News Today

« »

Monday, December 19, 2011

മൂത്രകല്ല് കളയാന്‍ പഴവും പച്ചക്കറിയും


ശരീരത്തിന്റെ മൊത്തത്തിലുള്ള ചില അപാകതകളാണ് മൂത്രക്കല്ല് ഉണ്ടാക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം, യൂറിക്ക് ആസിഡ്,  കൂടുതലായുള്ള ഗൌട്ട് മുതലായ അസുഖങ്ങള്‍ മൂത്രക്കല്ല് ഉണ്ടാക്കുന്നു. അടുത്തകാലത്തെ ഒരു പഠനത്തില്‍ കണ്ടത് പിത്താശയക്കല്ല് ഉള്ള രോഗികളില്‍ 54ശതമാനം പേര്‍ക്കും മൂത്രക്കല്ല് ഉണ്ടെന്നാണ്. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മഗ്നീഷ്യം മുതലായവ കുറവുള്ളവരില്‍ പിത്താശയക്കല്ലും മൂത്രക്കല്ലും കൂടുതലായി കണ്ടുവരുന്നു. മൂത്രക്കല്ലും പിത്താശയക്കല്ലും ഉണ്ടാക്കുന്ന അടിസ്ഥാന പ്രശ്നം ഇപ്പോഴും അജ്ഞാതമാണ്. പ്രമേഹരോഗികളിലെ ഇന്‍സുലിന്‍ പ്രതിരോധം മൂത്രക്കല്ലും പിത്താശയക്കല്ലും ഉണ്ടാക്കുന്നു.

ചെറുകുടലിലെ ഭക്ഷണത്തിലെ ഘടകങ്ങളായ ഓക്സലേറ്റ്, പിത്തസ്രവങ്ങള്‍ എന്നിവയുടെ ആഗരണ സംബന്ധമായ പ്രശ്നങ്ങള്‍ പിത്താശയക്കല്ലുകളും മൂത്രക്കല്ലുകളും ഉണ്ടാക്കുന്നു. പിത്തസ്രവങ്ങളിലെ ആസിഡുകളുടെ കുറവ് കൊളസ്ട്രോള്‍ കല്ലുകള്‍ ഉണ്ടാക്കുന്നു. കുടലിന്റെ അസുഖങ്ങള്‍ മൂത്രത്തിലുള്ള ഓക്സലേറ്റ് വിസര്‍ജ്ജനം കൂട്ടുന്നു. ഇത് മൂത്രക്കല്ലുകള്‍ക്ക് കാരണമാകും.

കുടലിന്റെ മറ്റു ചില അപാകതകളും പിത്താശയക്കല്ലുകളും മൂത്രക്കല്ലുകളും ഉണ്ടാക്കുന്നതായി കണ്ടുവരുന്നു. കുടലിന്റെ സ്വാഭാവികമായ സൂക്ഷ്മാണു ജീവികള്‍ മാറ്റപ്പെടുന്നത് ഈ പറഞ്ഞ അസുഖങ്ങള്‍ ഉണ്ടാക്കും. ഓക്സാലോ ബാക്ടര്‍ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ കുടലിലുള്ള ഓക്സലേറ്റ് ഉപാപചയം വഴി വിഘടിച്ച് കളയുന്നത് ഓക്സലേറ്റ് കല്ലുകള്‍ ഉണ്ടാകുന്നത് കുറയ്ക്കുന്നു. എന്നാല്‍, ഹെലിക്കോ ബാക്ടര്‍ പൈലോറി എന്നയിനം ബാക്ടീരിയ കൊളസ്ട്രോള്‍ പിത്താശയക്കല്ലുകള്‍ കൂട്ടുന്നു.

പിത്തഗ്രന്ഥി വ്യവസ്ഥയുടെയും വൃക്കയുടെയും പൊതുവായുള്ള ചില തകരാറുകള്‍ വെള്ളത്തിന്റെയും ലവണങ്ങളുടെയും ആഗിരണ വിസര്‍ജ്ജന സംബന്ധമാകുന്നത് ഈ അസുഖങ്ങള്‍ ഉണ്ടാക്കുന്നു. പിത്തസ്രവങ്ങളിലെ കാല്‍ഷ്യം കൂടുന്നത് പിത്താശയക്കല്ലുകള്‍ ഉണ്ടാക്കുന്നു. മൂത്രത്തിലെ കാല്‍ഷ്യം കൂടുന്നത് മൂത്രക്കല്ലുകള്‍ കൂടുതലാക്കുന്നു.

0 comments :

Post a Comment