1. 'സ്വരാജ്യം എന്റെ ജന്മാവകാശമാണ്' എന്ന് പ്രഖ്യാപിച്ചതാര്?
2. കുന്തിപ്പുഴ ഏതു ദേശീയോദ്യാനത്തിലൂടെയാണ് ഒഴുകുന്നത്?
3. ഡല്‍ഹിയിലെ ചെങ്കോട്ട നിര്‍മ്മിച്ച ഭരണാധികാരി?
4. സിക്കുമത സ്ഥാപകനാര്
5. ഇന്ത്യയില്‍ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷമേത്?
6. ബംഗാളിനെ വിഭജിച്ച വൈസ്രോയി?
7. സസ്യങ്ങളുടെ ഇലകളിലെ ഹരിതകത്തില്‍ (ക്ളോറോഫില്‍) അടങ്ങിയിട്ടുള്ള ലോഹമേത്?
8. രത്നക്കല്ലുകളുടെ നിക്ഷേപമുള്ള കേരളത്തിലെ ജില്ലയേത്?
9. ഏറ്റവും ചെറിയ ഗ്രഹമേത്?
10. ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാനുള്ള സംവിധാനമേത്?
11. ഭൌമോപരിതലത്തില്‍ ഏറ്റവുമധികമുള്ള മൂലകം?
12. എല്ലാ ആസിഡുകളിലുമുള്ള മൂലകം?
13. ഏതു മൂലകത്തിന്റെ കുറവുമൂലമാണ് ഗോയിറ്റര്‍ രോഗം ഉണ്ടാവുന്നത്?
14. ഏതു നദിയുടെ തീരത്താണ് നാസിക്ക്?
15. ഓസോണ്‍ വലയം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളിയേത്?
16. റിമോട്ടുകളില്‍നിന്ന് പുറപ്പെടുന്ന വികിരണമേത്?
17. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?
18. ലോകാരോഗ്യദിനമായി ആചരിക്കുന്നതെന്ന്?
19. നബാര്‍ഡിന്റെ ആസ്ഥാനം എവിടെയാണ്
20. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനമേത്?
21. സസ്യങ്ങള്‍ പ്രകാശസംശ്ളേഷണ സമയത്ത് പുറത്തുവിടുന്ന വാതകമേത്?
22. പെന്‍സിലുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന വസ്തുവേത്?
23. 'മൈക്രോ ബാക്ടീരിയം ലെപ്രേ' കാരണമുണ്ടാകുന്ന രോഗം ഏത്?
24. ഭരത് അവാര്‍ഡ് നേടിയ ആദ്യ മലയാള സിനിമാനടന്‍?
25. ബുക്കര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത?
26. ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്ത്ത്?
27. ഇന്ത്യയുടെ ആദ്യ മലയാളി രാഷ്ട്രപതി?
28. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?
29. ഏറ്റവുമധികം സിനിമകളില്‍ നായകനായി അഭിനയിച്ച് റിക്കാര്‍ഡിട്ട നടന്‍?
30. ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ആര്?
31. പാര്‍ലമെന്റുകളുടെ മാതാവ് എന്ന പേരില്‍ പ്രസിദ്ധമായത്?
32. ഇന്ത്യയുടെ ദേശീയ കലണ്ടര്‍?
33. വന്ദേമാതരം രചിച്ചതാര്?
34. ഇന്ത്യയെയും പാകിസ്ഥാനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ?
35. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
36. കംപ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗമേത്?
37. രക്തത്തില്‍ ചുവപ്പ് നിറം നല്‍കുന്ന വര്‍ണവസ്തു?
38. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവല്‍ എഴുതിയത് ആര്?
39. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി?
40. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്?
41. 1936ല്‍ കണ്ണൂരില്‍നിന്ന് മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത്?
42. ദില്ലി ചലോ എന്നു പറഞ്ഞത്?
43. അഞ്ചുതെങ്ങില്‍ കോട്ട നിര്‍മ്മിക്കാന്‍ ആറ്റിങ്ങല്‍ റാണി ബ്രിട്ടീഷുകാരെ അനുവദിച്ച് ഏത് വര്‍ഷത്തില്‍?
44. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നു വിശേഷിപ്പിപ്പെട്ടത്?
45. കേരളത്തിലെ ജില്ലകളില്‍ പുകയില ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്?
ഉത്തരങ്ങള്‍
1) ബാലഗംഗാധര തിലകന്‍, 2) സൈലന്റ്വാലി,3) ഷാജഹാന്‍, 4) ഗുരുനാനാക്ക്, 5) 1951, 6) കഴ്സണ്‍, 7) മഗ്നീഷ്യം, 8) തിരുവനന്തപുരം, 9) ബുധന്‍, 10) കാര്‍ബണ്‍ - 14 ഡേറ്റിംഗ്,11) ഓക്സിജന്‍, 12) ഹൈഡ്രജന്‍, 13) അയോഡിന്‍, 14) ഗോദാവരി, 15) സ്ട്രാറ്റോസ്ഫിയര്‍, 16) ഇന്‍ഫ്രാറെഡ്, 17) ഗോദാവരി, 18) ഏപ്രില്‍ 7, 19) മുംബയ്, 20) ജനീവ, 21) ഓക്സിജന്‍,22) ഗ്രാഫൈറ്റ്, 23) കുഷ്ഠം, 24) പി.ജെ. ആന്റണി, 25) അരുന്ധതിറോയ്, 26) ഡി. ഉദയകുമാര്‍,27) കെ. ആര്‍. നാരായണന്‍, 28) ഇന്ത്യന്‍ റെയില്‍വേ, 29) പ്രേംനസീര്‍, 30) സൌരവ് ഗാംഗുലി, 31) ബ്രിട്ടീഷ് പാര്‍ലമെന്റ്, 32) ശകവര്‍ഷം,33) ബങ്കിം ചന്ദ്രചാറ്റര്‍ജി, 34) റാഡ്ക്ളിഫ്രേഖ, 35) പള്ളിവാസല്‍, 36) സി.പി.യു, 37) ഹീമോ ഗ്ളോബിന്‍, 38) എം. മുകുന്ദന്‍, 39) മൌണ്ട് ബാറ്റണ്‍ പ്രഭു, 40) വിക്രം സാരാഭായ്, 41) എ.കെ. ഗോപാലന്‍, 42) സുഭാഷ് ചന്ദ്രബോസ്,43) എ.ഡി. 1684, 44) മുഹമ്മദ് അബ്ദുറഹ്മാന്‍,45) കാസര്‍കോട്.
0 comments :
Post a Comment