1. മഹാപരിനിർവാണം എന്നാലെന്ത്?
2. സൂററ്റിലെ ഉപ്പുകലാപം നടന്നവർഷം?
3. ഇൻഡോ ഗ്രീക്ക് ഭരണാധികാരിയായ മെനാന്ദറുടെ തലസ്ഥാനം?
4.പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി?
5. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്?
6. നിഷ്കാമ കർമ്മ മഠത്തിന്റെ സ്ഥാപകൻ?
7. ഭൂദാൻ പ്രസ്‌ഥാനം സ്ഥാപിക്കപ്പെട്ട വർഷം?
8. അൽ അമീൻ എന്ന പത്രം പ്രസിദ്ധീകരിച്ചതാര്?
9. ബംഗാളിലെ ജാതിശ്രേഷ്ഠർ ഏത് പേരിലാണ് അറിയപ്പെട്ടത്?
10. ദിനബന്ധു എന്ന മാസികയുടെ സ്ഥാപകൻ?
11. ആര്യസമാജത്തിന്റെ കോളേജ് വിഭാഗത്തിന്റെ നേതാവ്?
12. ഗൗരക്ഷീണി സഭകൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
13. ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിക്കപ്പെട്ട വർഷം?
14. അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ 11 മരണപ്പെട്ട സ്ഥലം?
15. സ്വാമി ദയാനന്ദ സരസ്വതി സത്യാർത്ഥ പ്രകാശം പ്രസിദ്ധീകരിച്ച ഭാഷ?
16. അവധിലെ അവസാനത്തെ നവാബ്?
17. 1905ൽ ബനാറസിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അദ്ധ്യക്ഷൻ ആരായിരുന്നു?
18. 1857ലെ കലാപത്തിൽ ഡൽഹിയിൽ ബഹാദൂർ ഷാ 11നെ സഹായിച്ചതാര്?
19. ബംഗാളിൽ ദ്വിഭരണം നിറുത്തലാക്കിയതാര്?
20.പ്രാചീന ഇന്ത്യയിലെ ആദ്യത്തെ രേഖപ്പെടുത്തിയ സംഭവം?
21. ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്?
22. സ്വദേശിയുടെ പ്രചരണത്തിനായി പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചതാര്?
23. ഉത്തരേന്ത്യയിലെ ഭൂ സംവിധാനങ്ങളുടെ പിതാവ്?
24. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോൺഗ്രസിന്റെ റേഡിയോ പ്രവർത്തിപ്പിച്ചതാര്?
25. സിന്ധിനെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ?
26. സ്വദേശി ബാന്ധവ് സമിതിയുടെ സ്ഥാപകൻ?
27. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല സ്ഥാപിക്കപ്പെട്ട വർഷം?
28. ഗാന്ധിജിക്ക് കൈസർ ഇ ഹിന്ദ് അവാർഡ് ലഭിച്ച വർഷം?
29. കാബിനറ്റ് മിഷന്റെ സന്ദർശന സമയത്തെ സെക്രട്ടറി ഒഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ?
30. പേർഷ്യാക്കാർ ഇന്ത്യയിൽ കൊണ്ടുവന്ന ലിപി?
31. ഏത് പ്രദേശത്തിന്റെ ചരിത്രമാണ് രാജതരംഗിണിയിൽ പ്രതിപാദിക്കുന്നത്?
32. മറാത്തയിൽ പേഷ്വാ ഭരണത്തിന് തുടക്കം കുറിച്ച ഭരണാധികാരി?
33. ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ആസ്ഥാനം?
34. തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം?
35. തിരഞ്ഞെടുക്കപ്പെട്ട എത്ര അനുയായികളോടൊപ്പമാണ് ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത്?
36. കിട്ടൂർ ചെന്നമ്മ കലാപം നയിച്ച സ്ഥലം?
37. 1857ലെ വിപ്ളവത്തിന്റെ ആദ്യത്തെ രക്തസാക്ഷി?
38. ഏത് ഭരണാധികാരിയുടെ കൊട്ടാരത്തിലാണ് അഷ്ടദിഗ് ഗജങ്ങൾ ജീവിച്ചിരുന്നത്?
39. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം?
40. ക്വിറ്റിന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡന്റ്?
41. ബ്രിട്ടീഷുകാർക്ക് ജലന്ധർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ്?
42. കാബിനറ്റ് മിഷനിൽ എത്രഅംഗങ്ങളാണ് ഉണ്ടായിരുന്നത്?
43. വ്യക്തിഗത സത്യാഗ്രഹത്തിൽ ആദ്യം പങ്കെടുത്ത വ്യക്തി?
44. സൂഫികളുടെ ഗ്രൂപ്പുകൾ എന്തുപേരിലാണ് അറിയപ്പെടുന്നത്?
45. ബുദ്ധന്റെ മഹാപരിത്യാഗത്തിന്റെ മുദ്രയെന്ത്?
46. പോർച്ചുഗീസുകാർ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയുടെ ഭരണാധികാരി?
47. ജഹാംഗീർ അധികാരത്തിൽ വന്ന വർഷം?
48. മീററ്റ് ഗൂഢാലോചന നടന്ന വർഷം?
49. മഹാത്മാഗാന്ധിയുടെ സെക്രട്ടറി?
50. കിച്ച്നർ പ്രഭു ഏത് രംഗത്താണ് പരിഷ്കാരങ്ങൾ കൊണ്ടുവന്നത്?
ഉത്തരങ്ങൾ
(1) ബുദ്ധന്റെ മരണം (2) 1844 (3) സകാല (4) സിനോഡാക്ടൻഹാ (5) നാനാഫട്നിസ് (6) ഡി.കെ. കാർവെ (7) 1951 (8) മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് (9) ഭദ്രലോക് (10) എൻ.എം. ലൊകാൻഡെ (11) ലാലാ ഹൻസ്‌രാജ് (12) ആര്യസമാജം (13) 1885 (14) റങ്കൂൺ (15) ഹിന്ദി (16) വാജിദ് അലി ഷാ (17) ഗോപാലകൃഷ്ണ ഖോഖലെ (18) ജനറൽ ഭക്ത്ഖാൻ (19) വാറൻ ഹേസ്റ്റിംഗ്സ് (20) അലക്സാണ്ടറുടെ ആക്രമണം (21) എ.ഒ. ഹ്യൂം (22) ലാലാ നൽകിഷൻ ലാൽ (23) മെർറ്റിൻസ് ബേർഡ് (24) ഉഷാ മേത്ത (25) എല്ലൻബറോ പ്രഭു (26) അശ്വനി കുമാർ ദത്ത് (27) 1916 (28) 1914 (29) പെത്തിക് ലോറൻസ് (30) ഖരോഷ്ഠി ലിപി (31) കാശ്മീർ (32) സാഹു (33) പോണ്ടിച്ചേരി (34) അഡയാർ (35) 78 (36) കർണ്ണാടകം (37) മംഗൽപാണ്ഡെ (38) കൃഷ്ണദേവരായർ (39) ബി.സി. 327 (40) മൗലാനാ അബ്ദുൾകലാം ആസാദ് (41) ലാഹോർ ഉടമ്പടി (42) 3 (43) വിനോബാഭാവെ (44) സിൽസിലകൾ (45) കുതിര (46) സിക്കന്തർ ലോദി (47) 1605 (48) 1929 (49) മഹാദേവ ദേശായി (50) സൈന്യം.
0 comments :
Post a Comment