Saint Euphrasia |
വിശുദ്ധവും കര്‍മനിരതവുമായ സന്യാസജീവിതത്തിലൂടെ കേരളസഭയ്ക്ക് അഭിമാനവും അല്‍ഗ്രഹവുമായിത്തീര്‍ന്ന വാഴ്ത്തപ്പെട്ട ചാവറയച്ചനും അദ്ദേഹം സ്ഥാപിച്ച കര്‍മല കന്യകാമഠത്തില്‍ 64 വര്‍ഷം താപസജീവിതം നയിച്ചു ജീവിതയാത്ര പൂര്‍ത്തിയാക്കിയ വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയും നവംബര്‍ 23ന് വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുകയാണ് .. കേരളത്തിലെ കത്തോലിക്കാ വിശ്വാസി സമൂഹത്തിന് അഭിമാനവും ആഹ്‌ളാദവും പകരുന്ന ഈ നിമിഷത്തില്‍ എവുപ്രാസ്യമ്മയുടെ ജീവിതത്തിലേക്ക് നമുക്കൊന്നു കടന്നുചെല്ലാം .
പ്രാര്‍ഥനയുടെ ഈറ്റില്ലമായ കര്‍മലസഭയില്‍ പ്രാര്‍ഥിക്കുന്ന അമ്മ എന്ന വിളിപ്പേരിലാണ് എവുപ്രാസ്യമ്മ അറിയപ്പെട്ടിരുന്നത്. 'ദിവ്യകാരുണ്യത്തിന്റെ പ്രേഷിത'യെന്ന് അറി യപ്പെടുന്ന എവുപ്രാസ്യമ്മയുടെ ജീവിതത്തിന്റെ ഊടും പാവും ദിവ്യകാരുണ്യസന്നിധിയായിരുന്നു. മണിക്കൂറുകളോളം തിരുസക്രാരിക്കുമുമ്പി ല്‍ മുഖാമുഖം ആയിരുന്ന സ്ഥാപകപിതാക്കന്മാരുടെ ധ്യാനനിര്‍ലീനതയും തീക്ഷ്ണതമുറ്റിയ കര്‍മ്മചൈതന്യവും സമ്മേളിക്കുന്ന ദിവ്യസൗന്ദര്യം എവുപ്രാസ്യമ്മ സ്വന്തമാക്കി.
പ്രാര്‍ഥനയായിരുന്നു ആ ജീവിതം മുഴുവന്‍ . പരാപരനില്‍ അലിഞ്ഞുചേര്‍ന്നു പരനിലേയ്ക്കു പരന്നൊഴുകിയ ആ ജീവിതത്തിന്റെ പരിമളം ഇന്ന് അമ്മ ജനിച്ചുവളര്‍ന്ന കാട്ടൂര്‍ ഗ്രാമത്തിന്റെയും സമര്‍പ്പിതവഴികള്‍ താണ്ടിയ ഒല്ലൂര്‍ ഗ്രാമത്തിന്റെയും അതിര്‍ത്തികള്‍ ഭേദിച്ചു കേരളക്കരയെയും ഭാരതാംബയെയും ആഗോള സഭയെത്തന്നെയും സൗരഭ്യപൂരിതമാക്കിയിരിക്കുകയാണ്.
ഈശോയുടെ സഹനത്തെ നിരന്തരമായി ധ്യാനിച്ചു ജീവിതത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങിയ വിശുദ്ധയാണു വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മ. ഹൃദയത്തിന്റെ അഗാധതലങ്ങളില്‍ മന്ത്രിക്കുന്ന ദിവ്യാത്മാവിന്റെ അതിസൂക്ഷ്മമായ നിമന്ത്രണങ്ങള്‍പോലും മനസ്സിലാക്കാന്‍ പോരുന്ന ആന്തരിക നിശബ്ദതയില്‍ ദര്‍ശനങ്ങളും വെളിപാടുകളും ആത്മാവിന്റെ വരദാനസിദ്ധികളും ദൈവം ആ അമ്മക്ക് നല്‍കി.. മറ്റുള്ളവരുടെ മനസ്സ് കാണുന്നതിനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതി നുമുള്ള അന്തര്‍ദഷ്ടിയും ദീര്‍ഘദൃഷ്ടിയും അമ്മ ക്കുണ്ടായിരുന്നു. ശുദ്ധീകരാത്മാക്കള്‍ നിരന്തരം പ്രാര്‍ത്ഥനാഭ്യ ര്‍ത്ഥനയുമായി അമ്മയുടെ അടുത്തെത്തിയിരുന്നു. നിലയ്ക്കാത്ത ജപമാല, നിരന്തരമായ മ ധ്യസ്ഥപ്രാര്‍ത്ഥന, തിരുരക്തസമര്‍പ്പണ പ്രാര്‍ത്ഥന എന്നിവയിലൂടെ പരേതാത്മാക്കളെ രക്ഷിക്കുക എന്നത് തന്റെ ജീവിതദൗത്യമായി അമ്മ ഏറ്റെടുത്തിരുന്നു. തനിക്കു ലഭിക്കുന്ന ഏതൊരു നന്മപ്രവൃത്തിക്കും നന്ദി നല്കിയിരുന്നത് പ്രാര്‍ത്ഥനയും 'മരിച്ചാ ലും മറക്കില്ലെന്ന' വാഗ്ദാനവുമായിരുന്നു. സഹനത്തിന്റെ നെരിപ്പോടില്‍ സ്ഫുടം ചെയ്തു കൊണ്ടിരുന്ന അമ്മയുടെ ഹൃദയത്തിലും ബോ ധത്തിലും നിറഞ്ഞുനിന്നിരുന്ന രൂപം ക്രൂശിത യേശുവി ന്റെതായിരുന്നു.
തന്നോടുതന്നെ കര്‍ക്കശക്കാരിയായിരുന്ന എവുപ്രാസ്യമ്മ തന്റെ ശിഷ്യര്‍ക്കും സഹസന്യാസിനികള്‍ക്കും ഒരു സ്‌നേഹത്തണലായിരുന്നു അവരുടെ സ്‌നേഹസുസ് മേരവും കരുണനിറഞ്ഞ ഇടപെടലുകളും ദൈവഹിതത്തില്‍ പൂര്‍ണമായും ചാലിച്ചുചേര്‍ക്കപ്പെട്ട ജീവിതവും ഈ കന്യകയെ ഒരേസമയം വിനയാന്വിതയും ശക്തയുമാക്കിത്തീര്‍ത്തു .വേലക്കാരെ സഹായിക്കാല്‍ം ആശ്വസിപ്പിക്കാല്‍ം എവുപ്രാസ്യമ്മ എങ്ങനെയും സമയം കണെ്ടത്തിയിരുന്നു. അവര്‍ക്കു വസ്ത്രങ്ങള്‍ തയ്ച്ചുകൊടുക്കുകയും പഴയവ തുന്നിക്കൊടുക്കുകയും ചെയ്തിരുന്നു സുകൃതജപം ചൊല്ലി, ദൈവസാന്നിധ്യത്തില്‍ ജോലിചെയ്യാന്‍ അവരെ അഭ്യസിപ്പിച്ചിരുന്നു. കിടപ്പുരോഗികളായ സഹോദരിമാര്‍ക്കാവശ്യമായ കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുക എന്ന ശീലം അമ്മയ്ക്കുണ്ടായിരുന്നു പ്രത്യേകമായി, രോഗികളുടെ മുറികള്‍ വൃത്തിയാക്കുക, ആശ്രമത്തിലെ കക്കൂസുകളും കുളിമുറികളും കഴുകിവൃത്തിയാക്കുക തുടങ്ങി ആരാലും ശ്രദ്ധിക്കപ്പെടാത്ത ജോലികള്‍ ആരും അറിയാതെ ചെയ്യുന്നതില്‍ എവുപ്രാസ്യാമ്മ ആനന്ദം കണെ്ടത്തിയിരുന്നു.
അനാഥയായ അന്നംകുട്ടി ഒമ്പതാം വയസിലാണു എവുപ്രാസ്യമ്മയുടെ മഠത്തില്‍ എത്തിച്ചേര്‍ന്നത് .സിസ്റ്റര്‍ എവുപ്രാസ്യ സ്വന്തം മകളെപ്പോലെ അവളെ സ്‌നേഹിക്കുകയും ചൊറിയും ചിരങ്ങും പിടിച്ച ആ കുട്ടിയെ ശുശ്രൂഷിച്ചു സുഖപ്പെടുത്തുകയും ചെയ്തത് ഇന്നും ജീവിച്ചിരിക്കുന്ന അന്നംകുട്ടിതന്നെ സാക്ഷ്യപ്പെടുത്തുന്നു.
മരണത്തില്‍ശേഷമാണു മഹത്തുക്കളുടെ യാഥാര്‍ഥജീവിതം ആരംഭിക്കുക എന്നതു വാസ്തവമാണ് .ഇന്നു സ്വര്‍ഗത്തില്‍ നമുക്കൊരു മധ്യസ്ഥയുണ്ട് എന്ന വിശ്വാസം സന്തോഷകരമാണ് . ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചുപോയവര്‍ക്കും വേണ്ടി ദൈവസന്നിധിയില്‍ അവള്‍ സദാ മാധ്യസ്ഥ്യം വഹിക്കുന്നു. 'മരിച്ചാലും മറക്കില്ലിട്ടോ'എന്ന പ്രതിജ്ഞ സാര്‍ഥകമാക്കിക്കൊണ്ട് ദൈവസന്നിധിയില്‍ അവള്‍ നമുക്കായി മാധ്യസ്ഥ്യം വഹിച്ചുകൊണ്ടിരിക്കുന്നു.തപസിന്റെ വഴികളിലൂടെ രൂപാന്തരീകരണം പ്രാപിച്ച ഈ സാധാരണ കന്യക പ്രാര്‍ഥനയിലൂടെയും ദൈവൈക്യത്തിലൂടെയും കരുണ നിറഞ്ഞ പരസ്‌നേഹപ്രവൃത്തികളിലൂടെയും തന്റെ ഐഹിക ജീവിതത്തിന്റെ പൂര്‍ണ സാക്ഷാത്കാരം നേടിയെടുത്തു.
ആന്തരികതയും ആത്യന്തികമായ സത്യാന്വേഷണവും നഷ്ടം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ഉപരിപ്ലവലോകത്തിന് എവുപ്രാസ്യമ്മ വേറിട്ട ഒരു മാര്‍ഗദീപമാകുന്നു തന്റെതന്നെ സത്തയിലും താന്‍ കണ്ടുമുട്ടുന്നവരിലും തന്റെ ചെറിയ ജീവിതാല്‍ഭവങ്ങളില്‍പോലും ദൈവത്തിന്റെ കരസ്പര്‍ശം തിരിച്ചറിഞ്ഞു ജീവിതം ധന്യമാക്കിയ അവള്‍ നമുക്കു മാതൃകയാകുന്നു.
1952 ല്‍ 75 ാമത്തെ വയസില്‍ സ്വര്‍ഗത്തിലേക്ക് യാത്രയായി എവുപ്രാ സ്യമ്മ. സഹസന്യാസിനികളും ആശ്രമശുശ്രൂഷികളും ഇടവകജനങ്ങളും ദര്‍ശിച്ച കറകളഞ്ഞ പുണ്യജീവിതത്തിന്റെയും, ചില ആത്മീയ വെളിപ്പെടുത്തലുകളുടേയും അടിസ്ഥാനത്തിലാണു അമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാല്‍ള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത് . 2002 ല്‍ ഈ കന്യകയെ കത്തോലിക്കാസഭ ധന്യയായായും 2006 ല്‍ വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചു .
സാധാരണ ജീവിതത്തെ പ്രാര്‍ഥനയിലൂടെയും പരിത്യാഗപ്രവൃത്തിയിലൂടെയും വിശുദ്ധമാക്കിത്തീര്‍ക്കാമെന്ന് എവുപ്രാസ്യമ്മയുടെ ജീവിതം നമുക്ക് കാണിച്ചു തന്നു . പ്രാര്‍ഥനയിലൂടെ സ്ഫുടം ചെയ്‌തെടുത്ത ആ ധന്യ ജീവിതം ഒല്ലൂരുകാര്‍ തങ്ങളുടെ നാടിന്റെ അല്‍ഗ്രഹമായി കരുതുന്നു ചാവറയച്ചനാല്‍ സ്ഥാപിക്കപ്പെട്ട ഈ ഭാരതമണ്ണിലെ ആദ്യത്തെ സന്യാസിനീസമൂഹാംഗം ആ പിതാവിനോടൊപ്പം വിശുദ്ധഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ചാവറയച്ചനിലൂടെ കൈമാറിയ സഭയുടെ സ്ഥാപകദര്‍ശനമാണു സാക്ഷാത്കരിക്കപ്പെടുന്നത് . ആ ധന്യ മുഹൂര്‍ത്തത്തിനായി നമുക്ക് കാത്തിരിരിക്കാം . കേരളക്കരയുടെ അഭിമാനമായ ആ അമ്മയ്ക്കുവേണ്ടി പ്രാര്‍ഥിക്കാം .
0 comments :
Post a Comment