1. കേരളത്തിൽ ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?
2. രാജീവ്ഗാന്ധി വധത്തിനുപിന്നിലെ സുരക്ഷാപാളിച്ചയെക്കുറിച്ചന്വേഷിച്ചത്?
3. ജയ്‌ഹിന്ദ് എന്ന മുദ്രാവാക്യം ഇന്ത്യയ്ക്ക് സമ്മാനിച്ച സ്വാതന്ത്ര്യസമര സേനാനി?
4. തിരഞ്ഞെടുപ്പ് കേസിൽ ഇന്ത്യയിലാദ്യമായി ജയമുണ്ടായതാർക്ക്?
5. കൊണാർക്കിലെ സൂര്യക്ഷേത്രം നിർമ്മിച്ചത്?
6. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?
7. കൊച്ചിയെ ഭരണഘടനാ നിർമ്മാണസഭയിൽ പ്രതിനിധാനം ചെയ്ത ഏക മലയാളി?
8. ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാരുടെ ഓർമ്മയ്ക്കായി ഉണ്ടാക്കിയ സ്മാരകം?
9. ലക്ഷദ്വീപ് ഗ്രൂപ്പിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ദ്വീപ്?
10. കെ.പി.സി.സി.യുടെ ആദ്യ സെക്രട്ടറി?
11. ബെൻഹർ എന്ന പുസ്തകം രചിച്ചത്?
12. കൊടുങ്കാറ്റുകളുടെ സമുദ്രം എവിടെയാണ്?
13. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയതാര്?
14. ജൈവകൃഷിയുടെ ഉപജ്ഞാതാവ്?
15. പോസ്റ്റൽ കോഡ് സംവിധാനം നിലവിൽ വന്ന ആദ്യരാജ്യം?
16. ദക്ഷിണേന്ത്യൻ നദികളിൽ ഏറ്റവും വലിയ തടപ്രദേശമുള്ളത്?
17. ഏത് സംഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമർപ്പിച്ചിരിക്കുന്നത്?
18. ചന്ദ്രഗുപ്തമൗര്യന് രാജ്യതന്ത്രങ്ങളിൽ ഉപദേശം നൽകിയിരുന്നത് ആര്?
19. സംസ്ഥാന പി.എസ്.സി. ചെയർമാനെ നിയമിക്കുന്നതാര്?
20. നോബൽ സമ്മാനത്തിന് അർഹനായ ശേഷം ഭാരതരത്നം നേടിയ ആദ്യ വ്യക്തി?
21. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർത്തമാനപത്രങ്ങൾ ഉള്ള സംസ്ഥാനം?
22. എവിടെയാണ് നാമദേവൻ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
23. ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?
24. ഉപ്പുരസം ഏറ്റവും കൂടുതലുള്ള സമുദ്രം?
25. ഉൾക്കടൽ ദ്വീപുകൾ എന്നുകൂടി പേരുള്ള ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശം?
26. ഭൂഗോളത്തിൽ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരം?
27. ആർ.എസ്.എസ്.ന്റെ സ്ഥാപകൻ?
28. വർക്കല സ്റ്റീൽ പ്ളാന്റിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
29.റുസ്സോ ഏത് രാജ്യത്താണ് ജനിച്ചത്?
30. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?
31. വളത്തിൽ ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ള (പ്രതിശീർഷ) സംസ്ഥാനം?
32. ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരി?
33. ഒളിമ്പിക്സിനു വേദിയായ ആദ്യ ഏഷ്യൻ നഗരം?
34. ഏറ്റവും പഴക്കമുള്ള വിമാന സർവീസ്?
35. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ബ്ളോക്ക് പഞ്ചായത്ത്?
36. ഏറ്റവും പഴക്കം ചെന്ന ഫെഡറൽ സംവിധാനമുള്ളത്?
37. ഈജിപ്തിന്റെ ഏഷ്യൻ ഭാഗം?
38. ഇന്ത്യയിലെ ആദ്യത്തെ വധിക്കപ്പെട്ട മുഖ്യമന്ത്രി?
39. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്?
40. യാൾട്ട കോൺഫെറൻസിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ്?
41. യു.പി.എസ്.സി. സ്ഥാപിതമായ വർഷം?
42. ഏറ്റവും പഴക്കമുളള പട്ടണം?
43. സ്വതന്ത്രമായ ഒരു രാജ്യത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഏറ്റവും വലിയ ദ്വീപ്?
44. അക്ഷരമാലാക്രമത്തിൽ ആദ്യ അമേരിക്കൻ സംസ്ഥാനം?
45. ഏറ്റവും വലിയ പുരാണം?
46. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോകം?
47. ഹിന്ദുമതത്തിലെ അക്വിനാസ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?
48. ഹിന്ദുമതത്തിലെ കാൽവിൻ എന്നറിയപ്പെട്ടത്?
49. കേരളത്തിലെ അശോകൻ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
50. ദൗലത്ത് ഖാൻ ലോദി ആരെയാണ് ഡൽഹി ആക്രമിക്കാൻ ക്ഷണിച്ചത്?
ഉത്തരങ്ങൾ
(1)എ.സി. ജോസ് (2) ജയിൻ കമ്മിഷൻ(3) സുഭാഷ് ചന്ദ്രബോസ് (4) ടി.എ. രാമചന്ദ്ര അയ്യർ (5) നരസിംഹദേവൻ (6) ആനി ബസന്റ് (7) പനമ്പിള്ളി ഗോവിന്ദമേനോൻ (8) ഇന്ത്യാഗേറ്റ് (9) ആന്ത്രോത്ത് (10) കെ. മാധവൻ നായർ (11) ലൂയിസ് വാലസ് (12) ചന്ദ്രനിൽ (13) ചാൾസ് ബെന്നർമാൻ (14) ആൽബർട്ട് ഹോവാർഡ് (15) ജർമ്മനി (16) ഗോദാവരി (17) ഐക്യരാഷ്ട്ര സംഘടന (18) ചാണക്യൻ (19) ഗവർണർ (20) സി.വി. രാമൻ (21) ഉത്തർപ്രദേശ് (22) മഹാരാഷ്ട്ര (23) ഹൗറ പാലം (24) ചാവുകടൽ (25) ആൻഡമാൻ നിക്കോബാർ (26) റെയ്ക് ജാവിക്ക് (27) കേശവ്റാവു ഹെഗ്ഡേവാൾ (28) ജർമ്മനി (29) സ്വിറ്റ്സർലാൻഡ് (30)ചാഡ് (31) പഞ്ചാബ് (32) കർണം മല്ലേശ്വരി (33) ടോക്കിയോ (34) കെ.എൽ.എം. (35) മഞ്ചേശ്വരം (36) യു.എസ്.എ. (37) സിനായ് ദ്വീപ് (38) ബിയാന്ത് സിംഗ് (39) ഛത്തീസ്ഗഡ് (40) ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് (41) 1950 (42) ജെറിക്കോ (43) മഡഗാസ്കർ (44) അലബാമ (45) സ്കന്ദപുരാണം (46) അലൂമിനിയം (47) ശങ്കരാചാര്യർ (48) ദയാനന്ദ സരസ്വതി (49) വരഗുണൻ (50) ബാബറെ.
0 comments :
Post a Comment