News Today

« »

Thursday, November 20, 2014

ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്നത്?

1. ഫോസിലുകളെക്കുറിച്ചുള്ള പഠനംഅറിയപ്പെടുന്നത്?
2. മഹാബലിപുരം പട്ടണം പണികഴിപ്പിച്ചതാര്?
3. ബംഗ്ളാദേശിൽ ഗംഗാനദി അറിയപ്പെടുന്നത്?
4. റിസർവ് വനങ്ങൾ കൂടുതലുള്ള കേരളത്തിലെ ജില്ല?
5. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ പ്രദേശം അറിയപ്പെടുന്നത്?
6. ലാലാ ലജ്പത്‌റായ് ആരംഭിച്ച ബാങ്ക്?
7. കാസ്റ്റിക് പൊട്ടാഷ്  എന്നറിയപ്പെടുന്ന രാസവസ്തു?
8. കുഴൽ വാദ്യങ്ങൾ നിർമ്മിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ലോഹസങ്കരം?
9. ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്നത്?
10. കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല?
11. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ ഓപ്പറേഷൻ?
12. നദികളെക്കുറിച്ചുള്ള പഠനം?
13. ഹമാസ് ഏത് രാജ്യത്തെ വിമത സംഘടനയാണ്?
14. ഫാഷൻ നഗരം എന്നറിയപ്പെടുന്നത്?
15. എം.പി. ഭട്ടതിരിപ്പാടിന്റെ തൂലികാനാമം?
16. പച്ചക്കറികളിലെ റാണി എന്നറിയപ്പെടുന്നത്?
17. ശബ്ദിക്കുന്ന കലപ്പ എന്ന ചെറുകഥ രചിച്ചത്?
18. കേരളത്തിൽ പരുത്തികൃഷി ചെയ്യുന്ന ഏക ജില്ല?
19.  ചെറിയ മക്ക എന്നറിയപ്പെടുന്ന സ്ഥലം?
20. കറുപ്പ് ഏത് സസ്യത്തിൽ നിന്നുമാണ് ഉല്പാദിപ്പിക്കുന്നത്?
21. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
22. മൂന്നാം കർണാടിക് യുദ്ധം അവസാനിച്ച ഉടമ്പടി?
23. ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്‌?
24. കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി?
25. ഹൈഡ്രജൻ ബലൂൺ വായുവിൽ ഉയർന്നുപോകുവാൻ കാരണം?
26. മഴവില്ല് രൂപപ്പെടുന്നതിന്റെ ശാസ്ത്രീയ കാരണം?
27. ഇന്ത്യയെയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?
28. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഈജിപ്ഷ്യൻ നാവികനാര്?
29. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്?
30. കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം ഏതായിരുന്നു?
31. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ചോര രാജാവാര്?
32. സാമൂതിരിയുടെ കിരീടധാരണച്ച‌ടങ്ങ് അറിയപ്പെട്ടിരുന്നതെങ്ങനെ?
33. ശുചീന്ദ്രം കൈമുക്ക് എന്ന ദുരാചാരം നിറുത്തലാക്കിയതാര്?
34. മാർത്താണ്ഡവർമ്മയുടെ  ആസ്ഥാനകവി ആരായിരുന്നു?
35. കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് ആദ്യമായി സൂചിപ്പിക്കുന്ന വിദേശഗ്രന്ഥകാരനാര്?
36. കേരളത്തിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ടയേത്?
37. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാര്?
38. എ.ഡി. 1000ത്തിൽ ജൂതശാസനം പുറപ്പെടുവിച്ച ഭരണാധികാരിയാര്?
39. നൗറ എന്ന് വിളിക്കപ്പെട്ട പ്രാചീനകേരളത്തിലെ തുറമുഖമേത്?
40. തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശമേത്?
41. വേണാടിന്റെ തലസ്ഥാനം ഏതായിരുന്നു?
42. വേണാടിലെ പുലപ്പേടി, മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിരോധിച്ചതാര്?
43. മൂഷക രാജ്യത്തിന്റെ മറ്റൊരു പേര് എന്തായിരുന്നു‌?‌
44. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ സാമൂതിരി ആരായിരുന്നു?
45. മൗട്ടൻ എന്ന് യൂറോപ്യൻമാർ വിളിച്ച നാട്ടുരാജ്യമേത്?
46. കേരളത്തിലെ ഏക മുസ്ലിം രാജവംശം ഏതായിരുന്നു?
47. ഇന്ത്യയിലെ പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയതാര്?
48. വേണാടിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട ഭരണകാലം ഏത് രാജാവിന്റേതാണ്‌?
49. ഉപ്പു നിർമ്മാണം, ചായംമുക്കൽ എന്നീ വ്യവസായങ്ങൾ കേരളത്തിൽ നടപ്പിലാക്കിയ വിദേശീയരാര്?
50. കൊല്ലവർഷം ആരംഭിച്ചത് എന്നാണ്?

ഉത്തരങ്ങൾ

(1) പാലിയന്റോളജി (2) പല്ലവന്മാർ (3) പദ്മ (4) പത്തനംതിട്ട (5) പ്രശാന്തതയുടെ സമുദ്രം (6) പഞ്ചാബ് നാഷണൽ ബാങ്ക് (7) പൊട്ടാസ്യം ഹൈഡ്രോക്സൈഡ് (8) പിച്ചള (9) പുളി (10) പത്തനംതിട്ട (11) പോളോ (12) പോട്ടമോളജി (13) പലസ്തീൻ (14) പാരീസ് (15) പ്രേംജി (16) പടവലങ്ങ (17) പൊൻകുന്നം വർക്കി  (18) പാലക്കാട് (19) പൊന്നാനി (20) പോപ്പി (21) പ്ളേഗ് (22) പാരീസ് ഉടമ്പടി (23) പക്ഷികൾ (24) പാമ്പാർ (25) പ്ളവക്ഷമബലം (26) പ്രകീർണനം (27) പാക് കടലിടുക്ക്  (28) ഹിപ്പാലസ് (29) പമ്പ (30) തിരുവഞ്ചിക്കുളം (31) രാജശേഖരവർമ്മ (32) അരിയിട്ടുവാഴ്ച (33) സ്വാതിതിരുനാൾ (34) കൃഷ്ണശർമ്മ (35) ഫ്രിയാർ ജോർഡാനസ് (36) ബേക്കൽകോട്ട (37) ഡോം മാനുവൽ (38) ഭാസ്കര രവിവർമ്മ ഒന്നാമൻ (39) കണ്ണൂർ (40) ആയ് വംശം (41) കൊല്ലം (42) കോട്ടയം കേരളവർമ്മ (43)കോലത്തുനാട് (44) മാനവേദൻ (45) കരപ്പുറം (46) അറയ്ക്കൽ രാജവംശം (47) അൽബുക്കർക്ക് (48) ചേര ഉദയ മാർത്താണ്ഡവർമ്മ (49) ഡച്ചുകാർ (50) എ.ഡി. 826.

0 comments :

Post a Comment