ആരോഗ്യത്തിന് വേണ്ടി മള്‍ട്ടിവൈറ്റമിന്‍ ഗുളികകള്‍ വിഴുങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. ഭക്ഷണത്തിനു പകരം വൈറ്റമിന്‍ ഗുളികകള്‍ കഴിച്ചാല്‍ ആവശ്യമായ പോഷകങ്ങളെല്ളാം ലഭിക്കുമെന്ന തെറ്റിദ്ധാരണയുള്ളവരുമുണ്ട്. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളിലൊഴികെ, വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുന്നത് പാര്‍ശ്വഫലങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്.
വൈറ്റമിന്‍ ഗുളികകള്‍ വയറിളക്കത്തിന് കാരണമാകുന്നുണ്ട്. വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ മഗ്നീഷ്യം അധികമാകുന്നതു കൊണ്ടാണിത്. ഇത് ക്ഷീണം, പ്രതിരോധ ശേഷി നഷ്ടപ്പെടല്‍, ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ സാവധാനമാക്കല്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.
മള്‍ട്ടി വൈറ്റമിന്‍ ഗുളികകളുടെ മറ്റൊരു പാര്‍ശ്വഫലമാണ് കിഡ്നി സ്റ്റോണ്‍. വൈറ്റമിന്‍ ഗുളികകളിലെ കാല്‍സ്യമാണ് ഇവിടുത്തെ വില്ളന്‍. മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കും വൈറ്റമിന്‍ ഗുളികകള്‍ കാരണമാകുന്നുണ്ട്. വൈറ്റമിന്‍ ഗുളികകളിലെ സിങ്ക് ഹൃദയാഘാതം വരെ ഉണ്ടാക്കുന്നുണ്ട്. ഹൃദയമിടിപ്പിന്‍െറ താളം തെറ്റിക്കുകയാണ് സിങ്ക് ചെയ്യുന്നത്. ഇത് ഹാര്‍ട്ട് അറ്റാക്കിന് വഴി വയ്ക്കുന്നു. വൈറ്റമിന്‍ ഇ, എ, ബീറ്റാ കരോട്ടിന്‍ എന്നിവ ആയുസു തന്നെ കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കാല്‍സ്യം, അയണ്‍ എന്നിവയുടെ അളവ് കൂടുന്നത് ധാതുക്കള്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്‍െറ കഴിവു കുറയ്ക്കുകയാണ് ചെയ്യുന്നത്. ഗ്യാസ്, അസിഡിറ്റി എന്നിവയും പല്ളിന്റെ നിറം മാറുന്നതും മസിലുകള്‍ ദുര്‍ബലമാകുന്നതും വൈറ്റമിന്‍ ഗുളികകളുടെ മറ്റ് പ്രശ്നങ്ങളാണ്. മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍ ഉപയോഗിക്കുന്ന ചിലരില്‍ ചര്‍മം പൊളിഞ്ഞു പോവുക, മുടി പൊഴിയുക, വിശപ്പില്ളാതാവുക തുടങ്ങിയ പാര്‍ശ്വഫലങ്ങളും കണ്ടുവരാറുണ്ട്.
വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ളതാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ളാതെ ഇത്തരം ഗുളികകള്‍ കഴിയ്ക്കാതിരിക്കുകയാണ് നല്ളത്. പോഷകങ്ങള്‍ ലഭിക്കാനുള്ള ഏറ്റവും നല്ള മാര്‍ഗം നല്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക എന്നതാണ്.
0 comments :
Post a Comment