെന്‍സ് ഇതിന് പിന്നില്‍ ഉണ്ടെന്ന് ആരെങ്കിലും
വിചാരിച്ചോ.

 പുതിയൊരു ചാനല്‍ തുടങ്ങി. മഴവില്‍ മനോരമ.
പക്ഷെ തുടക്കത്തില്‍ തന്നെ കല്ലുകടി. അതും ചെറുമാതിരി കല്ലൊന്നുമല്ല.
വിഴുങ്ങാന്‍ പറ്റാത്ത കരിങ്കല്ല്.


ഭര്‍ത്താക്കന്മാരെക്കൊണ്ട് വീട്ടുജോലികള്‍ എടുപ്പിക്കുക. അതായത് അലക്കുക,
അരക്കുക,  തുടങ്ങിയ വീരകൃത്യങ്ങള്‍ .. എല്ലാം ലൈവ്
ആയിട്ടാണ്. തൃശൂര്‍ പൂരത്തിന് ആനകളെ നിര്‍ത്തിയ പോലെ വരിവരിയായി ഇരിക്കുന
സ്ത്രീ രത്നങ്ങള്‍ ഇതൊക്കെ കണ്ടു മാര്‍ക്കിടുന്നു.  ഇതൊക്കെ
സഹിക്കാം. പക്ഷെ അതോടൊപ്പം മറ്റൊന്നുണ്ട്. ഭാര്യയുടെ കുറ്റങ്ങളും കുറവുകളും
പരസ്യമായി ഭര്‍ത്താക്കന്മാര്‍ വേദിയില്‍ അവതരിപ്പിക്കുക. . (ഏഷ്യാനെറ്റിനെയും രഞ്ജിനിയെയുമൊക്കെ നമ്മള്‍ വെറുതെ കുറ്റം പറഞ്ഞു .  ഏതായിരുന്നാലും സ്ത്രീ പ്രേക്ഷകരെ മൊത്തം വലവീശി
മുന്നേറുന്നതിനിടയില്‍ ദാ വരുന്നു ഒരു ആറ്റം ബോംബ്‌!!!

ഇരുപത്തഞ്ചോളം
കേസുകളില്‍ പ്രതിയായിട്ടുള്ള ഒരു വിദ്വാന്‍ ആണ് മാതൃക ഭര്‍ത്താവിന്റെ പട്ടം
ലഭിക്കുന്നതിനു വേണ്ടി മത്സരിക്കുന്നത്!!. എലിമിനേഷനുകളില്‍ ഔട്ടാകാതെ
പുള്ളിയും ഭാര്യയും കസര്‍ത്തുന്നതിനിടയിലാണ് പണ്ടാരമടങ്ങാന്‍ ഏതോ
പത്രക്കാരന്‍ (മാധ്യമം ആണെന്ന് തോന്നുന്നു). പുള്ളിയുടെ ഫ്ലാഷ് ബാക്ക്
പുറത്തു വിട്ടത്!!!. പോരേ പൂരം. പത്ര വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തൃശൂര്‍ ,
എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം, ബാങ്ക് കവര്‍ച്ചകള്‍ ,
ബൈക്ക് മോഷണം തുടങ്ങി പല കേസുകളിലും പ്രതിയായ കക്ഷിയാണ് ശ്വേത ചേച്ചിയുടെ
കൈപിടിച്ച് കുലുക്കി താരമായി മുന്നേറുന്നത്. പെര്‍ഫോര്‍മന്‍സ് കണ്ടിട്ട്
മിക്കവാറും അറുപതു ലക്ഷത്തിന്റെ ഫ്ലാറ്റ് പുള്ളി കൊണ്ട് പോകാനുള്ള
സാധ്യതയുണ്ട്.

0 comments :

Post a Comment