News Today

« »

Wednesday, November 19, 2014

കെമിസ്ട്രിക്ക് രണ്ടു തവണ നോബൽ സമ്മാനം നേടിയ വ്യക്തി ആരാണ്?

1. ഇന്ത്യൻ പ്രസിഡന്റായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
2. ലഹരിപാനീയങ്ങൾ പ്രധാനമായും തലച്ചോറിന്റെ ഏതുഭാഗത്തെയാണ് ബാധിക്കുന്നത്?
3. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യമേതാണ്?
4. കേരളത്തിലെ ആദിവാസികളുടെ തനതു നൃത്തരൂപം?
5. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർ പദവിയിലെത്തിയ ആദ്യമലയാളി വനിത?
6. കെമിസ്ട്രിക്ക് രണ്ടു തവണ നോബൽ സമ്മാനം നേടിയ വ്യക്തി ആരാണ്?
7. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം ഏതാണ്?
8. മലയാളി എന്ന പത്രം ആരംഭിച്ചതാരാണ്?
9. പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നത്?
10. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
11. തമസോമ ജ്യോതിർഗമയ എന്ന വാക്ക് എവിടെനിന്ന് എടുത്തിട്ടുള്ളതാണ്?
12. ഏറ്റവും കൂടുതൽ കാലം ലോക് സഭാ സ്പീക്കർ ആയിരുന്നത്?
13. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
14. ലോകത്തിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏതാണ്?
15. ഇന്ത്യൻ സംസ്ഥാനത്ത് പ്രതിപക്ഷനേതാവായ ആദ്യ വനിത?
16. അജന്താ ഗുഹകൾ കണ്ടെത്തിയത് ആരാണ്?
17. നോബൽ സമ്മാനം പ്രഖ്യാപിക്കുന്നത് ഏത് മാസത്തിലാണ്?
18. ദ നൈറ്റ് വാച്ച് എന്ന പെയിന്റിംഗ് ആരുടേതാണ്?
19. ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത്?
20. പോസ്റ്റൽ സമ്പ്രദായം ആദ്യമായി ഇന്ത്യയിൽ നടപ്പിലാക്കിയത്?
21. ഇന്ത്യയുടെ ദേശീയ ഹോക്കി ടൂർണമെന്റ് ഏതാണ്?
22. പ്രാചീനകാലത്ത് ഉത്ക്കൽ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
23. മൈ ട്രൂത്ത് എന്ന പുസ്തകം ആരുടേതാണ്?
24. സംസ്ഥാന രൂപവത്കരണം മുതൽ സമ്പൂർണ മദ്യനിരോധനമുള്ള സംസ്ഥാനം?
25. ദേശീയഗാനം ഇല്ലാത്ത രാജ്യം ഏതാണ്?
26. എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്?
27. ലാഹോർ കരാറിൽ ഒപ്പുവച്ചത് ആരൊക്കെയാണ്?
28. ഇന്ത്യയിലെആദ്യ പോർച്ചുഗീസ് വൈസ്രോയി ആരാണ്?
29. ദക്ഷിണേന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?
30. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ്?
31. സ്റ്റീൽ എന്ന ലോഹസങ്കരത്തിൽ അടങ്ങിയിരിക്കുന്നത്?
32. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ഗോൾഡ് മെഡൽ ഒഫ് ഒളിമ്പിക് ഓർഡർ ലഭിച്ച പ്രഥമ വനിത?
33. ചൗരിചൗര സംഭവത്തിന്റെ ഫലമായി പെട്ടെന്നു നിറുത്തിവയ്ക്കേണ്ടിവന്ന പ്രക്ഷോഭം?
34. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ നടത്തിവന്നിരുന്ന പത്രം?
35. ഇന്ത്യയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരി?
36. ഗാന്ധി ഇർവിൻ സന്ധിയോടുകൂടി അവസാനിച്ചതെന്ത്?
37. ഇന്ത്യയിലെ റെയിൽവേസോണുകളുടെ എണ്ണമെത്ര?
38. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്?
39. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി ആര്?
40. സ്ത്രീകൾ അഭിനയിച്ച ആദ്യഇന്ത്യൻ സിനിമ ഏത്?
41. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള ഏത്?
42. കേരളത്തിലെ ആദ്യ ബാങ്ക് ഏതായിരുന്നു?
43. ഇന്ത്യയുടെഏറ്റവും തെക്കേ അറ്റത്തുള്ള തുറമുഖമേത്?
44. ഗോവ വിമോചനസമയത്തെ ഇന്ത്യൻ പ്രതിരോധമന്ത്രിയാര്?
45. അമൃത്സർ പട്ടണം നിർമ്മിച്ച സിക്ക് ഗുരു ആര്?
46. ഗോവിന്ദ് വല്ലഭ് പന്ത് കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
47. ആദ്യ ഭൗമ ഉച്ചകോടി നടന്നതെവിടെ?
48. ലോകത്തിലെ ഏറ്റവും ചെറിയ വൻകരയേത്?
49. കച്ചാർ ലെവി എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ അർധസൈനിക വിഭാഗമേത്?
50. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏത്?

ഉത്തരങ്ങൾ

(1)ഡോ. സക്കീർ ഹുസൈൻ (2)സെറിബെല്ലം (3)ഇൻഡോനേഷ്യ (4)മുടിയാട്ടം (5)ഫാത്തിമാബീവി (6)ഫ്രെഡറിക് സാങ്ജർ (7)പണിയർ (8)സി.കൃഷ്ണപിള്ള (9)യുറേനിയം (10)ഉദയ് പൂർ (11)ബൃഹദാരണ്യകോപനിഷത്ത് (12)ബൽറാം ഝാക്കർ (13)ഉത്തർപ്രദേശ് (14)അസോസിയേറ്റഡ് പ്രസ് (15)ജയലളിത (16)ക്യാപ്റ്റൻ ജോൺസ്മിത്ത് (17)ഒക്ടോബർ (18)റംബ്രാൻഡ് (19)കലഹാരി (20)അലാവുദ്ദീൻ ഖിൽജി (21)രംഗസ്വാമി കപ്പ് (22)ഒഡീഷ (23)ഇന്ദിരാഗാന്ധി (24) ഗുജറാത്ത് (25)സൈപ്രസ് (26)ഹിമാചൽപ്രദേശ് (27)വാജപേയ്/നവാസ് ഷെരീഫ് (28)ഫ്രാൻസിസ് കോ അൽമേഡ (29)തഞ്ചാവൂർ (30)കർണാടക (31)ഇരുമ്പ്, കാർബൺ (32)ഇന്ദിരാഗാന്ധി (33) നിസ്സഹകരണ പ്രസ്ഥാനം (34) സ്വദേശാഭിമാനി (35) വില്യം ബെന്റിക് പ്രഭു (36) സിവിൽ നിയമലംഘന പ്രസ്ഥാനം (37) 17(38)സിന്ധു (39)ബാലാമണിയമ്മ (40)മോഹിനി ഭസ്മാസുർ (41)മരച്ചീനി (42)നെടുങ്ങാടി ബാങ്ക് (43)തൂത്തുക്കുടി (44)വി.കെ.കൃഷ്ണമേനോൻ (45)ഗുരു രാംദാസ് (46)ഉത്തർപ്രദേശ് (47)റിയോ ഡി ജനീറൊ 1992ൽ (48)ഓസ്ട്രേലിയ (49)അസം റൈഫിൾസ് (50)ഡയമന്റീന ഗർത്തം.

0 comments :

Post a Comment