News Today

« »

Wednesday, November 19, 2014

മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?


1. മിന്നാമിനുങ്ങിന്റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?
2. പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
3. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്?
4. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?
5. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?
6. കുളി സോപ്പിൽഅടങ്ങിയിരിക്കുന്ന ലവണമേത്
7. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്?
8. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?
9.ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?
10. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?
11. പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?
12. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?
13. സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?
14. മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത്?
15. ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ് എത്ര?
16. ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ, റിമോട്ട്, ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ?
17. പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത് ?
18. കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....?
19. മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?
20. കൃത്രിമനാരുകൾ, പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം?
21. പ്‌ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം?
22. രക്തത്തിലെ പഞ്ചസാര?
23. പാലിലെ പഞ്ചസാര?
24. പ്‌ളാസ്റ്റിക് ലയിക്കുന്ന പദാർത്ഥമേത്?
25. ലോകത്ത് ഏറ്റവുമധികം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്‌ളാസ്റ്റിക് ഏത്?
26. ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്‌ളാസ്റ്റിക് ഏത്?
27. ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?
28. വൈനുകളെക്കുറിച്ചുള്ള പഠനമേത്?
29. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?
30. ഗ്‌ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവേത്?
31. കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?
32. റെയിൽപാളങ്ങൾ, രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?
33.പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?
34. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?
35. ആൽക്കലിയിൽഫിനോഫ്തലിന്റെ നിറമെന്ത്?
36. ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്റെ രാസനാമമെന്ത്?
37. പൈനാപ്പിളിന്റെ ഗന്ഥമുള്ള എസ്റ്റർ?
38. സിമന്റ് എന്നത് രാസപരമായി എന്താണ്?
39. ടാൽക്കം പൗഡർ രാസപരമമായിആണ് ?
40. ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്?
41. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?
42. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
43. ഒഴുകുന്ന സ്വർണം?
44. പൗഡർ, ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?
45. കണ്ണാടിയിൽപൂശുന്ന മെർക്കുറിക് സംയുക്തമേത്?
46. ന്യൂക്‌ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?
47. ഇന്ത്യയിലെ ആദ്യത്തെ ഇ  സാക്ഷരതാ പഞ്ചായത്ത് ഏത്?
48. ഇന്ത്യയിലെ ആദ്യത്തെസൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ?
49. എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത ആര്?
50. 2015ലെ അറബ് ലീഗ് ഉച്ചകോടിക്ക് വേദിയാകുന്നതെവിടെ?

ഉത്തരങ്ങൾ

(1) ലൂസിഫെറിൻ (2) കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ (3) അയൺ പൈറൈറ്റിസ്(4) ലാക് ടോസ് (5) അജിനാമോട്ടോ (6) പൊട്ടാസ്യം (7) റബർ (8) ഐസോപ്രീൻ (9) തയോക്കോൾ (10) ട്രൈകളോറോ ഈഥേൽ (11) അസ്പാർട്ടം (12) ബേക്കലൈറ്റ് (13) സാൾട്ടിംഗ് ഔട്ട് (14) ലിഥിയം അയൺ ബാറ്ററി (15) 1.5 വോൾട്ട് (16) മെർക്കുറി സെൽ (17) സെല്ലുലോസ് (18) റയോൺ (19)എഥനോൾ (20) പോളിമർ കെമിസ്ട്രി (21) കൊച്ചി (22) ഗ്‌ളൂക്കോസ് (23) ലാക്ടോസ് (24) കളോറോഫോം (25) പോളിത്തീൻ (26) ടെഫ്ലോൺ(27) സാക്കി (28) ഈനോളജി (29) ഫ്രെഡറിക് വൂളർ (30) സിലിക്ക (31)അൽനിക്കൊ (32) മാംഗനീസ് സ്റ്റീൽ (33) സ്വർണം, വെള്ളി, പ്‌ളാറ്റിനം (34) ലിക്വിഡ് ഹൈഡ്രജൻ (35) പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല) (36) കാത്സ്യം കാർബണേറ്റ് (37) ഈഥൈൽ ബ്യൂട്ടറേറ്റ് (38) കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം (39) ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ് (40) പൊട്ടാസ്യം പെർമാംഗനേറ്റ്  (41) ട്രൈലെഡ് ടെട്രോക്‌സൈഡ് (42) ചവറ (കൊല്ലം) (43) പെട്രോൾ (44) സിങ്ക് ഓക്‌സൈഡ് (45) ടിൻ അമാൽഗം (46) യൂറേനിയം, തോറിയം, പ്‌ളൂട്ടോണിയം (47) പള്ളിച്ചൽ (തിരുവനന്തപുരം) (48) ത്രിപുര (49) രാഹാ മൊഹാരക് (50) ഈജിപ്ത്‌

0 comments :

Post a Comment