ഏറെപ്പേരെ അലട്ടുന്നൊരു ആരോഗ്യപ്രശ്നമാണ് പ്രമേഹം പലപ്പോഴും ഭകഷണം ക്രമീകരിക്കാത്തതിന്‍െറയും വ്യായാമക്കുറവിന്‍െറയുമെല്ളാം ഭാഗമായിട്ടാണ് പ്രമേഹം ഉണ്ടാവുന്നത്. പ്രമേഹചികിത്സയുടെ കാര്യത്തിലും ഇത് വരാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളിലും ഭകഷണക്രമീകരണത്തിനും വ്യായാമത്തിനും ഏറെ പ്രാധാന്യമുണ്ട്.
എന്നാല്‍ ഭകഷണം ക്രമീകരിച്ചാലും വ്യായാമം ഒട്ടും വയ്യെന്നതാണ് പലരുടെയും നിലപാട്. എന്നാല്‍ ഒരു പുതിയ പഠനത്തില്‍ പറയുന്നത് ദീര്‍ഘനേരത്തേ വ്യായാമം ആവശ്യമില്ള, ദിവസം ഒരുമിനിറ്റ് എന്ന നിലയിലെങ്കിലും വ്യായാമം ചെയ്താല്‍ അത് സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹത്തെ അകറ്റിനിര്‍ത്തുമെന്നാണ്.
ബാത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ദിവസം 20സെക്കന്‍റ് സൈക്കിള്‍ വ്യായാമത്തില്‍ ഏര്‍പ്പെടാന്‍ പറയുന്നത്. ആഴ്ചയില്‍ മൂന്നു ദിവസത്തില്‍ ഇങ്ങനെ വ്യായാമം ചെയ്യണമെന്നും ഗവേഷകര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പഠനത്തിന്‍െറ ഭാഗമായി ഇത്തരത്തില്‍ വ്യായാമം ചെയ്തവരില്‍ ഇന്‍സുലിന്‍െറ പ്രവര്‍ത്തനത്തില്‍ ആറ് ആഴ്ചകൊണ്ട് 28ശതമാനം പുരോഗതിയാണത്രേ കണ്ടത്.
നമ്മുടെ മസിലുകളില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന പഞ്ചസാരയായ ഗ്ളക്കോജന്‍ സൈക്കിള്‍ വ്യായാമത്തിനിടെ ഉപയോഗിക്കപ്പെടുകയാണ്. അതുവഴിയാണ് ഇന്‍സുലിന്‍െറ പ്രവര്‍ത്തനത്തില്‍ ഫലപ്രദമായ മാറ്റമുണ്ടാകുന്നത്. വ്യായാമം കഴിയുമ്പോള്‍ മസിലുകള്‍ക്ക് വീണ്ടും രകതത്തില്‍ നിന്നും ഗ്ളൈക്കോജന്‍ ശേഖരിക്കേണ്ടിവരുന്നു. അങ്ങനെ വരുമ്പോള്‍ രകതത്തിലെ പഞ്ചസാര വേണ്ടവിധത്തില്‍ ഊര്‍ജ്ജമായി ശരീരം ഉപയോഗിക്കുന്നു. ഇത് പ്രമേഹത്തെ തടയാന്‍ സഹായിക്കും ഗവേഷകര്‍ പറയുന്നു.
0 comments :
Post a Comment