കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു പ്രധാന പഴവര്‍ഗ വിളയാണ്
പേര. ഇന്ത്യയൊട്ടാകെ 30,000 ഹെക്ടര്‍ സ്ഥലത്ത് ഇത് കൃഷി ചെയ്യുന്നു.
സ്വദേശം അമേരിക്കയാണ്. 'മിര്‍ട്ടേസിയം' സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്റെ
ശാസ്ത്രനാമം 'സിഡിയം ഗ്വാജാവ' എന്നാണ്.
മിക്കവാറും എല്ലാത്തരം മണ്ണിലും വളരുമെങ്കിലും ചുവന്ന, മഞ്ഞകലര്‍ന്ന നല്ല നീര്‍വാഴ്ചയുള്ള പശിമരാശി മണ്ണാണ് പേരയ്ക്ക് അനുയോജ്യം.
അലഹബാദ്
സഫേദ, സര്‍ദാര്‍ (ലക്നോ 49), നാഗപ്പൂര്‍ സീഡ്ലെസ്, ബാംപൂര്‍, ധര്‍വാര്‍,
അന്ദ്രാ മൃദുല, ആര്‍ക്ക അമൂല്യ, റെഡ് ഫ്രഷഡ്, ആപ്പിള്‍ കളേര്‍ഡ്, പിയര്‍
ഷേപ്ഡ് എന്നിവയാണ് പേരയിലെ പ്രധാന ഇനങ്ങള്‍. കുരു ഇല്ലാത്ത ഇനങ്ങളും ഇന്ന്
വിപണിയിലുണ്ട്. ഏറെ പ്രിയമുള്ളവ വെളുത്തതും ചുവന്നതുമായ ഇനങ്ങളാണ്.
ജൂണ്‍-
ജൂലായ് മാസങ്ങളാണ് തൈകള്‍ നടാന്‍ യോജിച്ച സമയം. പതിവച്ച തൈകളാണ്
സാധാരണയായി നടാന്‍ ഉപയോഗിക്കുന്നത്. തൈകള്‍ നടാന്‍ ആറ് സെ.മീ അകലത്തില്‍
ഒരു മീറ്റര്‍ നീളം, വീതി, താഴ്ച എന്നിവയുള്ള കുഴികളാണ് എടുക്കുന്നത്.
ഇതില്‍ മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവയിട്ട് നിറച്ചതിനു ശേഷം
മധ്യഭാഗത്ത് തൈ നടണം. ഉണങ്ങിയ ഇലകള്‍കൊണ്ട് ചുറ്റും പുതയിടണം.
വേനല്‍ക്കാലത്ത് ജലസേചനം നടത്തുകയും വേണം.
ചെടിയുടെ
ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ ഉയരം വരെ വളരുന്ന പാര്‍ശ്വ ശിഖരങ്ങള്‍
കോതിക്കളയണം. നട്ട് മൂന്ന്- നാല് വര്‍ഷമാകുമ്പോള്‍ കായ് പിടിച്ചുതുടങ്ങും.
കായ് പിടിത്തം വര്‍ദ്ധിപ്പിക്കാനും കായികവളര്‍ച്ച ക്രമീകരിക്കാനും
പ്രൂണിംഗ് നടത്താവുന്നതാണ്.
പത്തുവര്‍ഷം പ്രായമുള്ള ചെടിയില്‍ നിന്ന് 500 മുതല്‍ 800 വരെ കായ്കള്‍ ലഭിക്കും. മുപ്പത് വര്‍ഷം വരെ ആദായകരമായ വിളവ് ലഭിക്കും.
പേരയ്ക്ക
കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. ഇതില്‍
പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, അന്നജം, കാല്‍സ്യം, വിറ്റാമിനുകള്‍,
ഇരുമ്പ്, സോഡിയം, സള്‍ഫര്‍ എന്നിവ അടങ്ങിയിരിക്കുന്നു. മലബന്ധത്തിനെതിരെ
ഇത് നല്ലൊരു ഔഷധമാണ്.
0 comments :
Post a Comment