News Today

« »

Sunday, December 18, 2011

പൊതു വിജ്ഞാനം 5( General Knowledge)






1. ഏറ്റവും ഭാരംകുറഞ്ഞ വാതകമേത്?
2. ഭൂമിയുടെ ഏറ്റവുമടുത്തുള്ള നക്ഷത്രമേത്?
3. ഉരുക്ക് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ലോഹമേത്?
4. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?
5. ഓക്സിജന്റെ അറ്റോമികസംഖ്യയെത്ര?
6. വൈദ്യുതി, താപം എന്നിവയുടെ ഏറ്റവും നല്ല ചാലകമേത്
7. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ലോഹമേത്?
8. ഭൂമിയുടെ ഉപരിതലത്തില്‍ ഏറ്റവുമധികമുള്ള മൂലകമേത്?
9. സസ്യങ്ങളുടെ ഇലകളുടെ ഹരിതകത്തിലുള്ള ലോഹമേത്?
10. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹമേത്?
11. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹമേത്?
12. ഇലക്ട്രോണുകള്‍ക്ക് എന്ത് ചാര്‍ജാണുള്ളത്?
13. ന്യൂട്രോണുകളെ കണ്ടെത്തിയതാര്?
14. ന്യൂട്രോണില്ലാത്ത ആറ്റമുള്ള മൂലകമേത്?
15. മെഴുകില്‍  പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്?
16. മണ്ണെണ്ണയില്‍ സൂക്ഷിച്ചുവയ്ക്കുന്ന ലോഹങ്ങളേവ?
17. സ്വര്‍ണത്തിന്റെ അറ്റോമിക സംഖ്യയെത്ര?
18. ശുദ്ധമായ സ്വര്‍ണം എങ്ങനെ അറിയപ്പെടുന്നു?
19. ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 916 സ്വര്‍ണം എത്ര കാരറ്റാണ്?
20. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപാന്തരമേത്?
21. രക്തത്തില്‍ കാണപ്പെടുന്ന പഞ്ചസാരയേത്?
22. ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ബ്രോണ്‍സ് ( ഓട്)?
23. സസ്യങ്ങള്‍ പുറത്തുവിടുന്ന വാതകമേത്?
24. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നതേത്?
25. പാചകവാതക സിലിണ്ടറുകളിലെ ചോര്‍ച്ച അറിയാന്‍ ചേര്‍ക്കുന്ന വാതകമേത്?
26. കൃത്രിമഴ പെയ്യിക്കാന്‍ മേഘങ്ങളില്‍ വിതറുന്ന രാസവസ്തുക്കളേവ?
27. മൊബൈല്‍ ഫോണിന്റെ  പിതാവ് എന്നറിയപ്പെടുന്നതാര്?
28. അജിനോമോട്ടോയുടെ ശാസ്ത്രീയനാമം എന്താണ്?
29. വെള്ളത്തിനടിയില്‍ സൂക്ഷിച്ചുവയ്ക്കുന്ന രാസവസ്തുവേത്?
30. പെന്‍സില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?
31. എലിവിഷത്തിന്റെ ശാസ്ത്രീയനാമമെന്ത്?
32. മുളകിന് എരിവ് നല്‍കുന്ന രാസവസ്തുവേത്?
33.  മയക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?
34. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ നോട്ടുകളില്‍ പുരട്ടുന്ന രാസവസ്തുവേത്?
35. റബര്‍ പാലിലെ അടിസ്ഥാനഘടകമേത്?
36. സിഗരറ്റ് ലാമ്പുകളില്‍ ഉപയോഗിക്കുന്ന വാതകമേത്?
37. മനുഷ്യശരീരത്തിന്റെ ഭാരത്തിന്റെ എത്ര ശതമാനംവരെയാണ് ജലം?
38. മനുഷ്യഹൃദയം ഒരുമിനിട്ടില്‍ ശരാശരി എത്രതവണമിടിക്കും?
39. പ്രായപൂര്‍ത്തിയായ ഒരാളുടെ കരളിന്റെ ശരാശരിഭാരമെത്ര?
40. തലച്ചോറ് സംരക്ഷിക്കപ്പെട്ടിരിക്കുന്ന അസ്ഥിപേടകമേത്?
41. ശരീരത്തിലെ ഊഷ്മാവ്, ജലത്തിന്റെ അളവ് എന്നിവ ക്രമപ്പെടുത്തുന്ന മസ്തിഷ്ക ഭാഗമേത്?
42. ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്നതെന്ത്?
43. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന അവയവമേത്?
44. അശുദ്ധരക്തം വഹിക്കുന്ന ഏകധമനിയേത്?
45. ദഹനത്തെ സഹായിക്കാന്‍ പിത്തരസം പുറപ്പെടുവിക്കുന്ന  അവയവമേത്?

  ഉത്തരങ്ങള്‍
1) ഹൈഡ്രജന്‍, 2) സൂര്യന്‍, 3) ഇരുമ്പ്, 4) ടോറിസെല്ലി, 5) എട്ട്, 6) വെള്ളി, 7) ചെമ്പ്, 8) ഓക്സിജന്‍, 9) മഗ്നീഷ്യം, 10) കാത്സ്യം, 11) പ്ളാറ്റിനം, 12) നെഗറ്റീവ്, 13) ജെയിംസ് ചാഡ്വിക്ക്, 14) ഹൈഡ്രജന്‍, 15) ലിഥിയം, 16) സോഡിയം, പൊട്ടാസ്യം, 17) 79, 18) തങ്കം, 19) 22 കാരറ്റ്, 20) വജ്രം, 21) ഗ്ളൂക്കോസ്, 22) ചെമ്പ്, ടിന്‍, 23) ഓക്സിജന്‍, 24) നൈട്രസ് ഓക്സൈഡ്, 25) മെര്‍ക്കാപ്റ്റന്‍, 26) ഡ്രൈ ഐസ്, സില്‍വര്‍ അയോഡൈഡ്, 27) മാര്‍ട്ടിന്‍ കൂപ്പര്‍, 28) മോണോസോഡിയം ഗ്ളുട്ടമേറ്റ്, 29) വെള്ളഫോസ്ഫറസ്, 30) ഗ്രാഫൈറ്റ്, 31) സിങ്ക് ഫോസ്ഫൈഡ്, 32) കാപ്സൈസിന്‍, 33) ക്ളോറോഫോം , 34) ഫിനോല്‍ഫ്തലിന്‍, 35) ഐസോപ്രിന്‍, 36) ബ്യൂട്ടേന്‍, 37) 60-70 ശതമാനം, 38) 72 തവണ, 39) 1.5 കിലോഗ്രാം, 40) കപാലം, 41) ഹൈപ്പോതലാമസ്, 42) സെറിബെല്ലം, 43) ഹൃദയം, 44) ശ്വാസകോശധമനി, 45) കരള്‍.

0 comments :

Post a Comment