1. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റ് ഏത്?
2. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമേത്?
3. വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചത് എന്നാണ്?
4. സൂര്യനെ ആധാരമാക്കിയുള്ള സൗരപഞ്ചാംഗം കണ്ടുപിടിച്ചത് ആര്?
5. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളുടെ എണ്ണമെത്ര?
6. ഏത് ഉപനിഷത്തിലുള്ളതാണ് സത്യമേവ ജയതേ എന്ന വാക്യം?
7. ലോകത്ത് ഏറ്റവുമധികം ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യമേത്?
8. ദിവേഹി എന്ന ഭാഷ സംസാരിക്കുന്ന രാജ്യമേത്?
9. ഖാസി, ഗാരൊ എന്നീ ആദിവാസിവിഭാഗങ്ങളുള്ള സംസ്ഥാനം?
10. എയ്റോഫ്ളോട്ട് ഏതു രാജ്യത്തിന്റെ വിമാന സർവ്വീസ് ആണ്?
11. സി.ഐ. എ, എഫ്.ബി.ഐ എന്നിവ ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസികളാണ്?
12. ബ്ലൂ ഹൗസ് ഏത് രാജ്യത്തിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്?
13. ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യമേത്?
14. ഗുൽട്രം ഏതു രാജ്യത്തിന്റെ നാണയമാണ്?
15. 2013 ലെ ജ്ഞാനപീഠം അവാർഡ് ലഭിച്ചതാർക്ക്?
16. സുപ്രീം കോടതിക്ക് തപാൽവകുപ്പ് അനുവദിച്ച പിൻകോഡ് ഏതാണ്?
17. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുമതക്ഷേത്രമായ അങ്കോർ വാത്ത് ഏതു രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?
18. നിലവിലെ പോപ്പ് ആയ ഫ്രാൻസിസ് പാപ്പ ഏതു രാജ്യത്തിൽ നിന്നുള്ള വ്യക്തിയാണ്?
19. ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതടാകമേത്?
20. ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്റ് ആര്?
21. മൊബൈൽ ഫോണിന്റെ പിതാവാര്?
22. ശൈത്യ മരുഭൂമിയായ ഗോബി ഏത് ഭൂഖണ്ഡത്തിലാണ്?
23. ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ അദ്ധ്യക്ഷയാര്?
24. തെങ്ങ് ദേശീയ വൃക്ഷമായിട്ടുള്ള ഇന്ത്യയുടെ അയൽരാജ്യമേത്?
25. ബംഗ്ളാദേശിന്റെ ദേശീയ ഫലമേത്?
26. ടോക്കിയോ സ്ഥിതിചെയ്യുന്നത് ഏത് നദീ തീരത്താണ്?
27. ഇന്ത്യ മിറാഷ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത് ഏത് രാജ്യത്തിൽ നിന്നുമാണ്?
28. സമൃദ്ധിയുടെ നീരുറവ എന്ന് നെഹ് റു വിശേഷിപ്പിച്ച ഗുജറാത്തിലെ എണ്ണപ്പാടമേത്?
29. ഏതു രാജ്യത്തിന്റെ കറൻസിയാണ് ഷെക്കൽ?
30. ദേശീയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ ഏതെല്ലാം?
31. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രമേത്?
32. ലോകത്തിലെ ഏറ്റവും പഴയ വാർത്ത ഏജൻസി ഏത്?
33. ദേശീയഗാനം ആദ്യമായി ആലപിച്ച വർഷമേത്?
34. ബാബുജി എന്നറിയപ്പെട്ടിരുന്നതാര്?
35. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ റൂട്ട് ഏതാണ്?
36. ഇന്ത്യയിലെ ഉയരം കൂടിയ കവാടമേത്?
37. ഐക്യരാഷ്ട്രസഭയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യമേത്?
38. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളമേത്?
39. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി ഏതാണ്?
40. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
41. മരുഭൂമികളില്ലാത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
42. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന പാർലമെന്റുള്ള രാജ്യമേത്?
43. ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടതാര്?
44. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
45. എൻ.സി.സിയുടെ ആസ്ഥാനമെവിടെ?
46. ജർമൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ഉരുക്കു നിർമാണശാലയേത്?
47. ലക്നൗ സ്ഥിതി ചെയ്യുന്ന നദീതീരമേത്?
48. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവാര്?
49. ഏറ്റവും കൂടുതൽ അടിച്ചുപരത്താൻ കഴിയുന്ന ലോഹം?
50. ഇന്ത്യയിൽ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല?
ഉത്തരങ്ങൾ(1)നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈന)(2)കിങ് ഫഹദ് അന്തർദ്ദേശീയ വിമാനത്താവളം (സൗദി അറേബ്യ) (3)1950 ജനുവരി 24 (4)ഈജിപ്തുകാർ (5)22 (6)മുണ്ഡകോപനിഷത്ത് (7)ഇന്ത്യ (8)മാലി ദ്വീപ് (9)മേഘാലയ (10)റഷ്യ (11) അമേരിക്ക (12) ദക്ഷിണ കൊറിയ (13)കാനഡ (14)ഭൂട്ടാൻ (15)ഹിന്ദി കവിയായ കേദാർ നാഥ് സിംഗ് (16)110201 (17)കംബോഡിയ (18)അർജന്റീന (19)ടാങ്കനിക്ക (ആഫ്രിക്ക) (20)മറിയ ഇസബെല്ലാ പെറോൺ (അർജന്റീന) (21)മാർട്ടിൻ കൂപ്പർ (22)ഏഷ്യ(23)ഉഷ അനന്ത സുബ്രഹ്മണ്യം (24) മാലദ്വീപ് (25)ചക്ക (26) സുമിദ (27)ഫ്രാൻസ് (28)അംഗ് ലേഷ് വർ (29)ഇസ്രായേൽ (30)സിംഹം, കാള, കുതിര,ആന (31)ബോംബെ സമാചാർ (32)എ.എഫ്.പി(33)1911 ഡിസംബർ 27 (34)ജഗ്ജീവൻ റാം (35)കന്യാകുമാരി - ദിബ്രൂഗഢ് (അസം) (36)ബുലന്ദ് ദർവാസ (37)ചൈന (38)കഷാക് ബകോള എയർപോർട്ട് (ലഡാക്ക്) (39)സെന്റ് പീറ്റേഴ്സ് ബസലിക്ക (റോം) (40)ബ്രസീൽ (41)യൂറോപ്പ് (42)ബ്രിട്ടൻ (43)പൈതഗോറസ് (44)റുവാണ്ട (45)ന്യൂഡൽഹി (46)റൂർക്കല (ഒഡിഷ) (47) ഗോമതി (48)ദാദാഭായ് നവ് റോജി (49)സ്വർണം (50)കണ്ണൂർ.
0 comments :
Post a Comment