News Today

« »

Friday, November 21, 2014

മഹാത്മാഗാന്ധിയുടെ 'മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്?


1. മഗധ ഭരിച്ച ആദ്യത്തെ രാജവംശം?
2. ഭരതവർഷത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ ലിഖിതം?
3. അഹമ്മദാബാദ് നഗരത്തിന്റെ സ്ഥാപകൻ‌?
4. അക്ബർ ഇബാദത്ത്ഖാന സ്ഥാപിച്ച വർഷം?
5. ഡാനിഷുകാരുടെ ഇന്ത്യയിലെ  ആസ്ഥാനം?
6. 'രംഗീല" എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി?
7. 'അബ്കാരി" എന്ന വാക്ക് ഏത് ഭാഷയിൽ  നിന്നാണ് ഉത്ഭവിച്ചത്?
8. ഫാഹിയൻ  ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം?
9. ഡക്കാൻ കാർഷികാശ്വാസ നിയമം പാസാക്കപ്പെട്ട വർഷം?
10. 'തഹ്സീബ് അൽ അക്ക് ലാഖ്" എന്ന മാസികയുടെ സ്ഥാപകൻ?
11. 1902ൽ ഹരിദ്വാർ ഗുരുകുലം സ്ഥാപിച്ചതാരെല്ലാം?
12. 'നാഗന്മാരുടെ റാണി" എന്നറിയപ്പെട്ട വനിത?
13. 'ഷോം പ്രകാശ്" എന്ന പത്രവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
14. ഇന്ത്യൻ നാഷണൽ  കോൺഗ്രസിന്റെ ആദ്യഘട്ടം എന്ത് പേരിലറിയപ്പെടുന്നു?
15. സ്വദേശി പ്രസ്ഥാനകാലത്ത് തൂത്തുക്കുടിയിൽ സ്വദേശി നാവിക കമ്പനി ആരംഭിച്ചയാൾ?
16. കുക്കാജന വിഭാഗം അംഗീകരിച്ച ഏക സിക്ക് ഗുരു?
17. വാജിദ് അലി ഷായുടെ പ്രത്യേക കൊട്ടാരം‌?
18. നാനാസാഹിബിന്റെ ഉപദേശകൻ?
19. 1857ലെ കലാപത്തെ സംസ്കാരവും അപരിഷ്കൃതവും തമ്മിലുള്ള സംഘർഷമെന്ന് വിശേഷിപ്പിച്ചതാര്?
20. 'ഗാന്ധി വേഴ്സസ് ലെനിൻ" എന്ന പുസ്തകത്തിന്റെ  രചയിതാവ്?
21. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്?
22. കശ്മീർ സിംഹം എന്നറിയപ്പെടുന്നതാര്?
23. 'കുടി അരശ്" എന്ന മാസികയുടെ സ്ഥാപകൻ?
24. ചിറ്റഗോംഗ് ആയുധപ്പുര ആക്രമണം നടന്ന വർഷം?
25. യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്?
26. 'ജസ്റ്റിസ് പാർട്ടി" സ്ഥാപിക്കപ്പെട്ട സ്ഥലം?
27. മിലിന്ദപൻഹ എന്ന കൃതി ആരുമായി ബന്ധപ്പെട്ടതാര്?
28. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?
29. മൂന്നാം പാനിപ്പട്ട് യുദ്ധം നടക്കുമ്പോൾ മറാത്തയിലെ പേഷ്വ?
30. വിനോബഭാവെ ഭൂദാൻ ആരംഭിച്ച സ്ഥലം?
31. ആര്യ സമാജത്തിന്റെ പിൽക്കാല ആസ്ഥാനം?
32. മുഹമ്മദൻ ആംഗ്ളോ ഓറിയന്റൽ കോളേജ് സ്ഥാപിക്കപ്പെട്ട വർഷം?
33. ബഹദൂർഷാ II ന്റെ തൂലികാനാമം?
34. മഹാത്മാഗാന്ധിയുടെ 'മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്?
35. 'പാഹുൽ സമ്പ്രദായം നടപ്പിലാക്കിയ സിക്ക് ഗുരു?
36. ശിവജിയുടെ മന്ത്രിസഭയുടെ പേര്‌?
37. അലസാനി പെദണ്ണ ഏത് രാജാവിന്റെ കൊട്ടാരത്തിലാണ് ജീവിച്ചിരുന്നത്?
38. നാനാസാഹിബിന്റെ  യഥാർത്ഥ പേര്‌?
39. ഷേർ  ഈ  പഞ്ചാബ് എന്നറിയപ്പെടുന്നതാര്‌?
40. സ്വാഭിമാന പ്രസ്ഥാനത്തിന്റെ  സ്ഥാപകൻ?
41. ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ് ഗാന്ധിജിക്ക് കൈസർ  ഈ  ഹിന്ദ് അവാർഡ് നൽകിയത്?
42. സൈമൺ കമ്മിഷനിൽ  എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്?
43. വാസ്കോഡഗാമ വൈസ്രോയിയായി ഇന്ത്യയിൽ വന്ന വർഷം‌?
44. നിയമ നടപടികൾക്കായി ഗാന്ധിജിയുടെ സഹായം തേടുകയും അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്ത വ്യവസായി‌?
45. രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകൻ?
46. ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോളാവീര സ്ഥിതിചെയ്യുന്ന സംസ്ഥാനം?
47. തുഗ്ളക് രാജവംശത്തിന്റെ  സ്ഥാപകൻ?
48. ഇന്ത്യ സന്ദർശിച്ച നിക്കോളോഡി കോണ്ടി ഏത് രാജ്യക്കാരനായിരുന്നു?
49. ബാബറുടെ ഓർമ്മക്കുറിപ്പുകൾ ഏതായിരുന്നു?
50. ഇന്ത്യൻ അസോസിയേഷൻ ഒഫ് കൽക്കട്ടയുടെ സ്ഥാപകൻ?

ഉത്തരങ്ങൾ

(1) ഹരിയങ്ക രാജവംശം  (2) ഹാതിംഗുഭലിഖിതം  (3) അഹമ്മദ് ഷാ (4) 1575 (5) സെരംപൂർ  (6) മുഹമ്മദ് ഷാ (7) പേർഷ്യൻ  (8)  ശ്രീലങ്ക (9)  1879 (10) സർസയ്യദ് അഹമ്മദ്ഖാൻ  (11) ലേഖ്റാമും മുൻഷിറാമും  (12) റാണി ഗൈഡിലിയു  (13) ഈശ്വര ചന്ദ്ര വിദ്യാസാഗർ (14) മിതവാദിഘട്ടം  (15) വി.ഒ. ചിദംബരം പിള്ള  (16) ഗുരു ഗോബിന്ദ് സിങ് (17) പാരിഖാന  (18) അസിമുള്ളാഖാൻ  (19) ടി.ആർ. ഹോംസ്  (20) എസ്.എ. ഡാങ്കെ  (21) ജവാഹർലാൽ നെഹ്റു (22) ഷേക്ക് മുഹമ്മദ് അബ്ദുള്ള  (23) ഇ.വി. രാമസ്വാമി നായ്ക്കർ (24) 1930  (25) സർ സയ്യദ് അഹമ്മദ്ഖാൻ  (26) തമിഴ്നാട് (27) മെനാന്ദർ  (28) ഫാൻസിസ്കോ ഡി അൽമേഡ  (29) ബാലാജി ബാജിറാവു (30) പോച്ചംപള്ളി (ആന്ധ്രപ്രദേശ്) (31) ലാഹോർ  (32) 1875  (33) സഫർ (34) സി. രാജഗോപാലാചാരി (35)ഗുരുഗോബിന്ദ് സിംഗ്  (36) അഷ്ടപ്രദാൻ (37) കൃഷ്ണദേവരായർ  (38)ദോന്തു പന്ത്  (39) മഹാരാജാ രഞ്ജിത് ‌സിംഗ്  (40) ഇ.വി. രാമസ്വാമി അയ്യർ  (41) ജാലിയൻ വാലാബാഗ് സംഭവം  (42) 7 (43) 1524 (44) ദാദാ അബ്ദുള്ള (45) ദന്തിദുർഗൻ (46) ഗുജറാത്ത് (47) ഗിയാസുദ്ദീൻ തുഗ്ളക്ക്  (48)ഇറ്റലി  (49) തുസുക്കി ബാബറി  (50) സുരേന്ദ്രനാഥ ബാനർജി.

0 comments :

Post a Comment