News Today

« »

Wednesday, November 19, 2014

റബ്ബർ, വെളിച്ചെണ്ണ എന്നിവ ലയിക്കുന്ന ദ്രാവകമേത്?

1. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് എന്താണ്?
2.നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാരയേത്?
3. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തമേത്?
4. ഏറ്റവും ലഘുവായ പഞ്ചസാരയേത്?
5. ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ?
6.അജിനാമോട്ടോയുടെ ശാസ്ത്രീയനാമമേത്?
7. ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റീവ്സ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഏതെല്ലാം?
8. റബ്ബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നത്?
9.സൾഫർ ചേർത്ത്  റബ്ബർ ചൂടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങനെ?
10. ലോകത്തിലെ ആദ്യത്തെ കൃത്രിമ റബ്ബർ ഏത്?
11. ചെമ്പുകൊണ്ട് നിർമ്മിച്ച പാചകപ്പാത്രങ്ങളുടെ അടിയിൽ കാണുന്ന കറുത്ത നിറമുള്ള പദാർത്ഥം?
12. പുരാവസ്തുരേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ?
13. ബുള്ളറ്റ് പ്രൂഫ് വസ്തു നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥമേത്?
14. കുളിക്കാനുപയോഗിക്കുന്ന സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസ സംയുക്തങ്ങൾ?
15. കൈക്കൂലി വാങ്ങുന്നവരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസപദാർത്ഥമേത്?
16. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് എന്ത്?
17. ലോകത്തിലെ ആദ്യ കൃത്രിമ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതെവിടെ?
18.  ചെറിയ തൻമാത്രകൾ അഥവാ മോണോമെറുകൾ ചേർന്നുണ്ടാകുന്ന വലിയ തന്മാത്രകൾ?
19. വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന ആൽക്കഹോൾ?
20. നോൺസ്റ്റിക്ക് പാത്രങ്ങളുടെ കോട്ടിംഗിനുപയോഗിക്കുന്ന പ്ളാസ്റ്റിക് ഏത്?
21. പ്ളാസ്റ്റിക് കറൻസി നോട്ടുകൾ പുറത്തിറക്കിയ ആദ്യ രാജ്യം?
22. കരിമ്പിലെ പഞ്ചസാര?
23. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്?
24. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പ്ളാസ്റ്റിക് ഏത്?
25. മത്സ്യബന്ധനവലകൾ, ചരടുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന പ്ളാസ്റ്റിക് ഏത്?
26. ആരംഭകാലം മുതൽ മദ്യനിരോധനം നിലവിലുള്ള ഇന്ത്യൻ സംസ്ഥാനം?
27. ലോകത്ത് ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്ന രാജ്യം?
28. കൃത്രിമമായി നിർമ്മിച്ച  ആദ്യത്തെ ഓർഗാനിക് സംയുക്തം?
29. റബ്ബർ, വെളിച്ചെണ്ണ എന്നിവ ലയിക്കുന്ന ദ്രാവകമേത്?
30. തെർമ്മോമീറ്റർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ളാസേത്?
31. ഡ്യുറാലുമിൻ എന്ന ലോഹസങ്കരം ഉപയോഗിക്കുന്നതെന്തിന്?
32. സ്വർണ്ണത്തിന്റെ അറ്റോമിക നമ്പർ ഏത്?
33. സ്റ്റെയിൻലെസ് സ്റ്റീലിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ ഏതെല്ലാം?
34.ലോകത്തിലെ ആദ്യത്തെ കൃത്രിമ മൂലകമേത്?
35. ഭക്ഷണ വസ്തുക്കൾക്ക് മഞ്ഞനിറം നൽകുന്ന രാസവസ്തുവേത്?
36.  മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം?
37. ഏത്തപ്പഴത്തിന്റെ ഗന്ധമുള്ള എസ്റ്റർ?
38. ടൂത്ത് പേസ്റ്റിൽ പോളിഷിംഗ് ഏജന്റായി ചേർക്കുന്നത്?
39. ഡെന്റൽ ഫില്ലിംഗിനുപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?
40. അലുമിനിയത്തിന്റെ നീലനിറമുള്ള ധാതുവായ എന്താണ് വസ്ത്രങ്ങൾക്ക്  വെണ്മ നൽകാനുള്ള നീലമായി ഉപയോഗിക്കുന്നത്?
41. തുരിശ് എന്നത് രാസപരമായി എന്താണ്?
42. നിത്യജീവിതത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ലോഹമേത്?
43. പച്ചസ്വർണം എന്നറിയപ്പെടുന്നത്‌‌?
44. എലിവിഷമായി ഉപയോഗിക്കുന്ന  രാസവസ്തുവേത്?
45. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തമേത്?
46. കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
47. കേരളത്തിലെ കരിമണലിൽ കാണപ്പെടുന്ന മോണോസൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?
48. ഇന്ത്യയിലെ ആദ്യത്തെ നേത്രദാന വില്ലേജ് ഏത്?
49. 2015ൽ 17ാം ചേരിചേരാ സമ്മേളനത്തിന് വേദിയാകുന്ന രാജ്യം ഏത്?
50. 2017ലെ ഫിഫ കോൺഫെഡറേഷൻ കപ്പിന്റെ വേദി ഏത്?

ഉത്തരങ്ങൾ

(1)കുങ്കുമം (2) സുക്രോസ് (3) ജലം (4) ഗ്ളൂക്കോസ് (5) ആന്റി പൈററ്റിക്സ് (6) മോണോ സോഡിയം ഗ്ളുട്ടമേറ്റ് (7) അസെറ്റിക് ആസിഡ് (വിനാഗിരി). സോഡിയം ക്ളോറൈഡ് (ഉപ്പ്), സോഡിയം ബെൻസോയേറ്റ് . (8) സൾഫർ (9) വൾക്കനൈസേഷൻ (10) നിയോപ്രിൻ (11) കോപ്പർ ഓക്സൈഡ് (12) ഇൻഫ്രാറെഡ് കിരണങ്ങൾ (13) കെവിലാർ (14) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്, സോഡിയം ഹൈഡ്രോക്സൈഡ് (15) ഫിനോൾഫ്തലീൻ (16) പ്ളാറ്റിനം (17) പാരീസ് (18) പോളിമെറുകൾ (19) സ്പിരിറ്റ് (20) ടെഫ്‌ലോൺ (21) ഓസ്ട്രേലിയ (22) സൂക്രോസ് (23) സുക്രോസ് (24) തെർമ്മോപ്ളാസ്റ്റിക്  (25) നൈലോൺ (26) ഗുജറാത്ത് (27) കാനഡ (28) യൂറിയ (29) ബെൻസിൻ (30) പൈറക്സ് ഗ്ളാസ് (31) വിമാനഭാഗങ്ങൾ നിർമ്മിക്കാൻ (32) 79 (33) ഇരുമ്പ്, ക്രോമിയം, നിക്കൽ. (34) ടെക്നീഷ്യം (35) ടാർട്രസിൽ (36) കാത്സ്യം (37) അമൈൽ അസറ്റേറ്റ് (38) കാത്സ്യം കാർബണേറ്റ് (39) സോറൽസ് സിമന്റ്  (40) ലാപിസ് ലസൂലി (41) കോപ്പർ സൾഫേറ്റ് (42) ഇരുമ്പ് (43) വാനില (44) സിങ്ക് ഫോസ്ഫേറ്റ് (45) സിൽവർ ബ്രോമൈഡ് (46) സിൽവർ അയഡൈഡ് (47) തോറിയം (48) ചെറുകുളത്തൂർ (കോഴിക്കോട്) (49) വെനസ്വേല (50) റഷ്യ.

0 comments :

Post a Comment