News Today

« »

Wednesday, January 11, 2012

പൊതു വിജ്ഞാനം -66 ( G K )


1. ജീവികളുടെ ഘടനാപരവും ധര്‍മപരവുമായ ഏറ്റവും ചെറിയ ഘടകം?
2. ബാക്ടീരിയോളജിയുടെ പിതാവ്?
3. കോശസിദ്ധാന്തം പ്രായോഗികമല്ലാത്ത ജീവി വിഭാഗം?
4. കോശശ്വസനം നടക്കുന്നത് ഏത് കോശാംഗത്തിലാണ്?
5. യൂണിവേഴ്സല്‍ ബയോളജിക്കല്‍ എനര്‍ജി കറന്‍സി എന്നറിയപ്പെടുന്നത്?
6. കോശത്തിനകത്തെ ആത്മഹത്യാസഞ്ചികള്‍?
7. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം?
8. ഏറ്റവും ആയുസ് കൂടിയ മനുഷ്യകോശം?
9. ഹൈഡ്രയിലെ പ്രത്യുത്പാദനരീതി?
10. ബാക്ടീരിയയുടെ ക്രോമസോം സംഖ്യ എത്ര?
11.  ഉയര്‍ന്ന ഊഷ്മാവില്‍ ജീവിക്കുന്ന ബാക്ടീരിയകള്‍?
12. ബാക്ടീരിയകളെയും സ്പോറുകളെയും നശിപ്പിച്ച് അണുവിമുക്തി ഉറപ്പുവരുത്താനുള്ള സാങ്കേതികവിദ്യ?
13. ക്ഷയരോഗത്തിനെതിരെയുള്ള സൌജന്യ ചികിത്സാപദ്ധതി?
14. ലോക ക്ഷയരോഗ ദിനം?
15. ജനിച്ച കുഞ്ഞിന് ഉടനടി നല്‍കുന്ന വാക്സിന്‍?
16. ദേശീയ ക്ഷയരോഗ ഗവേഷണകേന്ദ്രം എവിടെയാണ്?
17. ബ്ളഡ് ട്രാന്‍സ്ഫ്യുഷന്‍ കണ്ടുപിടിച്ചത്?
18. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
19. മലയാളത്തിലെ ആദ്യത്തെ കളര്‍ സിനിമ?
20. അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യപ്രസിഡന്റ്?
21. മുഗള്‍ ചിത്രകല അതിന്റെ പാരമ്യതയിലെത്തിയത് ഏത് ചക്രവര്‍ത്തിയുടെ കാലത്താണ്?
22. ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത് ആര്?
23. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞ അവസരം?
24. 1940 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഏത് രാജ്യത്തെ പൌരത്വമാണ് സ്വീകരിച്ചത്?
25. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടിയ അളവില്‍ അടങ്ങിയിരിക്കുന്ന സംയുക്തം?
26. രാജ്യാന്തര ബാലവേല വിരുദ്ധദിനം?
27. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?
28. ശിശുസൌഹൃദത്തില്‍ ഒന്നാംസ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം?
29. മനുഷ്യന്റെ പിതാവാണ് കുഞ്ഞുങ്ങള്‍ എന്ന് പറഞ്ഞതാര്?
30. നെഹ്റുവിന് ട്യൂഷന്‍ നല്കിയ ഇംഗ്ളീഷുകാരന്‍ ആര്?
31. സാര്‍വദേശീയ ശിശുദിനം എന്നാണ്?
32. യൂണിസെഫിന്റെ ആസ്ഥാനം എവിടെ?
33. ലോകത്തിലെ ദരിദ്രരായ കുട്ടികളില്‍ മൂന്നിലൊന്നും കഴിയുന്നത് ഏത് രാജ്യത്താണ്?
34. ഓരോ കുട്ടിയും ഓരോ ശാസ്ത്രജ്ഞനാണ് എന്ന് പറഞ്ഞതാര്?
35. സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍?
36. ദേശീയ ഫലമായി അംഗീകരിച്ചിട്ടുള്ളത്?
37. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
38.  ഒന്നാം ലോകമലയാള സമ്മേളനം നടന്ന സ്ഥലം?
39. പോളനാട് എന്നപേരില്‍ അറിയപ്പെട്ടിരുന്ന പ്രദേശം?
40. കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച്?
41. കേരള നിയമസഭയിലെ സ്പീക്കര്‍?
42. 1954 വരെ മാഹി ഭരിച്ചിരുന്ന വിദേശശക്തി?
43. കേരളത്തില്‍ ജൂണ്‍മാസം മുതല്‍ മഴ ലഭിക്കാന്‍ ഇടയാക്കുന്ന കാറ്റ്?
44. കേരളത്തിലെ ഏറ്റവും ആഴം കൂടിയ സ്വാഭാവിക തുറമുഖം?
45. ഡച്ചുശക്തി കേരളത്തില്‍ ക്ഷയിക്കാനിടയാക്കിയ യുദ്ധം?

 ഉത്തരങ്ങള്‍
1) കോശം, 2) ആന്റണ്‍ വോണ്‍ ല്യൂവന്‍ഹോക്ക്, 3) വൈറസുകള്‍, 4) മൈറ്റോകോണ്‍ഡ്രിയ, 5) എ.ടി.പി, 6) ലൈസോസോം, 7) അണ്ഡം, 8) നാഡീകോശം, 9) മുകുളനം, 10) ഒന്ന്, 11) തെര്‍മോഫിലുകള്‍, 12) ഓട്ടോ ക്ളേവിംഗ്, 13) ഉചടഞ, 14) മാര്‍ച്ച് 24ന്, 15) ബി.സി.ജി, 16) ചെന്നൈ, 17) ജീന്‍ ബാപ്റ്റിസ്റ്റ ഡെനിസ്, 18) കൊറിയ, 19) കണ്ടംബെച്ച കോട്ട്, 20) ജോര്‍ജ് വാഷിംഗ്ടണ്‍, 21) ജഹാംഗീര്‍, 22) കോണ്‍വാലിസ്, 23) ക്വിറ്റിന്ത്യാ സമരം, 24) യു. എസ്. എ, 25) ജലം, 26) ജൂണ്‍ 12, 27) ലൂയി ബ്രൌണ്‍, 1978 ജൂലായില്‍ ബ്രിട്ടണില്‍ പിറന്നു, 28) കേരളം, 29) വില്യം വേര്‍ഡ്സ്വര്‍ത്ത്, 30) ഫെര്‍ഡിനാന്റ് ഡൂക്കാസ്, 31) നവംബര്‍ 20, 32) ന്യൂയോര്‍ക്ക്, 33) ആഫ്രിക്കന്‍ രാജ്യമായ സോമാലിയ, 34) എ.പി. ജെ. അബ്ദുല്‍ കലാം, 35) ചീഫ് സെക്രട്ടറി, 36) മാങ്ങ, 37) കല്ലട, 38) തിരുവനന്തപുരം, 39) കോഴിക്കോട്, 40) മുഴപ്പിലങ്ങാടി ബീച്ച്, 41) ജി. കാര്‍ത്തികേയന്‍, 42) ഫ്രഞ്ചുകാര്‍, 43) തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, 44) വിഴിഞ്ഞം, 45) കുളച്ചല്‍ യുദ്ധം.

0 comments :

Post a Comment