1. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
2. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
3. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷം?
4. നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ?
5. അറ്റോർണി ജനറലിനെ കുറിക്കുന്ന ഭരണഘടനാ വകുപ്പ്?
6. ഋതുക്കളുടെ സംസ്ഥാനം എന്നറിയപ്പെടുന്നത്?
7. ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനം?
8. ഹൃദയത്തെ പൊതിഞ്ഞ് കാണപ്പെടുന്ന ആവരണം?
9. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്?
10. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട‌്?
11. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?
12. 2013ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?
13. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നത്?
14. 'ജീവിക്കുന്ന ഓർമ്മകൾ" ആരുടെ ആത്മകഥയാണ്?
15. ആണവ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുന്ന ജീവി?
16. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം?
17. കട്ടക്ക് ഏത് നദിയുടെ തീരത്താണ്?
18. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ?
19. തിരുവിതാംകൂറിലെ അവസാന വനിതാ ഭരണാധികാരി?
20. സ്റ്റാമ്പുകളിൽ പേര് രേഖപ്പെടുത്താത്ത രാജ്യം?
21. ജനഗണമന രചിച്ചിരിക്കുന്ന ഭാഷ?
22. പല്ലവ രാജവംശത്തിന്റെ തലസ്ഥാനം?
23. രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത്?
24. ഹോർത്തുസ് മലബാറിക്കസിൽ പരാമർശിക്കുന്ന ആദ്യ സസ്യം?
25. കുടുംബശ്രീ നിലവിൽ വന്നത് ഏത് വർഷമാണ്?
26. പാലിന്റെ വെളുത്ത നിറത്തിന് കാരണം?
27. റോക്ക് ഒഫ് കോട്ടൺ എന്നറിയപ്പെടുന്ന ധാതു?
28. പ്രകൃത്യാ കാണുന്ന കാഠിന്യമുള്ള പദാർത്ഥം?
29. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള സംസ്ഥാനം?
30. നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ്?
31. കേരളത്തിലെ ആദ്യ വനിതാ ജയിൽ എവിടെയാണ്?
32. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
33. ചുവന്ന രക്താണുക്കൾ രൂപം കൊള്ളുന്നതെവിടെ?
34. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്?
35. ഇന്ത്യൻ ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത്?
36. മരീചികയ്ക്ക് കാരണമായ പ്രതിഭാസം?
37. ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
38. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്?
39. പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത്?
40. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആസ്ഥാനം?
41. 1940ലെ മൊറാഴ സംഭവത്തിന് നേതൃത്വം നൽകിയത്?
42. 'മില്ലിതരാന" ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ്?
43. ബ്രഹ്മവേദം എന്നറിയപ്പെടുന്ന വേദം?
44. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രാജ്യം?
45. ബാങ്കിംഗ് പരിഷ്കാരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റി?
46. ഭാരതീയ മഹിളാബാങ്കിന്റെ ആസ്ഥാനം?
47. ഏറ്റവും ഒടുവിൽ സാർക്കിൽ അംഗമായ രാജ്യം?
48. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവി സങ്കേതം?
49. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് 'ഖയാൽ"?
50. ദക്ഷിണേന്ത്യയുടെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം?
ഉത്തരങ്ങൾ
(1) പീനിയൽ ഗ്രന്ഥി (2) കാനഡ (3) 1914 ആഗസ്റ്റ് 15 (4) സി.വി.രാമൻ (5) 76 (6) ഹിമാചൽ പ്രദേശ് (7) സിക്കിം (8) പെരികാർഡിയം (9) കുഷ്ഠരോഗം (10) തെഹ്‌രി (11) ശനി (12) ആലിസ് മൺറോ (13) ഇ.കെ. നായനാർ (14) മന്നാഡെ (15) പാറ്റ (16) വല്ലാർപാടം (17) മഹാനദി (18) സി.ഡി. ദേശ്‌മുഖ് (19) റാണി സേതുലക്ഷ്മിഭായ് (20) ബ്രിട്ടൻ (21) ബംഗാളി (22) കാഞ്ചി (23)തൂക്കാറാം (24) തെങ്ങ് (25) 1998 (26) കേസിൻ (27) ആസ്ബസ്റ്റോസ് (28) വജ്രം (29) മദ്ധ്യപ്രദേശ് (30) കൃഷ്ണ (31) നെയ്യാറ്റിൻകര (32) കോൺകേവ് (33) അസ്ഥിമജ്ജ (34) വൃക്ക (35) നന്ദലാൽ ബോസ് (36) അപവർത്തനം (37) അന്റാർട്ടിക്ക (38) മടിക്കൈ (39) മുള (40) ലോസൈൻ (41) കെ.പി.ആർ. ഗോപാലൻ (42) അഫ്ഗാനിസ്ഥാൻ (43) അഥർവവേദം (44) ഫ്രാൻസ് (45) നരസിംഹം കമ്മിറ്റി (46) ഡൽഹി (47) അഫ്ഗാനിസ്ഥാൻ (48) ആറളം (49) രാജസ്ഥാൻ (50) അഗുമ്പെ.
0 comments :
Post a Comment