News Today

« »

Thursday, January 12, 2012

കണിക്കൊന്ന കഷായം രക്തശുദ്ധിക്ക്


മലയാളിയുടെ ഐശ്വര്യമാണ് കണിക്കൊന്ന. കൊന്നപ്പൂവിന് നാട്ടിലായാലും മറുനാട്ടിലായാലും വിഷു ആഘോഷവുമായി അഭേദ്യമായ ബന്ധമുണ്ട്. വിഷുദിവസം പ്രഭാതത്തില്‍ കണിയൊരുക്കാന്‍ കൊന്നപ്പൂ കൂടിയേ തീരൂ.
കണിക്കൊന്ന പൂക്കുന്നത് വിഷുക്കാലത്താണ് (മാര്‍ച്ച്- ഏപ്രില്‍). ഇലകള്‍ കൊഴിഞ്ഞുപോകുകയും മരം മുഴുവന്‍ മഞ്ഞപ്പൂ ചൂടിനില്‍ക്കുകയും ചെയ്യുന്ന കാഴ്ച വളരെ മനോഹരവും ആകര്‍ഷകവുമാണ്. 15 മീറ്ററോളം ഉയരത്തില്‍ വളരുന്ന കൊന്നയുടെ പൂക്കള്‍ കുലകളായി കാണപ്പെടുന്നു. 'ലെഗുമിനേസിയേ' എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഈ ഉദ്യാനവൃക്ഷം ഇന്ത്യയില്‍ എല്ലായിടത്തും കണ്ടുവരുന്നു. ശാസ്ത്രനാമം കാസിയഫിസ്റ്റുല (ഇദററയദ ബയറര്‍ന്‍വദ). മഴയുടെ വരവ് കണക്കാക്കാന്‍ കര്‍ഷകര്‍ പണ്ടുമുതലേ ഈ മരത്തെ ആശ്രയിച്ചിരുന്നു. കൊന്നമരം നേരത്തേ പൂത്താല്‍ മഴ നേരത്തേ ലഭിക്കുമെന്നും പൂക്കാന്‍ വൈകിയാല്‍ മഴ വൈകുമെന്നും കര്‍ഷകര്‍ വിശ്വസിക്കുന്നു.

ഔഷധ ഗുണം
കണിക്കൊന്നയ്ക്ക് വളരെയേറെ ഔഷധമൂല്യവുമുണ്ട്. കണിക്കൊന്ന കഷായം രക്തശുദ്ധിക്ക് നല്ലതാണ്. കൂടാതെ ത്വക്ക് രോഗങ്ങള്‍, ഉദരരോഗങ്ങള്‍, വാതം എന്നിവയ്ക്കുള്ള ഔഷധങ്ങളുടെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നു. കണിക്കൊന്നയുടെ വേരിലും തൊലിയിലും ടാനിന്‍ എന്ന രാസഘടകവും പള്‍പ്പില്‍ പെക്ടിന്‍, മ്യൂസിലേജ് എന്നിവയും അടങ്ങിയിട്ടുണ്ട്. കൊന്നത്തൊലി, ത്രിഫലത്തോട്, ചന്ദനം, മുന്തിരി ഇവ സമം ചേര്‍ത്ത് തയ്യാറാക്കുന്ന കഷായം മൂത്രസംബന്ധമായ അസുഖങ്ങള്‍ക്ക് ശമനമുണ്ടാക്കും. കുരുകളഞ്ഞ പള്‍പ്പ് പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന മലബന്ധത്തിന് പരിഹാരമാണ്. അശ്വഗന്ധാരിഷ്ടത്തിന്റെ ഒരു പ്രധാന ചേരുവ കണിക്കൊന്നയാണ്.

0 comments :

Post a Comment