News Today

« »

Wednesday, November 19, 2014

കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?

1. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അദ്ധ്യക്ഷനാര്?
2. ആസൂത്രണ കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നതാര്?
3. 'ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ പിതാവ്" എന്നറിയപ്പെടുന്നതാര്?
4. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷമേത്‌‌?
5. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ  ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു?
6. രണ്ടാം പഞ്ചവത്സര പദ്ധതി പ്രാധാന്യം  നൽകിയ മേഖലയേത്?
7. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്?
8. ഇന്ത്യയിൽ രണ്ടാംഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്നത് ഏത് പദ്ധതി കാലയളവിലാണ്?
9. പതിനൊന്നാം  പഞ്ചവത്സര പദ്ധതിയുടെ  കാലയളവേത്?
10. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല ഏതാണ്?
11. വിശ്വേശ്വരയ്യ ഇരുമ്പുരുക്കു ശാല ഏത് സംസ്ഥാനത്താണ്?
12. റൂർഖേല ഉരുക്കുശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
13. കുദ്രെമുഖ് ഇരുമ്പുരുക്കു കമ്പനി ഏത് സംസ്ഥാനത്താണ്?
14. ഖാരിഫിൽ  കൃഷിയിറക്കുന്നത് ഏത് മാസത്തിലാണ്?
15. പ്രധാനമായും മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള  ഇന്ത്യയിലെ കൃഷിക്കാലമേത്?
16. വേൽക്കാല വിള രീതിയായി അറിയപ്പെടുന്നതേത്?
17. ഇന്ത്യയിൽ ഏറ്റവുമധികം അരിയുല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
18. 'ഇന്ത്യയുടെ പഴക്കൂട" എന്നറിയപ്പെടുന്ന സംസ്ഥാനമേത്?
19. 'ഇന്ത്യയുടെ പാൽക്കിണ്ണം" എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ്?
20. റബർ ഉല്പാദനത്തിൽ  ഒന്നാമതുള്ള സംസ്ഥാനമേത്?
21. ലോകത്തിൽ  ഏറ്റവുമധികം പാലുല്പാദിപ്പിക്കുന്ന രാജ്യമേത്?
22. ഹരിതവിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
23. രജത വിപ്ളവം  ഏത് മേഖലയിൽ  നടന്നതാണ്?
24. ഇന്ത്യയിൽ ഏറ്റവുമധികം കരിമ്പുല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
25. അന്റാർട്ടിക്കയിൽ  ശാഖയുള്ള ഇന്ത്യൻ ബാങ്കേത്?
26. നബാർഡിന്റെ ആസ്ഥാനം എവിടെയാണ്?
27. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യബാങ്കേത്?
28. ഇന്ത്യയിൽ എത്ര ഘട്ടങ്ങളിലായാണ് ബാങ്ക് ദേശസാൽക്കരണം നടന്നത്?
29. ഇന്ത്യയിൽ ഒന്നാംഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്ന വർഷമേത്?
30. ഇന്ത്യയിലെ കേന്ദ്രബാങ്കേത്‌?
31. ബാങ്കിംഗ് ഒംബുഡ്സ്മാനെ  നിയമിക്കുന്നതാര്?
32. ഇന്ത്യക്കാരനായ ആദ്യത്തെ റിസർവ് ബാങ്ക് ഗവർണർ  ആരാണ്?
33. കറൻസി നോട്ടുകൾ  പുറത്തിറക്കുന്നതാര്?
34.  ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് രംഗത്തെ ദേശസാൽക്കരിച്ച വർഷമേത്?
35. ഇന്ത്യൻ റീ  ഇൻഷ്വറർ  എന്നറിയപ്പെടുന്ന സ്ഥാപനമേത്?
36. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയേത്?
37.  നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ചിലെ പ്രമുഖ ഓഹരി സൂചികയേത്?
38. സെബിയുടെ ആസ്ഥാനം എവിടെയാണ്?
39. 'ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നതാര്?
40. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം  എവിടെയാണ്?
41. രാജാസാൻസി അന്താരാഷ്ട്ര വിമാനത്താവളം  എവിടെയാണ്?
42. ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ഉള്ള സംസ്ഥാനമേത്?
43. ജവഹർലാൽ  നെഹ്റു തുറമുഖം ഏത് സംസ്ഥാനത്താണ്?
44. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏക കോർപ്പറേറ്റ് തുറമുഖമേത്?
45. കൊച്ചി തുറമുഖത്തിന്റെ ശില്പിയാര്?
46. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?
47. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് എവിടെയാണ്?
48. പൂർവഘട്ടത്തിന്റെ  ശരാശരി ഉയരം?
49. പൂർവാചൽ  കുന്നുകളിൽ ഏതു കുന്നിലാണ് ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്?
50. ഉത്തര മഹാ സമതലങ്ങളിൽ കാണപ്പെടുന്ന  പ്രധാന മണ്ണിനം ഏതാണ്?

ഉത്തരങ്ങൾ

(1) പ്രധാനമന്ത്രി (2) കേന്ദ്രക്യാബിനറ്റ്  (3) എം. വിശ്വേശ്വരയ്യ (4) 1951 (5) ഗുൽസാരിലാൽ നന്ദ (6) വ്യവസായം  (7) നാലാം പദ്ധതി  (8) ആറാം പദ്ധതി  (9) 200712 (10) ടാറ്റാ സ്റ്റീൽ പ്ളാന്റ് (ജാംഷെഡ്പൂർ)  (11) കർണാടകം (ഭദ്രാവതി)  (12) ഒഡീഷ (13) കർണാടകം (14) ജൂൺ  ജൂലായ്  (15) റാബി  (16) സയദ് (17) പശ്ചിംബംഗാൾ  (18) ഹിമാചൽപ്രദേശ്  (19) ഹരിയാന  (20) കേരളം  (21) ഇന്ത്യ (22) ഡോ. നോർമൻ ബോർലാഗ് (23) മുട്ടയുല്പാദനം  (24) ഉത്തർപ്രദേശ്  (25) അലഹബാദ് ബാങ്ക്  (26) മുംബയ്  (27) സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ)  (28) രണ്ട്  (29) 1969 ജൂലായ് 19 (30) ഭാരതീയ റിസർവ് ബാങ്ക്  (31) റിസർവ് ബാങ്ക്  (32) സി,ഡി. ദേശ്‌മുഖ്  (33) റിസർവ് ബാങ്ക്  (34) 1972  (35)ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (36) ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ച്  (37) നിഫ്റ്റി  (38)  മുംബയ് (39)  ജെ.ആർ.ഡി. ടാറ്റ (40) ലക്നൗ (ഉത്തർപ്രദേശ്)  (41) പഞ്ചാബിലെ അമൃത്‌സർ  (42) മഹാരാഷ്ട്ര (43) മഹാരാഷ്ട്ര  (44) തമിഴ്നാട്ടിലെ  എന്നൂർ  (45) റോബർട്ട് ബ്രിസ്റ്റോ  (46) റാണി പദ്മിനി (47) കൊൽക്കത്ത  (48) 600 മീറ്റർ (49) ഖാസി കുന്ന്  (50) എക്കൽമണ്ണ്.

0 comments :

Post a Comment